എ.വി. എബ്രഹാം എടപ്പാട്ട് (എബി) ഹ്യൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ: കോതമംഗലം പോത്താനിക്കാട് എടപ്പാട്ട് പരേതരായ മാത്യു വർക്കിയുടെയും സൂസൻ വർക്കിയുടെയും മകൻ എ.വി. എബ്രഹാം (എബി – 76) ഷുഗർലാൻഡിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ലൗലി എബ്രഹാം കടക്കനാട് പുതുശ്ശേരിൽ കുളങ്ങാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജയ്സൺ എബ്രഹാം, ജാനിസ് ജോസഫ്. മരുമകൻ: റെജി ജോസഫ്. കൊച്ചുമക്കൾ: നിക്കോളസ്, ഒലീവിയ. പരേതൻ ഹൂസ്റ്റൺ സെന്റ് മേരിസ് മലങ്കര യാക്കോബായ സുറിയാനി പള്ളി മുതിര്‍ന്ന അംഗമാണ്.

ചിന്നമ്മ ജോസഫ് ഇടത്തിൽ നിര്യാതയായി

കോട്ടയം കുറവിലങ്ങാട് വയലാ ഇടത്തിൽ ജോസഫിൻറെ ഭാര്യ ചിന്നമ്മ ജോസഫ് വാർധക്യസഹജമായ കാരണങ്ങളാൽ ജൂൺ 16 വ്യാഴാഴ്ച രാവിലെ നിര്യാതയായി. 80 വയസായിരുന്നു. സംസ്കാരച്ചടങ്ങുകൾ ജൂൺ 19 ഞായാറാഴ്ച വയല കുറവിലങ്ങാട് സെയിന്റ് ജോർജ് കാതോലിക്കാ ദേവാലയത്തിലെ വച്ച് നടത്തപ്പെടും, സി പി എ യും ബാങ്കറുമായ ബാബു ജോസഫ് (റിവർ വേൽ, ന്യൂജേഴ്സി) മകനാണ്. ജോയ് ജോസഫ് (വയലാ), ബാബു ജോസഫ് (സി പി എ) ന്യൂജേഴ്‌സി), ജോഷി ജോസഫ് (കാളികാവ്) സൂസൻ ജോസഫ് (യൂ കെ) എന്നിവർ മക്കളാണ്, മരുമക്കൾ ടെസ്സി,റൂബി,എൽസി, രാജു.

ജോൺ മാത്യു (സജി) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: മാരാമൺ അമ്പലത്തിങ്കൽ പരേതനായ എ.എം. ജോണിന്റെയും ഏലിയാമ്മ ജോണിൻറെയും മകൻ ജോൺ മാത്യു (സജി 52) നിര്യാതനായി. സംസ്കാരം 22ന് ബുധനാഴ്ച മാരാമൺ മാർത്തോമാ പള്ളിയിൽ. ഭാര്യ ലൗസി വർഗീസ് തിരുവല്ല പാരുപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: സ്നേഹ എൽസാ മാത്യു, സ്വരൂപ് ജോൺ മാത്യു.

ജോളി എബ്രഹാം ഡാളസിൽ നിര്യാതയായി

ഡാളസ്:പള്ളം കണ്ണംപുറത്തു ജോളി എബ്രഹാം (70) ഡാളസിൽ നിര്യാതയായി. മല്ലപ്പള്ളി മുതുത്തോട്ടത്തിൽ പരേതരായ എം സി ജോസഫിന്റെയും അന്നാമ്മ ജോസഫിന്റെയും മകളാണ് . സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്. ഭർത്താവ്: എബ്രഹാം കെ വർക്കി. മക്കൾ: റോഷൻ, ഷാരൻ, ഷെറിൻ. മരുമക്കൾ: റഷ്മി, ഡോ. വിമൽ ജോർജ്, അരുൺ തോമസ് (എല്ലാവരും യു‌എസ്‌എ). സംസ്കാരം ശനിയാഴച രാവിലെ 11 ന് ടാരന്റിന്‍ ജാക്‌സൺ മോർറോ ഫ്യൂണറൽ ഹോമിൽ (2525 സെൻട്രൽ എക്സ്പ്രസ്സ് വേ, അലൻ ) വെച്ചു നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: റോഷൻ എബ്രഹാം 704 219 0134.

റവ. ഡീക്കൻ ടി.എസ് വർഗീസിൻറെ മൃതസംസ്കാരം 18ന് ശനിയാഴ്ച

ഹ്യൂസ്റ്റൺ. ഹൂസ്റ്റൺ സെൻറ് മേരിസ് മലങ്കര യാക്കോബായ സുറിയാനി ദേവാലയ സ്ഥാപകാംഗമായിരുന്ന ദിവംഗതനായ ഡീക്കൻ ടി. എസ് വർഗീസിൻറെ ഭൗതിക ശരീരം 17ന് വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ9 വരെ സെന്റ് മേരീസ് മലങ്കര യാക്കോബായ പള്ളിയിൽ (4637 W Orem dr, Houston, TX 77045)പൊതുദർശനത്തിന് വയ്ക്കുന്നതാണ്. 18ന് ശനിയാഴ്ച രാവിലെ 8:30 ന് ദേവാലയത്തിൽ വെച്ച് അഭിവന്ദ്യ യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടത്തുന്ന ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് Earthman Resthaven സെമിത്തേരിയിൽ(13102 North Freeway (I 45),Houston, TX 77060)സംസ്കാരവും നടത്തും. പത്തനംതിട്ട ഓമല്ലൂർ ചീക്കനാൽ താഴേതില്‍ സാമുവേലിൻറെയും മേരിക്കുട്ടിയുടെയും മകനാണ്. ഭാര്യ. ഗ്രേസി വർഗീസ് തിരുവല്ല പുല്ലാട് കൈപിലാലിൽ കുടുംബാംഗമാണ്. മക്കൾ. വിജി, സിൽവി, സിബിൽ. സഹോദരങ്ങൾ: ടി.എസ് സാമുവേല്‍ (ഇന്ത്യന്‍ പാര്‍ലമെന്റ് മുന്‍ സുരക്ഷാ മേധാവി), എ.…

രത്നസ്വാമി തമിൾ സെൽവൻ അന്തരിച്ചു

ഫിലാഡൽഫിയ: രത്നസ്വാമി തമിൾ സെൽവൻ ഫിലാഡൽഫിയയിൽ അന്തരിച്ചു. പോളിൻ മേരി യുടെയും രത്നസ്വാമി എം ആർ ഇ യുടെയും സീമന്ത പുത്രനാണ്. മുംബൈ മുലൻഡിൽ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റൻഡ് ജനറൽ മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. തൊഴിൽ വിരമിച്ചതിനു ശേഷം ഹോംഗ് കോങ്ങ് , യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. പൊതു ദർശനം ജൂൺ 14 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പെൻസിൽവാനിയ റൈഡൽ സെയിൻറ്റ് ഹിലാരി പോയിട്ടേഴ്‌സ് ചർച്ചിൽ വച്ച് നടത്തപ്പെടും. തുടർന്ന് സംസ്കാരം ബെൻസേലം റിസറൿഷൻ സെമിത്തേരിയിൽ 10 മണിക്ക് നടക്കും. മേഴ്‌സി തമിൾ സെൽവൻ ആണ് ഭാര്യ. പ്രിയ ആൻറ്റണി, പ്രവീൺ സെൽവൻ (ടിഷ) എന്നിവർ മക്കളാണ്. കൊച്ചുമക്കൾ ഇവാൻ, ടിയാര, അമേലിയ, എലിയോട്ട്. പൂംകുഴലി (തനരാജ്), സുന്ദർ (ഹിൽഡ), ആർ ഇളങ്കോ (അനിത) എന്നിവർ സഹോദരങ്ങളാണ്.

റവ. ടി.എസ് വര്‍ഗീസ് ഹ്യൂസ്റ്റണില്‍ അന്തരിച്ചു

ഹ്യൂസ്റ്റന്‍: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ ശെമ്മാശനും ഹ്യൂസ്റ്റന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ദേവാലയ സ്ഥാപകാംഗവുമായ റവ. ഡീക്കന്‍ ടി.എസ്. വര്‍ഗീസ് (80) അന്തരിച്ചു. പത്തനംതിറ്റ ഓമല്ലൂര്‍ ചീക്കനാല്‍ താഴേതില്‍ ശാമുവേലിന്റെയും മേരിക്കുട്ടിയുടെയും മകനാണ്. ഹ്യൂസ്റ്റന്‍ സാംസ്‌ക്കാരിക, ആത്മീയ, ജീവകാരുണ്യ രംഗങ്ങളില്‍ സമഗ്ര സംഭാവനകളര്‍പ്പിച്ച റവ. ടി.എസ് വര്‍ഗീസ് ഹ്യൂസ്റ്റന്‍ എക്യമെനിക്കന്‍ കൺവന്‍ഷന്‍ ആരംഭിക്കുതിനു നേതൃത്വമേകി. കൂടാതെ, അതിഭദ്രാസന കൗൺസില്‍ മെമ്പര്‍, ദേവാലയ ട്രസ്റ്റി, ഹ്യൂസ്റ്റന്‍ മലയാളി അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് അംഗം തുടങ്ങിയ നിലകളിലും സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ചിട്ടുണ്ട്. തിരുവല്ല പുല്ലാട് കൈപിലാലില്‍ കുടുംബാംഗം ഗ്രേസി വര്‍ഗീസാണ് സഹര്‍മ്മിണി. മക്കള്‍: വിജി, സില്‍വി, സിബില്‍. ഇന്‍ഡ്യന്‍ പാര്‍ലമെന്റ് മുന്‍ സുരക്ഷ മേധാവി കമാണ്ടര്‍ ടി.എസ്. സാമുവല്‍ (ഡല്‍ഹി), എ.ടി. സാമുവല്‍ സി.പി.എ (ഹ്യൂസ്റ്റന്‍), എലിയാമ്മ വര്‍ഗീസ് (എര്‍ണാകുളം), കുഞ്ഞമ്മ ബേബി…

എൻ.എൻ ശാമുവേൽ നിര്യാതനായി

ഡാളസ്: കറ്റാനം കട്ടച്ചിറ നെടിയത്ത് പുന്തലതറയിൽ റിട്ട. കേരളാ പോലീസ് സബ് ഇൻസ്‌പെക്ടർ എൻ.എൻ ശാമുവേൽ (89) നിര്യാതനായി. തൃശൂർ കാവുങ്കൽ കുടുംബാംഗം അന്നമ്മ ശാമുവേൽ ആണ് സഹധർമ്മിണി. മക്കൾ: സുബി റെജി (ഏഴംകുളം), ബിനു ശാമുവേൽ (ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ഇടവകാംഗം, ഒഐസിസി അമേരിക്ക സതേൺ റീജിയണൽ കമ്മറ്റി അംഗം). മരുമക്കൾ: പരേതനായ റെജി ബേബി, മറിയാമ്മ ബിനു. കൊച്ചുമക്കൾ: ജിൻസു, സോജൻ, ബിയ, ബ്ലിസ്. സംസ്കാരം ജൂൺ 7 ചൊവ്വാഴ്ച രാവിലെ 10.30ന് കറ്റാനം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ചടങ്ങുകൾ www.tinyurl.com/nnsamuel എന്ന ലിങ്കിൽ ദർശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : ബിനു ശാമുവേൽ 972 626 2160.

ഡോ. ജോസഫ് ഇ തോമസ് (85) അന്തരിച്ചു

ചിക്കാഗോ: ക്ലിനിക്കൽ സൈക്കോളജിസ്റ്റും നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെ മുൻ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ജോസഫ് ഇ തോമസ്, 85, ജൂൺ ഒന്നിന് രാത്രി ഒൻപതു മണിക്ക് അന്തരിച്ചു പിറവത്തെ പ്രശസ്തമായ എരുമപ്പെട്ടിക്കൽ തറവാട്ടിൽ ആണ് ജനനം. ആലുവ യു.സി,. കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്‌മെന്റിൽ പ്രവർത്തിക്കാൻ ബാംഗ്ലൂരിലേക്ക് പോയി പിന്നീട് കേരള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറൽ ബിരുദവും നേടി. നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ ഫെലോഷിപ്പ് പൂർത്തിയാക്കാൻ 1970-ൽ ചിക്കാഗോയിലെത്തി. 2003-ൽ സ്വകാര്യ പ്രാക്ടീസിൽ നിന്നും വിരമിച്ചു. സ്വപ്നങ്ങൾ ഒരു പഠനം, ദ്വന്ദ്വ വ്യക്തിത്വം, ഫോബിയ എന്നീ മനഃശാസ്ത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യയിലും നോർത്ത് അമേരിക്കയിലുമുള്ള മാഗസിനുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . പല ഇന്റർനാഷണൽ സെമിനാറുകളിൽ പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട് പുല്ലുവഴി കവാട്ട് കുടുംബാംഗമായ ഡോ. ചിന്നമ്മ ആണ്…

അന്നമ്മ മത്തായി (95) ന്യൂയോര്‍ക്കില്‍ നിര്യാതയായി

വൈറ്റ്പ്ലെയ്ന്‍സ് (ന്യൂയോര്‍ക്ക്): പരേതനായ മത്തായി കെ. മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (95) ന്യൂയോര്‍ക്ക് വൈറ്റ്പ്ലെയിന്‍സില്‍ നിര്യാതയായി. അയിരൂര്‍ മാനാക്കുഴിയില്‍ കുടുംബാംഗവും, യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗവുമാണ്. മക്കള്‍: മത്തായി വി. മത്തായി (ബാബു), മറിയാമ്മ കോശി (അമ്മിണി). മരുമക്കള്‍: കോശി വെട്ടുപറമ്പില്‍ (രാജു), ലീലാമ്മ മത്തായി. കൊച്ചുമക്കള്‍: ബിനോയി, റോബിന്‍, ജോയ്‌സ്, റീന (റെജിന്‍), ബിന്‍സി (പ്രീത്), ബോന്‍സി (ജിനൊ). കൊച്ചുമക്കളുടെ മക്കള്‍: ലൂക്കസ്, മൈക്കിള്‍, ഡേവിഡ്, അനയ. പൊതുദര്‍ശനം: ജൂണ്‍ 5 ഞായറാഴ്ച 3:00 മണി മുതല്‍ 5:00 മണി വരെയും, വൈകീട്ട് 6: മണി മുതല്‍ 9: മണി വരെയും സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (4 റിവര്‍വ്യു പ്ലെയ്‌സ്, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക് -10702). സംസ്‌കാര ശുശ്രൂഷ: ജൂണ്‍ 6 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്…