കരുണാമയനായ ഒരു മനുഷ്യൻ: ഷാഹുൽ പണിക്കവീട്ടിൽ

‘കാലം സാക്ഷി’!  ‘തുറന്നിട്ട വാതിലി’ലൂടെ നോക്കൂ.. അവിടെ ഒരു ജനക്കൂട്ടത്തെ കാണുന്നില്ലേ… ഉമ്മൻചാണ്ടി അവിടെയുണ്ട്. അതായിരുന്നു 53 വർഷത്തെ അവസ്ഥ. 2023 ജൂലൈ 18ന്  നനഞ്ഞ കണ്ണുകളും ഇടറുന്ന നെഞ്ചുമായ് പെരുമഴയിലും പാതിരാത്രിയിലും പൊതു നിരത്തിൽ പതിനായിരങ്ങൾ കാത്തു നിൽക്കുന്നു. ഉമ്മൻ ചാണ്ടിയുടെ അചേതന ശരീരം ഒരുനോക്കു കാണുവാൻ…. അന്ത്യയാത്രയും ജനനിബിഡമായിരുന്നു. 1970കളിൽ ഞങ്ങൾ ഉശിരോടെ ഏറ്റു വിളിച്ച മുദ്രാവാക്യത്തിലെ ആദർശ രാഷ്ട്രീയ നായകന്മാരിൽ ഒരാൾ, കേരളം ആവേശപൂർവ്വം ഏറ്റെടുത്ത കോൺഗ്രസ് രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വം വിടവാങ്ങി …എന്റെ ഹൃദയം നീറുകയായിരുന്നു. ചാറ്റൽ മഴയിലും ഉരുകുകയായിരുന്നു. ഒരു പൊതുപ്രവർത്തകനു വേണ്ടതായ പാഠങ്ങൾ തുറന്നു വച്ച ആ ജീവിതപുസ്തകത്തിൽ ഉണ്ടായിരുന്നു.  ആ ചടുലതയും എളിമയും സഹായ സന്നദ്ധതയും സംയമനവും എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ച പ്രിയങ്കരനായ നേതാവ് ഇനി ഇല്ല എന്ന യാഥാർത്ഥ്യത്തോട് സമരസപ്പെടുന്ന മനസ്സ്.. ജനിച്ചാൽ മരണം ഉറപ്പ് എന്ന ബോധ്യം.…

കാപ്പ പ്രതിയായ ആര്‍ സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്നു; സംസ്ഥാന ചരിത്രത്തിൽ ആദ്യത്തെ സംഭവം

തിരുവനന്തപുരം: കാപ്പ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ കേരള ഹൈക്കോടതി അനുമതി നൽകി. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിലെ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ സത്യപ്രതിജ്ഞ നടക്കും. സത്യപ്രതിജ്ഞയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി നിർദ്ദേശിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. വിവിധ ദൈവങ്ങളുടെ പേരിൽ നിയമവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്തതിന് 20 വാർഡ് കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. അവരിൽ ഒരാളായ സുഗതൻ കോടതി അനുവദിച്ച കാലാവധി അവസാനിക്കുന്നതിന് മുമ്പ് സത്യപ്രതിജ്ഞ ചെയ്യണം. തുടർന്നാണ് കോടതി ഈ അസാധാരണ നടപടി സ്വീകരിച്ചത്. സത്യപ്രതിജ്ഞയ്ക്കിടെ ജയിലിൽ പ്രവേശിക്കാൻ അംഗീകാരമുള്ള ചില മാധ്യമ പ്രവർത്തകരെയും കോടതി അനുവദിച്ചു.

കമല ഹാരിസ് ഗാവിൻ ന്യൂസമിനേക്കാൾ മുന്നിൽ: 2028 പ്രസിഡന്റ് തിരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ പുറത്ത്

വാഷിംഗ്ടൺ: 2028-ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് പ്രൈമറി സർവേകളിൽ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമിനേക്കാൾ ഇരട്ട അക്ക വ്യത്യാസത്തിൽ മുന്നിലെന്ന് പുതിയ റിപ്പോർട്ടുകൾ. സാധ്യതാ പട്ടികയിലുള്ള ഗാവിൻ ന്യൂസം തന്റെ ദേശീയ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനും വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ സഹായിക്കുന്നതിനുമായി നെവാഡ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഈ ആഴ്ച പ്രചാരണ പര്യടനം ആരംഭിച്ചിരിക്കുകയാണ്. എന്നാൽ, ഇതിനിടയിലാണ് ദേശീയ സർവേകളിൽ അദ്ദേഹത്തിന്റെ ജനപ്രീതി ഇടിയുന്നതായും കമല ഹാരിസിന് പിന്നിലേക്ക് പോകുന്നതായും വ്യക്തമാക്കുന്ന ഫലങ്ങൾ പുറത്തുവന്നത്. ഫെഡറൽ അന്വേഷണവുമായി ബന്ധപ്പെട്ട് ന്യൂസമും ഭാര്യയും സ്വകാര്യ അഭിഭാഷകനെ നിയമിച്ചെന്ന വാർത്തകളും ഇതിനോടകം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്..

യു.എസ് സെനറ്റ് സ്ഥാനാർത്ഥിത്വത്തിനായി നിരവ് ഷാ മത്സരരംഗത്തേക്ക്

അഗസ്റ്റ (മേയ്ൻ): മേയ്ൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുൻ ഡയറക്ടർ നിരവ് ഷാ (49), ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള യു.എസ് സെനറ്റ് സ്ഥാനാർത്ഥിത്വത്തിനായി ജൂലൈ 9 നു ഔദ്യോഗികമായി രംഗത്തിറങ്ങി. ലൈംഗികാരോപണങ്ങളെ തുടർന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഗ്രഹാം പ്ലാറ്റ്നർ പിന്മാറിയ സാഹചര്യത്തിലാണ് ഇന്ത്യൻ വംശജനായ നിരവ് ഷായുടെ ഈ പ്രഖ്യാപനം. കോവിഡ്-19 മഹാമാരിക്കാലത്ത് മേയ്ൻ സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിലൂടെയാണ് ഫിസിഷ്യൻ കൂടിയായ നിരവ് ഷാ ജനശ്രദ്ധ നേടിയത്. അടുത്തിടെ നടന്ന ഗവർണർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ അദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രോഗ്രസ്സീവ് നയങ്ങളെ പിന്തുണയ്ക്കുന്ന അദ്ദേഹം കോടീശ്വരന്മാർക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുക, എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് (Medicare for All) ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് വ്യക്തമാക്കി. ഈ മാസം അവസാനം നടക്കുന്ന ഡെമോക്രാറ്റിക്…

ആവേശമായി ഐ ഒ സി (യു കെ)യുടെ ‘പുതുയുഗ സംഗമം 2026’; സംഘടനാ ശക്തിയും കുടുംബസംഗമവും ഒരേ വേദിയിൽ; ‘ഉമ്മൻ ചാണ്ടി സ്മൃതി നഗറിൽ’ ഉദ്ഘാടനം നിർവഹിച്ചത് ഡോ. മറിയ ഉമ്മൻ

ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പുതുയുഗ സംഗമം 2026’ ഫാമിലി മീറ്റ് ഓൾഡ്ഹാമിലെ ‘ഉമ്മൻ ചാണ്ടി സ്മൃതി നഗറി’ൽ വിപുലമായ പങ്കാളിത്തത്തോടെ നടന്നു. ചടങ്ങ് ഡോ. മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിന്റെ ഐക്യവും സാമൂഹിക പ്രതിബദ്ധതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. മറിയ ഉമ്മൻ പറഞ്ഞു. കുടുംബബന്ധങ്ങൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും ഒരുപോലെ ഊന്നൽ നൽകുന്ന വേദിയായി ‘പുതുയുഗ സംഗമം 2026’ മാറിയെന്നും അവർ അഭിപ്രായപ്പെട്ടു. ഐ ഓ സി (യു കെ) കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ…

ഓർമ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മൻ; ഐ ഒ സി (യു കെ) കവൻട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി; സിറ്റിസൺസ് ഗൈഡൻസ് ഹബ്ബിന് തുടക്കം

കവൻട്രി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ കവൻട്രി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “മീറ്റ് & ഗ്രീറ്റ് വിത്ത് ഡോ. മറിയ ഉമ്മൻ” പരിപാടി ശ്രദ്ധേയമായി. വിവിധ മേഖലകളിൽ നിന്നുള്ള മലയാളികളുടെ പങ്കാളിത്തവും സജീവമായ സംവാദങ്ങളും പരിപാടിയെ ശ്രദ്ധേയമാക്കി. യൂണിറ്റ് പ്രസിഡന്റ് ഡോ. ജോബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി അശ്വിൻ രാജ് നന്ദി രേഖപ്പെടുത്തി. ട്രഷറർ ജയ്മോനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദീപേഷ് സ്കറിയയും പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി കവൻട്രി യൂണിറ്റിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സിറ്റിസൺസ് ഗൈഡൻസ് ഹബ്ബിന്റെ ഉദ്ഘാടനം ഡോ. മറിയ ഉമ്മൻ…

വിജയ് സർക്കാർ ആറ് മാസത്തിനുള്ളിൽ താഴെ വീഴും: സ്റ്റാലിന്റെ അവകാശവാദം തമിഴ്‌നാട്ടിൽ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി

ജൂൺ 28 ന് നടന്ന ഒരു പരിപാടിയിൽ സ്റ്റാലിൻ ജനക്കൂട്ടത്തിന് സീറ്റ് കണക്കുകൂട്ടലുകൾ വിശദീകരിച്ചു. 234 സീറ്റുകളുള്ള നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ടിവികെക്ക് 106 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ. ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ ഒരു പ്രധാന അവകാശവാദം ഉന്നയിച്ചതോടെ തമിഴ്‌നാട് രാഷ്ട്രീയം കലുഷിതമായി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന ടിവികെ സർക്കാരിന് ഭൂരിപക്ഷമില്ലെന്നും മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ അത് നിലംപതിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. ഇതിനെത്തുടർന്ന് സംസ്ഥാനത്ത് പുതിയ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസിന്റെ പിന്തുണയോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ജൂൺ 28 ന് നടന്ന ഒരു പരിപാടിയിൽ സ്റ്റാലിൻ ജനക്കൂട്ടത്തിന് സീറ്റ് കണക്കുകൂട്ടലുകൾ വിശദീകരിച്ചു. 234 സീറ്റുകളുള്ള നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ…

നാഷണൽ യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എം.ശ്രീ പ്രതിഷേധ സംഗമവും ‘ബാക്ക് ടു ബാലറ്റ്’ ക്യാമ്പയിൻ ഉദ്ഘാടനവും കണ്ണൂരിൽ

കണ്ണൂർ: ദേശിയ പാഠ്യപദ്ധതി കുറുക്കുവഴിയിലൂടെ നടപ്പാക്കാനുള്ള പദ്ധതിയാണ് പി എം ശ്രീ പദ്ധതി എന്നറിഞ്ഞിട്ടും പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന യുഡിഎഫ് സർക്കാരിന്റെ തെറ്റായ നയത്തിൽ പ്രതിഷേധിച്ച് നാഷണൽ യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എം.ശ്രീ പ്രതിഷേധ സംഗമം കണ്ണൂരിൽ വെച്ച് നടക്കും . ഒപ്പം തന്നെ തെരെഞ്ഞെടുപ്പുകളിൽ ഇവിഎം തട്ടിപ്പ് തുടരുന്ന പശ്ചാത്തലത്തിൽ ജനാധിപത്യം സംരക്ഷിക്കാൻ, രാജ്യത്തിന്റെ വീണ്ടെടുപ്പിന് ‘ബാലറ്റിലേക്ക് തിരികെ’ എന്ന പ്രമേയത്തിലുള്ള സംസ്ഥാന ക്യാമ്പയിൻ ഉദ്‌ഘാടനവും നടക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു . സംഘപരിവാർ ഭരണകൂടം ഇ.വി.എം തട്ടിപ്പിലൂടെ രാജ്യത്തെ തങ്ങളുടെ കീഴിലാക്കി ഭരിക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ നിന്ന് മാറി പഴയ രീതിയിൽ ഉള്ള പേപ്പർ ബാലറ്റ് സംവിധാനത്തിലേക്ക് നമ്മുടെ തെരെഞ്ഞെടുപ്പ് നടത്തൽ അനിവാര്യമാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ്കൾ ബാലറ്റ് സംവിധാനത്തിലേക്ക് മാറിയിട്ടില്ലെങ്കിൽ ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചില്ലെങ്കിലും…

ഭരണം കിട്ടിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ‘നിര്‍ജീവാവസ്ഥയില്‍; അഴിച്ചുപണിക്കൊരുങ്ങി കെപിസിസി

തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിലും സംഘടനാ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർജീവമായെന്ന ആരോപണങ്ങൾ ശക്തമാകുമ്പോൾ, പുനഃസംഘടന, ഡിസിസി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് കെപിസിസി വഴിയൊരുക്കുകയാണ്. നിലവിലെ നിയമസഭാ സമ്മേളനം അവസാനിച്ചാലുടൻ ഇതിനുള്ള പ്രാരംഭ ചർച്ചകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭരണ പങ്കാളിത്തം നിലവിൽ വന്നതോടെ, കെപിസിസി പ്രസിഡന്റും രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും മന്ത്രി സ്ഥാനങ്ങളിലേക്ക് മാറി. കൂടാതെ, ജനറൽ സെക്രട്ടറിമാരിൽ പലരും ഡിസിസി പ്രസിഡന്റുമാരും എംഎഎമാരുമായി മാറിയതോടെ താഴെത്തട്ടിലെ സംഘടനാ പ്രവർത്തനങ്ങൾ മന്ദഗതിയിലായി. പാർട്ടി അധികാരത്തിൽ വരുമ്പോൾ സംഘടനയും ഇതേ രീതിയിൽ ശക്തമായി മുന്നോട്ട് പോകണമെന്ന് മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനോടുള്ള തങ്ങളുടെ നീരസം പരസ്യമാക്കിയിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ മാത്രമേ പുനഃസംഘടന സാധ്യമാകൂ. നിലവിൽ വിദേശയാത്രയിലുള്ള രാഹുൽ ഗാന്ധി അടുത്ത ആഴ്ചയോടെ മടങ്ങിയെത്തുന്നതോടെ ഹൈക്കമാൻഡ് തലത്തിലുള്ള നടപടികൾക്ക് വേഗം കൂടും.…

സോഹ്‌റാൻ മംദാനിയുടെ പിന്തുണയോടെ ന്യൂയോർക്ക് കോൺഗ്രസ് പ്രൈമറിയിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾക്ക് ചരിത്രനേട്ടം

ന്യൂയോർക്ക്: അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്  സ്ഥാനാർത്ഥി ഡാരിയലിസ അവില ഷെവലിയർക്ക് അട്ടിമറി വിജയം. ന്യൂയോർക്കിലെ പതിമൂന്നാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ, അഞ്ച് തവണ എം.പിയായിരുന്ന പ്രമുഖ ഡെമോക്രാറ്റിക് നേതാവ് അഡ്രിയാനോ എസ്പയ്യത്തിനെ  പരാജയപ്പെടുത്തിയാണ് 32-കാരിയായ ഡാരിയലിസ വിജയം കൊയ്തത്. സി.യു.എൻ.വൈ സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർത്ഥിനിയാണ്. ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനിയുടെ  പിന്തുണയോടെയാണ് ഡാരിയലിസ മത്സരിച്ചത്. നിലവിലെ ഡെമോക്രാറ്റിക് നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് ഈ പരാജയം. പാർട്ടിയിലെ പ്രമുഖ നേതാക്കളുടെയും വൻകിട കോർപ്പറേറ്റുകളുടെയും ഫണ്ടിന്റെയും പിന്തുണ എസ്പയ്യത്തിനുണ്ടായിരുന്നിട്ടും, സാധാരണക്കാരായ തൊഴിലാളികളുടെ പ്രശ്നങ്ങളും ജനവിരുദ്ധ നയങ്ങളും ഉയർത്തിക്കാട്ടിയാണ് ഡാരിയലിസ അട്ടിമറി വിജയം നേടിയത്. ന്യൂയോർക്കിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതാണ് ഈ ചരിത്ര വിജയം.