ബിജു മാത്യു കൊപ്പെല്‍ സിറ്റി പ്രോടെം മേയറായി ചുമതലയേറ്റു

കൊപ്പെല്‍ (ഡാളസ്): ബിജു മാത്യുവിനെ കൊപ്പെല്‍ സിറ്റി പ്രോടെം മേയറായി തിരഞ്ഞെടുത്തു. മെയ് 24 ചൊവാഴ്ച സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രോടെം മേയറായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ഒരു വര്‍ഷത്തേക്കാണ് കാലാവധി. ബിജുവിനെ ഐക്യകണ്ടേനെയാണ് സിറ്റി കൗണ്‍സില്‍ പ്രോടെം മേയറായി തിരഞ്ഞെടുത്തത്. മെയ് 5 നു സിറ്റി കൗണ്‍സില്‍ പ്ലേയ്സ് 6 ലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ ബിജു മാത്യു അട്ടിമറി വിജയം നേടിയിരുന്നു. കോപ്പല്‍ സിറ്റി കൗണ്‍സില്‍ അംഗം, പ്രോടെം മേയര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലായളിയാണ് ബിജു മാത്യു. 41,000 ജനസംഖ്യയുള്ള സിറ്റിയില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ബിജു സജ്ജീവ സാന്നിധ്യമാണ്. സിറ്റി കൗണ്‍സിലിന്റെ വിവിധ കമ്മിറ്റികളില്‍ ബിജു അംഗമായിരുന്നു. അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് കാല്‍ നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബിജു അടിയുറച്ച ധാര്‍മ്മികതയുടെ അര്‍പ്പണ ബോധവും, സേവന മനസ്ഥിതിയും വച്ചു പുലര്‍ത്തുന്ന…

ജോര്‍ജിയ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പ്: ട്രമ്പിന്റെ സ്ഥാനാര്‍ത്ഥിക്ക് പരാജയം

ജോര്‍ജിയ: ജോര്‍ജിയ സംസ്ഥാനത്ത് മെയ് 24ന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളായി ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച നിലവിലുള്ള ഗവര്‍ണ്ണര്‍ ബ്രയാന്‍ കെംപ് ട്രമ്പ് പിന്തുണ നല്‍കിയ മുന്‍ സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യൂവിനെ വലിയ മാര്‍ജിന് പരാജയപ്പെടുത്തി. മുന്‍ വൈസ് പ്രസിഡന്റ് പിന്തുണച്ചത് കെംപിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് മുന്‍ സെനറ്റര്‍ പെര്‍ഡ്യൂവിനെ ട്രമ്പ് എന്‍ഡോഴ്‌സ് ചെയ്ത് രംഗത്തിറക്കിയത്. പ്രൈമറി തിരഞ്ഞെടുപ്പില്‍ ട്രമ്പ് പിന്തുണച്ച പ്രമുഖ സ്ഥാനാര്‍ത്ഥിക്ക് ഏറ്റ വന്‍ പ്രഹരമാണ് പെര്‍ഡ്യുവിന്റെ പരാജയം. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഇംഗിതത്തിന് വഴങ്ങിയ റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണറാണ് കെംപെന്ന് ട്രമ്പ് ആരോപിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നല്ല പിന്തുണയുള്ള സംസ്ഥാനമാണ് ജോര്‍ജിയ. ഡമോക്രാറ്റിക് ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയായി സ്‌റ്റേയ്‌സി അബ്രഹാം മത്സരിച്ചാലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ നിലവിലുള്ള ഗവര്‍ണ്ണര്‍ കെംപിന് തന്നെയായിരിക്കും വിജയം. പെര്‍ഡ്യുവിന്റെ പരാജയം ട്രമ്പിന്റെ 2024 ലെ…

“തൃക്കാക്കര ഉമാ തോമസിനൊപ്പം”; ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (യുഎസ്എ)യുടെ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം

ന്യൂയോർക്ക്: വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ അമേരിക്കയിലെ ഒരു പ്രമുഖ സംഘടനയായി മുന്നേറ്റം കുറിച്ച ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി യുഎസ്എ) പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്‌ സൂം പ്ലാറ്റ് ഫോമിൽ നടത്തിയ സമ്മേളനം പ്രൗഢ ഗംഭീരമായി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഉമാ തോമസിന്റെ വിജയം സുനിശ്ചിതമാകുന്നതിനുള്ള തെരഞ്ഞെടുപ്പ് സമ്മളേണം കൂടിയായിരുന്നു ഈ സമ്മേളനം. മേയ് 21 ന് ശനിയാഴ്ച രാവിലെ 10:30 മുതൽ 1 മണി വരെ നീണ്ടുനിന്ന സമ്മേളനം വൈവിധ്യമാര്ന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ദേശഭക്തി ഗാനം “വന്ദേമാതരം’ ആലപിച്ച്‌ സമ്മേളനം ആരംഭിച്ചു. പ്രസിഡണ്ട് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതമാശംസിച്ചു. ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ്‌ കൂടൽ ആമുഖ പ്രസംഗം നടത്തി. ഇന്ത്യൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ടും ആധുനിക ഭാരതത്തിന്റെ ശില്പിയുമായി അറിയപ്പെടുന്ന…

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി 20 – ആം ആദ്മി പാർട്ടി സഖ്യം ഒരു മുന്നണിയെയും പിന്തുണയ്ക്കില്ല

എറണാകുളം: വരാനിരിക്കുന്ന തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെയും മുന്നണിയെയും പിന്തുണയ്ക്കില്ലെന്ന് ആം ആദ്മി പാർട്ടിയും (എഎപി) ട്വന്റി 20യും ചേർന്ന് രൂപീകരിച്ച ജനക്ഷേമ സഖ്യം (പിഡബ്ല്യുഎ) തീരുമാനിച്ചു. ഈ ഉപതിരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു സ്വാധീനവും ഉണ്ടാക്കില്ലെന്നും അവര്‍ പറഞ്ഞു. അക്കാരണത്താൽ മാത്രം തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിർത്തേണ്ടതില്ലെന്ന നിലപാടാണ് പിഡബ്ല്യുഎ സ്വീകരിച്ചത്. എന്നാൽ, “നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി വോട്ട് വിനിയോഗിക്കാൻ ഞങ്ങൾ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു. തീരുമാനം ജനങ്ങളുടെ മനസ്സാക്ഷിക്ക് വിടുന്നു,”ട്വന്റി 20 ചീഫ് കോഓർഡിനേറ്ററും കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ സാബു എം ജേക്കബ് പറഞ്ഞു. എഎപി സംസ്ഥാന കൺവീനർ പി സി സിറിയക്കിനൊപ്പം ഞായറാഴ്ച കിഴക്കമ്പലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ട്വന്റി 20 അനുയായികളോട് നിലവിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തി വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. “നമുക്ക്…

സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായി; തൃക്കാക്കരയിൽ എട്ട് സ്ഥാനാർത്ഥികൾ മത്സരിക്കും

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എട്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് ഉറപ്പായി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം വ്യക്തമായത്. യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസാണ് ബാലറ്റില്‍ മുന്നിലുള്ളത്. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് രണ്ടാമതും, ബിജെപി സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനാണ് മൂന്നാമത്. ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന്റെ അപരന്‍ ജോമോൻ ജോസഫ് അഞ്ചാം സ്ഥാനത്താണ്. അദ്ദേഹത്തിന് അനുവദിച്ച ചിഹ്നം കരിമ്പ് കർഷകന്റേതാണ്. അനിൽ നായർ, ബോസ്കോ കളമശ്ശേരി, മന്മഥൻ, സി.പി.ദിലീപ് നായർ തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്. ഡോ. കെ. പദ്മരാജന്‍, ടോം കെ. ജോര്‍ജ്, ജോണ്‍ പെരുവന്താനം, ആര്‍. വേണുകുമാര്‍, ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി അജിത് പൊന്നേംകാട്ടില്‍, സിപിഎം ഡമ്മി സ്ഥാനാര്‍ഥി എന്‍. സതീഷ്, ബിജെപി ഡമ്മി സ്ഥാനാര്‍ഥി ടി.പി. സിന്ധുമോള്‍, സോനു അഗസ്റ്റിന്‍, യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അപര ഉഷ അശോക്, കെ.കെ. അജിത്…

ബിജെപി എനിക്ക് എല്ലാം തന്നു; ഭക്തിയോടെ ചുമതലകൾ നിർവഹിക്കും: ബിപ്ലബ് ദേബ്

അഗർത്തല: ബിജെപി തനിക്ക് എല്ലാം നൽകിയെന്നും, പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ ഭക്തിയോടെ നിർവഹിക്കുമെന്നും ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. തന്റെ പിൻഗാമിയായ മണിക് സാഹ “അഴിമതി രഹിത വ്യക്തിയും യഥാർത്ഥ അർത്ഥത്തിൽ മാന്യനുമാണ്”, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരം പുതിയ മുഖ്യമന്ത്രി സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദേബ് പറഞ്ഞു. “ഞാനൊരു ബി.ജെ.പി പ്രവർത്തകനാണ്. പാർട്ടിയുടെ സംസ്ഥാന ചുമതലക്കാരൻ മുതൽ മുഖ്യമന്ത്രി വരെയുള്ള എല്ലാ കാര്യങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ എനിക്ക് ലഭിച്ചു. ഭാവിയിൽ പാർട്ടി എന്ത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും അത് ഞാൻ നിർവഹിക്കും,” രാജ്ഭവനിൽ കാബിനറ്റ് മന്ത്രിമാരായി 11 എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്റെ പെട്ടെന്നുള്ള രാജിയിൽ ആളുകൾ അദ്ഭുതപ്പെട്ടുവെന്ന് ഒരു മാധ്യമ പ്രവർത്തകന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ദേബ് പറഞ്ഞു, “ഞാൻ മുഖ്യമന്ത്രിയായപ്പോഴും ജനങ്ങളും അമ്പരന്നു, ഉടൻ തന്നെ…

42 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നാളെ ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: 12 ജില്ലകളിലെ 42 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് ചൊവ്വാഴ്ച (മെയ് 17) നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിൽ 41,444 സ്ത്രീകളും 36,490 പുരുഷന്മാരുമടക്കം 77,634 വോട്ടർമാർ. വോട്ടെടുപ്പ് സുഗമമായി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 182 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്, അതിൽ 79 പേർ വനിതകളാണ്. രണ്ട് കോർപ്പറേഷൻ വാർഡുകളിലും ഏഴ് മുനിസിപ്പാലിറ്റി വാർഡുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 42 തദ്ദേശ സ്ഥാപന വാർഡുകളിലായി 94 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്. വോട്ടെണ്ണൽ മെയ് 18 ന് (ബുധൻ) രാവിലെ 10 മണിക്ക് ആരംഭിക്കും, ഫലം www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും. ഉദ്യോഗാർത്ഥികൾക്ക് ഇനിപ്പറയുന്ന ഏതെങ്കിലും രേഖകൾ തിരിച്ചറിയൽ…

ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മണിക് സാഹയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ന്യൂഡൽഹി: ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായ മണിക് സാഹയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അഭിനന്ദിച്ചു. പ്രധാനമന്ത്രി മോദി ഒരു ട്വീറ്റിൽ പറഞ്ഞു, “ശ്രീ @DrManikSaha2 ത്രിപുരയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആശംസകൾ. 2018 ൽ ആരംഭിച്ച ത്രിപുരയുടെ വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം കരുത്തേകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും സാഹയെ അഭിനന്ദിച്ചു. “ത്രിപുരയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത @DrManikSaha2 ജിക്ക് അഭിനന്ദനങ്ങൾ. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ @നരേന്ദ്രമോദി ജിയുടെ നേതൃത്വത്തിൽ ത്രിപുര ശാശ്വതമായി പരിവർത്തനം ചെയ്യപ്പെടുകയും പുതിയ ഉയരങ്ങളിലെത്തുമെന്നും അദ്ദേഹത്തിന്റെ ദർശനങ്ങൾ പിന്തുടർന്ന് പുതിയ ഉയരങ്ങളിലെത്തുമെന്നും എനിക്ക് ഉറപ്പുണ്ട് “നദ്ദ ട്വിറ്ററില്‍ കുറിച്ചു. മേയ് 14 ശനിയാഴ്ച നിലവിലെ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവച്ചതിനെത്തുടർന്നാണ് ഡെന്റൽ സർജനും രാഷ്ട്രീയക്കാരനും ത്രിപുര ബിജെപി അദ്ധ്യക്ഷനുമായ മണിക് സാഹ സംസ്ഥാനത്തിന്റെ 12-ാമത് മുഖ്യമന്ത്രിയായി ഞായറാഴ്ച…

ഇതൊരു രാഷ്ട്രീയ പോരാട്ടമാണ്, സഹതാപത്തിന്റെ ആവശ്യമില്ല: ഉമാ തോമസ്

കൊച്ചി: പഠനം പൂർത്തിയാക്കി അന്തരിച്ച എം.എൽ.എ പി.ടി തോമസിന്റെ ജീവിത പങ്കാളിയായതിന് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഉമ തോമസ്. മഹാരാജാസ് കോളേജിൽ രണ്ട് തവണ വിദ്യാർത്ഥി യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണവര്‍. പിന്നീട്, അവരുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ പിടിയുടെ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിൽ ഒതുങ്ങി. എന്നാൽ, ഇപ്പോൾ പരിചയസമ്പന്നയായ ഒരു രാഷ്ട്രീയക്കാരിയെ പോലെയാണ് അവർ യുഡിഎഫ് പ്രചാരണം നയിക്കുന്നത്. തൃക്കാക്കര നിയമസഭാ സീറ്റ് നിലനിർത്താൻ കോൺഗ്രസ് രംഗത്തിറക്കിയ ഉമയുടെ അഭിപ്രായത്തിൽ ഇത് രാഷ്ട്രീയ പോരാട്ടമാണെന്നും പ്രാദേശിക എംഎൽഎ എന്ന നിലയിൽ പി.ടി.യുടെ പ്രവർത്തനങ്ങൾ വോട്ടർമാരുടെ മനസ്സിലുണ്ടെന്നും പറയുന്നു. സഹതാപം ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെ.വി.തോമസ് മാഷ് എൽ.ഡി.എഫിന് വേണ്ടി പ്രചാരണം നടത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഉമാ തോമസ് പറയുന്നു. തിരക്കേറിയ പ്രചാരണ പരിപാടികൾ കാരണം എനിക്ക് അദ്ദേഹത്തെ നേരിട്ട് കാണാൻ കഴിഞ്ഞില്ല. പക്ഷേ, ഞാൻ…

ഒഐസിസി യു‌എസ്‌എ കെപിസിസിയുടെ അവിഭാജ്യ ഘടകം: ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള

ന്യൂയോർക്ക് : അമേരിക്കയിൽ ഇന്ത്യൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് രൂപീകരണത്തിന് ശേഷം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ 100 ൽ പരം അംഗങ്ങളെ ഉൾപ്പെടുത്തി നാഷണൽ കമ്മിറ്റിയും 3 റീജിയൻ കമ്മിറ്റികളും രൂപീകരിച്ച്‌ വിവിധ ചാപ്റ്ററുകളുടെ രൂപീകരണത്തിലേക്ക് പ്രവേശിക്കുന്ന ഒഐസിസി യുഎസ്എ യുടെ പ്രവർത്തനങ്ങളിൽ അഭിമാനം കൊള്ളുന്നുവെന്ന് മെയ് 9 നു സൂം പ്ലാറ്റ്‌ഫോമിൽ കൂടിയ നാഷണൽ കമ്മിറ്റിയിൽ പങ്കെടുത്തു കൊണ്ട് ഒഐസിസി ഗ്ലോബൽ ചെയർ മാൻ കുമ്പളത്തു ശങ്കരപ്പിള്ള പ്രസ്താവിച്ചു. കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ഒഐസിസി യുഎസ്‌എയുടെ പ്രവർത്തനങ്ങളിൽ അഭിമാനം കൊള്ളുന്നുവെന്നും ബഹുമാനപ്പെട്ട കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്റെ പ്രത്യേക ആശംസ അറിയിക്കുന്നുവെന്നും ശങ്കരപ്പിള്ള അറിയിച്ചു. 41 രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്ന ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അംഗീകൃത പോഷക സംഘടനയാണ്. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ, കാനഡ തുടങ്ങിയ…