ഒരു വീട് പണിയുക എന്നത് ഇഷ്ടിക, സിമൻറ്, ബ്ലൂപ്രിന്റുകൾ എന്നിവയില്‍ മാത്രം ആശ്രയിച്ചല്ല. അത് ഓരോ വ്യക്തിയുടെയും സ്വപ്നങ്ങൾ, കഠിനാധ്വാനം, ഭാവി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലർ അവരുടെ വീടുകളിൽ സമാധാനം ആഗ്രഹിക്കുന്നു, മറ്റുള്ളവർ പുരോഗതിക്കുള്ള അവസരങ്ങൾ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു, ഇനിയുമൊരു കൂട്ടര്‍ ഒരു നല്ല കുടുംബ അന്തരീക്ഷം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഇന്ന് ജനങ്ങള്‍ മുമ്പെന്നത്തേക്കാളും അവരുടെ വീടുകളുടെ ദിശയിലും വാസ്തുവിലും കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. വടക്ക് ദർശനമുള്ള വീടുകൾ പ്രത്യേകിച്ചും രസകരമായി മാറിയിരിക്കുന്നു. വാസ്തു ശാസ്ത്രമനുസരിച്ച്, വടക്ക് സമ്പത്തിന്റെയും അവസരത്തിന്റെയും പുരോഗതിയുടെയും ദിശയായി കണക്കാക്കപ്പെടുന്നു. എന്നാല്‍, വടക്ക് ദർശനമുള്ളത് മാത്രം പോരാ. വടക്ക് ദർശനമുള്ള വീടിന്റെ വാസ്തുവിന്റെ പ്രാധാന്യം, ശരിയായ ആസൂത്രണം, ഡിസൈൻ നുറുങ്ങുകൾ, സാധാരണ തെറ്റുകൾ എന്നിവ ഏതെല്ലാം? വടക്കോട്ട് ദർശനമുള്ള വീടിന്റെ വാസ്തു പ്രാധാന്യം: വാസ്തു വിശ്വാസങ്ങളിൽ, വടക്ക് ദിശ കുബേരനുമായി ബന്ധപ്പെട്ടിരിക്കുന്നു, അദ്ദേഹം…
Category: ARTICLES
ആയുധ വില്പന ലോക സമാധാനം കൊണ്ടുവരുമോ?
ലോക മഹായുദ്ധത്തെക്കുറിച്ചുള്ള ഭീതിയുടെ നിഴലിലാണ് ഇന്ന് ലോക ജനത ജീവിക്കുന്നത്. എന്നാൽ, 2026 ൽ വൻ ശക്തികൾ യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുമെന്നുമാണ് ചില വിദഗ്ദ്ധർ വിശ്വസിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ആഗോളതലത്തിൽ യുദ്ധഭീതി വർദ്ധിച്ചുവരികയാണ്. ഉക്രെയ്നിൽ പോരാട്ടം തുടരുന്നു, ഗാസയിൽ സംഘർഷം നിലനിൽക്കുന്നു, തായ്‌വാനെ ചുറ്റിപ്പറ്റിയും വാചാടോപങ്ങളുണ്ട്. പലരും മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലാകട്ടേ പലരും പലവിധത്തിലുള്ള വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. അവയെല്ലാം ഷെയര്‍ ചെയ്തും അഭിപ്രായങ്ങള്‍ എഴുതിയും എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ ചിലര്‍. വൻശക്തികൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ജിയോപൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റും സർട്ടിഫൈഡ് സ്ട്രാറ്റജിക് ദീർഘവീക്ഷണ വിദഗ്ദ്ധയുമായ വെലിന ചക്കരോവ (Velina Tchakarova) പറയുന്നു. അമേരിക്ക, ചൈന, റഷ്യ എന്നിവ തീർച്ചയായും ശത്രുക്കളാണ്. യുദ്ധം സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുമെന്നും ആണവ ഭീഷണി വർദ്ധിപ്പിക്കുമെന്നും ലോകത്തെ മുഴുവൻ അസ്ഥിരപ്പെടുത്തുമെന്നും അവർക്കറിയാം. ഇപ്പോൾ ഏറ്റവും സെൻസിറ്റീവ് വിഷയങ്ങളിലൊന്നായി തായ്‌വാന്‍…
ബുർജ് ഖലീഫ മുതൽ ഫ്രീഡം ടവർ വരെ
മൻഹാട്ടനിൽ ഞങ്ങൾ അങ്ങനെ അധികം പോകാറില്ല . ഏതെങ്കിലും ബന്ധുക്കളോ സുഹൃത്തുക്കളോ നാട്ടിൽ നിന്നോ മറ്റോ വരുമ്പോൾ ന്യുയോർക് നഗരി കാണിക്കലിന്റെ ഭാഗമായി മൻഹാട്ടനിൽ എത്തുമ്പോളാണ് ഒരിക്കൽ ഭൂമിക്കും സ്വർഗ്ഗത്തിനും ഇടയിൽ ഒരു കോവണി പോലെ നിന്നിരുന്ന ട്രേഡ് സെന്റര് കെട്ടിട സമുച്ഛയങ്ങൾ വീണു മരിച്ച ശ്മശാന ഭൂവിൽ വീണ്ടും കാലുകുത്തുന്നത് . അമേരിക്ക കാരന്റെ തന്നെയല്ല , എഞ്ചിനീറിങ് വൈദഗ് ധ്യത്തിന്റെ തന്നെ അഭിമാനമായി നട്ടെല്ലുയർത്തി ഒരു കാലത്തു വിലസിച്ചിരുന്ന മനോഹര സൗധങ്ങൾ . ഇന്നിവിടെ ഓർമ്മകൾ ഉറങ്ങുന്ന ഈ അക്കല്ദാമയിൽ, ചോരയുടെ മണമുള്ള , പുകയും ചാരവും അന്തരീക്ഷത്തിൽ ഒരു മേഘം പോലെ തളം കെട്ടി നിൽക്കുന്ന , ഏതോ ശോകഗാനത്തിന്റെ അകമ്പടിയോടെ മനസിനെ വിഷാദത്തിന്റെ ഗർത്തങ്ങളിലേക്ക് കൊണ്ടുപോകുന്ന ഒരു അജ്ഞാത മായ ഏതോ വികാര വേലിയേറ്റം മനസ്സിൽ മൂടൽ മഞ്ഞു പൊതിയുന്ന പ്രതീതി…
പ്രാഞ്ചിയേട്ടന്മാരുടെ ലോക കേരള സഭ : കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)
കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് കേരള ലോക സഭയെപ്പറ്റി വേണ്ടുന്ന അപഗ്രഥനം നടത്തിയതുകൊണ്ടാകണം പ്രാഞ്ചിയേട്ടന്മാരുടെ കൂട്ടമെന്ന് വിളിച്ചത്. കോടികണക്കിന് പാവങ്ങളുടെ നികുതിപ്പണമെടുത്തു് നടത്തുന്ന ഈ ധൂർത്തിനെപ്പറ്റി പലരും എഴുതിയിട്ടുണ്ട്. പ്രവാസി മലയാളികളുടെ മനസ്സിലെ അഗ്നികോണിൽ നിന്ന് ഉദിച്ചുയർന്ന നിസ്സംഗത, വിഷാദത്തിന്റെ വിരാടരൂപം പ്രവാസികൾ മനസ്സിലാക്കി യിട്ടുണ്ട്. കേരളം ഒന്നാം നമ്പരെന്ന് തീപ്പൊരി പ്രസംഗം നടത്തുന്നതു പോലെ പ്രവാസികളുടെ മുന്നിൽ തീപ്പൊരി പ്രസംഗം നടത്തി അവരുടെ വയർ നിറച്ചതല്ലാതെ പ്രവാസി സമൂഹത്തിന്റെ വിചാരധാരയിൽ നിന്ന് പഠിച്ചാൽ ഈ സംഘടനകൊണ്ട് എന്ത് ക്ഷേമ പദ്ധതികളാണ് പ്രവാസികൾക്ക് ലഭ്യമായത്? 2022-ലും 2024-ലും പ്രവാസികളെ അറിയിച്ചത് പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ അധികാരികളെ അറിയിച്ചിട്ട് പ്രശ്ന പരിഹാരം കാണുമെന്നാണ്. അധികാരികളുടെ വാക്കും പ്രവർത്തിയും തമ്മിൽ പൊരുത്തപ്പെടില്ലെങ്കിൽ മഹാവാഗ്ദാനങ്ങൾക്ക് എന്ത് പ്രസക്തി? ഒാരോ രാജ്യങ്ങളി ലുള്ള പ്രവാസികളുടെ പ്രശ്നപരിഹാര ഒാട്ടത്തിന് പിന്നിലെ യജ്ഞം ആ വ്യക്തിയെ…
മുഖമില്ലാത്ത രാഷ്ട്രീയം: ജനവിധിയെ വഞ്ചിക്കുന്ന കേരള മോഡൽ (ജെയിംസ് കൂടല്‍)
കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും മുന്നണികളും തെരഞ്ഞെടുപ്പിന് മുൻപ് നേതാവിനെ പ്രഖ്യാപിക്കാത്തത് വെറും തന്ത്രമല്ല; അത് ജനാധിപത്യത്തോട് നടത്തുന്ന കൃത്യമായ ചതിയാണ്. വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നവർക്കു മുന്നിൽ തന്നെ, “ആർക്കാണ് നിങ്ങൾ അധികാരം നൽകുന്നത്” എന്ന അടിസ്ഥാന ചോദ്യത്തിന് മറുപടി നൽകാൻ തയ്യാറാകാത്ത രാഷ്ട്രീയം, ജനങ്ങളെ ബുദ്ധിയില്ലാത്തവരായി കണക്കാക്കുന്നതിന്റെ തെളിവാണ്. ഒരു പൗരൻ വോട്ട് ചെയ്യുന്നത് ചിഹ്നത്തിനോ പതാകയ്ക്കോ അല്ല. അത് അധികാരം കൈമാറുന്ന ഒരു നിയമപരമായ സമ്മതപത്രമാണ്. അധികാരം കൈകാര്യം ചെയ്യാൻ പോകുന്ന വ്യക്തിയെ മറച്ചുവെച്ചുകൊണ്ട് ആ സമ്മതം ചോദിക്കുന്നത് മോറൽ ഫ്രോഡാണ്. തിരഞ്ഞെടുപ്പ് കാലത്ത് നേതാക്കൾക്ക് നാവിൽ നിറയുന്നത് വികസനവാഗ്ദാനങ്ങളാണ്. പക്ഷേ ആ വാഗ്ദാനങ്ങൾ നടപ്പാക്കാൻ പോകുന്ന മുഖം ആരാണെന്ന് ചോദിച്ചാൽ രാഷ്ട്രീയ നേതൃത്വം മൗനം പാലിക്കുന്നു. ഈ മൗനം ലജ്ജയുടേതല്ല – കണക്കുകൂട്ടലിന്റെയും ഭയത്തിന്റെയും മൗനമാണ്. ജനവിധി കഴിഞ്ഞാൽ മാത്രമാണ് തിരശ്ശീല ഉയരുന്നത്. അപ്പോഴേക്കും…
അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ
ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നാം മറന്നുപോകുന്ന ചില വലിയ സത്യങ്ങളുണ്ട്. അത് തിരിച്ചറിയണമെങ്കിൽ ഒന്നുകിൽ ജീവിതത്തിന്റെ സായാഹ്നത്തിലെത്തണം, അല്ലെങ്കിൽ ആ തീരത്ത് നിൽക്കുന്ന ഒരാളെ സാകൂതം വീക്ഷിക്കണം. ഈയിടെ, ജ്യേഷ്ഠതുല്യനായ, സ്നേഹനിധിയായ ഒരു പിതാവിനെ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ ഉണ്ടായ അനുഭവം അത്തരത്തിലൊന്നായിരുന്നു. ഐ.സി.യുവിന്റെ നിശബ്ദതയിൽ, യന്ത്രങ്ങൾ താളം പിടിക്കുന്ന ശ്വാസഗതിയുമായി, പ്രിയപ്പെട്ടവരുടെ വലയത്തിൽ അദ്ദേഹം കിടക്കുകയായിരുന്നു. വിശ്വാസാചാരങ്ങളുടെ ഭാഗമായി പുരോഹിതൻ എത്തി തൈലലേപന ശുശ്രൂഷകൾ ആരംഭിച്ചു. മരണത്തിന്റെ പടിവാതിൽക്കൽ, ബോധമനസ്സിനും അപ്പുറത്തെ ഏതോ ലോകത്തിനും മധ്യേ ശാന്തനായി കിടക്കുന്ന ആ പിതാവിനെ ഇമവെട്ടാതെ നോക്കി നിന്നപ്പോൾ, എന്റെ ഉള്ളിൽ ഉരുത്തിരിഞ്ഞ ചിന്തകൾ ഇവയാണ്: മരണം എന്നത് ഒരു അവസാനമല്ല, മറിച്ച് ജീവിതം അതിന്റെ സകല വേഷപ്പകർച്ചകളും അഴിച്ചുവെച്ച് നഗ്നമായ സത്യമായി വെളിപ്പെടുന്ന നിമിഷമാണ്. ജീവിതകാലം മുഴുവൻ നാം ഓടിപ്പിടിക്കാൻ ശ്രമിച്ച പദവികളും ബാങ്ക് ബാലൻസുകളും മരണക്കിടക്കയിൽ വെറും നിഴലുകൾ…
ഇടിയുന്ന ജനന നിരക്കിൽ ഉലയുന്ന ചൈന: ഡോ. മാത്യു ജോയ്‌സ്, ലാസ് വെഗാസ്
ജനന നിരക്ക് കുറയുന്നത്, കുടുംബാസൂത്രണ വിജയമായി വിലയിരുത്തുന്നു. പ്രത്യുൽപാദന നിലവാരം 2.1 എന്ന റീപ്ലേസ്‌മെന്റ് നിരക്കിനേക്കാൾ താഴെയാകുമ്പോൾ , പ്രത്യേകിച്ച് വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും പ്രായമാകുന്ന ജനസംഖ്യ കൂടുകയും, അതോടൊപ്പം തൊഴിൽ ശക്തി കുറയുകയും , ദീർഘകാല സാമ്പത്തിക സങ്കോചത്തിലേക്ക് അതാതു രാജ്യങ്ങളെ നയിക്കുകയും ചെയ്യും. ഈ പ്രവണത ആശ്രിതത്വ അനുപാതം (കൂടുതൽ വിരമിച്ചവരെ പിന്തുണയ്ക്കുന്ന തൊഴിലാളികളുടെ എണ്ണം കുറയൽ) വർദ്ധിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണ, പെൻഷൻ സംവിധാനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യും. ഇന്ത്യയിലെ കണക്കു നോക്കിയാൽ, കുടുംബാസൂത്രണം ഗണ്യമായ വിജയം കൈവരിച്ചു, 1966-ൽ 5.7-ൽ കൂടുതലായിരുന്ന ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (TFR) 2020-ൽ 2.0 ആയി കുറച്ചു, ഇത് മാറ്റിസ്ഥാപിക്കൽ നിലവാരത്തിന് താഴെയാണ്. ആധുനിക ഗർഭനിരോധന ഉപയോഗം 67% ആയി (2019-21) ഉയർന്നു, അതോടൊപ്പം മാതൃമരണത്തിൽ 77% കുറവും ഉണ്ടായി. എന്നിരുന്നാലും, സംസ്ഥാനങ്ങളിലുടനീളം പുരോഗതി അസമമാണ്, ബീഹാർ,…
ടോയ്‌ലറ്റില്‍ ഇരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഈ രോഗങ്ങളെ ക്ഷണിച്ചു വരുത്തും
ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഇക്കാലത്ത് ഒരു സാധാരണ ശീലമായി മാറിയിരിക്കുന്നു, എന്നാൽ, ഈ ശീലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. മൂലക്കുരു, ദഹന പ്രശ്നങ്ങൾ, ബാക്ടീരിയ അണുബാധ, മാനസിക സമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യത ഇത് വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇക്കാലത്ത്, മൊബൈൽ ഫോണുകൾ ആളുകളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. രാവിലെ നമ്മൾ ആദ്യം നോക്കുന്നത് നമ്മുടെ മൊബൈൽ ഫോണാണ്, രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് നമ്മൾ അവസാനമായി നോക്കുന്നതും അതാണ്. സോഷ്യൽ മീഡിയയും റീലുകളും കാണുന്ന ശീലം വളരെ വ്യാപകമായിരിക്കുന്നു, ആളുകൾക്ക് കുറച്ച് മിനിറ്റ് പോലും ഫോണിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ല. അതുകൊണ്ടാണ് ആളുകൾ ഇപ്പോൾ ടോയ്‌ലറ്റിൽ പോലും ഫോണുകൾ കൊണ്ടുപോകുന്നത്, അവിടെ അമിതമായി സമയം ചെലവഴിക്കുന്നതും. ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ശീലത്തെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. മൊബൈൽ ഫോൺ…
ഈ കാൻസർ പുരുഷന്മാരുടെ നിശബ്ദ കൊലയാളി; 50 വയസ്സിനു ശേഷം അപകടസാധ്യത വർദ്ധിക്കും
പുരുഷന്മാരിൽ അതിവേഗം വളരുന്ന ഒരു ഗുരുതരമായ രോഗമാണ് പ്രോസ്റ്റേറ്റ് കാൻസർ. ഇത് നിശബ്ദ കൊലയാളി എന്നും എന്നറിയപ്പെടുന്നു. ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളി, പ്രാരംഭ ഘട്ടത്തിൽ പലപ്പോഴും ലക്ഷണങ്ങൾ കാണിക്കുന്നില്ല എന്നതാണ്. ഇന്ത്യയിൽ, 50 വയസ്സിനു ശേഷം പുരുഷന്മാരിൽ അപകടസാധ്യത അതിവേഗം വർദ്ധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. പുരുഷന്മാരിൽ സാധാരണവും എന്നാൽ അപകടകരവുമായ ഒരു കാൻസറാണ് പ്രോസ്റ്റേറ്റ് കാൻസർ. ഇത് ബീജം ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഒരു ചെറിയ ഗ്രന്ഥിയായ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലാണ് ആരംഭിക്കുന്നത്. ഈ രോഗത്തിന്റെ ഏറ്റവും വലിയ പ്രശ്നം പ്രാരംഭ ഘട്ടത്തിൽ മുന്നറിയിപ്പില്ലാതെ വളരുന്നു എന്നതാണ്. പല കേസുകളിലും, പുരുഷന്മാർക്ക് വർഷങ്ങളോളം രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നില്ല. തുടക്കത്തിൽ നിശബ്ദമായി വളരുന്നതിനാൽ പ്രോസ്റ്റേറ്റ് കാൻസറിനെ നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നു. ലക്ഷണങ്ങൾ പ്രകടമാകുമ്പോഴേക്കും, ഇത് പലപ്പോഴും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കും. അതുകൊണ്ടാണ് കൃത്യസമയത്ത് കണ്ടെത്തിയില്ലെങ്കിൽ ഇത് മാരകമാകുന്നത്. ഇന്ത്യയിൽ,…
സോഷ്യൽ മീഡിയാ കാലത്തെ ‘ബസ് തർക്കങ്ങളും’ ചോരുന്ന ധാർമ്മികതയും: പി.പി. ചെറിയാന്‍
സോഷ്യൽ മീഡിയയുടെ അതിപ്രസരം നമ്മുടെ നൈതിക മൂല്യങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് ഗൗരവകരമായ ഒരു ചോദ്യമാണ്. ഡിജിറ്റൽ യുഗത്തിൽ ധാർമ്മികത പലപ്പോഴും ചോദ്യം ചെയ്യപ്പെടുകയും പുതിയ രീതിയിൽ നിർവചിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഈ സാഹചര്യത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നു സോഷ്യൽ മീഡിയയിൽ ആർക്കും എന്തിനെക്കുറിച്ചും സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കേരളത്തിലെ ഒരു ബസിനുള്ളിൽ നടക്കുന്ന തർക്കം മൊബൈലിൽ പകർത്തി പങ്കുവെക്കുമ്പോൾ അത് പലപ്പോഴും വിദ്വേഷ പ്രചാരണത്തിനോ വ്യക്തിഹത്യയ്ക്കോ കാരണമാകുന്നു. ഈ സ്വാതന്ത്ര്യം മറ്റൊരാളുടെ അന്തസ്സിനെ ബാധിക്കുമ്പോൾ അതൊരു ധാർമ്മിക പ്രശ്നമായി മാറുന്നു. പലപ്പോഴും ബസ് യാത്രയ്ക്കിടയിലെ പ്രശ്നങ്ങളുടെ പകുതി ഭാഗം മാത്രം ചിത്രീകരിച്ച വീഡിയോകളാണ് വൈറലാകുന്നത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത ഇത്തരം ദൃശ്യങ്ങൾ പങ്കുവെക്കുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ പരിശോധിക്കുക…
