മോശയുടെ വഴികള്‍ (അവതാരിക): ഡോ. കെ. ആര്‍. ടോണി

സാംസി കൊടുമണ്‍ മലയാളത്തില്‍ തുടക്കക്കാരനല്ല. ‘രാത്രി വണ്ടിയുടെ കാവല്‍ക്കാരന്‍’ ‘യിസ്മായേലിന്‍റെസങ്കീര്‍ത്തനം’ തുടങ്ങിയ ചെറുകഥകളും ‘പ്രവാസികളുടെ ഒന്നാം പുസ്തകം’ എന്ന നോവലും മറ്റും പ്രസിദ്ധീകരിച്ച് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞ ആളാണ്. ന്യൂയോര്‍ക്കിലാണു വാസം. പ്രവാസിയെഴുത്തുകാര്‍ക്ക് പല കാരണങ്ങള്‍ക്കൊണ്ട് ഈയിടെയായി കൂടുതല്‍ മൈലേജ്കിട്ടുന്നുണ്ട്. അതിലൊന്ന് മലയാളത്തില്‍ അധികം പഴക്കമില്ലാത്ത പ്രത്യേക സാഹിത്യ ശാഖയായി അംഗീകാരം നേടിക്കഴിഞ്ഞു എന്നതാണ്. മറ്റൊന്ന് നവമാധ്യമ സാങ്കേതികയുടെ വളര്‍ച്ചയോട് പുസ്തക വിപണീവത്കൃതമായ പുതിയോരു ആഗോള മലയാളി വായനക്കാരനുണ്ടായി എന്നതാണ്. ഒരുപക്ഷേ ബന്യാമീന്‍റെ ‘ആടു ജീവിയത’ത്തോട് അതു സംഭവിച്ചു. അതു ജനപ്രീയം കൂടിയായി. പ്രവാസത്തെ അധികരിച്ച് ധാരാളം സിനിമകള്‍ ഉണ്ടായി. സാംസിയുടെ ഈ കൃതിക്കും നല്ല സ്വീകാര്യത കിട്ടും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ പ്രവാസി മലയാള സാഹിത്യത്തെപ്പറ്റി വളരെയധികം പഠനങ്ങള്‍ വന്നിട്ടുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ അറേബ്യന്‍ മലയാള സാഹിത്യത്തെപ്പറ്റി ധാരാളം പഠനങ്ങള്‍ വന്നീട്ടുണ്ട്. പ്രവാസ സാഹിത്യത്തിലെ…

കൃതിയും കര്‍ത്താവും: സാംസി കൊടുമണ്‍

(പുന്നയൂര്‍ക്കുളം സാഹിത്യ സമതിയില്‍ അവതരിപ്പിച്ചത്) മോശയുടെ വഴികള്‍ എന്ന നോവലിന്‍റെ പിറവി എങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് കേവലം യാതൃച്ഛികം എന്നു പറയമോ… ഏതാണ്ട് അങ്ങനെ തന്നെ എന്നു പറയുമ്പോഴുണ്ടാകുന്ന ആത്മവഞ്ചന തരുന്ന സുഖവും നുകര്‍ന്ന് വേണമെങ്കില്‍ എനിക്ക് നിങ്ങളെ കബളിപ്പിക്കാം. എന്നാല്‍ അതില്‍ കുറെ ശരിയുണ്ട്. ബൈബിള്‍ കഥയിലെ ഒരു മുഖ്യ കഥാപാത്രമാണ് മോശ. നാല്പതു വര്‍ഷം നീണ്ട മരൂഭൂമി യാത്രയില്‍, മോശ ഒരു ജനതയെ നയിക്കുന്നതായി വായിക്കുന്നു. ആ വംശപരമ്പരയില്‍ പെട്ടവരാണ് പിന്നെ യിസ്രായേല്‍ എന്ന രാഷ്ട്രം സ്ഥാപിച്ചത്. അതിലെ ന്യായം എനിക്ക് ബോദ്ധ്യമായിട്ടില്ലെങ്കിലും, പണ്ട് യഹോവ പാലും തേനും ഒഴുകുന്ന ഒരു ദേശം നിനക്ക് അവകാശമായി തരും എന്ന അബ്രഹാമിനോടു വാഗ്ദാനം ചെയ്തു എന്ന ന്യായത്തിന്മേല്‍, എവിടെന്നോ എന്തെന്നോ അറിയാത്ത ഒരു നാട്ടിലേക്ക് ഒരു ജനക്കൂട്ടത്തെയും വഹിച്ചുകൊണ്ടുള്ള ആ പുറപ്പാടിനുള്ള മോശയുടെ ചങ്കൂറ്റത്തെ…

സാംസി കൊടുമണ്ണിന്‍റെ മൂന്നു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

തൃശ്ശൂര്‍: കേരള സാഹിത്യ അക്കാഡമി വൈലോപ്പള്ളി ഹാളില്‍ വെച്ചു നവംബര്‍ ആറിന് (11/06/20222) നടന്ന ചടങ്ങില്‍ സാംസി കൊടുമണ്ണിന്‍റെ മൂന്നു പുസ്തകങ്ങള്‍, പ്രശസ്ത എഴുത്തുകാരനും, കേരള സാഹിത്യ അക്കാഡമി മുന്‍പ്രസിഡന്‍റുമായ വൈശാഖന്‍ പ്രകാശനം ചെയ്തു. പ്രസ്തുത യോഗത്തില്‍ പ്രസിദ്ധനായ എഴുത്തുകാരന്‍ ശ്രി. ടി.ഡി. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. ആര്‍. ടോണി (മോശയുടെ വഴികള്‍), സുരേന്ദ്രന്‍ മങ്ങാട്ട് (വെനീസിലെ പെണ്‍കുട്ടി), പി. എന്‍. സുനില്‍ (ഉഷ്ണക്കാറ്റ് വിതച്ചവര്‍) എന്നിവര്‍ പുസ്തകങ്ങള്‍ യഥാക്രമം ഏറ്റുവാങ്ങി. യോഗത്തെ സ്വാഗതം ചെയ്ത സെബാസ്റ്റ്യന്‍ അതിഥികളെ സദസിനു പരിചയപ്പെടുത്തി. ടി.ഡി. രാമകൃഷ്ണന്‍ തന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍, സാംസി കൊടുമണ്‍ പ്രവാസ ജീവിതത്തെ തൊട്ടറിഞ്ഞ എഴുത്തുകാരനാണെന്നും, മറ്റുള്ളവര്‍ക്ക് വായിക്കാന്‍ പാകമായ ഭാഷാ ശൈലിയുടെ ഉടമയാണെന്നും പറഞ്ഞു. ഉഷ്ണക്കാറ്റു വിതച്ചവര്‍ എന്ന ചെറു നോവലിന്‍റെ ഇതിവൃത്തം ചിരപരിചിതമാണെങ്കിലും നമ്മെ ചിന്തിപ്പിക്കുന്ന അനേകം ഘടകങ്ങള്‍ അതില്‍…

ഭാഷാ പ്രവർത്തനങ്ങൾക്ക് കരുത്തു പകരാൻ പുതിയ നേതൃത്വവുമായി മിലൻ

മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷന്റെ വാർഷിക കൂട്ടായ്മയും കഥാ സായാഹ്നവും പ്രസിഡന്റ് സുരേന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ഡെട്രോയിറ്റിൽ നടന്നു. മലയാള ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുക എന്ന സമർപ്പണത്തോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ കാലമായി പ്രവർത്തിച്ചുവരുന്ന മിലന്റെ കഴിഞ്ഞ രണ്ടര വർഷക്കാലത്തെ പ്രവർത്തനങ്ങൾ പൊതുസഭ ചർച്ച ചെയ്തു. ഇരുപതാം വാർഷികാഘോഷത്തിലും തുടർ വേദികളിലുമായി കേരള സാഹിത്യ അക്കാദമി അന്നത്തെ ചെയർമാൻ വൈശാഖൻ പ്രമുഖ എഴുത്തുകാരായ ഡോ. ജോർജ് ഓണക്കൂർ, ടി.ഡി. രാമകൃഷ്ണൻ, കെ.വി. മോഹൻ കുമാർ, മുരളി തുമ്മാരുകുടി, ഡോ. പ്രമീള ദേവി, ബി. മുരളി, ഡോ. ഉദയകല തുടങ്ങിയവരെ പങ്കെടുപ്പിച്ചതും മഹാകവി വള്ളത്തോളിന്റെ കാവ്യ ലോകത്തെക്കുറിച്ചു സാഹിത്യ സദസ്സ് സംഘടിപ്പിച്ചതും അഭിനന്ദനീയമാണെന്നു യോഗം അഭിപ്രായപ്പെട്ടു. അതിനു നേതൃത്വം നൽകിയ സുരേന്ദ്രൻ നായർ, സലിം മുഹമ്മദ്, ദിലീപ് നമ്പീശൻ, മനോജ് വാര്യർ, സാജൻ ജോർജ് എന്നിവരെയും അഭിനന്ദിച്ചു. മിലൻ…

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പുസ്തകം പ്രകാശനം ചെയ്യാനൊരുങ്ങി ഖത്തറില്‍ നിന്നും അര ഡസന്‍ മലയാളി ഗ്രന്ഥകാരന്മാര്‍

ദോഹ: നവംബര്‍ 2 മുതല്‍ 13 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പുസ്തകം പ്രകാശനം ചെയ്യാനൊരുങ്ങി ഖത്തറില്‍ നിന്നും അര ഡസന്‍ മലയാളി ഗ്രന്ഥകാരന്മാര്‍ . പുസ്തക സീരീസ് പ്രസിദ്ധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ ഗ്രന്ഥകാരിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ലൈബ അബ്ദുല്‍ ബാസിതിന്റെ ഓര്‍ഡര്‍ ഓഫ് ദ ഗാലക്‌സി നവംബര്‍ 4 വെളളിയാഴ്ച വൈകുന്നേരം 4.30 ന് റൈറ്റേര്‍സ് ഹാളില്‍ വെച്ച് പുനഃപ്രകാശനം ചെയ്യും. ലിപി ബുക്‌സാണ് പ്രസാധകര്‍. ഡോ. താജ് ആലുവയുടെ ‘അസമത്വങ്ങളുടെ ആല്‍ഗരിതം നവംബര്‍ 7 ന് ഉച്ചക്ക് 2.30 ന് ഹാള്‍ നമ്പര്‍ 7 ല്‍ പ്രകാശനം ചെയ്യും. മലയാളത്തിന്റെ പ്രിയ കഥാകാരനും നോവലിസ്റ്റുമായ കെ.പി. രാമനുണ്ണിയാണ് പ്രകാശനം നി4വഹിക്കുന്നത്. ടി എന്‍ പ്രതാപന്‍ എം പി പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങും.…

ശാസ്ത്ര ജ്ഞാനവും തത്വചിന്തയും തുളുമ്പുന്ന കവിതകൾ – “സൂര്യജന്മം” കവിതാസമാഹാരം (ആസ്വാദനം)

നാട്ടിൽ വച്ചേ നാടക കൃത്തും നാടക പ്രവർത്തകനുമായിരുന്ന ശ്രീ ജയൻ വർഗീസ് അമേരിക്കയിൽ എത്തിയശേഷം ശ്രദ്ധേയങ്ങളായ ലേഖനങ്ങളും, കവിതകളും, നർമ്മ കഥകളും ഇവിടുത്തെ മലയാള മാധ്യമങ്ങളിൽഎഴുതിക്കൊണ്ടാണ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നത്. ഇപ്പോൾ നൂറു കവിതകളുടെ സമാഹാരമായ “ സൂര്യജന്മം “ ഗ്രീൻ ബുക്സ് പുറത്തിറക്കിയതിലൂടെ ആ സാന്നിധ്യം കുറേക്കൂടി ശക്തമായിരിക്കുകയാണ്. ഗദ്യത്തിൽ എന്ന പോലെ തന്നെ പദ്യത്തിലും യാഥാർഥ്യങ്ങൾ ചികഞ്ഞു ചികഞ്ഞ് അനുവാചകനെബോധവൽക്കരിക്കുന്നതിൽ ഈ കവി വിജയം കൈവരിച്ചിട്ടുണ്ട്. ഒരു സാധാരണക്കാരന് പോലും മനസ്സിലാവുന്നവിധത്തിൽ പല ശാസ്ത്രീയ വിഷയങ്ങളും ഹൃദയസ്പൃക്കായി വിശകലനം ചെയ്യാനുള്ള സാമർഥ്യം പലകവിതകളിലുമായി ചിതറിക്കിടക്കുന്നത് ശ്രദ്ധാപൂർവം ഈ കവിതകൾ വായിക്കുന്നവർക്ക് മനസ്സിലാക്കാൻസാധിക്കുന്നതാണ്. അതേ സമയം തന്നെ ക്ഷണികമായ ഈ ജീവിതത്തിൽ എല്ലാം വെട്ടിപ്പിടിക്കാൻ പായുന്നവരെ കവിതെര്യപ്പെടുത്തുന്നത് ഇങ്ങനെ : “പിടയുമീ നെഞ്ചിൻ കൂട്ടിലെ കിളിയുടെ ചിറകടിയുയരുമ്പോൾ, ഒരു ചിതക്കുള്ളിലെ യൊരു പിടി ചാരമാ –…

കേരളാ സോഷ്യൽ ഡയലോഗ് 2022-ന് നാളെ (ഒക്ടോബർ 8) തുടക്കം

ചിക്കാഗോ: അമേരിക്കയിലെ കലാസാംസ്കാരിക സംഘടനയായ അല നടത്തുന്ന കേരളാ സോഷ്യൽ ഡയലോഗിൻ്റെ ഇക്കൊല്ലത്തെ പരിപാടികൾ ഒക്ടോബർ 8 മുതൽ ഒക്ടോബർ 29 വരെ നടത്തുന്നതായിരിക്കും. ഈ സീരിസിന്റെ ഭാഗമായി വിവിധ വിഷയങ്ങളിലെ പ്രഗത്ഭരായ വ്യക്തികൾ പങ്കെടുക്കുന്ന ചർച്ചകൾ അല സംഘടിപ്പിക്കുന്നതാണ്. കേരള സോഷ്യൽ ഡയലോഗ്‌സ് 2022 സീരിസിന്റെ ഉദ്ഘാടനം ഒക്ടോബർ 8 ശനിയാഴ്ച രാവിലെ 11:00 ന് (ന്യൂയോർക്ക് ടൈം) അലയുടെ പ്രസിഡന്റ് ശ്രീമതി ഷിജി അലക്സ് നിർവഹിക്കും. തുടർന്ന് “സാഹിത്യവും അഭിപ്രായസ്വാതന്ത്ര്യം” എന്ന ആദ്യ സെഷനിൽ ശ്രീ പെരുമാൾ മുരുകനുമായി ചർച്ചയും, പ്രിയ ജോസഫ്, സജി മാർക്കോസ്, റവ: ഡോ: മോത്തി വർക്കി എന്നിവർ പങ്കെടുക്കുന്ന സംവാദപരിപാടിയും ഉണ്ടായിരിക്കും. ഒക്ടോബർ 22 ശനിയാഴ്ച രാവിലെ 11:00ന് (ന്യൂയോർക്ക് ടൈം) നടക്കുന്ന സെഷനിൽ കേരളത്തിലെ മനുഷ്യവിഭവശേഷിയും വ്യവസായ സൗഹൃദ അന്തരീക്ഷവുമെന്ന വിഷയത്തിൽ മുഹമ്മദ്‌ ഹനീഷ് (സെക്രട്ടറി, കേരള…

ഫൈൻ ആർട്സ് മലയാളം ഇരുപത്തിയൊന്നാം വയസ്സിലേക്ക്: ‘നിഴലാട്ടം’ നാടകം ഒക്ടോബര്‍ 8 ശനിയാഴ്ച വൈകീട്ട് 5 മണിക്ക്

ന്യൂജേഴ്‌സി: ഫൈൻ ആർട്സ് മലയാളം ക്ലബ്ബിന്റെ ഏറ്റവും പുതിയ നാടകം ‘നിഴലാട്ടം’ ഈ ശനിയാഴ്ച വൈകുന്നേരം 5 മണിക്കുള്ള സോഷ്യൽ അവറോടു കൂടി തുടങ്ങും. ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള റിഫ്രഷ്‌മെന്റോടു കൂടിയാണ് നാടകത്തിനു തുടക്കം. 5:25ന് ഓഡിറ്റോറിയത്തിൽ പ്രവേശനം. 5:30 ന് റവ. സാം ടി. മാത്യു (വികാരി, സെൻറ് പീറ്റേഴ്സ് മാർതോമ ഇടവക) ഉത്‌ഘാടനം നിർവഹിക്കും. തുടർന്ന് 15 മിനിട്ടു നീണ്ടുനിൽക്കുന്ന കൾച്ചറൽ പ്രോഗ്രാം. ജിനു വിശാലിന്റെ ഗാനം, ബിന്ധ്യ ശബരീനാഥിന്റെയും സംഘത്തിന്റെയും ഫോക് ഡാൻസ് എന്നിവ ഉൾപ്പെടും. 5:55 ന് നാടകാവതരണം. 6 മണിക്ക് നാടകം ആരംഭിക്കും. 9 മണിക്ക് തീരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനം പാസ് മൂലമാണെന്ന് പ്രസിഡന്റ് ജോൺ സഖറിയാ (ക്രിസ്റ്റി), സെക്രട്ടറി റ്റീനോ തോമസ്, ട്രെഷറർ എഡിസൺ എബ്രഹാം എന്നിവർ അറിയിച്ചു. ഏറ്റവും വ്യത്യസ്തമായ സുവനീറും പ്രസിദ്ധീകരിക്കുന്നുണ്ട്. നാടക സംവിധാനം…

മലേഷ്യൻ മലയാളി പുരസ്‌കാരം അബ്ദുൾ പുന്നയൂർക്കുളത്തിന്

പുന്നയൂർകുളം : പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ (PMA) ഏർപ്പെടുത്തിയ പുരസ്ക്കാരം അമേരിക്കൻ പ്രവാസി എഴുത്തുകാരനായ അബ്ദുൾ പുന്നയൂർകുളത്തിന് സമ്മാനിച്ചു. പുന്നയൂർക്കുളം ഡ്രീം പാലസിൽ നടന്ന ചടങ്ങിൽ പി‌എം‌എ പുരസ്കാരം മുൻ പ്രസിഡന്റ് അഷ്‌റഫ് മുണ്ടതിക്കോടും മുൻ ജോയിന്റ് സെക്രട്ടറി ഷക്കീര്‍ വാക്കത്തിയും അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന് സമ്മാനിച്ചു. നൗഫൽ മലാക്ക, നസീർ മുണ്ടത്തിക്കോട്, അഷ്‌റഫ്‌ മുണ്ടത്തിക്കോട്, നസീർ വടുതല, ഫജാസ് കേച്ചേരി, വൈസ് പ്രസിഡന്റ് മൊയ്‌നു വെട്ടീപ്പുഴ എന്നിവർ സംസാരിച്ചു.

സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു

ഇംഗ്ലണ്ട്: സാഹിത്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ സ്വദേശ -വിദേശ സാഹിത്യ പ്രതിഭകളുടെ കൃതികൾ ക്ഷണിക്കുന്നു. 2017 മുതൽ 2021-22 വരെ പ്രസിദ്ധികരിച്ച നോവൽ, കഥ, കവിത, യാത്രാവിവരണ൦, വൈജ്ഞാനിക കൃതികളുടെ രണ്ട് കൃതികൾ ഇന്ത്യയിലുള്ളവർ അയക്കേണ്ട വിലാസം SHRI. SUNNY DANIEL, NIRAANANANILATHU HOUSE, THONNIAMALA PO, PATHANAMTHITTA, KERALA 689668 : വിദേശത്തുള്ളവർ അയക്കേണ്ടത് SHRI. SASI CHERAI, 124 KATHERIN ROAD, E6 1ER, LONDON, ENGLAND. തെരഞ്ഞെടുക്കപ്പെടുന്ന കൃതികൾക്ക് ക്യാഷ് അവാർഡ് 50000 രൂപയും, പ്രശസ്തി പത്രം, ഫലകം നൽകുന്നതാണ്. കൃതികൾ ലഭിക്കേണ്ട അവസാന തീയതി 31 ഒക്ടോബർ 2022. എൽ.എം.സി. സാഹിത്യ രംഗത്ത് മിഴിവുറ്റ സംഭാവനകൾ നൽകിയവർക്ക് പുരസ്‌കാരങ്ങൾ നൽകിയിട്ടുണ്ട്. കാക്കനാടൻ (നോവൽ – ഒറോത, ബാബു കുഴിമറ്റ൦ (കഥ -ചത്തവൻെറ സുവിശേഷം), സിസിലി ജോർജ്.…