പരമഹംസാചര്യ ശിഷ്യൻ വിവേകാനന്ദൻ ഭാരത ഖണ്ഡത്തിന്റെസമ്പത്തും സൗഭാഗ്യവും! സംപൂജ്യൻ സമാരാദ്ധ്യൻ അഗാധ പാണ്ഡിത്യത്തിൻ സമ്പുടം സഹർഷം തൻ ശിരസ്സിൽ പേറുന്നവൻ! ആർഷ ഭാരത പരി പാവന സംസ്കാരത്തെ ആഗോള പ്രശസ്തമായ് മാറ്റിയ മഹാരഥൻ! വിജ്ഞാന പ്രദായിയാം ആത്മീയ ഗ്രന്ഥങ്ങളും വിവിധ സൂക്തങ്ങളും പാരിനു സമ്മാനിച്ചോൻ! ഒരുനാളൊരു മാന്യ മഹതി യശസ്വിയാം ഗുരു വിവേകാനന്ദ സ്വാമിയോടിദം ചൊന്നാൾ: “സ്വാമിജീ! സമർത്ഥനാംഅവിടുന്നെനിയ്ക്കൊരു സാത്ത്വിക ഗുണമുള്ള പുത്രനെ തരേണമേ”! സാദ്ധ്വിയാമവളിദം അഞ്ജലി കൂപ്പി ചൊൽകെ സാധുവാം തപോധനൻസ്വാമിജി ചൊന്നാനുടൻ: “ഭവതീ! എന്നിൽ നിന്നും വേണ്ടതുസൽപുത്രനേൽ അവശ്യം നൽകാം തെല്ലും കാല വിളംബമെന്യേ”! “നിശ്ചലമൊരു മാത്ര മിഴികൾ പൂട്ടി മുന്നിൽ നിൽക്കുകിൽ അഭിലാഷം സാധിയ്ക്കും സുനിശ്‌ചയം”! സുസ്മിതം തൂകി വിവേകാനന്ദനിദം ചൊൽകെ വിസ്മയം പ്രതീക്ഷിച്ചാ സ്ത്രീരത്നം നിന്നാൾ ചാരെ! “അക്ഷികൾ തുറന്നിനിയാശങ്കയെന്യേയുടൻ വീക്ഷിയ്ക്ക ജഗദീശൻ തന്നൊരീ വരദാനം! സാത്ത്വിക ഗുണമെഴും സൽപുത്ര നില്ലാദുഃഖം…
Year: 2021
സംസ്ഥാനങ്ങൾക്ക് ഒരു ഡോസിന് 600 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപ; ഭാരത് ബയോടെക് കോവാക്സിൻ നിരക്കുകൾ
ന്യൂദൽഹി: കോവിഡ് -19 വാക്സിൻ കോവാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് 600 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയും ഈടാക്കുമെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് അറിയിച്ചു. കോവിക്സിൻ, കോവിഷീൽഡ് എന്നിവ നിലവിൽ ഇന്ത്യയിൽ COVID-19 നായി ലഭ്യമായ രണ്ട് വാക്സിനുകളാണ്. കോവിഷീൽഡ് ഒരു ഡോസിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 600 രൂപയ്ക്കും ലഭ്യമാകുമെന്ന് എസ്‌ഐഐ വ്യക്തമാക്കിയിരുന്നു. ഇത് ഒരു ഡോസിന് 150 രൂപ സാധാരണ ലാഭമുണ്ടാക്കുന്നുവെന്ന് കമ്പനി നേരത്തെ സൂചിപ്പിച്ചതിനാൽ ഇത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. കേന്ദ്രമാണ് വാക്സിൻ വിതരണം ചെയ്യുന്നത്. “ഇന്ത്യയുടെ വാക്സിൻ റോൾ ഔട്ടിനുള്ള വാക്സിൻ ഒരു ഡോസിന് 150 രൂപയ്ക്ക് വികസിപ്പിക്കാനും നിർമ്മിക്കാനും വിതരണം ചെയ്യാനും കമ്പനിക്ക് അഭിമാനമുണ്ട്. ഇത് സൗജന്യമായാണ് കേന്ദ്രം വിതരണം ചെയ്യുന്നത്,” ഐസിഎംആറിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ച് കോവാക്സിൻ വികസിപ്പിച്ചെടുത്ത ഭാരത്…
സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കൊലപാതക കേസുകളില്‍ പലരും കൊല്ലപ്പെടുന്നത് നേതാക്കളുടെ പങ്ക് പുറത്തുവരാതിരിക്കാനാണെന്ന്
യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മൻസൂറിന്റെ കൊലപാതകത്തെത്തുടർന്ന് സി.പി.എം പ്രവർത്തകർ ഉൾപ്പെട്ട നിരവധി കൊലപാതകക്കേസുകളിൽ പ്രതികളുടെ ദുരൂഹമരണം വീണ്ടും ചർച്ച ചെയ്യപ്പെടുന്നു. ബി.ജെ.പി നേതാവ് കെ.ടി. ജയകൃഷ്ണന്‍, എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസല്‍, ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ എന്നിവരെ വധിച്ച കേസിലെ ചില പ്രതികള്‍ മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് യു.ഡി.എഫും ബി.ജെ.പിയും ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത് സിപിഎമ്മിനെ കുരുക്കിയേക്കും. വാളയാര്‍ കേസില്‍ കോടതി കുറ്റമുക്തനാക്കിയ പ്രദീപ് കുമാറിന്റെ ദൂരൂഹമരണം പലതവണ ചര്‍ച്ചയായിരുന്നു. ജയകൃഷ്ണന്‍ വധക്കേസില്‍ ചില സത്യങ്ങള്‍ തുറന്ന് പറയാനുണ്ടെന്ന് പ്രതി കാരായി സജീവന്‍ പറഞ്ഞ ശേഷം മാഹിയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയത് സി.പി.എമ്മുകാരാണെന്ന് അമ്മ അന്ന് ആരോപിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ, പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് എത്തി സജീവനെ വിളിച്ചുകൊണ്ടുപോയെന്നായിരുന്നു ആരോപണം. ഷുക്കൂര്‍ വധക്കേസിലെ പ്രതി കുമ്മനംനാട്ട് അച്ചാലി ഹരീഷിനെ ഒരു…
