റഷ്യ ഉക്രെയ്നിൽ ‘അവസാനം വരെ’ ഓപ്പറേഷൻ നടത്തുമെന്ന് ലാവ്റോവ്

മോസ്കോ: പാശ്ചാത്യ ശക്തികൾക്ക് ഒരു ആണവയുദ്ധത്തിന്റെ തീവ്രമായ ഉല്‍ക്കര്‍ഷേച്ഛയുണ്ടെന്ന് റഷ്യ. എന്നാൽ, മോസ്കോ “അവസാനം” വരെ ഉക്രെയ്നിലെ സൈനിക നടപടികളുമായി മുന്നോട്ട് പോകുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് വ്യാഴാഴ്ച സ്റ്റേറ്റ് ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. “പാശ്ചാത്യ രാഷ്ട്രീയക്കാരുടെ തലയിൽ ആണവചിന്ത നിരന്തരം കറങ്ങിക്കൊണ്ടിരിക്കുകയാണ്, പക്ഷേ റഷ്യക്കാരുടെ തലയിൽ ഇല്ല” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഞങ്ങളെ അസന്തുലിതമാക്കാൻ ഒരു തരത്തിലുള്ള പ്രകോപനവും ഞങ്ങൾ അനുവദിക്കില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു,” ലാവ്‌റോവ് പറഞ്ഞു. ഉക്രെയ്‌നെ ഒരു സൈനിക ഭീഷണിയാകുന്നതിൽ നിന്നും നേറ്റോയിൽ ചേരുന്നതിൽ നിന്നും തടയുന്ന വ്യവസ്ഥകളിൽ മോസ്കോ നിർബന്ധിക്കുമെന്ന് ഊന്നിപ്പറഞ്ഞു. റഷ്യയുടെ മേൽ ആധിപത്യം നിലനിർത്താൻ നേറ്റോ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ തകർക്കാൻ തന്റെ സർക്കാർ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞു. “നാസിസം തഴച്ചുവളരുന്ന ഒരു സമൂഹത്തിന്റെ” അദ്ധ്യക്ഷനായി അദ്ദേഹം ഉക്രേനിയൻ…

ക്‌നാനായ കണ്‍വന്‍ഷന്‍ ഡാളസ് കിക്കോഫ് പ്രൗഢഗംഭീരമായി

ഡാളസ് : ഡാളസ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍ വച്ച് നടക്കുന്ന ക്‌നാനായ കണ്‍വന്‍ഷന്റെ കിക്കോഫ് ഫെബ്രുവരി 19-ാം തീയതി ശനിയാഴ്ച നടത്തപ്പെട്ടു. കെ.സി.എ.ഡി.എഫ്.ഡബ്ല്യു. പ്രസിഡന്റ് ഡെന്നീസ് നടകുഴയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍, കെ.സി.സി.എന്‍.എ. സെക്രട്ടറി ലിജോ മച്ചാനിക്കല്‍, ടെക്‌സാസ് റീജിയണ്‍ വൈസ് പ്രസിഡന്റ് ജൂഡ് കട്ടപ്പുറം തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. വടക്കേ അമേരിക്കയിലെ ക്‌നാനായ സമുദായാംഗങ്ങളുടെ മാമാങ്കം എന്നറിയപ്പെടുന്ന ക്‌നാനായ കണ്‍വന്‍ഷനില്‍ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വ്യത്യസ്തങ്ങളായ അനേകം പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ പറയുകയുണ്ടായി. സ്പിരിച്വല്‍ ഡയറക്ടര്‍ അബ്രാഹം കളരിക്കലിന്റെ ആശംസാപ്രസംഗത്തെത്തുടര്‍ന്ന് നടന്ന കണ്‍വന്‍ഷന്‍ കിക്കോഫ് 6 ഗ്രാന്‍ഡ് സ്‌പോണ്‍സേഴ്‌സും, 40 ല്‍ പ്പരം ഫാമിലി രജിസ്‌ട്രേഷനും സ്വീകരിച്ചുകൊണ്ട് കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന് ഡാളസ്…

പ്രവാസി കുടുംബിനികളുടെ കൂട്ടായ്മ ‘പ്രവാസിശ്രീ’ ക്ക് തുടക്കം കുറിച്ച് കൊല്ലം പ്രവാസി അസോസിയേഷന്‍

പ്രവാസികളായ വനിതകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ പ്രവര്‍ത്തനം നടത്തുന്ന കുടുംബശ്രീ മാതൃകയില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തില്‍ ‘പ്രവാസിശ്രീ’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. പ്രവാസ മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു കൂട്ടായ്മ രൂപം കൊള്ളുന്നത്‌. പ്രവാസ ജീവിതത്തില്‍ വനിതകളുടെ ശക്തീകരണത്തിലൂടെ കുടുംബ ജീവിതം സുരക്ഷിതമാക്കുകയും ഉത്തമമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം വെക്കുന്നത്. ഓരോ 10 വനിതകള്‍ ചേര്‍ന്നുള്ള യൂണിറ്റുകള്‍ ആയിട്ടാണ് പ്രവര്‍ത്തനം നടത്തുന്നത്. ഇതുവരെ പത്തോളം യൂണിറ്റുകള്‍ രൂപീകരിച്ചു കഴിഞ്ഞു. തുടക്കത്തില്‍ കൊല്ലം പ്രവാസി അസോസിയേഷനിലെ വനിതാ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രവാസിശ്രീ കൂട്ടായ്മ ഭാവിയില്‍ മറ്റുള്ളവര്‍ക്കും അംഗമാകാന്‍ കഴിയുന്ന തലത്തിലേക്ക് വികസിപ്പിക്കും. കുടുംബ സംഗമങ്ങള്‍, ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ഗാര്‍ഡനിംഗ്, കൃഷി, പാചകം, കലാ-കായിക പ്രവര്‍ത്തനങ്ങള്‍, ചെറുകിട സമ്പാദ്യപദ്ധതി തുടങ്ങിയവ പ്രവാസിശ്രീയുടെ പ്രവര്‍ത്തന മേഖലകള്‍ ആണ്. പ്രവാസിശ്രീയുടെ ഒദ്യോഗിക ഉത്ഘാടനം മാർച്ച് 4…

ഉക്രൈന്‍: 19 വിമാനങ്ങളില്‍ 3726 പേര്‍ ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തും

ന്യുഡല്‍ഹി: സംഘര്‍ഷ ഭരിതമായ ഉക്രെയ്‌നില്‍ നിന്നും പലായനം ചെയ്ത് അതിര്‍ത്തി രാജ്യങ്ങളില്‍ എത്തിയ ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ നടപടി ഊര്‍ജിതമായി തുടരുന്നു. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ന് 19 വിമാനങ്ങളില്‍ 3726 പേര്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്ന് എട്ട് വിമാനങ്ങളും സുസേവയില്‍ നിന്ന് രണ്ട് വിമാനങ്ങളും കോസിസെയില്‍ നിന്ന് ഒരു വിമാനവും എത്തും. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്ന് അഞ്ച് വിമാനങ്ങളും പോളണ്ടിലെ റിസെസോവില്‍ നിന്ന് മൂന്നു വിമാനങ്ങളും ഇന്ത്യയിലെത്തും. അതേസമയം, ഖര്‍കീവ്, സൂമി എന്നിവിടങ്ങളില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്കുള്ള ട്രെയിനുകള്‍ പ്രതീക്ഷിച്ച് ആയിരക്കണക്കിന് വിദ്യആര്‍ത്ഥികള്‍ ഖര്‍കീവ് റെയില്‍വേ സ്‌റ്റേഷനില്‍ തമ്പടിച്ചിട്ടുണ്ട്. ഉക്രൈന്‍ പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നത്. ഇന്ത്യക്കാരായ പുരുഷന്മാരാണ് റെയില്‍വേ സ്‌റ്റേഷനുകളില്‍ ഏറെയും കുടുങ്ങിയിരിക്കുന്നത്. എന്നാല്‍ ഖര്‍കീവില്‍…

വീട് പണയം വച്ചുനല്‍കിയ പണം തിരികെ തന്നില്ല: സുഹൃത്തിന്റെ വീടിനു മുന്‍പില്‍ ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

കൊച്ചി: സാമ്പത്തിക തര്‍ക്കത്തിനിടെ കാലടിയില്‍ ഓട്ടോ ഡ്രൈവര്‍ സുഹൃത്തിന്റെ വീട്ടിലെത്തി തീകൊളുത്തി ജീവനൊടുക്കി. കരമാല്ലൂര്‍ സ്വദേശിയായ ഷാജിയാണ് മരിച്ചത്. സുഹൃത്തിന്റെ വീടിന് മുന്‍പില്‍ വച്ചാണ് സംഭവം. ഷാജിയുടെ സുഹൃത്തായ വെള്ളറയ്ക്കല്‍ സ്വദേശി ജോര്‍ജിന്റെ വീടിനുമുന്നില്‍ വച്ചാണ് സംഭവം നടന്നത്. പെട്രോള്‍ ഒഴിച്ച ശേഷം സ്വയം തീകൊളുത്തുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്‍പ് ജോര്‍ജിന്റെ ഡ്രൈവറായിരുന്നു ഷാജി. പത്തനംതിട്ട സ്വദേശിയായ ജോര്‍ജ് കാലടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ജോര്‍ജിന് സ്വന്തം വീട് പണയം വച്ച് ഷാജി വന്‍തുക നല്‍കിയിരുന്നു. ഈ പണം തിരിച്ചുനല്‍കാതെ വന്നതോടെ ഷാജിയുടെ വീട് ജപ്തി ഭീഷണിയിലാണ്. പണം ആവശ്യപ്പെട്ട് പല തവണ ഷാജി ജോര്‍ജിനെ സമീപിച്ചിരുന്നു. ഇന്നും പണം ചോദിച്ച് വീട്ടിലെത്തിയ ഷാജി ജീവനൊടുക്കുകയായിരുന്നു.  

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ കേസിന്റെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. സിനിമാരംഗത്ത് ഉള്ളവരെയും ചോദ്യം ചെയ്യും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് കോടതിക്ക് നല്‍കി. നേരത്തെ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ആറു മാസത്തെ സമയം വിചാരണ കോടതി തള്ളിയിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ കോടതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. തുടരന്വേഷണം തടയണമെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട നടനും കേസിലെ പ്രതിയുമായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയിലും ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം സാവകാശം തേടിയിരുന്നു.

ഉക്രൈൻ അതിർത്തി കടക്കാൻ പാക്കിസ്താന്‍, തുർക്കി വിദ്യാർത്ഥികളെ സഹായിച്ചത് ഇന്ത്യൻ പതാകയെന്ന് ഇന്ത്യൻ വിദ്യാർത്ഥി

ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഇന്ത്യൻ പതാക രക്ഷിച്ചുവെന്നു മാത്രമല്ല, യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്ന് പലായനം ചെയ്യുന്ന പാക്കിസ്താനി, തുർക്കി വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്തുവെന്ന് ഒരു ഇന്ത്യൻ വിദ്യാർത്ഥി മാധ്യമങ്ങളോട് പറഞ്ഞു. ഉക്രെയ്നിൽ നിന്ന് റൊമാനിയയിലെ ബുക്കാറെസ്റ്റ് നഗരത്തിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ പറഞ്ഞത് ഇന്ത്യൻ പതാക തങ്ങളെ സഹായിച്ചു എന്നാണ്. അതുപോലെ ചില പാക്കിസ്ഥാൻ, തുർക്കി വിദ്യാർത്ഥികളും സുരക്ഷിതമായി വിവിധ ചെക്ക്പോസ്റ്റുകൾ മറികടക്കാൻ ഇന്ത്യന്‍ പതാക ഉപയോഗിച്ചു. ഇന്ത്യൻ പതാക ടർക്കിഷ്, പാക്കിസ്താന്‍ വിദ്യാർത്ഥികളും ഉപയോഗിക്കുന്നു, ഇന്ത്യൻ പതാക തങ്ങൾക്കും വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് ഒരു വിദ്യാർത്ഥി പറഞ്ഞു. കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി, ഉക്രെയ്നിലെ പ്രതിസന്ധി നിറഞ്ഞ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളോട് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അവരുടെ വാഹനങ്ങളിൽ ഇന്ത്യന്‍ ദേശീയ പതാക ഉയർത്താൻ മുമ്പ് ശുപാർശ ചെയ്തിരുന്നു. മാർക്കറ്റിൽ നിന്ന് സ്പ്രേ പെയിന്റുകൾ…

യുക്രൈനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ വിമാനം രാവിലെ 9.30ന് ഡല്‍ഹിയില്‍ നിന്നും തിരിച്ചു. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും ബസ്സ് സര്‍വീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.- മുഖ്യമന്ത്രി അറിയിച്ചു. ”യുക്രൈയിനില്‍ നിന്ന് ഡെല്‍ഹിയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. ആദ്യ വിമാനം രാവിലെ 9.30ന് ഡെല്‍ഹിയില്‍ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡെല്‍ഹിയില്‍ നിന്ന് പുറപ്പെടും. കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും ബസ്സ് സര്‍വീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍…

വനിതാ നേതാക്കളോട് പുരുഷ നേതാക്കള്‍ മോശമായി പെരുമാറുന്നു, പരാതി പറഞ്ഞിട്ടും രക്ഷയില്ല: പാര്‍ട്ടി സമ്മേളനത്തില്‍ വിമര്‍ശനവുമായി മന്ത്രി ആര്‍.ബിന്ദു

കൊച്ചി: പാര്‍ട്ടിയിലെ ചില പുരുഷ നേതാക്കള്‍ വനിതാ നേതാക്കളോട് മോശമായി പെരുമാറുന്നുവെന്ന വിമര്‍ശനവുമായി മന്ത്രി ആര്‍. ബന്ദു. സിപിഎം സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കള്‍ക്ക് മോശം സമീപനമാണുള്ളത്. ഇതേക്കുറിച്ച് പരാതി പറഞ്ഞാലും പരിഗണിക്കാറില്ല. പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നു. ഖേദത്തോടെയാണ് ഇതേക്കുറിച്ച് പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വളരെ ഖേദത്തോടെയാണ് ഇക്കാര്യം പറയേണ്ടി വരുന്നത്. ബ്രാഞ്ച് സെക്രട്ടറിമാരായി വനിതകള്‍ വന്നയിടത്തും പുരുഷാധിപത്യം തുടരുകയാണെന്നും ബിന്ദു പറഞ്ഞു. ആലപ്പുഴയില്‍ നിന്നുള്ള ഒരു നേതാവും സമാനമായ പരാതി സമ്മേളനത്തില്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്. വനിതാപ്രവര്‍ത്തരുടെ പരാതികളും ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി കെ ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച സാഹചര്യത്തില്‍ കൂടിയാണ് മന്ത്രിയുടെ പ്രതികരണം.

മൂവാറ്റുപുഴ മാറാടിയില്‍ വീണ്ടും അപകടം: കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

കൊച്ചി: മൂവാറ്റുപുഴ മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.  പാലായില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ആറു മണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാരില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ആലുവ സ്വദേശി ഭാഗ്യലക്ഷ്മി, തിരുവനന്തപുരം സ്വദേശി മീനാക്ഷി അമ്മാള്‍ എന്നിവരാണ് മരിച്ചത്. പാലായില്‍ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്നു ഇവര്‍. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. മീനാക്ഷി അമ്മാളും ഭാഗ്യലക്ഷ്മിയും സംഭവ സ്ഥസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഈസ്റ്റ് മാറാടി പള്ളിക്കവലയ്ക്ക് സമീപം അപകടമുണ്ടായത്. അപകടത്തില്‍ കാര് പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന. എന്നാല്‍ ഇവിടെ സ്ഥിരം അപകടം നടക്കുന്ന ഇടമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്പീഡ് ബ്രേക്കര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഇവിടെ വേണമെന്നും…