ഇ.എം.എസിനു ശേഷം പിണറായി ചരിത്രം രചിക്കുന്നുവത്രെ!? സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നവകേരള വികസനരേഖ (ഇടതുപക്ഷത്തെ അതല്ലാതാക്കുന്ന) ഇവർ കൊണ്ടാടുമ്പോൾ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല അടക്കം സ്വകാര്യ മേഖലയിലും പി.പി.പി (പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ) മോഡലിലും വൻകിട സ്വകാര്യ കുത്തകകളുടെ കൈകളിലേക്ക് എത്തിക്കുന്ന വലതുപക്ഷ മുതലാളിത്ത സവർണ നിലപാടുകളിലേക്ക് പൂർണമായും സിപിഎം മാറുന്നു. കേന്ദ്രത്തിൽ ബിജെപി വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം നടത്തുമ്പോൾ സംസ്ഥാനത്ത് അതിന്റെ മറ്റൊരു പതിപ്പായ സ്വകാര്യവൽക്കരണം നടത്തുന്നു സിപിഎം. ഈ നയമായിരുന്നില്ലല്ലോ ഇടതുപക്ഷത്തിന്, സിപിഎമ്മും LDF ഉം ഉയർത്തിയ കഴിഞ്ഞ കാല സമരങ്ങൾ എന്തിന് വേണ്ടിയായിരുന്നു? യുഡിഎഫ് ഭരിക്കുമ്പോൾ സംസ്ഥാനത്തെ തലതിരിഞ്ഞ സ്വകാര്യവൽക്കരണ വിദ്യാഭ്യാസ നയങ്ങളെ എതിർത്ത് എസ്‌എഫ്‌ഐ നടത്തിയ, കാമ്പസുകളെ പഠിപ്പ് മുടക്കി പൊതുമുതൽ നശിപ്പിച്ച അക്രമാസക്ത വിപ്ലവ സമരങ്ങൾ, സെക്രട്ടേറിയറ്റ് നടയിലെ രാപ്പകൽ സമരങ്ങൾ എല്ലാം ഇനി ഏത് ചരിത്രത്തിൽ…
Month: March 2022
വേള്‍ഡ് ഡേ ഓഫ് പ്രയര്‍ 2022 ഫിലഡല്‍ഫിയയില്‍ മാര്‍ച്ച് 5 ശനിയാഴ്ച നടക്കും
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ വിശ്വാസ സമൂഹത്തിന് പ്രാര്‍ത്ഥനാ ദിനമായി ആഘോഷിക്കുവാനായി വര്‍ഷങ്ങളായി ഫിലഡല്‍ഫിയ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്ന അഖില ലോക പ്രാര്‍ത്തനാ ദിനം ഈ വര്‍ഷവും 2022 മാര്‍ച്ച് 5 ശനിയാഴ്ച നടക്കും. ഫിലഡല്‍ഫിയയിലെ 608 വെല്‍ഷ് റോഡിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറേനാ ചര്‍ച്ചില്‍ രാവിലെ കൃത്യം 9.30 ന് ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ഈ.എഫ്.ഐ.സി.പി വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ വര്‍ഷാ ജോണ്‍ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് നടത്തുന്ന പ്രാര്‍ത്ഥനാ ദിന പരിപാടിയില്‍ ആളുകള്‍ക്ക് നേരിട്ടും വെര്‍ച്വല്‍ പ്ളാറ്റുഫോമിലൂടെയും പരിപാടി സംപ്രേഷണം ചെയ്യുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ വര്‍ഷത്തെ പ്രധാന പ്രാസംഗിക ശ്രീമതി നീനു മേരി വര്‍ഗീസ്സാണ്. മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് ഈസ്റ്റ് റീജിയനിലെ യൂത്ത് ചാപ്ലെയിനായി പ്രവര്‍ത്തിക്കുന്ന റവ. തോമസ് കെ. മാത്യുവിന്‍റെ സഹധര്‍മ്മിണിയും, ബഹുമുഖ പ്രതിഭയും പ്രശസ്ത…
ആത്മഹത്യ (ചെറുകഥ): മൊയ്തീന്‍ പുത്തന്‍ചിറ
ആദ്യ രാത്രിയില്‍ ബെഡ്റൂമിന്റെ അരണ്ട വെളിച്ചത്തില്‍ അയാളുടെ കരവലയങ്ങളിലൊതുങ്ങി കിടക്കവെ അവള്‍ ചാദിച്ചു.. “മൂന്നു പ്രാവശ്യം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടും മരിക്കാത്ത ആളാണെന്ന് കേട്ടിട്ടുണ്ട്.” തലയുയര്‍ത്തി അയാളവളെ മെല്ലെ നോക്കി. കണ്ണുകള്‍ അയാളില്‍ നിന്നെടുക്കാതെ അവള്‍ വീണ്ടും ചോദിച്ചു… “എന്തിനാ ആത്മഹത്യ ചെയ്യണമെന്നു തോന്നിയിരുന്നത്?” “വെറുതെ” നിസ്സംഗതയോടെ അയാള്‍ പറഞ്ഞു. “വെറുതെ ആരെങ്കിലും ആത്മഹത്യ ചെയ്യുമോ?” അയാളൊന്നും മിണ്ടിയില്ല. മച്ചിലേക്ക് കണ്ണുംനട്ടു കിടന്ന അയാള്‍ നെടുവീര്‍പ്പിട്ടു. “പ്രേമനൈരാശ്യം വല്ലതും തോന്നിയിട്ടായിരുന്നോ?” “പ്രേമം. ആരു പ്രേമിക്കാന്‍…….. ആര്‍ക്കും എന്നെ വേണ്ടായിരുന്നു.” അയാളറിയാതെ തന്നെയാണ് അയാളില്‍നിന്നും ആ വാക്കുകള്‍ പുറത്തു ചാടിയതെന്ന് അവള്‍ക്കു തോന്നി. അവളയാളെ സൂക്ഷിച്ചു നോക്കി. അയാളൂടെ കണ്ണുകള്‍ ജനാലയ്ക്കു പുറത്ത് അഗാധമായ ഇരുട്ടിന്റെ സാന്ത്വനങ്ങളിലെവിടെയോ ആയിരുന്നു. “ആത്മഹത്യ ചെയ്താലെന്തെന്ന് ഞാനും ചിലപ്പോഴെല്ലാം ആലോചിക്കാറുണ്ടായിരുന്നു. പക്ഷെ ധൈര്യമുള്ളവര്‍ക്കല്ലേ അതിനൊക്കെ കഴിയൂ… ഞാനൊരു ഭീരുവായിരുന്നു. അതിനാല്‍ ശ്രമിച്ചില്ല” അറിയാതെയുയര്‍ന്ന…
ഉക്രൈനും റഷ്യയും വ്യാഴാഴ്ച ചർച്ച നടത്തും
മോസ്‌കോ: ഉക്രൈനും റഷ്യയും വ്യാഴാഴ്ച നടത്താനിരിക്കുന്ന ചർച്ചകൾക്കായി ഉക്രേനിയന്‍ പ്രതിനിധികള്‍ ബെലാറസിലേക്ക് പോകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഉന്നത സഹായി. “എനിക്കറിയാവുന്നിടത്തോളം, ഉക്രേനിയൻ പ്രതിനിധി സംഘം ഇതിനകം കീവില്‍ നിന്ന് പുറപ്പെട്ടു. ഞങ്ങൾ അവരെ നാളെ പ്രതീക്ഷിക്കുന്നു,” റഷ്യൻ പ്രതിനിധി സംഘത്തിന്റെ തലവൻ വ്‌ളാഡിമിർ മെഡിൻസ്‌കി ബുധനാഴ്ച വൈകുന്നേരം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മെഡിൻസ്കി പറയുന്നതനുസരിച്ച്, പോളണ്ടിനോട് അതിർത്തി പങ്കിടുന്ന ബെലാറസിലെ ബ്രെസ്റ്റ് മേഖലയാണ് ചർച്ചയുടെ സ്ഥലമായി ഇരുപക്ഷവും സമ്മതിച്ചത്. പ്രതിനിധി സംഘം യാത്രയിലാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയുടെ ഓഫീസ് സ്ഥിരീകരിച്ചു, എന്നാൽ, എത്തിച്ചേരുന്ന സമയത്തെക്കുറിച്ച് വിശദാംശങ്ങളൊന്നും നൽകിയില്ല.
ഉക്രെയ്നിൽ 498 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി മോസ്കോ
മോസ്‌കോ: ഉക്രെയ്‌നിൽ 498 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി റഷ്യ ബുധനാഴ്ച സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ രാജ്യത്ത് അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ മരണസംഖ്യയാണിതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് സ്റ്റേറ്റ് ടെലിവിഷനിൽ പ്രക്ഷേപണം ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. 1,597 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ഈ സംഖ്യ അതിലും കൂടുതലാണെന്നാണ് ഉക്രൈൻ പറയുന്നത്. മോസ്കോ മുമ്പ് നഷ്ടം സമ്മതിച്ചിരുന്നുവെങ്കിലും കണക്കുകളൊന്നും നൽകിയില്ല. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിലെ നിർബന്ധിത സൈനികരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേഡറ്റുകളോ പ്രത്യേക ഓപ്പറേഷനിൽ പങ്കെടുക്കുന്നില്ലെന്ന് ഒരിക്കൽ കൂടി അടിവരയിടാൻ താൻ ആഗ്രഹിക്കുന്നുവെന്ന് കൊനാഷെങ്കോവ് പറഞ്ഞു. അതിർത്തി കടക്കുന്നതിന് മുമ്പ് രേഖകളിൽ ഒപ്പിടാൻ നിർബന്ധിതരായ സൈനികർ സംഘട്ടനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് മാതാപിതാക്കളെ അവരുടെ മക്കളെ കണ്ടെത്താൻ സഹായിക്കുന്ന റഷ്യൻ സ്വതന്ത്ര സംഘടനകൾ പറഞ്ഞു. റഷ്യയ്ക്ക് കൂടുതൽ നഷ്ടം സംഭവിച്ചുവെന്ന റിപ്പോർട്ടുകളെ “കേന്ദ്രീകൃത തെറ്റായ വിവരങ്ങൾ”…
ഓപ്പറേഷൻ ഗംഗയിൽ ഉൾപ്പെട്ട നാല് വ്യോമസേനാ വിമാനങ്ങൾ ഉക്രെയിനിലേക്ക് പറന്നു
ന്യൂഡൽഹി: ഉക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വ്യോമസേനയുടെ നാല് ഭീമൻ കാർഗോ വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയിൽ പങ്കെടുക്കുന്നു. ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും അവിടെ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരുന്നതിനുമായാണ് ഈ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ബുധനാഴ്ച ട്വീറ്റിലൂടെയാണ് വ്യോമസേന ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷൻ ഗംഗയ്ക്ക് കീഴിൽ നാല് സി 17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. ഈ വിമാനങ്ങൾ യുദ്ധത്തിൽ തകർന്ന ഉക്രൈനിനുള്ള ദുരിതാശ്വാസ സാമഗ്രികൾ വഹിക്കും. ഈ ദുരിതാശ്വാസ സാമഗ്രികൾ ഉക്രെയ്നിന്റെ അയൽരാജ്യങ്ങളായ റൊമാനിയ, പോളണ്ട്, ഹംഗറി എന്നിവിടങ്ങളിൽ എത്തിക്കും, അവിടെ നിന്ന് റോഡ് മാർഗം ഉക്രെയ്നിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച സുപ്രധാനമായ തീരുമാനമെടുത്തുകൊണ്ട് ഓപ്പറേഷൻ ഗംഗയിൽ സഹകരിക്കാൻ വ്യോമസേനയ്ക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിനുശേഷം, ബുധനാഴ്ച ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ ഈ ഓപ്പറേഷനിൽ പങ്കെടുത്ത് ഉക്രെയിനിലേക്ക് പറന്നു.
കേരളത്തില്‍ ബുധനാഴ്ച 2373 പേര്‍ക്ക് കോവിഡ്; 7 മരണങ്ങള്‍; ആകെ മരണം 65,597
covi കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂര്‍ 141, ആലപ്പുഴ 131, പത്തനംതിട്ട 121, മലപ്പുറം 101, വയനാട് 90, കണ്ണൂര്‍ 89, പാലക്കാട് 75, കാസര്‍ഗോഡ് 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,747 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 88,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 86,636 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1634 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 21,664 കോവിഡ് കേസുകളില്‍, 8.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും…
വ്യാജ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി പാസി
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി മൊബൈല്‍ ഐഡി ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം ലഭിക്കുന്നതായി പാസിയുടെ മുന്നറിയിപ്പ്. മൊബൈല്‍ ഐഡി ആപ്ലിക്കേഷന്‍ കാലഹരണപ്പെട്ടതായും കൂടുതല്‍ അറിയാന്‍ സന്ദേശത്തിന് ഒപ്പമുള്ള ലിങ്കില്‍ കയറണമെന്നുമാണ് വിവിധ ഇടങ്ങളില്‍ ഉള്ള ആളുകള്‍ക്ക് ടെക്സ്റ്റ് മസേജ് ലഭിച്ചത്. ഈ അജ്ഞാത സന്ദേശം ഫോണില്‍ ലഭിക്കുന്നവര്‍ ഒരു കാരണവശാലും തുറക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. ലിങ്ക് തുറക്കുന്നവര്‍ക്ക് ഫോണിലെ വിവരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് പാസി മുന്നറിയിപ്പ് നല്‍കി. പാസി ഉപഭോക്താക്കള്‍ക്ക് ഇത്തരം ലിങ്കുകളൊന്നും അയക്കാറില്ലെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഇത് സംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പാസി വ്യക്തമാക്കി. സലിം കോട്ടയില്‍
UST Accelerates Digital Business Transformation for Enterprises with RISE with SAP
The achievement validates UST’s global services capabilities that help enterprises unlock business value by leveraging SAP® solutions. Thiruvananthapuram; March 2, 2022: UST, a leading digital transformation solutions company, today announced its qualification to offer services in support of the RISE with SAP solution. RISE with SAP brings together what businesses need to pursue their digital transformation objectives and accelerate their move to the cloud while benefiting from the ability to begin their journey from their unique starting point. UST partners with SAP to help customers transform their businesses with the software and services they need to achieve greater…
തെന്നിലാപുരം രാധാകൃഷ്ണന്റെ വിയോഗത്തിന് 4 വർഷം; ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു
പാലക്കാട്: സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിൻ്റെ കരുത്തനായ നേതാവായിരുന്നു തെന്നിലാപുരം രാധാകൃഷ്ണനെന്ന് പാർട്ടി ജില്ലാ ഓഫീസ് ഹാളിൽ സംഘടിപ്പിച്ച അനുസ്‌മരണ യോഗത്തിൽ വെൽഫെയർ പാർട്ടി മുൻ ജില്ലാ പ്രസിഡണ്ടും അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തുമായ പി.വി.വിജയരാഘവൻ പറഞ്ഞു. ഫാഷിസത്തോടും സമഗ്രാധിപത്യ പ്രവണതകളോടും ജനവിരുദ്ധ ഭരണ നയങ്ങളോടും ഇടതുപക്ഷ നയവ്യതിയാനങ്ങളോടും കലഹിച്ച അദ്ദേഹത്തിന്റെ പ്രൗഢമായ നിലപാടുകൾക്ക് മരണമില്ലെന്നും ജനപക്ഷ രാഷ്ട്രീയത്തിന് വേണ്ടി കൂടുതൽ സംഘടിതമായി നിർഭയത്തത്തോടെ നിലകൊള്ളേണ്ട സവിശേഷ രാഷ്ട്രീയ ഘട്ടത്തിൽ തെന്നിലാപുരത്തിന്റെ ഓർമ്മകൾ പ്രവർത്തകർക്ക് അവരുടെ രാഷ്ട്രീയ കടമകൾ നിർവ്വഹിക്കുന്നതിന് നിത്യ പ്രചോദനമായി മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണ യോഗത്തിന് ജില്ലാ പ്രസിഡണ്ട് പി.എസ്. അബു ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ, ജില്ലാ സെക്രട്ടറി ചന്ദ്രൻ പുതുക്കാട് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കരീം പറളി, ബാബു തരൂർ, റിയാസ് ഖാലിദ്, സെയ്ദ് ഇബ്രാഹിം, കെ.വി.…
