വേള്‍ഡ് ഡേ ഓഫ് പ്രയര്‍ 2022 ഫിലഡല്‍ഫിയയില്‍ മാര്‍ച്ച് 5 ശനിയാഴ്ച നടക്കും

ഫിലഡല്‍‌ഫിയ: ഫിലഡല്‍‌ഫിയയിലെ വിശ്വാസ സമൂഹത്തിന് പ്രാര്‍ത്ഥനാ ദിനമായി ആഘോഷിക്കുവാനായി വര്‍ഷങ്ങളായി ഫിലഡല്‍ഫിയ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്ന അഖില ലോക പ്രാര്‍ത്തനാ ദിനം ഈ വര്‍ഷവും 2022 മാര്‍ച്ച് 5 ശനിയാഴ്ച നടക്കും. ഫിലഡല്‍ഫിയയിലെ 608 വെല്‍ഷ് റോഡിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറേനാ ചര്‍ച്ചില്‍ രാവിലെ കൃത്യം 9.30 ന് ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ഈ.എഫ്.ഐ.സി.പി വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ വര്‍ഷാ ജോണ്‍ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് നടത്തുന്ന പ്രാര്‍ത്ഥനാ ദിന പരിപാടിയില്‍ ആളുകള്‍ക്ക് നേരിട്ടും വെര്‍ച്വല്‍ പ്ളാറ്റുഫോമിലൂടെയും പരിപാടി സംപ്രേഷണം ചെയ്യുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഈ വര്‍ഷത്തെ പ്രധാന പ്രാസംഗിക ശ്രീമതി നീനു മേരി വര്‍ഗീസ്സാണ്. മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് ഈസ്റ്റ് റീജിയനിലെ യൂത്ത് ചാപ്ലെയിനായി പ്രവര്‍ത്തിക്കുന്ന റവ. തോമസ് കെ. മാത്യുവിന്‍റെ സഹധര്‍മ്മിണിയും, ബഹുമുഖ പ്രതിഭയും പ്രശസ്ത
പ്രാസംഗികയുമാണ് നീനു മേരി വര്‍ഗ്ഗീസ്.

ഏത് പ്രായത്തിലുള്ള ശ്രോതാക്കള്‍ക്കും മനസ്സിലാകത്തക്ക വിധം മലയാളത്തിലും ഇംഗ്ലീഷിലും വളരെ മനോഹരമായി പ്രസംഗിക്കുവാന്‍ കഴിവുള്ള ബഹുമുഖ പ്രതിഭയാണ് ശ്രീമതി നീനു മേരി വര്‍ഗീസ്. പല ദേവാലയങ്ങളിലും റിട്രീറ്റുകള്‍ നടത്തിയിട്ടുള്ള പരിചയം അവരെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് നഴ്സിംഗില്‍ ബിരുദം നേടിയിട്ടുള്ള അവര്‍ കൊച്ചിയിലും ലണ്ടനിലും നഴ്സായി സേവനം ചെയ്ത പരിചയമുണ്ട്. അതിനു ശേഷമാണ് മുഴുവന്‍ സമയ മിനിസ്ട്രിയിലേക്ക് തിരിയുന്നത്.

ഈ പരിപാടിയില്‍ കുടുംബ സമേതം ഏവരും വന്ന് സംബന്ധിച്ച് പരിപാടി വന്‍ വിജയമാക്കണമെന്ന് വിമന്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍ ശ്രീമതി വര്‍ഷ ജോണ്‍ അഭ്യര്‍ത്ഥിച്ചു (ഫോണ്‍ 215-713-8124).

കൂടുതല്‍ വിവരങ്ങള്‍ക്ക് എക്യുമെനിക്കല്‍ ഫെലോഷിപ്പ് എക്സിക്യൂട്ടിവ് അംഗങ്ങളുമായും ബന്ധപ്പെടാവുന്നതാണ്: റവ. റെനി ഫിലിപ്പ് (ചെയര്‍മാന്‍) 267-401-2535, ഫാ. റെനി ഏബ്രഹാം 267-366-2092, ഫാ.എം.കെ കുറിയാക്കോസ് 201-681-1078, ബിനു ജോസഫ് (സെക്രട്ടറി) 267-235-4345, റോയി വര്‍ഗ്ഗീസ് 215-266-2411, തോമസ് ഏബ്രഹാം 267-235-8650, സ്വപ്നാ സെബാസ്ട്യന്‍ 267-809-0006, ഷീലാ ജോര്‍ജ് 267-699-8902, സുമാ ചാക്കോ 215-268-2963, നിര്‍മ്മലാ ഏബ്രഹാം 302-438-0292, ലിസി തോമസ് 267-441 2109.

Print Friendly, PDF & Email

Leave a Comment

More News