പാക്കിസ്താന്‍ ഹിന്ദുക്കളുടെ നരകമായി; ഹിന്ദു പെൺകുട്ടികളെ മൃഗങ്ങളെപ്പോലെ വില്‍ക്കുന്നു; നിര്‍ബ്ബന്ധിതമായി മതം മാറ്റുന്നു

ഇസ്ലാമാബാദ്: പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നിന്ന് ഹിന്ദു കുട്ടികളെ ആടുമാടുകളെ വില്‍ക്കുന്ന പോലെ ബലമായി പിടിച്ചുകൊണ്ടുപോകുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. വോയ്‌സ് ഓഫ് പാക്കിസ്താന്‍ മൈനോരിറ്റിയുടെ ട്വിറ്റര്‍ ഹാൻഡിലിലാണ് ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കുന്നത്. പാക്കിസ്താന്‍ പോലീസ് പ്രതികൾക്കൊപ്പമാണെന്നാണ് സൂചന. “മിർപുർഖാസിലെ എസ്എച്ച്ഒ മോമിൻ ലഘരി ഹിന്ദു സമുദായത്തിലെ 5 കുട്ടികളെ മുഹമ്മദ് ബക്സ് ലഘാരിക്ക് 5 ലക്ഷം രൂപയ്ക്ക് വിറ്റു” എന്നാണ് ട്വീറ്റിൽ എഴുതിയിരിക്കുന്നത്. കുട്ടികളെ തിരികെ നൽകാമെന്ന് വീട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അവർ വാക്ക് മാറ്റി എന്നു പറയുന്നു. This is heartbreaking. This proves that authorities too are involved in atrocities meted out on religious minorities. #Hindu people were being sold out like animals in Sindh.#PlightOfPakistanMinorities https://t.co/0Ffsz6qKgh — Voice…

കുവൈറ്റില്‍ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ തീരുമാനം

കുവൈറ്റ് സിറ്റി : രാജ്യത്ത് തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ മാനവ ശേഷി സമിതി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അംഗീകാരം നല്‍കിയതായി സമിതി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ അറിയിച്ചു. ഇടത്തരം, ചെറുകിട സ്ഥാപന ഉടമകള്‍ക്ക് വര്‍ക്ക് പെര്‍മ്മിറ്റുകള്‍ പുനരാരംഭിക്കുവാനുള്ള തീരുമാനമാണ് യോഗത്തില്‍ കൈകൊണ്ടത്. നേരത്തെ അനുവദിക്കപ്പെട്ട വര്‍ക്ക് പെര്‍മിറ്റ് ക്വാട്ട, 6 വര്‍ഷം മുന്പ് ഉപയോഗിച്ച് കഴിഞ്ഞവര്‍ക്ക് മാനവ ശേഷി അധികൃതരുടെ വിലയിരുത്തലിനുശേഷം ആവശ്യമായ തൊഴിലാളികളെ കൊണ്ടു വരുന്നതിനു വീണ്ടും വിസകള്‍ അനുവദിക്കുവാനാണ് യോഗത്തില്‍ തീരുമാനമായത്. സലിം കോട്ടയില്‍  

മലയാള നടന്മാരില്‍ പൃഥ്വിരാജിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു എന്ന് നടി ഐശ്വര്യ ലക്ഷ്മി

നിവിൻ പോളിയുടെ നായികയായി മലയാള സിനിമയിലെത്തി, തന്റേതായ കഴിവില്‍ മലയാളി ഹൃദയങ്ങളില്‍ ഇടം പിടിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ഐശ്വര്യ സജീവമാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൽ സെൽവൻ’ ആണ് ഐശ്വര്യയുടെ വരാനിരിക്കുന്ന ചിത്രം. തെലുങ്ക് അരങ്ങേറ്റ ചിത്രമായ ഗോഡ്‌സെയും അണിയറയിൽ ഒരുങ്ങുകയാണ്. തന്റെ സിനിമകളെക്കുറിച്ചും പ്രണയത്തേക്കുറിച്ചും മനസ്സു തുറക്കുകയാണ് ഐശ്വര്യ ലക്ഷ്മി. സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ ഒരു മലയാള നടനുമായി തനിക്ക് തോന്നിയ പ്രണയത്തെ കുറിച്ച് ഐശ്വര്യ പറയുന്നു. സിനിമയിൽ എത്തുന്നതിന് മുമ്പ് ‘ക്രഷ്’ തോന്നിയ നടനുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിരാജിന്റെ പേരാണ് ഐശ്വര്യ പറഞ്ഞത്. ചിലരുടെ പെരുമാറ്റത്തിൽ നമ്മൾ ആകർഷിക്കപ്പെടുന്നു. അത് ഒരുപക്ഷേ പ്രചോദനം കൊണ്ടുമാകാം. നമ്മള്‍ക്കത് മതിപ്പുളവാക്കും. അതിനെ പ്രണയമെന്നു വിളിക്കാനാകില്ല. മലയാളികൾ മിടുക്കരും വിമർശനാത്മകരുമാണെന്ന് ഐശ്വര്യ ഒരു അഭിമുഖത്തിൽ പറഞ്ഞു.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അഞ്ചാമത് ലുലു-കേളി മെഗാ രക്തദാന ക്യാന്പ്

റിയാദ് : കേളി കലാസാംസ്‌കാരിക വേദിയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ (MOH) സഹകരണത്തോടെ അഞ്ചാമത് മെഗാ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. റംസാന്‍ മാസത്തില്‍ രക്തദാതാക്കളുടെ കുറവ് പരിഹരിക്കുന്നതിനായി എംഒഎച്ച് അധികൃതര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് രക്തദാന ക്യാന്പ് നടത്തുന്നത്. മാര്‍ച്ച് 25ന് മലാസിലെ പുതിയ ലുലു മാളില്‍ നടക്കുന്ന ക്യാന്പ് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ നീണ്ടു നില്‍ക്കും. എംഒഎച്ചുമായി സഹകരിച്ചു കഴിഞ്ഞ നാലുതവണയും നടത്തിയ ക്യാന്പില്‍ മലയാളികള്‍ക്ക് പുറമെ ഇതര സംസ്ഥാനക്കാരും, വിവിധ രാജ്യക്കാരുമായി 600ല്‍ പരം ആളുകള്‍ പങ്കെടുത്തിരുന്നു. ജീവകാരുണ്യ മേഖലയില്‍ മലയാളികളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തികച്ചും ശ്ലാഘനീയവും, ഏറെ അഭിമാനം നല്‍കുന്നതുമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ബ്ലഡ് ബാങ്ക് ഡയറക്ടര്‍ മുഹമ്മദ് ഫഹദ് അല്‍ മുതൈരി പറഞ്ഞു. കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും കൈത്താങ്ങാവാറുള്ള സ്ഥാപനങ്ങളില്‍ ലുലു…

ആറ് വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിന്നും അനുവദിച്ചത് 1106.44 കോടിയുടെ ചികിത്സാ സഹായം

തിരുവനന്തപുരം: പൊതുആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മികവുറ്റതാക്കുന്നതിനൊപ്പം തന്നെ അര്‍ഹരായവര്‍ക്ക് ചികിത്സാ സഹായം ഉറപ്പു വരുത്തുക എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമാണ്. അത് മികച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളായി സര്‍ക്കാരിനു സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി 2016 മെയ് മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഏകദേശം 6 ലക്ഷം (5,97,868) പേര്‍ക്ക് ചികിത്സാ സഹായം നല്‍കി. 1106.44 കോടി രൂപ അതിനായി അനുവദിച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2021 മെയ് മുതല്‍ 2022 ജനുവരി വരെ മാത്രം 235.83 കോടി രൂപ ചികിത്സാ സഹായമായി നല്‍കിക്കഴിഞ്ഞു. കോവിഡ്, ഓഖി സഹായവും പ്രളയ ദുരിതശ്വാസവും അനുവദിച്ചതിനു പുറമേയാണിത്. കോവിഡ് മഹാമാരിയും പ്രളയങ്ങളും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടും ചികിത്സാ…

കിഴക്കമ്പലം ദീപു വധക്കേസ്:് പ്രതികളുടെ ജാമ്യാപേക്ഷ തൃശൂര്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി

കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് തൃശൂര്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. കേസ് പരിഗണിക്കുന്ന ജഡ്ജി സിപിഎം ജില്ലാ സെക്രട്ടറിയുടെ മകളായതിനാല്‍ കോടതി മാറ്റം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദീപുവിന്റെ പിതാവാണ് ഹൈക്കോടതിയെ സീമിപിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിച്ചിരുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജഡ്ജി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ മകളാണെന്നും അതിനാല്‍ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നുമായിരുന്നു പിതാവിന്റെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്. കോടതി മാറ്റം അനുവദിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.

കെ.എസ്.യുവിന്റെ ഹര്‍ജിയില്‍ കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പിന് സ്റ്റേ

കൊച്ചി: കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പിന് ഹൈക്കോടതിയുടെ സ്റ്റേ. വെള്ളിയാഴ്ച നടത്താനിരുന്ന കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.കെഎസ്യുവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. നടപടിക്രമങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സര്‍വകലാശാലയോട് കോടതി നിര്‍ദേശിച്ചു.

ക്രൈംബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോള്‍ ലിസ്റ്റില്‍ ഡിഐജിയും; വാട്‌സ്ആപ് കോള്‍ വധഗൂഢാലോചനയില്‍ കേസെടുക്കുന്നതിന് തലേന്ന്

കൊച്ചി: വധഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോള്‍ ലിസ്റ്റില്‍ ഡിഐജിയുടെ പേരും. ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദീന്‍ ദിലീപിനെ വിളിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ദിലീപും ഡിഐജും തമ്മിലുള്ള സംഭാഷണം നാലര മിനിറ്റ് നീണ്ടുനിന്നു. ജനുവരി എട്ടിന് വാട്‌സ്ആപ്പ് കോള്‍ വഴിയാണ് ഇരുവരും സംസാരിച്ചത്. ഈ സംഭാഷണത്തിന്റെ സാഹചര്യം ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുക്കുന്നതിന് ഒരു ദിവസം മുന്‍പാണ് ഡിഐജി ദിലീപിനെ വിളിച്ചിരിക്കുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദിലീപിന്റെ ഫോണിലെ രേഖകള്‍ നശിപ്പിച്ചത് അഭിഭാഷകന്റെ ഓഫീസില്‍വച്ചെന്ന് കണ്ടെത്തി. തിരുവനന്തപുരത്ത് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ളയുടെ ഓഫീസില്‍വച്ച് ഫോണ്‍ രേഖകള്‍ മായിച്ചത് കണ്ടെത്തിയത്. രാമന്‍പിള്ളയുടെ ഓഫീസില്‍വച്ചും കൊച്ചിയിലെ ഹോട്ടലില്‍വച്ചുമാണ് രേഖകള്‍ നശിപ്പിച്ചത്. ഇവിടങ്ങളിലെ വൈ…

കേരളത്തില്‍ 966 പേര്‍ക്ക് കോവിഡ്; ആകെ മരണം 67,008 ആയി

കേരളത്തില്‍ 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂര്‍ 34, മലപ്പുറം 34, പാലക്കാട് 23, വയനാട് 21, കാസര്‍ഗോഡ് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 22,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 22,053 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 781 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 7536 കോവിഡ് കേസുകളില്‍, 9.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…

ലൈംഗികാരോപണം: കാലിക്കറ്റ് സര്‍വകലാശാല അസി.പ്രഫസര്‍ ഡോ.ഹാരിസിനെ പുറത്താക്കി

കോഴിക്കോട്: കാലിക്കട്ട് സര്‍വകലാശാലയില്‍ ലൈംഗിക പീഡന ആരോപണത്തിന് വിധേയനായ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഹാരിസിനെ സര്‍വീസില്‍ നിന്ന് പുറത്താക്കി. വിദ്യാര്‍ഥിനി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. 2021 ജൂലൈയിലാണ് ഹാരിസിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി ഗവേഷക വിദ്യാര്‍ഥി രംഗത്തെത്തിയത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട ആഭ്യന്തര പരാതി സമിതി കേസ് തേഞ്ഞിപ്പലം പോലീസിന് കൈമാറി. സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അധ്യാപകനെതിരെ പരാതിയുമായി നിരവധി പെണ്‍കുട്ടികള്‍ രംഗത്തെത്തി. പിന്നാലെ ഹാരിസിനെ അറസ്റ്റ് ചെയ്തു. സസ്‌പെന്‍ഷനുശേഷം സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ ഗൗരവതരമായ കുറ്റകൃത്യമാണ് ഹാരിസ് ചെയ്തതെന്ന് വ്യക്തമാവുകയായിരുന്നു.തുടര്‍ന്നാണ് ഹാരിസിനെ പുറത്താക്കിയത്.