കേരളത്തില്‍ 1193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര്‍ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂര്‍ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,465 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,100 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,272 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 828 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 124 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 8064 കോവിഡ് കേസുകളില്‍, 9.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
Month: March 2022
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎമ്മിലൂടെ പണം പിന്‍വലിക്കല്‍ നിയമങ്ങളില്‍ മാറ്റം വരുത്തി
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനി പുതിയ നിയമങ്ങള്‍ പാലിക്കണം. എടിഎം ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ അടുത്തിടെ എസ്ബിഐ പുതിയ നടപടി സ്വീകരിച്ചിരുന്നു. എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി ഒടിപി നിർബന്ധമാണെന്ന് പറയപ്പെടുന്നു. പുതിയ നിയമമനുസരിച്ച് ഉപഭോക്താവിന് OTP ഇല്ലാതെ ഇനി പണം പിൻവലിക്കാൻ കഴിയില്ല. പണം പിൻവലിക്കുന്ന സമയത്ത്, ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണിൽ ഒരു OTP ലഭിക്കും, അതിനുശേഷം മാത്രമേ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാന്‍ കഴിയൂ. എസ്ബിഐ എടിഎമ്മുകളിലെ ഇടപാടുകൾക്ക് ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം തട്ടിപ്പുകാർക്കെതിരെ നടത്തുന്ന ‘വാക്സിനേഷന്‍’ ആണെന്ന് ബാങ്ക് പറയുന്നു. ഉപഭോക്താക്കളെ വഞ്ചനയിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് എല്ലായ്‌പ്പോഴും ബാങ്കിന്റെ മുൻഗണന എന്നും അവര്‍ പറഞ്ഞു. എസ്ബിഐ ഉപഭോക്താക്കൾക്ക് അവരുടെ എടിഎമ്മിൽ നിന്ന് ഓരോ തവണയും…
കശ്മീരി ഹിന്ദുക്കളുടെ വേദന ഭാരതമാതാവിന്റെ വേദനയാണ്: കേശവ് പ്രസാദ് മൗര്യ
ലഖ്‌നൗ: ബിജെപി നേതാവും മുൻ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ തിങ്കളാഴ്ച ദ കശ്മീർ ഫയൽസ് എന്ന സിനിമ കണ്ട് വികാരാധീനനായി. ഈ ചിത്രം കാണണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ചിത്രം കണ്ടതിന് ശേഷം തന്റെ അനുഭവം പങ്കുവെച്ച മൗര്യ, ‘ദി കശ്മീർ ഫയൽസ്’ ഒരു ആത്മാവിന് നൽകുന്ന ചിത്രമാണെന്ന് പറഞ്ഞു.”കാശ്മീരി പണ്ഡിറ്റുകളുടെ വേദനയാണ് ഈ ചിത്രം പറയുന്നത്. കാശ്മീരി ഹിന്ദുക്കളുടെ വേദന ഭാരത മാതാവിന്റെ വേദനയാണ്. കാശ്മീരിൽ സുരക്ഷിതമായി സ്ഥിരതാമസമാക്കുമ്പോൾ മാത്രമേ അത് ശാന്തമാകൂ,” അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയെയും സംഘത്തെയും മൗര്യ അഭിനന്ദിച്ചു. ഇതൊരു സിനിമ മാത്രമല്ല, കശ്മീരി പണ്ഡിറ്റുകളുടെ വേദന വിവരിക്കുന്ന ശക്തമായ രേഖയാണെന്നും മുൻ ഉപമുഖ്യമന്ത്രി പറഞ്ഞു. കാശ്മീരി പണ്ഡിറ്റുകളുടെ വേദന ദൃശ്യങ്ങളിലൂടെ അനുഭവിച്ചറിയുന്നതിൽ എനിക്ക് അതിയായ വേദനയുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയം രാജ്യത്തിന് വരുത്തിയ നാശം…
അത്‌ലറ്റുകൾ അണ്ടർടേക്കിംഗ് ലെറ്റർ പാലിക്കണം: മലേഷ്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷൻ ചീഫ്
ക്വാലാലംപൂർ: മാതൃസംഘടനയുടെ കീഴിലുള്ള കായികതാരങ്ങൾ നേരത്തെ ഒപ്പുവെച്ച അണ്ടർടേക്കിംഗ് ലെറ്റർ പാലിക്കണമെന്ന് മലേഷ്യൻ അത്‌ലറ്റിക് ഫെഡറേഷൻ (എംഎഎഫ്) മുന്നറിയിപ്പ് നൽകി. രാജ്യത്തെ അത്‌ലറ്റിക്‌സ് ഭരണസമിതിയിൽ ഉണ്ടാകുന്ന അതൃപ്തിയും പ്രശ്‌നങ്ങളും ചർച്ച ചെയ്യണമെന്നും സോഷ്യൽ മീഡിയ പോലുള്ള അനുചിതവും സാധുതയില്ലാത്തതുമായ ചാനലുകളിലൂടെ ഉന്നയിക്കരുതെന്നും എംഎഎഫ് പ്രസിഡന്റ് ഡാറ്റ്ക് എസ് എം മുത്തു ഊന്നിപ്പറഞ്ഞു. “ഉദാഹരണത്തിന്, ദേശീയ ഹൈജമ്പ് ചാമ്പ്യൻ നൗരാജ് സിംഗ് രൺധാവ ഉൾപ്പെട്ട പ്രശ്നങ്ങൾ MAFന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. അദ്ദേഹം നിരാശ പ്രകടിപ്പിച്ചു, ലോക മീറ്റിൽ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെട്ടതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചത് സോഷ്യൽ മീഡിയയിലൂടെയാണ്. എന്നാൽ, ലോക അത്‌ലറ്റിക്‌സ് നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും തീരുമാനങ്ങളും മൂലമാണ് ഈ പ്രശ്നം യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്. അതിനാൽ, നിരവധി നിബന്ധനകൾ കാരണം MAF ന് അദ്ദേഹത്തിന്റെ പേര് സമർപ്പിക്കാൻ കഴിഞ്ഞില്ല. അത് പാലിക്കേണ്ടതായിരുന്നു,” അദ്ദേഹം ഇന്ന് വിസ്മ…
ടെക്‌നോപാര്‍ക്ക് ടി ഇ സി ഹോസ്പിറ്റലില്‍ മികച്ച രോഗനിര്‍ണയ സംവിധാനങ്ങള്‍ ഒരുക്കി ഗൈഡ്ഹൗസ് ഇന്ത്യ
ഗൈഡ്ഹൗസ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന മികച്ച നിലവാരത്തിലുള്ള രോാഗനിര്‍ണയ സംവിധാനങ്ങള്‍ കുറഞ്ഞ നിരക്കിലാണ് ടെക്‌നോപാർക്ക് ജീവനക്കാർക്കും കുടുംബങ്ങൾക്കും ലഭ്യമാക്കുന്നത്. തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് കാമ്പസിനുള്ളിലെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് (ടി ഇ സി) ഹോസ്പിറ്റലിന് ഗൈഡ് ഹൗസ് ഇന്ത്യ 15 ലക്ഷം രൂപ സംഭാവന ചെയ്തു. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഉള്ള വാണിജ്യസ്ഥാപനങ്ങള്‍ക്ക് ആഗോളതലത്തില്‍ കണ്‍സല്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന ഗൈഡ്ഹൗസ് ഇന്ത്യ സംഭാവന ചെയ്ത ഈ തുക ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് (ടി ഇ സി) ഹോസ്പിറ്റലിന് സമ്പൂര്‍ണമായ രീതിയില്‍ ഡയഗ്നോസ്റ്റിക് സംവിധാനങ്ങള്‍ ഒരുക്കുന്നതിനാണ് ഉപയോഗിച്ചിട്ടുള്ളത്. ഗൈഡ് ഹൗസ് ഇന്ത്യയിലെ ജീവനക്കാര്‍ എപ്പോഴും സമൂഹത്തിന് മികച്ച സംഭാവനകള്‍ നല്‍കുന്നതില്‍ ഏറെ ബദ്ധശ്രദ്ധരാണ്. ലോകമെമ്പാടും കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും അവര്‍ സമൂഹത്തിന് നല്‍കിയ മികച്ച…
UST Launches New Digital Patient Engagement Solution in Partnership with Well-Beat
Thiruvananthapuram: UST, a leading digital transformation solutions company, and Well-Beat, an Israeli start-up adding the human touch to healthcare through behavioral AI, have developed a first-of-its-kind digital patient engagement SaaS solution. The digital solution delivers personalized conversational guidelines to the clinician at the point of care with prompts specific to a patient’s motivational factors. It helps deliver direct and indirect behavioral nudges to patients based on over 1,400 factors – including but not limited to the progression of their disease state. It takes inputs from short surveys, medical records, and…
സേവനം യുഎഇ സമ്മാനദാനവും തീര്‍ഥാടന അവലോകനവും നടത്തി
അജ്മാന്‍: 89-മത് ശിവഗിരി തീര്‍ത്ഥാടന ത്തോടനുബന്ധിച്ചു എസ്എന്‍ഡിപി യോഗം ( സേവനം) യുഎഇ തലത്തില്‍ സംഘടിപ്പിച്ച ഗുരുദേവ കൃതികളുടെ പാരായണ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും 89- മത് തീര്‍ത്ഥാടനത്തിന്റെ അവലോകനവും മാര്‍ച്ച് 12-ാം തീയതി വൈകിട്ട് എട്ടിനു അജ്മാന്‍ സോഷ്യല്‍ സെന്റര്‍ ഹാളില്‍ സംഘടിപ്പിച്ചു. യു.എ.ഇ യിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ 14 മത്തെ തവണയും പ്രസിഡന്റായി അധികാരമേറ്റ അഡ്വക്കേറ്റ് വൈ. എ. റഹീമിനെ എസ്എന്‍ഡിപി യോഗം യുഎഇ വൈസ് ചെയര്‍മാന്‍ ശ്രീധരന്‍ പ്രസാദും സെക്രട്ടറി കെ.എസ്.വാചസ്പതിയും ചേര്‍ന്ന് പൊന്നാട അണിയിച്ചു. നിയമ പ്രതിനിധിയും ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ ചെയര്‍മാനുമായ സലാം പാപ്പിനിശ്ശേരി, 89 മത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്ന ശ്രീ.ശിവദാസന്‍ പൂവാര്‍ തീര്‍ത്ഥാടന കമ്മിറ്റി ഫൈനാന്‍സ് കണ്‍വീനറായിരുന്ന ജെ ആര്‍.സി. ബാബു തുടങ്ങിയവര്‍ക്ക് പ്രശസ്തി ഫലകം നല്കി ആദരിച്ചു. ശാരീരിക…
ശ്മശാനത്തില്‍ അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് കുവൈറ്റ് ഫ്യൂണറല്‍ ഡിപ്പാര്‍ട്ട്മെന്റ്
കുവൈറ്റ് സിറ്റി : സ്മശാനത്തില്‍ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ എടുക്കുന്നവര്‍ക്കെതിരെ അയ്യായിരം കുവൈറ്റ് ദിനാര്‍ പിഴ ചുമത്തുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ഫ്യൂണറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. ഫൈസല്‍ അല്‍ അവാദി വ്യക്തമാക്കി.ശ്മശാനത്തില്‍ മൊബൈല്‍, പ്രഫഷണല്‍ കാമറകള്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളും കായികതാരങ്ങളും സെലിബ്രിറ്റികളുടേയും സംസ്‌കാര ചടങ്ങുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വലിയ ആള്‍ക്കൂട്ടമാണ് കബര്‍സ്ഥാനിന്‍ എത്തുന്നത്. ഇത്തരത്തില്‍ ആളുകള്‍ കൂടുന്നത് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ശ്മശാനങ്ങളില്‍ മറ്റു ഉദ്ദേശ ലക്ഷ്യങ്ങളോട് കൂടി എത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. മയ്യിത്ത് സംസ്‌കരണം, കഫം ചെയ്യല്‍ തുടങ്ങിയ ചടങ്ങളുടെ പവിത്രത സംരക്ഷിക്കുവാന്‍ ആര്‍ട്ടിക്കിള്‍ 8 പ്രകാരം സര്‍ക്കാര്‍ പ്രതിക്ഞ്ഞാബന്ധമാണ്. മറ്റുള്ളവരുടെ സ്വകാര്യത പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇത് സംബന്ധമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സലിം കോട്ടയില്‍…
ഇന്ത്യന്‍ അംബാസിഡര്‍ കുവൈറ്റ് വിദേശകാര്യസഹമന്ത്രിയെ സന്ദര്‍ശിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് കുവൈറ്റ് വിദേശകാര്യസഹമന്ത്രി വലീദ് അലി അല്‍ ഖുബൈസിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍, പരസ്പര താല്‍പര്യമുള്ള കാര്യങ്ങള്‍, ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തൂന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും മുതിര്‍ന്ന വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും പങ്കെടുത്തു. സലിം കോട്ടയില്‍
ധനസഹായം നല്‍കുന്നത് ക്രൈസ്തവ ധര്‍മ്മം – പരിശുദ്ധ കാതോലിക്കാ ബാവാ
കോട്ടയം: പാവപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്നത് ഔദാര്യമല്ലെന്നും, ക്രൈസ്തവ ധര്‍മ്മമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭവന നിര്‍മ്മാണ സഹായ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. കൂടുതല്‍ സഹായ ധനം നല്‍കുക എന്നതാണ് സഭയുടെ ലക്ഷ്യമെന്നും പരിശുദ്ധ ബാവാ പറഞ്ഞു. ഭവന നിര്‍മ്മാണ സഹായ പദ്ധതി പ്രസിഡന്റ് ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, സഭാ വക്താവ് ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട്, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഭവന നിര്‍മ്മാണ സഹായ പദ്ധതി കണ്‍വീനര്‍ ഡോ. കെ. രാജു ഫിലിപ്പ്, ഫാ.ഡാനിയേല്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ചിത്രം: ഓര്‍ത്തഡോക്‌സ് സഭ ഭവന നിര്‍മ്മാണ സഹായ വിതരണം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ…
