ചിക്കാഗോ: ഡോള്‍ട്ടനിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരിച്ചുവന്ന് ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്ന 22 വയസ്സുള്ള ഡീജാ ബെനറ്റ് പിന്‍സീറ്റില്‍ ഇരുന്നിരുന്ന മൂന്നു വയസ്സുകാരന്‍ മകന്റെ തോക്കില്‍നിന്നും വെടിയേറ്റു മരിച്ചു. മാര്‍ച്ച് 12 ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മാതാവും പിതാവും മകനും കൂടിയാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത്. ഡ്രൈവര്‍ സീറ്റില്‍ മാതാവും പാസഞ്ചര്‍ സീറ്റില്‍ പിതാവും കയറിയിരുന്ന് വീട്ടിലേക്ക് മടങ്ങാനിരുന്നതാണ്. ഇതിനിടെ പുറകില്‍ കാര്‍ സീറ്റിലിരുന്ന മൂന്നു വയസ്സുകാരന്‍ കയ്യില്‍ കിട്ടിയ തോക്ക് എടുത്ത് കളിക്കുന്നതിനിടെയിലാണ് വെടിപൊട്ടിയത്. പുറകില്‍ വെടിയേറ്റ മാതാവിനെ ഉടനെ ചിക്കാഗോ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അലക്ഷ്യമായി കാറില്‍ ഇട്ടിരുന്ന പിതാവിന്റെ തോക്കാണ് കുട്ടിക്ക് ലഭിച്ചത്. തോക്ക് തന്റേത് തന്നെയാണെന്ന് പിതാവ് സമ്മതിച്ചു. സംഭവത്തില്‍ പിതാവിന്റെ പേരില്‍ കേസെടുക്കുമെന്ന് ഡോല്‍റ്റന്‍ പോലീസ് ചീഫ് പറഞ്ഞു. തോക്കിന് ലൈകന്‍സ് ഉണ്ടായിരുന്നതായും എന്നാല്‍…
Month: March 2022
ഒഐസിസി (യുഎസ്എ) കോണ്‍ഗ്രസ് ജന്മദിന ചലഞ്ചുകളുടെ തുക കെപിസിസി പ്രസിഡന്റിന് കൈമാറി
ഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137 മത് ജന്മദിനത്തോട\ബന്ധിച്ചു കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച 137 ചലഞ്ചിനെ അമേരിക്കയില്‍ ഏറ്റെടുത്ത ഒഐസിസി യുഎസ്എ പ്രവര്‍ത്തകര്‍ സമാഹരിച്ച തുകയായ 166,737 രൂപയുടെ ചെക്ക് ഒഐസിസി യുഎസ്എ നാഷണല്‍ കോര്‍ഡിനേറ്റര്‍ ജെയിംസ് കൂടല്‍ കെപിസിസി പ്രസിഡണ്ട് കെ. സുധാകരന് കൈമാറി. കെപിസിസി ഓഫീസില്‍ (ഇന്ദിരാ ഭവന്‍) വച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കെ പി സി സി യുടെ പ്രഖ്യാപനം വന്നയുടന്‍ തന്നെ അഭിമാനപൂര്‍വം 137 ചലഞ്ച് ഏറ്റെടുത്ത് വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 1217 ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയ, കോണ്‍ഗ്രസിനെ എന്നും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന അമേരിക്കയിലെ ഒഐസിസി പ്രവര്‍ത്തകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചതോടൊപ്പം കോണ്‍ഗ്രസിന് കരുത്തും ഊര്‍ജവും നല്‍കാന്‍ ഒഐസിസിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കട്ടെയെന്നും പ്രസിഡണ്ട് കെ സുധാകരന്‍ ആശംസിച്ചു. കെപിസിസി ഓഫീസും അതിനോട്…
ഹിജാബ് ഇസ്ലാമിന്റെ അനിവാര്യമായ മതപരമായ ആചാരമല്ല; ഹിജാബ് നിരോധനം ശരിവെച്ച് കര്‍ണ്ണാടക ഹൈക്കോടതി
ബംഗളൂരു: മാസങ്ങൾ നീണ്ട രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കും വാദം കേൾക്കലുകൾക്കും ശേഷം, സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലീം പെൺകുട്ടികൾ ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്നത് ഫലപ്രദമായി നിരോധിച്ച സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി ചൊവ്വാഴ്ച ശരിവച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിന്റെ അനിവാര്യമായ ആചാരമല്ലെന്നും സർക്കാർ ഉത്തരവ് അസാധുവാക്കാൻ നിർബന്ധിത കേസൊന്നും എടുത്തിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയുടെ വിശാല ബെഞ്ചിന്‍റേതാണ് വിധി. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്‌തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. 11 ദിവസമാണ് ഹര്‍ജിയിൽ വാദം നടന്നത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്‌തിയ്‌ക്ക് പുറമേ ജസ്റ്റിസ് കൃഷ്‌ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവരടങ്ങുന്നതാണ് വിശാല ബെഞ്ച്. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍…
Western nations are imposing unprecedented sanctions on Russia in the name of Ukraine: Putin
MOSCOW – Russia accused the West on Monday of seeking to push it into an “artificial default” through unprecedented sanctions over Ukraine, but vowed to meet its debt payments. Russia is due to make an interest payment on its external debt later this week and Moscow warned it will be doing so in rubles if sanctions prevent it from using the currency of issue. “The freezing of foreign currency accounts of the Bank of Russia and of the Russian government can be regarded as the desire of a number of…
ദൈവം നീതി നടപ്പാക്കി; ഹരീഷ് റാവത്തിന് സ്വന്തം സീറ്റ് നഷ്ടമായതിൽ സുനിൽ ജാഖറിന്റെ പരിഹാസം
പഞ്ചാബ് മുതൽ മണിപ്പൂർ വരെ ദയനീയ തോൽവിയുടെ പേരിൽ കോൺഗ്രസിൽ ഏറ്റുമുട്ടലിന്റെ ഘട്ടം ആരംഭിച്ചു, പ്രത്യേകിച്ച് പഞ്ചാബിൽ നേതാക്കൾ പരസ്പരം രൂക്ഷമായ ആക്രമണം നടത്തുകയാണ്. ഇപ്പോഴിതാ സംസ്ഥാനത്ത് കോൺഗ്രസിന്റെ പരാജയത്തിന് ഹരീഷ് റാവത്തിനെ ശപിച്ചിരിക്കുകയാണ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ സുനിൽ ജാഖർ. മാത്രമല്ല, ഉത്തരാഖണ്ഡിലെ സ്വന്തം നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയും അദ്ദേഹത്തെ പരിഹസിക്കുന്നു. “ദൈവം നീതി പുലർത്തിയെന്ന് ഞാൻ വിശ്വസിക്കുന്നു, ഉത്തരാഖണ്ഡിൽ അദ്ദേഹത്തിന് സ്വന്തം സീറ്റ് നഷ്ടപ്പെട്ടു. പഞ്ചാബിലെ തോൽവിയുടെ തിരക്കഥയെഴുതിയ ഹരീഷ് റാവത്ത് ഒരു അജണ്ടയുമായാണ് വന്നത്. അദ്ദേഹത്തിന്റെ ഉദ്ദേശം എന്തായിരുന്നുവെന്ന് എനിക്ക് സംശയമുണ്ട്,” സുനില്‍ ജാഖര്‍ പറഞ്ഞു. ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ കോൺഗ്രസ് നീക്കിയെങ്കിലും പകരം ആരെ വേണമെന്ന കാര്യത്തിൽ കൃത്യമായ ആലോചന നേരത്തെ ഉണ്ടാകേണ്ടതായിരുന്നുവെന്നും പഞ്ചാബിലെ തോൽവിയെക്കുറിച്ച് സുനിൽ ജാഖർ പറഞ്ഞു. രാഹുൽ ഗാന്ധിക്കൊപ്പം ചണ്ഡീഗഢിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയെക്കുറിച്ചും കോൺഗ്രസ് നേതാവ്…
ഞാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന് മുമ്പ് സാഹചര്യം നല്ലതായിരുന്നു; കോൺഗ്രസിന്റെ തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഗാന്ധി കുടുംബത്തിന്: അമരീന്ദർ സിംഗ്
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്ക് കാരണം ഗാന്ധി കുടുംബം മാത്രമാണെന്ന് അമരീന്ദർ സിംഗ് ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന് മുമ്പ് പഞ്ചാബിൽ പാർട്ടിയുടെ നില മെച്ചപ്പെട്ടതായിരുന്നു എന്ന് അദ്ദേഹം അവകാശപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിലെ പാർട്ടിയുടെ പരാജയം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) അവലോകനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് സിംഗിന്റെ പ്രസ്താവന. സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെതിരെയും അഴിമതിക്കാരനായ ചരൺജിത് സിംഗ് ചന്നിക്കെതിരെയും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ വർഷം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറങ്ങിയ ശേഷം അമരീന്ദർ സിംഗ് കോൺഗ്രസ് വിട്ട് ‘പഞ്ചാബ് ലോക് കോൺഗ്രസ്’ എന്ന സ്വന്തം പാർട്ടി രൂപീകരിച്ചു. പഞ്ചാബിലെ കോൺഗ്രസിന്റെ തോൽവിയുടെ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവെക്കാൻ സിഡബ്ല്യുസി ശ്രമിക്കുന്നതായി സിംഗ് വിമർശിച്ചു. കുറ്റപ്പെടുത്തുന്നതിന് പകരം അവരുടെ തെറ്റുകൾ അംഗീകരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ മാത്രമല്ല, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ…
ഗാന്ധിഭവന്‍ സാഹിത്യ പുരസ്‌കാരം കാരൂര്‍ സോമന്
ലണ്ടന്‍ / പത്തനാപുരം : യൂ.ആര്‍.എഫ് ലോക റെക്കോര്‍ഡ് ജേതാവും പ്രമുഖ പ്രവാസി സാഹിത്യകാരനുമായ കാരൂര്‍ സോമന് ഗാന്ധിഭവന്റെ സാഹിത്യ അംഗീകാരമുദ്ര പുരസ്‌കാരം മുന്‍ കേന്ദ്രമന്ത്രിയും എം.പി യുമായ കൊടിക്കുന്നില്‍ സുരേഷ് സമ്മാനിച്ച്. സമൂഹത്തിലെ മനോ – ശാരീരിക വൈകല്യം ബാധിച്ച സഹജീവികള്‍ക്ക് സ്നേഹ സഹാനുഭൂതി നല്‍കുന്ന ഗാന്ധി ഭവന്‍ ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ചരിത്രപരമായ ബാധ്യതയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ജീവകാരുണ്യപ്രവര്‍ത്തകനായ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുളയറിയിച്ചു. ഗാന്ധി ഭവന്‍ സെക്രട്ടറിയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗവുമായ ഡോ.പുനലൂര്‍ സോമരാജന്‍ ആശംസകള്‍ നേര്‍ന്നു. സാഹിത്യസാംസ്‌കാരിക രംഗത്തും വിലപ്പെട്ട സംഭാവനകളാണ് ഗാന്ധിഭവന്‍ നല്‍കുന്നത്. ആ സാംസ്‌കാരിക സമ്പത്തു് അവിടുത്തെ ലൈബ്രറിയില്‍ മാത്രമല്ല 2007 ല്‍ ആരംഭിച്ച സ്നേഹരാജ്യ0 മാസിക കേരളത്തിലെ കച്ചവട മാസികകളില്‍ നിന്നകന്ന് മൂല്യവത്തായ വ്യത്യസ്ത ദാര്‍ശനിക കാഴ്ചപ്പാടുകള്‍ നല്‍കുന്നു. കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്തുള്ളവരെ ആദരിക്കുക മഹനീയവും ഉദാത്തവുമായ…
നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ യുഎഇ-ഇന്ത്യ ഫോറം
ദുബായ്: ഇന്ന് യുഎഇ-ഇന്ത്യ ഇൻവെസ്റ്റ്‌മെന്റ് ഫോറം, ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിവൃദ്ധി പ്രാപിക്കുന്ന സാമ്പത്തിക ബന്ധത്തിൽ ഒരു പുതിയ തുടക്കം കുറിക്കുകയാണ്. യുഎഇ സാമ്പത്തിക മന്ത്രാലയവും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും മാർക്വീ ഇവന്റിന് അംഗീകാരം നൽകി. പുതിയ അവസരങ്ങൾ, മേഖലകളിലുടനീളമുള്ള നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള സാധ്യതകൾ, സോവറിൻ വെൽത്ത് ഫണ്ടുകൾ, വൻകിട കോർപ്പറേഷനുകൾ, വ്യവസായങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനുള്ള അനുയോജ്യമായ വേദിയായിരിക്കും ഈ ഫോറം. ഇവന്റിൽ ചർച്ച ചെയ്യപ്പെടുന്ന ചില വിഷയങ്ങളിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (Cepa) തന്ത്രപരമായ പ്രാധാന്യം ഉൾപ്പെടുന്നു: സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം; ഉഭയകക്ഷി ഭക്ഷ്യ സുരക്ഷ; വിവരസാങ്കേതികവിദ്യ; ആരോഗ്യ സംരക്ഷണ പങ്കാളിത്തം മുതലായവ ഉള്‍പ്പെടുന്നു. ഡോ താനി ബിൻ അഹമ്മദ് അൽ സെയൂദി (യുഎഇ വിദേശ വ്യാപാര സഹമന്ത്രി), അഹമ്മദ് അബ്ദുൾ റഹ്മാൻ അൽബന്ന (ഇന്ത്യയിലെ യുഎഇ അംബാസഡർ) ഡോ. സഞ്ജയ് സുധീർ…
വിദ്യാർഥി ഭവനം ലൈബ്രറി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: എസ്.ഐ.ഒ കേരള സംസ്ഥാന ഓഫീസായ വിദ്യാർഥി ഭവനത്തിൽ സജ്ജമാക്കിയ ലൈബ്രറി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് ഇ.എം അംജദ് അലി അദ്ധ്യക്ഷത വഹിച്ചു. സ്റ്റുഡൻ്റ്സ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി. ദാവൂദ്, എസ്.ഐ.ഒ മുൻ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, യൂത്ത് ഇന്ത്യ യു.എ.ഇ പ്രതിനിധി ഫാറൂഖ് മുണ്ടൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എസ്.ഐ.ഒ കേരള ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ സ്വാഗത പ്രഭാഷണവും വിദ്യാർഥി ഭവനം മാനേജർ ബാസിത് താനൂർ നന്ദി പ്രസംഗവും നിർവഹിച്ചു. ചടങ്ങിൽ എസ്.ഐ.ഒ സംഘടിപ്പിച്ച മാപ്പിള ഹാൽ ഓൺലൈൻ മെഗാക്വിസ് വിജയികളെ ആദരിച്ചു.
കൊച്ചി – വിശ്വമാനവികതയുടെ രൂപകം : എന്‍.എസ് മാധവന്‍
തൃക്കാക്കര: ലോകത്തിലെ എല്ലാ മതങ്ങള്‍ക്കും വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും സ്വാഗതമരുളുകയും അഭയമാവുകയും ചെയ്തിട്ടുള്ള കൊച്ചി, വിശ്വ മാനവികതയുടെ രൂപകമാണെന്ന് എന്‍.എസ് മാധവന്‍ അഭിപ്രായപ്പെട്ടു. പലയിടത്തും നിന്നും പല മതങ്ങളും സംസ്‌കാരങ്ങളും കുടിയേറിപ്പാര്‍ത്തിട്ടുള്ള കൊച്ചിയുടെ കഴിഞ്ഞ 700 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഒരു ആഭ്യന്തര കലഹം പോലും ഇപ്രകാരമൊരു നഗരത്തില്‍ രൂപപ്പെട്ടിട്ടില്ല എന്നുള്ളത് കൊച്ചി നഗരത്തിന്റെ മഹത്വം വിളിച്ചോതുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃക്കാക്കര ഭാരതമാതാ കോളേജില്‍ നടന്ന 19-ാം മത് കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ അനുസ്മരണ പ്രഭാഷണത്തില്‍ ‘കൊച്ചിയുടെ ചരിത്ര വര്‍ത്തമാനങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് കൊച്ചി നാഗരികതയുടെ സവിശേഷതകള്‍ അദ്ദേഹം ഊന്നിപ്പറഞ്ഞത്. കോളേജിന്റെ സ്ഥാപക പിതാവായ കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ സ്മരണാര്‍ത്ഥം ആരംഭിച്ച വാര്‍ഷിക പ്രഭാഷണത്തില്‍, 1341-ല്‍ സ്ഥാപിതമായ തുറമുഖ നഗരത്തിന്റെ 700 വര്‍ഷങ്ങളിലൂടെ കൊച്ചിയുടെ കഥാകാരന്‍ സഞ്ചരിച്ചു. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി…
