തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ചൂടുകൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ചൂടു കൂടുക. മാര്‍ച്ച് 12, 13 തീയതികളില്‍ ഉയര്‍ന്ന താപനില, സാധാരണയില്‍ നിന്ന് 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Month: March 2022
പതിറ്റാണ്ടിന്റെ നിറവിൽ പ്രവാസി ചാനൽ! അതിരുകളില്ലാത്ത ആഘോഷത്തോടെ ‘താരപ്പിറവി’
അമേരിക്കൻ മലയാളികളുടെ അഭിരുചി കണ്ടറിഞ്ഞ് ദൃശ്യവിരുന്നൊരുക്കുന്ന പ്രവാസി ചാനൽ പുതിയൊരു നാഴികക്കല്ലിലേക്ക് ചുവടുവയ്ക്കുകയാണ്. ഒരു പതിറ്റാണ്ടിന്റെ നിറവിൽ നിൽക്കെ പ്രവാസികളുടെ സ്വന്തം ചാനൽ ‘പ്രവാസി ചാനൽ’ പ്രേക്ഷകസമക്ഷം അതിരുകളില്ലാത്ത ആഘോഷത്തിന് തിരികൊളുത്തുകയാണ്. അന്താരാഷ്‌ട്ര വാർത്തകളും നോർത്ത് അമേരിക്കൻ മലയാളികളുടെ എല്ലാവിധ കമ്മ്യൂണിറ്റി വാർത്തകളും ഉൾപ്പെടുത്തിയ ഡെയ്‌ലി ന്യൂസ് ബുള്ളറ്റിനു ലഭിച്ച സ്വീകാര്യതയാണ് വേറിട്ട വഴിയിലൂടെ സഞ്ചരിക്കാൻ ഞങ്ങൾക്ക് കരുത്ത് പകരുന്നത്. മലയാള ടെലിവിഷൻ രംഗത്തെ മികച്ച നിർമ്മാതാക്കളുടെ പിൻബലത്തോടെ വാരാന്ത്യത്തിൽ ‘അമേരിക്കൻ ന്യൂസ് വീക്ക്’ എന്ന പ്രത്യേക പരിപാടിയിലൂടെ അതാത് ആഴ്ചകളിൽ അമേരിക്കയിലും മറ്റുരാജ്യങ്ങളിലും നടക്കുന്ന പ്രധാനസംഭവങ്ങളും കമ്മ്യൂണിറ്റി വാർത്തകളും നോർത്ത് അമേരിക്കയിലെ മലയാളികളുടെ സ്വീകരണ മുറിയിൽ എത്തിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഗൾഫ് റീജണൽ റിപ്പോർട്ടറായിരുന്ന ബിജു ആബേൽ ജേക്കബിന്റെ നെത്ര്വത്തിലാണ് വാർത്ത പരിപാടികൾ തയ്യാറാകുന്നത്. ബിജുവും വാർത്താവതാരക ഹിലനയും ചേർന്നാണ് ഡെയ്‌ലി ബുള്ളെറ്റിനും അമേരിക്കൻ ന്യൂസ്…
മാര്‍ച്ച് 13 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് സമയം ഒരു മണിക്കൂര്‍ മുന്നോട്ട് വെയ്ക്കണം
ഡാളസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 13 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെയ്ക്കും.2021 നവംബര്‍ 7 തിയ്യതിയായിരുന്നു സമയം ഒരു മണിക്കൂര്‍ പുറകിലേക്ക് തിരിച്ചു വെച്ചിരുന്നത്. വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്(ടുൃശിഴ) വിന്റര്‍(ണശിലേൃ) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയതു സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.ഒക്കലഹോമ ഉൾപ്പെടെ നിരവധി…
ഒന്നര വയസ്സുകാരിയെ ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ മുക്കികൊന്ന കേസ്: മുത്തശ്ശിക്കും പിതാവിനുമെതിരെ കേസ്; മുത്തശ്ശി ആള്‍മാറാട്ടത്തിനും വിദഗ്ധ
കൊച്ചി: ഒന്നര വയസുകാരിയെ മുത്തശ്ശിയുടെ കാമുകന്‍ ഹോട്ടല്‍മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്ന കേസില്‍ കുട്ടിയുടെ മുത്തശ്ശിക്കും പിതാവിനുമെതിരെ കേസ്. ബാലനീതി നിയമപ്രകാരമാണ് കേസ്. ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്യും. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവരെ ഇന്നു തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. അങ്കമാലി പാറക്കടവ് കോടുശേരി സജീവിന്റെയും ഡിക്സിയുടെയും മകള്‍ നോറ മരിയയാണ് കൊല്ലപ്പെട്ടത്. കേസില്‍ മുത്തശ്ശി സിപ്സിയുടെ കാമുകന്‍ ജോണ്‍ ബിനോയ് ഡിസൂസയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും. അതേസമയം, മുത്തശ്ശിയും പിതാവും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് പറയുന്നു. മുന്‍പ് കഞ്ചാവ് കടത്തിലും മുത്തശ്ശി ഇടപെട്ടിട്ടുണ്ട്. ആള്‍മാറാട്ടം നടത്തി ജോണ്‍ ബിനോയിയുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. നീതുമോള്‍, കൊച്ചുത്രേസ്യ തുടങ്ങിയ പേരുകളിലാണ് ഇവര്‍ താമസിച്ചത്്
കുടുംബാധിപത്യവും കോണ്‍ഗ്രസിന്റെ പതനവും (എഡിറ്റോറിയല്‍)
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന് വീണ്ടും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പഞ്ചാബിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ പ്രിയങ്ക ഗാന്ധിയുടെ ശ്രമങ്ങൾ യുപിയിലെ വോട്ടർമാർ നിരസിച്ചു. ഇപ്പോൾ കോൺഗ്രസിന്റെ ഉന്നത നേതാക്കൾ തോൽവിയിൽ നിന്ന് ‘പാഠം പഠിക്കുമെന്ന’ പതിവു പല്ലവിയുമായി രംഗത്തെത്തിയിരിക്കുകയാണ്. എട്ടു വര്‍ഷം മുമ്പ്, അതായത് 2014 മുതല്‍, തുടങ്ങിയ കോണ്‍ഗ്രസിന്റെ കണ്ടക ശനി ഒരു കരിനിഴല്‍ പോലെ അവരെ പിന്തുടരുകയാണ്. നേതാക്കള്‍ തലങ്ങും വിലങ്ങും ഓടി നടന്ന് പ്രയത്നിച്ചിട്ടും അവർക്ക് പൊതുജനങ്ങൾക്കിടയിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കഴിയുന്നില്ല. ഇപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അതു തുതന്നെ ആവർത്തിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ, ഗാന്ധി കുടുംബത്തിലെ അംഗവും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി നേരിട്ടു തന്നെ അവരുടെ മുഴുവൻ കഴിവും പ്രയോഗിച്ചിട്ടും കോൺഗ്രസിന്റെ സീറ്റ്…
‘മഞ്ച്’ ന്റെ അന്താരാഷ്ട്ര വനിതാ ദിനാഘോഷവും പ്രവർത്തനോദ്ഘാടനവും മാർച്ച് 13ന് (നാളെ)
ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (MANJ) യുടെവും അന്താരാഷ്ട്ര വനിതാ ദിനാഘോഷവും 2021-2023 ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും മാർച്ച് 13 നു (നാളെ) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. മാര്‍ച്ച് 13ന് വൈകുന്നേരം 4നു ന്യൂജേഴ്‌സിയിലെ വാറനിലുള്ള ആരോമ റസ്‌റ്റോറന്റില്‍ വച്ച് നടക്കുന്ന ആഘോഷ പരിപാടികൾ ന്യൂയോർക്കിലെ റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേച്ചർ ഡോ. ആനി പോൾ ഉദ്ഘാടനം ചെയ്യും. അഡ്രസ്: 53 Mountain Brvd, Warren, NJ 07059. ചടങ്ങിൽ ഡോ. ജൂലി ജോണ്‍, ഡോ. ഡയാന തോമസ്, നെസ്സി ഫ്രാന്‍സിസ് തടത്തില്‍ തുടങ്ങിയവര്‍ വനിതാദിന സന്ദേശം നല്‍കി സംസാരിക്കും. ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണത്തിലും പൊതുപ്രവർത്തനരംഗത്തും നൽകിയ സംഭാവനകൾ മാനിച്ച് റോസ്‌ലിൻ ഡാനിയേൽ, ആനി ലിബു, ഷീല ശ്രീകുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും. സ്ത്രീ ശാക്തീകരണത്തിലും പൊതുപ്രവർത്തനരംഗത്തും പ്രാദേശിക- ദേശീയ- അന്തർദേശീയ തലത്തിൽ ഇവർ…
യുക്രെയ്നിൽ രാസായുധം പ്രയോഗിച്ചാൽ റഷ്യ കനത്ത വില നൽകേണ്ടിവരും: ബൈഡൻ
വാഷിംഗ്ടൺ ഡിസി: റഷ്യ യുക്രെയ്നെതിരെ അകാരണമായി നടത്തുന്ന യുദ്ധത്തിൽ രാസായുധം പ്രയോഗിക്കാൻ ശ്രമിച്ചാൽ കനത്ത വില നൽകേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. മാർച്ച് 11 നു വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. റഷ്യയെ കൂടുതൽ ശിക്ഷിക്കുന്നതിന് സഖ്യകക്ഷികളുമായി ആലോചിച്ച് ശക്തമായ നടപടികൾ സ്വീകരിക്കും. ക്രംലിൻ രാസായുധം പ്രയോഗിച്ചാൽ എന്തു ചെയ്യുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, താൻ രഹസ്യാന്വേഷണ വിഭാഗവുമായി സംസാരിക്കുകയില്ലെന്നും അങ്ങനെ ഒരു സാഹചര്യം വരികയാണെങ്കിൽ അതിന്‍റെ പ്രത്യാഘാതം ഗൗരവതരമായിരിക്കുമെന്നും മുന്നറിയിപ്പു നൽകുന്നതിന് ഈ സന്ദർഭം ഉപയോഗിക്കുകയാണെന്നും ബൈഡൻ പറഞ്ഞു. റഷ്യൻ സേനക്കെതിരെ കെമിക്കൽ, ജൈവായുധങ്ങൾ പ്രയോഗിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യ അമേരിക്ക യുക്രെയ്നു നൽകുന്നുവെന്ന റഷ്യൻ വിദേശകാര്യ വക്താവ് മരിയ സക്കരോവയുടെ പ്രസ്താവന വൈറ്റ് ഹൗസ് നിഷേധിച്ചു. മരിയയുടെ പ്രസ്താവന യുഎസ്, യുക്രെയ്ൻ സർക്കാരുകൾ സസുഷ്മം നിരീക്ഷിച്ചുവരികയാണ്. യുക്രെയ്നെതിരെ രാസായുധം…
ഉക്രെയ്‌നില്‍ ജൈവായുധങ്ങള്‍ ഉണ്ടെന്ന റഷ്യയുടെ ആരോപണം: യുഎന്നിൽ യുഎസും റഷ്യയും പരസ്പരം കൊമ്പു കോര്‍ത്തു
ഉക്രൈനിൽ ജൈവായുധങ്ങൾ ഉണ്ടെന്ന് ആരോപിച്ച് യുഎസും റഷ്യയും യുഎൻ സുരക്ഷാ കൗൺസിലിൽ പരസ്പരം കൊമ്പുകോര്‍ത്തു. ഉക്രെയ്നിൽ ജൈവായുധ ഗവേഷണ പരിപാടിക്ക് യുഎസ് ധനസഹായം നൽകിയിട്ടുണ്ടെന്ന് റഷ്യ തറപ്പിച്ചുപറയുന്നു. അതേസമയം, വാഷിംഗ്ടൺ ഈ ആരോപണം നിഷേധിച്ചു. ജീവശാസ്ത്രപരമായ ആയുധ ഗവേഷണത്തിന് സ്വന്തം ആളുകളെ ഗിനിയ പന്നികളായി ഉപയോഗിക്കാൻ ഉക്രേനിയൻ സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് യുഎന്നിലെ റഷ്യൻ സ്ഥിരം പ്രതിനിധി വാസിലി നെബെൻസിയ വെള്ളിയാഴ്ച സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ പറഞ്ഞു. പക്ഷികളെയും വവ്വാലുകളെയും ഉപയോഗിച്ച് വൈറസുകൾ എങ്ങനെ പടർത്താമെന്ന് ഉക്രെയിന്‍ ലാബുകളില്‍ പഠനം നടത്തിയിട്ടുണ്ടെന്ന് നെബെൻസിയ പറഞ്ഞു. അതിന് തെളിവായി സമീപ വർഷങ്ങളിൽ ഉക്രെയ്നിൽ വർദ്ധിച്ചുവരുന്ന രോഗബാധ റിപ്പോർട്ടുകള്‍ അവര്‍ ഉദ്ധരിച്ചു. ജൈവായുധങ്ങളെക്കുറിച്ചുള്ള ഉക്രൈൻ ഗവേഷണം ഉയർത്തുന്ന അപകടത്തെക്കുറിച്ച് റഷ്യൻ പ്രതിനിധി യൂറോപ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. “യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾ ഒരു യഥാർത്ഥ ജൈവ അപകടത്തെക്കുറിച്ച് ചിന്തിക്കണമെന്ന് ഞങ്ങൾ നിങ്ങളോട്…
ടെന്നസിയിൽ ഒട്ടകത്തിന്‍റെ അക്രമണം; രണ്ടു പേര്‍ മരിച്ചു
ടെന്നസി: ടെന്നസി മൃഗശാലയിൽനിന്നും രക്ഷപെട്ട ഒട്ടകത്തിന്‍റെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചതായി ഒബിയൺ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. മാർച്ച് 10 നു ഷെർലി ഫാംസിനടുത്തായിരുന്നു സംഭവം. ഒട്ടകത്തിന്‍റെ ആക്രമണം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെതുടർന്നു സ്ഥലത്ത് എത്തിചേർന്ന പോലീസിനു കാണാൻ കഴിഞ്ഞത് പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്നിരുന്ന രണ്ടു പേരെയാണ്. ബോബി മേതനി (42), ടോമിഗൺ (67) എന്നിവരെ പോലീസ് പരിശോധിക്കുന്നതിനിടയിൽ ഒട്ടകം പോലീസിനു നേരെ നടന്നടുത്തു. പോലീസ് വാഹനത്തേയും അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ ശുശ്രൂഷിച്ചിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനേയും ആക്രമിക്കാൻ അടുത്തുവന്ന ഒട്ടകത്തിനുനേരെ കൂടുതൽ ആക്രമണവും അപകടവും ഒഴിവാക്കുന്നതിനായി ഷെറിഫ് വെടിയുതിർക്കുകയായിരുന്നു. ഒട്ടകം സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ഒട്ടകത്തിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു കിടന്നിരുന്ന രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒട്ടകം മൃഗശാലയിൽനിന്നും എങ്ങനെ രക്ഷപെട്ടുവെന്നും കൊല്ലപെട്ട ഇരുവരേയും ആക്രമിക്കുന്നതിനുള്ള കാരണം എന്തായിരുന്നുവെന്നും അന്വേഷിച്ചുവരുന്നതായി കൗണ്ടി…
ഡല്‍ഹിയിലെ ചേരിയില്‍ വന്‍ തീപിടുത്തം; 7 മരണം; 60 കുടിലുകള്‍ കത്തിനശിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. ഡല്‍ഹിയിലെ ഗോകുല്‍പുരി ചേരിയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രി ഒരു മണിയോടുകൂടിയായിരുന്നു അപകടം. പുലര്‍ച്ചെ നാല് മണിയോടു കൂടി അഗ്‌നിശമന സേനയെത്തി തീ നിയന്ത്രിക്കുകയായിരുന്നു. തീപിടിത്തത്തില്‍ മരിച്ച ഏഴ് പേരില്‍ അഞ്ച് പേരും ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍. രണ്ടുപേര്‍ അടുത്ത വീട്ടിലെ കുട്ടികളാണ്. ഉറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അതിനാല്‍ ഇവര്‍ക്ക് രക്ഷപെടാന്‍ സാധിച്ചില്ല. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ 60ലേറെ കുടിലുകള്‍ക്ക് തീപടര്‍ന്നു. 30ലേറെ കുടിലുകള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം. ഏഴു പേര്‍ക്ക് ജീവന്‍ നഷ്ടമായതായി വടക്കു കിഴക്കന്‍ ഡല്‍ഹി അഡീഷണല്‍ ഡി.സി.പി പറഞ്ഞു.
