എം‌സിഡി തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് എംസിഡി തിരഞ്ഞെടുപ്പ് ഷെഡ്യൂൾ മാറ്റിവച്ചതിന് പിന്നാലെ ഡൽഹിയിൽ രാഷ്ട്രീയ സംഘർഷം തുടങ്ങി. ഭാരതീയ ജനതാ പാർട്ടി ‘ഒളിച്ചോടുന്നു’ എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. എംസിഡി തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ഭാരതീയ ജനതാ പാർട്ടി പരാജയം ഏറ്റുവാങ്ങി. ഡൽഹിക്കാർ രോഷാകുലരാണ്. തിരഞ്ഞെടുപ്പ് നടത്താൻ ധൈര്യമില്ലെന്ന് അവർ പറയുന്നു? ഇനി ഇവരുടെ ജാമ്യം റദ്ദാക്കും. ഞങ്ങളുടെ സർവേയിൽ 272ൽ 250 സീറ്റുകൾ വരുന്നുണ്ടെന്നും, എന്നാൽ ഇപ്പോൾ 260ൽ അധികം സീറ്റുകൾ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണോ വേണ്ടയോ എന്ന് കേന്ദ്ര സർക്കാരിന് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കാൻ കഴിയുമോ എന്ന് കെജ്‌രിവാൾ തന്റെ മറ്റൊരു ട്വീറ്റിൽ ചോദിച്ചു. ഏത് വ്യവസ്ഥ പ്രകാരമാണിത്? ഈ മാർഗ്ഗനിർദ്ദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ബാധ്യസ്ഥമാണോ? എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സമ്മർദ്ദത്തിന് വഴങ്ങുന്നത്? അതേസമയം, പ്രധാനമന്ത്രിയെ ലക്ഷ്യമാക്കി…

സംഘർഷം 16-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗ്രൂപ്പിൽ ചേരാനുള്ള കിയെവിന്റെ പ്രതീക്ഷയെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കൾ തകർത്തു

യുദ്ധസമയത്ത് അംഗത്വ നടപടിക്രമം പരിഗണനയ്ക്കെടുക്കാന്‍ നേതാക്കൾ വിസമ്മതിച്ചതോടെ, റഷ്യ-ഉക്രെയ്ൻ സംഘർഷത്തെത്തുടർന്ന് ത്വരിതപ്പെടുത്തിയ അംഗത്വത്തിനുള്ള കിയെവിന്റെ ആവശ്യം യൂറോപ്യൻ യൂണിയൻ നേതാക്കൾ തള്ളിക്കളഞ്ഞു. 27 ദേശീയ നേതാക്കൾ തമ്മിലുള്ള ചർച്ച ഇന്ന് രാവിലെ അവസാനിച്ചപ്പോൾ, ഒരു രാജ്യവും ഒറ്റ രാത്രികൊണ്ട് യൂറോപ്യൻ യൂണിയനിൽ പ്രവേശിച്ചിട്ടില്ലെന്ന് ക്രൊയേഷ്യൻ പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച്ച് പറഞ്ഞു. “ഝടുതിയിലുള്ള ഒരു പ്രക്രിയയും നടപ്പാക്കാന്‍ സാധ്യമല്ല” എന്ന് ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെയും പറഞ്ഞു. അതേസമയം, സംഘം കിയെവുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നത് തുടരുമെന്നും കൂട്ടിച്ചേർത്തു. “യുദ്ധത്തിലിരിക്കുന്ന ഒരു രാജ്യവുമായി നമുക്ക് അംഗത്വ നടപടിക്രമം തുറക്കാമോ? ഞാൻ അങ്ങനെ വിചാരിക്കുന്നില്ല,” ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ആ മേഖലയിലെ ബാലൻസ് പോയിന്റുകൾ എന്ന് വിളിക്കുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തു. ഉക്രെയ്നിലെ യുദ്ധം “യൂറോപ്പിന്റെ ഘടനയെ പൂർണ്ണമായും പുനർനിർവചിക്കാൻ” നമ്മളെ നിര്‍ബ്ബന്ധിതരാക്കുമെന്നും മാക്രോൺ പറഞ്ഞു.…

ബജറ്റ് പ്രഖ്യാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: പ്രായോഗിക നടപടികളില്ലാത്ത ബജറ്റ് പ്രഖ്യാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും സംസ്ഥാന ബജറ്റ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ചെലവുചുരുക്കല്‍ നിര്‍ദ്ദേശങ്ങളും ബജറ്റില്‍ പരാമര്‍ശിക്കുന്നില്ല. വിഭവസമാഹരണത്തിനുള്ള ഊര്‍ജ്ജിത നടപടികളോ, അടിസ്ഥാന ജനകീയ വിഷയങ്ങളോ സൂചിപ്പിക്കാതെ മുന്‍കാല ബജറ്റുകളിലെ പല നിര്‍ദ്ദേശങ്ങളുടെയും ആവര്‍ത്തനമാണ് 2022-23 ലെ സംസ്ഥാന ബജറ്റ്. അതേസമയം കാര്‍ഷികമേഖലയിലെ യന്ത്രവല്‍ക്കരണത്തെയും വിദ്യാഭ്യാസമേഖലയിലെ സ്വകാര്യനിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നാളുകളായി തുടര്‍ന്നുവന്ന നയങ്ങളിലെ മാറ്റങ്ങള്‍ ബജറ്റില്‍ ഇടംപിടിച്ചത് പ്രതീക്ഷ നല്‍കുന്നു. കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ പൊളിച്ചെഴുതാതെ തോട്ടഭൂമിയിലെ വിളമാറ്റകൃഷി പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കാനാവില്ല. പഴവര്‍ഗ്ഗകൃഷികള്‍ പ്ലാന്റേഷന്റെ ഭാഗമാക്കുവാന്‍ നിലവിലുള്ള ഭൂനിയമങ്ങള്‍ കാലാനുസൃതമായി മാറ്റങ്ങള്‍ക്കു വിധേയമാക്കണം. വന്യമൃഗശല്യം തടയാന്‍ വേണ്ടിയുള്ള പ്രഖ്യാപിത തുക അപര്യാപ്തമാണ്. റബര്‍ ഇന്‍സ്റ്റീവ് പദ്ധതിയില്‍ 500 കോടി അനുവദിച്ചെങ്കിലും കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകണമെങ്കില്‍ റബറിന്റെ…

ജ്വല്ലറിയില്‍ മോഷണം നടത്തിയത് സ്‌കൂള്‍ വിദ്യാര്‍ഥിനി; പണം മുടി സട്രെയിറ്റ് ചെയ്യാനെന്ന്

തിരുവനന്തപുരം: തലസ്ഥാനത്ത് വെള്ളിയാഭരണങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് 25,000 രൂപ മോഷ്ടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനി. മുടി സ്‌ട്രെയിറ്റ് ചെയ്യാനുള്ള പണം കണ്ടെത്താനായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞ പോലീസ് കുട്ടിയേയും രക്ഷിതാക്കളെയും സ്‌റ്റേഷനില്‍ വിളിപ്പിച്ചു. പണം തിരികെ നല്‍കാമെന്ന് മാതാപിതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ജ്വല്ലറി ഉടമ കേസ് പിന്‍വലിച്ചു. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. കോളജ് വിദ്യാര്‍ഥിനിയാണ് മോഷണം നടത്തിയതെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് മോഷ്ടാവെന്ന് വ്യാഴാഴ്ചയോടെയാണ് പോലീസ് കണ്ടെത്തിയത് കഴിഞ്ഞ ദിവസം പല്ലുവേദന എന്ന പേരിലാണ് ഈ പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും പുറത്തിറങ്ങുന്നത്. അവിടെ നിന്നും നെയ്യാറ്റിന്‍കരയില്‍ എത്തിയ പെണ്‍കുട്ടി ഒരു ബ്യൂട്ടി പാര്‍ലറില്‍ പോയി തലമുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥിനിയുടെ പക്കല്‍ ബ്യൂട്ടിഷന്‍ ആവശ്യപ്പെട്ട പണമില്ലായിരുന്നു. ഇവിടെ നിന്നും പുറത്തിറങ്ങിയ വിദ്യാര്‍ഥിനി സമീപത്തെ…

വിവാഹത്തിന് ഒരുങ്ങാനെത്തിയ യുവതികളെ പീഡിപ്പിച്ചു; കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ പരാതി; പ്രതി മുങ്ങി

കൊച്ചി: എറണാകുളത്തെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ പീഡന പരാതി. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ മൂന്ന് യുവതികളാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. വിവാഹത്തിന് ഒരുങ്ങുന്നതിനിടെ പീഡിപ്പിച്ചെന്നാണ് പരാതി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് യുവതികള്‍ പീഡന വിവരം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നല്‍കിയത്. അതേസമയം, ഇയാള്‍ ദുബായിലേക്ക് കടന്നുവെന്നാണ് സൂചന. ഇതേക്കുറിച്ച് പ്രാഥമികാന്വേഷണം തുടങ്ങിയെന്ന് കൊച്ചി ഡി.സി.പി. വി.യു കുര്യാക്കോസ് പറഞ്ഞു. യുവതികളുടെ പരാതിയിൽ കേസെടുക്കുമെന്നും ഡി.സി.പി അറിയിച്ചു. കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിന്‍റെ ലൈംഗികാതിക്രമത്തില്‍ കേസ് അന്വേഷണം പുരോഗമിക്കെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ സ്റ്റുഡിയോ ഉടമയ്‌ക്കെതിരെ കൂടുതല്‍ സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ചിട്ടുണ്ട്. ഇയാളുടെ സ്റ്റുഡിയോയില്‍ നിന്നുണ്ടായ ദുരനുഭവങ്ങളാണ് വിവരിച്ചിരിക്കുന്നത്. ഇതോടെ ഇയാള്‍ ഒളിവിൽ പോയതായാണ് വിവരം. കൊച്ചിയിൽ സൗന്ദര്യ വർധക വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ…

കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ നടുറോഡില്‍ തീകൊളുത്തി മരിച്ചു

മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ നടുറോഡില്‍ തീകൊളുത്തി ജീവനൊടുക്കി. മൂവാറ്റുപുഴയ്ക്ക് സമീപം തീക്കൊള്ളിപ്പാറയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശി അജയകുമാറാണ് മരിച്ചത്. ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ട്രെയിനിടിച്ച് പരിക്കേറ്റ നായയ്ക്ക് സംരക്ഷകരായി റെയില്‍വേ ജീവനക്കാര്‍

ആളൂര്‍(തൃശ്ശൂര്‍): കല്ലേറ്റുങ്കരയില്‍ ട്രെയിനിടിച്ച് പരിക്കേറ്റ നായയ്ക്ക് പരിചരണം നല്‍കി റെയില്‍വേ ജീവനക്കാര്‍. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് കഴിഞ്ഞദിവസം നായയെ ട്രെയിനിടിച്ച് പിന്‍കാല്‍ ചതഞ്ഞനിലയില്‍ കണ്ടത്. വിവരമറിഞ്ഞ് റെയില്‍വേ സ്റ്റേഷനിലെ കമേഴ്സ്യല്‍ സൂപ്രണ്ട് ടി. ശിവകുമാര്‍, ട്രാഫിക് അസിസ്റ്റന്റ് അഖില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നായയെ പ്ലാറ്റ്ഫോമിലെത്തിച്ച് പരിചരിച്ചു. പിന്നീട് ആളൂര്‍ മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ജോണ്‍ കണ്ടംകുളത്തി റെയില്‍വേ സ്റ്റേഷനിലെത്തി ചികിത്സ നല്‍കി. തുടര്‍ചികിത്സയ്ക്കായി അടുത്തദിവസം മണ്ണുത്തി വെറ്ററിനറി കോളേജിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

കരസേനയുടെ ഹെലിക്കോപ്റ്റര്‍ കശ്മീരില്‍ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്കുവേണ്ടി തിരച്ചില്‍

ന്യൂഡല്‍ഹി: കരസൈനയുടെ ചീറ്റ ഹെലിക്കോപ്റ്റര്‍ ജമ്മു കശ്മീരിലെ ഗുറേസ് സെക്ടറിലുള്ള മഞ്ഞുമൂടിയ പ്രദേശത്ത് തകര്‍ന്നുവീണു. ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ സുരക്ഷാസേനയുടെ പ്രത്യേക സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പൈലറ്റും കോ പൈലറ്റും സുരക്ഷിതരായിക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഹെലിക്കോപ്റ്ററുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടുവെന്നും അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പോക്‌സോ കേസ്: റോയ് വയലാട്ടിനും സൈജു തങ്കച്ചനും സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു

ന്യൂഡല്‍ഹി: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനും സുഹൃത്തായ സൈജു തങ്കച്ചനും മുന്‍കൂര്‍ ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രീം കോടതി കോടതി. ഇതേ തുടര്‍ന്ന് സുപ്രീം കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇരുവരും പിന്‍വലിച്ചു. സിസിടിവി ദൃശ്യങ്ങളും, ഇരയുടെ മൊഴിയും അടക്കം പരിശോധിച്ച ശേഷം ഹൈക്കോടതി തള്ളിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇരയുടെ പരാതി കേസിലെ പ്രതിയായ അഞ്ജലി റിമ ദേവിന് എതിരേയായിരുന്നുവെന്ന് റോയ് വയലാട്ടിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറ വാദിച്ചു. അഞ്ജലിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. ഒപ്പം ഡാന്‍സ് കളിക്കാന്‍ പറഞ്ഞതിന് പോക്സോ നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും ലൂതറ വാദിച്ചു. എന്നാല്‍ 17 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ്…

മലയാളി ഐഎസ് ഭീകരന്‍ നജീബ് അഫ്ഗാനില്‍ കൊല്ലപ്പെട്ടു; ചാവേറായി പൊട്ടിത്തെറിച്ചത് വിവാഹ ദിവസംതന്നെ

ന്യൂഡല്‍ഹി:കേരളത്തില്‍ നിന്ന് അഫ്ഗാനിസ്താനിലെത്തി ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന യുവാവ് ചാവേറായി പൊട്ടിത്തെറിച്ചുവെന്ന് റിപ്പോര്‍ട്ട്. മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടുവെന്ന് ഐഎസ് ഖൊറാസന്‍ ഭീകര സംഘടനയുടെ മുഖപത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചാവേര്‍ അക്രമണത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് നജീബ് അല്‍ ഹിന്ദി കൊല്ലപ്പെട്ടതെന്ന് ഐഎസ് ഖൊറാസന്‍ മുഖപത്രം ‘വോയിസ് ഓഫ് ഖൊറാസന്‍’ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നിന്നുള്ള 23 -കാരനായ എംടെക് വിദ്യാര്‍ത്ഥിയാണ് നജീബ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം നജീബിനെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ വ്യക്തമല്ല. എപ്പോഴാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് കേരളത്തില്‍ നിന്ന് അഫ്ഗാനിസ്താനില്‍ എത്തിയതെന്നും പാകിസ്താന്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി അക്രമത്തില്‍ പങ്കെടുത്തതെന്നും വോയിസ് ഓഫ് ഖൊറാസന്‍ റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിട്ടുണ്ട്. അഫ്ഗാനില്‍ വച്ച് മറ്റ് ഭീകരരുമായി പരിചയപ്പെട്ട നജീബ് ഗസ്റ്റ് റൂമില്‍ ഏകനായി താമസിച്ചിരുന്നു.…