ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് വിദേശകാര്യ സഹമന്ത്രിയെ സന്ദര്‍ശിച്ചു

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈറ്റ് വിദേശകാര്യ സഹമന്ത്രി സൗദ് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുനതിനെ കുറിച്ചും ഇന്ത്യന്‍ പ്രവാസികളുടെ വിഷയങ്ങളും ചര്‍ച്ച ആയതായി എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എംബസി ഉന്നത ഉദ്യോഗസ്ഥരും വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. സലിം കോട്ടയില്‍  

നിർബന്ധിത കൊവിഡ് വാക്സിൻ നിയമം ഓസ്ട്രിയ താൽക്കാലികമായി നിർത്തിവച്ചു

കോവിഡ്-19 മേലിൽ അപകടകാരിയാകില്ലെന്ന മുന്‍‌വിധിയോടെ, എല്ലാ മുതിർന്നവർക്കും നിർബന്ധിത കോവിഡ്-19 വാക്സിനേഷനുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഓസ്ട്രിയ ബുധനാഴ്ച പ്രഖ്യാപിച്ചു. ഒമ്പത് ദശലക്ഷം ജനങ്ങളുള്ള ആൽപൈൻ രാഷ്ട്രം കൊറോണ വൈറസിനെതിരെ എല്ലാ മുതിർന്നവർക്കും വാക്സിന്‍ നിർബന്ധിതമാക്കിയ ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഉൾപ്പെടുന്നു. നിയമം ഫെബ്രുവരിയിലാണ് പ്രാബല്യത്തിൽ വന്നത്. ഇത് പാലിക്കാത്തവർക്ക് മാർച്ച് പകുതി മുതൽ 3,600 യൂറോ ($3,940) വരെ പിഴ ഈടാക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ, കോവിഡ് ഉയർത്തുന്ന അപകടത്താൽ നിയമത്തിന്റെ “മൗലികാവകാശങ്ങളുടെ കടന്നുകയറ്റം” ഇനി ന്യായീകരിക്കാനാവില്ലെന്ന് മന്ത്രി കരോലിൻ എഡ്‌സ്റ്റാഡ്‌ലർ പറഞ്ഞു. ഇവിടെ പ്രധാനമായും അനുഭവിക്കുന്ന ഒമിക്രോണ്‍ വേരിയന്റ് കാരണം ഈ നിർബന്ധിത വാക്സിനേഷൻ യഥാർത്ഥത്തിൽ നടപ്പിലാക്കേണ്ട ആവശ്യമില്ലെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു എന്ന് മന്ത്രി പറഞ്ഞു. അപകടകാരിയായ ഈ വേരിയന്റിന് മുമ്പത്തെ വൈറസുകളേക്കാൾ തീവ്രത കുറവാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഇതുവരെ ഓസ്ട്രിയൻ ആശുപത്രികൾക്ക് കേസുകളുടെ വർദ്ധനവിനെ…

അമ്മൂമ്മയുടെ കാമുകന്‍ ഹോട്ടല്‍ മുറിയില്‍ മുക്കിക്കൊലപ്പെടുത്തിയ ഒന്നര വയസ്സുകാരിയുടെ സംസ്‌കാരം നടത്തി

കൊച്ചി: ഹോട്ടലില്‍ അമ്മൂമ്മയുടെ സുഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊന്ന ഒന്നരവയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു സംസ്‌കാരം. അങ്കമാലി കോടുശേരി സ്വദേശികളായ സജീവിന്റെയും ഡിക്സിയുടെയും മകള്‍ ഒരുവയസും എട്ടുമാസവും പ്രായമുള്ള നോറ മരിയ ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം 6.15 ഓടെ അങ്കമാലി കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍ നോറയുടെ സംസ്‌കാരം നടന്നു. കുട്ടിയുടെ അമ്മ വിദേശത്തുനിന്ന് എത്തിയിരുന്നു. തുടര്‍ന്ന് മൂത്തകുട്ടിയെ മാതാവിന്റെ സംരക്ഷണത്തില്‍ വിട്ടു. സംഭവത്തില്‍ സജീവിന്റെ അമ്മ സിപ്‌സി (52)യുടെ കാമുകനും പള്ളുരുത്തി സ്വദേശിയുമായി ജോണ്‍ ബിനോയ് ഡിക്രൂസിനെ (28) എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് നോറ മരിയ കൊല്ലപ്പെട്ടത്. കുട്ടിയെ ലോഡ്ജിലെ ശുചിമുറിയിലെ ബക്കറ്റില്‍ വെള്ളംനിറച്ച് തലകുനിച്ച് നിറുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കുഞ്ഞിന്റെ അമ്മൂമ്മ സിപ്‌സി തന്നിലേക്ക്…

പ്ലസ് ടു: മൂന്നു പരീക്ഷകളുടെ തീയതികളില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ തീയതിയില്‍ മാറ്റം. ഏപ്രില്‍ 18ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23 ലേക്ക് മാറ്റി. ഏപ്രില്‍ 20 ന് നടക്കേണ്ട ഫിസിക്‌സ്, എക്കണോമിക്‌സ് പരീക്ഷകള്‍ 26ന് നടത്തും. ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം. പരീക്ഷ സമയക്രമത്തില്‍ മാറ്റമില്ല.  

വര്‍ഗീസിന്റെ പരാമര്‍ശം വിവരമില്ലാത്ത രാഷ്ട്രീയക്കാരന്റെ പാഴ്‌വാക്കെന്ന് സുധാകരന്‍; വധ ഗൂഢാലോചന സിപിഎം പരസ്യമാക്കിയെന്ന് വേണുഗോപാല്‍

കോഴിക്കോട്: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിന്റെ പരാമര്‍ശം വിവരമില്ലാത്ത രാഷ്ട്രീയക്കാരന്റെ പാഴ്വാക്കാണെന്ന് കെപിസിസി പ്രസിഡന്റ്് കെ. സുധാകരന്‍. ഇത്തരം ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസെടുക്കണമെന്ന് വ്യക്തിപരമായി താല്പര്യമില്ല. എന്നാല്‍ കേസെടുക്കുന്നതില്‍ എതിര്‍പ്പുമില്ല. ധീരജിന്‍ന്റെ കൊലപാതകം ഇരന്നുവാങ്ങിയത് എന്നു പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, സുധാകരനെ വധിക്കാന്‍ നിരന്തരം ശ്രമിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത സിപിഎം ഇപ്പോള്‍ അക്കാര്യം പരസ്യമായി വെളിപ്പെടുത്തിയിരിക്കയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. ഗൂഢാലോചന നടന്നുവെങ്കിലും ഉദ്യമം പ്രാവര്‍ത്തികമായില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഇടുക്കി ജില്ലാ സെക്രട്ടറി വര്‍ഗീസിന്റെ പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു. ഈ ഗൂഢാലോചന സംബന്ധിച്ചും ആരൊക്കെ ഈ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണം. ഈ കൊലയും കൊലവിളിയും ചോരക്കൊതിയുമാണ് എല്ലാകാലത്തും സിപിഎമ്മിന്റെ മുഖമുദ്ര. കണ്ണൂരില്‍ സിപിഎമ്മിനെറ ബോംബ് രാഷ്ട്രീയത്തോട് എതിരിട്ടു തന്നെയാണ് സുധാകരനും…

മീഡിയ വണ്‍ വിലക്ക് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ കൂടുതല്‍ ഹര്‍ജികള്‍

ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ കൂടുതല്‍ ഹര്‍ജികള്‍. ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ എന്നിവരാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ചാനലിനെ വിലക്കിയതിന് പിന്നിലെ കാരണമെന്തെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ചാനല്‍ ഉടമകളോ, ജീവനക്കാരോ ഒരു ഘട്ടത്തിലും രാജ്യസുരക്ഷയ്ക്ക് എതിരായ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മറുപടിക്ക് പോലും അവസരം നല്‍കാതെ ചാനലിന്റെ സംപ്രേഷണം വിലക്കിയത് 320ഓളം ജീവനക്കാരുടെ തൊഴിലിനെയാണ് ബാധിക്കുന്നത്. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഹര്‍ജിയില്‍ പറയുന്നു. ചാനലിന്റെ ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് കൂടുതല്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

ശബരിമല ഉത്സവം: കോവിഡ് നിയന്ത്രണങ്ങള്‍ ബാധകമാക്കില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: ശബരിമലയില്‍ മീനമാസ പൂജയ്ക്കും ഉത്സവത്തിനും കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി ദിനംപ്രതി എണ്ണം നിയന്ത്രിക്കാതെ ഭക്തരെ കടത്തിവിടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നിലവില്‍ പ്രതിദിനം 15,000 ഭക്തര്‍ക്കു പ്രവേശനം എന്ന വ്യവസ്ഥയാണ് മാറ്റുന്നത്. കോവിഡ് വ്യാപനത്തില്‍ കുറവുവന്ന സാഹചര്യത്തില്‍ ഭക്തരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി എടുത്തതായി സര്‍ക്കാര്‍ വിശദീകരിച്ചത്. ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഈ വിശദീകരണം രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കി. മീനമാസ പൂജയ്ക്കായി 19 വരെയാണ് നട തുറന്നിരിക്കുന്നത്.

ബുധനാഴ്ച കേരളത്തില്‍ 1421 പേര്‍ക്ക് കോവിഡ്; ആകെ മരണം 66,462

കേരളത്തില്‍ 1421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103, പത്തനംതിട്ട 82, മലപ്പുറം 63, വയനാട് 61, പാലക്കാട് 48, ആലപ്പുഴ 47, കണ്ണൂര്‍ 47, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,754 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 43,384 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 42,289 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1095 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 138 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 11,879 കോവിഡ് കേസുകളില്‍, 9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…

Deliveroo launches new Engineering Centre in India

• Global food delivery platform aims to expand its world-class engineering capabilities with a new team of talent from across India. • New Engineering Centre launched in Hyderabad will employ over 150 engineers by the end of 2022 as part of a multi-year project. • Engineers will work on products for Deliveroo’s growing grocery service, supporting the rider network and improving the in-app customer experience. Kochi, 9th March, 2022: Deliveroo, a global food delivery company operating across Europe, the Middle East, Asia, and Australia, today announced the launch of its…

വര്‍ക്കല തീപിടിത്തം: അഞ്ചുപേരുടെ മരണത്തിനിടയാക്കിയത് കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി

തിരുവനന്തപുരം: വര്‍ക്കലയില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിക്കാനിടയായ തീപിടിത്തം ഉണ്ടായത് കാര്‍ പോര്‍ച്ചില്‍നിന്ന്. കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്നുണ്ടായ തീപ്പൊരിയാണ് ഒരു കുടുംബത്തിറെ മുഴുവന്‍ ജീവനെടുത്തതെന്ന് പോലീസ് പറയുന്നു. അപകടം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് തീപടര്‍ന്നതിന്റെ കാരണം വ്യക്തമായത്. സ്വിച്ച് ബോര്‍ഡിന് പുറത്തേയ്ക്കു കിടന്ന വയര്‍ കത്തിയുണ്ടായ തീപ്പൊരി കാര്‍ പോര്‍ച്ചിലെ ബൈക്കില്‍ വീണു. പെട്രോള്‍ ടാങ്കിലാണ് തീപ്പൊരി വീണത്. ഇതോടെ ഉഗ്രസ്‌ഫോടനം ഉണ്ടായി. പിന്നാലെ തീ വീടിനുള്ളിലേക്ക് പടര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. പുത്തന്‍ചന്തയിലെ പച്ചക്കറി മൊത്തവ്യാപാര ശാലയായ ആര്‍പിഎന്‍ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്‌സ് ഉടമ ചെറുന്നിയൂര്‍ അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ പ്രതാപന്‍ (ബേബി-62), ഭാര്യ ഷേര്‍ളി (53), മകന്‍ അഹില്‍ (29), മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി (25), ഇവരുടെ മകന്‍…