Reckitt Benckiser, trading as ‘Reckitt’, is a British multinational consumer goods company headquartered in Slough, England. Dubai, UAE: The largest Consumer Cooperative in the UAE – Union Coop received a delegation from Reckitt Benckiser, a very prevalent international brand as part of the cooperative’s endeavors to strengthen partnerships with leading companies in the field of retail trade and to familiarize them with the advanced work mechanisms that they currently follow per the international standards and their plans to expand and spread in the future. Mr. LAXMAN NARASIMHAN – the CEO,…
Month: March 2022
കേരളത്തില്‍ 1791 പേര്‍ക്ക് കോവിഡ്; ആകെ മരണം 66,374 ആയി
കേരളത്തില്‍ 1791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 318, തിരുവനന്തപുരം 205, കോട്ടയം 190, തൃശൂര്‍ 150, ഇടുക്കി 145, കൊല്ലം 139, പത്തനംതിട്ട 136, കോഴിക്കോട് 127, വയനാട് 79, ആലപ്പുഴ 72, പാലക്കാട് 70, മലപ്പുറം 67, കണ്ണൂര്‍ 58, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,135 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 64,077 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 62,912 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1165 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 178 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 12,677 കോവിഡ് കേസുകളില്‍, 9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചു
ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാനെ താഴെയിറക്കാനുള്ള ശ്രമത്തിൽ പ്രതിപക്ഷ അംഗങ്ങൾ ഇന്ന് (ചൊവ്വാഴ്‌ച) ദേശീയ അസംബ്ലി സെക്രട്ടേറിയറ്റിൽ സംയുക്തമായി അവിശ്വാസ പ്രമേയം സമർപ്പിച്ചു. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന ദേശീയ അസംബ്ലി (എന്‍എ) സമ്മേളനം വിളിക്കണമെന്ന ആവശ്യവും പ്രതിപക്ഷം സമർപ്പിച്ചിട്ടുണ്ട്. പിഎംഎൽ-എൻ നേതാക്കളായ റാണ സനാവുല്ല, അയാസ് സാദിഖ്, ഖ്വാജ സാദ് റഫീഖ്, മറിയം ഔറംഗസേബ്, പിപിപി നേതാക്കളായ ഷാസിയ മാരി, നവീദ് ഖമർ, മറ്റ് അംഗങ്ങൾ എന്നിവരടങ്ങുന്ന പ്രതിപക്ഷ പ്രതിനിധി സംഘമാണ് പ്രമേയം സമർപ്പിച്ചത്. ദേശീയ അസംബ്ലി സമ്മേളനം ആവശ്യപ്പെടുന്ന പ്രമേയത്തിൽ 100 ലധികം നിയമനിർമ്മാതാക്കളുടെ ഒപ്പ് ഉണ്ടെന്ന് പിപിപി നേതാവ് നവീദ് ഖമർ പറഞ്ഞു. എന്‍ എ നിയമങ്ങൾ അനുസരിച്ച്, ഒരു അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യാൻ ഒരു സെഷൻ ആവശ്യപ്പെടുന്നതിന്, കുറഞ്ഞത് 68 അംഗങ്ങളില്‍ നിന്നെങ്കിലും ഒപ്പ് ആവശ്യമാണ്. പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം വിജയിക്കണമെങ്കിൽ…
ഡിജിപിയുടെ പേരില്‍ അധ്യാപികയുടെ 14 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയന്‍ പൗരന്‍ ഡല്‍ഹിയില്‍ പിടിയില്‍
ന്യുഡല്‍ഹി: ഡിജിപി അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ്ആപ് സന്ദേശമയച്ച് അധ്യാപികയുടെ പക്കല്‍ നിന്നും 14 ലക്ഷം രുപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. നൈജീരിയന്‍ പൗരനായ റൊമാനസ് ക്ലീബൂസാണ് ഡല്‍ഹിലെ ഉത്തം നഗറില്‍ പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസാണ് അറസ്റ്റു ചെയ്തത്. ദ്വാരക കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ നാളെ കേരളത്തിലേക്ക് കൊണ്ടുവരും. കൊല്ലം കുണ്ടറ സ്വദേശിനിയായ അധ്യാപികയില്‍ നിന്നാണ് ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ പണം തട്ടിയെടുത്തത്. ഓണ്‍ൈലന്‍ ലോട്ടറിയെടുക്കുന്ന പതിവുള്ള അധ്യാപികയ്ക്ക് ഡി.ജി.പിയുടെ പേരില്‍ സന്ദേശമയച്ച റൊമാനസ്, ലോട്ടറി അടിച്ചെന്നും നികുതിയിനത്തില്‍ 14 ലക്ഷം അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. താന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തും മുന്‍പ് അടയ്ക്കണമെന്നാണ് സന്ദേശത്തില്‍ നിര്‍ദേശിച്ചത്. അതുപ്രകാരം പോലീസ് ആസ്ഥാനത്തേക്ക് വിളിച്ച അധ്യാപികയ്ക്ക് ഡി.ജി.പി ഡല്‍ഹിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ സന്ദേശം യഥാര്‍ത്ഥമാണെന്ന് കരുതി സന്ദേശത്തില്‍ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു.…
സൂമിയിലും ഇന്‍പിനിലും ഒഴിപ്പിക്കല്‍; സൂമിയില്‍ നിന്ന് 694 വിദ്യാര്‍ഥികളെ 35 ബസുകളില്‍ പോള്‍ട്ടോവയിലെത്തിക്കും
കീവ്: യുക്രൈനില്‍ റഷ്യ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ കിഴക്കന്‍ യുക്രൈനിലെ സൂമിയില്‍ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു. സൂമിയില്‍ നിന്നും ഇര്‍പിന്നുമാണ് ഒഴിപ്പിക്കല്‍. സൂമിയില്‍ നിന്ന് 35 ബസുകളിലാണ് വിദേശികളെയും സ്വദേശികളെയും പോള്‍ട്ടോവയിലേക്ക് എത്തിക്കുന്നത്. 694 വിദ്യാര്‍ഥികളെ സൂമിയില്‍ നിന്ന് ഒഴിപ്പിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പറഞ്ഞു. മികോളീവ് തുറമുഖത്ത് കുടുങ്ങിയ 75 ഇന്ത്യന്‍ നാവികരുടെ ഒഴിപ്പിക്കലും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇന്നലെ 57 നാവികരെ ഒഴിപ്പിച്ചിരുന്നു. ഇവരില്‍ രണ്ട് ലെബനീസ്, മൂന്ന് സിറിയന്‍ ജീവനക്കാരുമുണ്ടായിരുന്നു. 23 പേരെ കൂടി ഇനി ഒഴിപ്പിക്കാനുണ്ട്. ഇന്നത്തോടെ ദൗത്യ അവസാനിപ്പിക്കാന്‍ കഴിയുമെന്നും കീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എത്തിക്കുന്ന ഇന്ത്യക്കാരെ വിമാനമാര്‍ഗം നാളെയും മറ്റന്നാളുമായി ഡല്‍ഹിയിലും മുംബൈയിലുമെത്തിക്കും. പോള്‍ട്ടോവയില്‍ നിന്ന് പടിഞ്ഞാറന്‍ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി. കീവ് ചെര്‍ണിഹീവ്, സുമി, കര്‍കീവ്, മരിയുപോള്‍ എന്നീ അഞ്ച് നഗരങ്ങളിലാണ് റഷ്യ വെടിനിര്‍ത്തല്‍…
വെണ്‍മണിയില്‍ ദമ്പതികളെ കൊന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസ്: ബംഗ്ലാദേശ് സ്വദേശിയായ ഒന്നാം പ്രതിക്ക് വധശിക്ഷ
മാവേലിക്കര: വെണ്‍മണിയില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബംഗ്ലാദേശ് സ്വദേശികള്‍ക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ലബിലു ഹസന് (39)വധശിക്ഷയും രണ്ടാം പ്രതി ജുവല്‍ ഹസന് (24)ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ദമ്പതികളെ കൊലപ്പെടുത്തി 45 പവന്‍ സ്വര്‍ണവും 17,000 രൂപയും പ്രതികള്‍ കവര്‍ന്നിരുന്നു. വെണ്‍മണി കൊടുകുളഞ്ഞി കരോട് ആഞ്ഞലിമൂട്ടില്‍ എ.പി ചെറിയാന്‍ (കുഞ്ഞുമോന്‍-76), ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ (ലില്ലി-68) എന്നിവരാണ് കൊല്ലപ്പെട്ടത്. 2019 നവംബര്‍ 11നായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. കൊലപാതകം, കുറ്റകൃത്യം ചെയ്യാന്‍ വീടിനുള്ളില്‍ അതിക്രമിച്ചുകയറി, കവര്‍ച്ച തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. പ്രതികള്‍ രണ്ടു പേരും കുറ്റകൃത്യത്തില്‍ തുല്യ പങ്കാളികളാണെന്നും കണ്ടെത്തിയിരുന്നു. കുറ്റകൃത്യത്തിനു ശേഷം രക്ഷപ്പെട്ട പ്രതികളെ നവംബര്‍ 13ന് വിശാഖപട്ടണം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു അറസ്റ്റു ചെയ്യുകയായിരുന്നു. ബംഗാള്‍ വഴി ബംഗ്ലാദേശിലേക്ക് കടക്കാനായിരുന്നു…
കോവിഡ്: ഇന്ത്യയില്‍ 3993 പുതിയ രോഗബാധിതരും 108 മരണവും
ന്യുഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 3993 പുതിയ കോവിഡ് കേസുകള്‍ മാത്രം. 108 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. 4170 പേര്‍ ഇന്നലെ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. സജീവ രോഗികളുടെ എണ്ണം 49,948 ആയി കുറഞ്ഞു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.46% ആയി. 662 ദിവസത്തിനു ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 77.43 കോടി കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ 8,73,395 ടെസ്റ്റുകള്‍ നടത്തി. ഇതുവരെ സംസ്ഥാന/കേന്ദ്ര ഭരണ സര്‍ക്കാരുകള്‍ക്ക് 180.14 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. സര്‍ക്കാരുകളുടെ പക്കല്‍ 15.49 കേടി ഡോസ് ഉപയോഗിക്കാതെ കരുതലായി ഉണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
വനിതാ ദിനത്തില്‍ തൊടുപുഴയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം: മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍
തൊടുപുഴ: വനിതാ ദിനത്തില്‍ തൊടുപുഴയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശിനി സോനയെ ആണ് മുന്‍ ഭര്‍ത്താവ് രാഹുല്‍ ആക്രമിച്ചത്. സോനയുടെ മുഖത്തേക്കാണ് രാഹുല്‍ ആസിഡ് ഒഴിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. രാഹുലുമായി പിരിഞ്ഞുകഴിയുകയാണ് സോന. സോന താമസിക്കുന്ന വീട്ടില്‍ കയറിയാണ് ആക്രമണം. തുടര്‍ന്ന് രക്ഷപ്പെട്ട പ്രതിയെ മുട്ടം പോലീസ് കസ്റ്റഡിയിലെടുത്തു മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ സോനയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
നമ്പര്‍ 18 ഹോട്ടലിലെ പോക്‌സോ കേസ്: ഉടമ റോയ് വയലാറ്റിനും സൈജു തങ്കച്ചനും മുന്‍കൂര്‍ ജാമ്യമില്ല
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ പീഡനവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നും രണ്ടും പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹോട്ടല്‍ ഉടമ റോയ് വയലാറ്റ്, സുഹൃത്ത് സൈജു തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അതേസമയം, മൂന്നാം പ്രതി അഞ്ജലി റീമാ ദേവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. റോയ് വയലാറ്റിനെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹോട്ടലിലെ ഡി.ജെ പാര്‍ട്ടിക്കിടെ റോയ് വയലാറ്റ് തന്നെയും മകളെയും ലൈംഗികമായി അതിക്രമിച്ചുവെന്നും രക്ഷപ്പെടാന്‍ ശ്രമിച്ച തങ്ങളെ സൈജുവും അഞ്ജലിയും ചേര്‍ന്ന തടഞ്ഞുവെന്നും കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
ദുബായില്‍ നിന്ന് വീട്ടിലെത്തിയ അഹ്‌സല്‍ അലിയെ കാത്തിരുന്നത് ദുരന്തം; ഗേറ്റ് തലയില്‍ വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം
ഈരാറ്റുപേട്ട: ദുബായില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പം ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയ നാലു വയസ്സുകാരന്‍ അഹ്‌സല്‍ അലിയെ കാത്തിരുന്നത് ദാരുണാന്ത്യം. നാട്ടിലെത്തിയ രണ്ടാം ദിവസം വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ ഇളകി തലയില്‍ വീണ് അഹ്‌സല്‍ മരിച്ചു. ഈരാറ്റുപേട്ട കോരക്കാടത്ത് ജവാദിന്റെ മകന്‍ അഹ്‌സന്‍ അലിയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗേറ്റ് തലയില്‍ വീണുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
