സില്‍വര്‍ ലൈന്‍ കുഴിക്കുമേല്‍ കിടന്ന് 70കാരിയുടെ പ്രതിഷേധം

ആലുവ: ജനവാസ മേഖലയില്‍ സില്‍വര്‍ലൈന്‍ സര്‍വേ കുറ്റികള്‍ സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ നേരിട്ടത് വേറിട്ടൊറു പ്രതിഷേധം. കുറ്റിയിടാന്‍ ഉദ്യോഗസ്ഥരെടുത്ത കുഴിക്കു മുകളില്‍ കിടന്ന് ഒരു വയോധികയും കൊച്ചുമകനും പ്രതിഷേധിച്ചു. ആലുവ കീഴ്മാട് സ്വദേശിനി ആമിനയുമ്മ (70)യും കൊച്ചുമകനുമാണ് പ്രതിഷേധിച്ചത്. ഒടുവില്‍ കുറ്റിയിടാതെ ഉദ്യോഗസ്ഥര്‍ പിന്മാറി. ആമിനയുമ്മയെ മാറ്റാന്‍ വനിത പോലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചുവലിച്ചുവെങ്കിലും അവര്‍ മാറിയില്ല. പോലീസ് ഒരുപാട് ഉപദ്രവിച്ചു. കയ്യില്‍പിടിച്ച വലിച്ചിഴച്ചു. ശ്വാസംമുട്ടി വയ്യെന്ന് പറഞ്ഞിട്ടും കേട്ടില്ല. മറ്റു പോലീസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നു. നാട്ടുകാര്‍ പറഞ്ഞതോടെയാണ് പോലീസ് പിന്മാറിയതെന്ന് ആമിനയുമ്മ പറയുന്നു. കീഴ്മാട് വീടുകള്‍ക്കു മുകളിലൂടെ സില്‍വര്‍ലൈന്‍ പദ്ധതി കടന്നുപോകുമെന്ന് അവന്നതോടെയാണ് നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധവുമായി എത്തിയത്.

ഡബ്ല്യു.എം.സി വനിതാ ദിനാഘോഷം പ്രൗഢഗംഭീരമായി

ഫിലഡൽഫിയ വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് ഇന്ത്യൻ നാഷണൽ വിമൻസ് ഡേയും ആസാദി കാ മഹോത്സവവും കൊണ്ടാടി. ഡബ്ല്യു എം സി അമേരിക്ക റീജിയൻ പ്രസിഡന്റ് ഡോ തങ്കം അരവിന്ദ് സ്വാഗതമാശംസിച്ചു. ഡബ്ല്യുസിസി അമേരിക്ക റീജിയൻ വുമൻസ് ഫോറം പ്രസിഡന്റ് ഡോ. നിഷ പിള്ള ആമുഖ പ്രസംഗത്തിൽ, ഭാരതത്തെ എല്ലാ കഴിവുകളും കൂടിയ സുന്ദരിയായ പ്രിയയോട് ഉപമിച്ചുകൊണ്ടായിരുന്നു സംസാരിച്ചത്. അവളിൽ ആകൃഷ്ടയായി സ്നേഹം നടിച്ച് എത്തിയവരുടെ അധിനിവേശത്തിൽ പതറി പോകാതെ അഹിംസയിലൂടെ അധർമത്തെ നേരിട്ട് സ്വാതന്ത്ര്യം നേടിയെടുത്ത ഭാരതാംബയെ സാഷ്ടാംഗം നമിച്ച് കൊണ്ടാണ് കഥ പൂർത്തിയാക്കിയത്. പതാകയിലെ മൂന്നു നിറങ്ങൾ സ്ത്രീത്വത്തിന് ഗുണങ്ങളെ പ്രതിനിധീകരിക്കുന്നത് പച്ചനിറം സമൃദ്ധിയും സ്വാശ്രയതയും വെള്ളനിറം സമാധാനത്തെയും കുങ്കുമ വർണ്ണം ത്യാഗങ്ങളിലൂടെ നേട്ടങ്ങൾ കൊയ്യുന്നതും സൂചിപ്പിക്കുന്നു. ലിംഗ സമത്വമുള്ളഒരു രാജ്യമല്ല നമ്മൾ ആഘോഷിക്കുന്നത് സ്ത്രീകളെ അല്ല മറിച്ച് സമൂഹത്തിൽ…

സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള, ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്റെ 2022-ലെ ഭാരവാഹികള്‍ ചുമതലയേറ്റ് പ്രവര്‍ത്തനമാരംഭിച്ചു. അമേരിക്കയിലെ മലയാളി സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യംകൊണ്ടും സമര്‍പ്പിത സേവനംകൊണ്ടും ഏവര്‍ക്കും സുപരിചിതയായ ജെമിനി തോമസ് ആണ് പ്രസിഡന്റ്. ദേശീയ പ്രസ്ഥാനങ്ങളിലും ആതുരസേവന രംഗത്തും മാധ്യമ-കലാ രംഗത്തും നിറഞ്ഞുനില്‍ക്കുന്ന ജോസ് ഏബ്രഹാം സെക്രട്ടറിയും, അഭിനയ രംഗത്തും സാമൂഹ്യ പ്രവര്‍ത്തന മേഖലയിലും സജീവമായ അലക്‌സ് വലിയവീടന്‍ ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കലാകാരനും ഗായകനുമായ റോഷന്‍ മാമ്മന്‍ വൈസ് പ്രസിഡന്റായും, സംഘടനാപാടവത്തിലും എക്യൂമെനിക്കല്‍ രംഗത്തും വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള ജോസ് വര്‍ഗീസ് ജോയിന്റ് സെക്രട്ടറിയുമായിട്ടുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് പതിനേഴംഗ മാനേജിംഗ് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്. സ്ഥാനമൊഴിയുന്ന 2021 വര്‍ഷത്തെ പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി അലക്‌സ് തോമസ് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ഡെയ്‌സി തോമസ് പാലത്തറ വാര്‍ഷിക കണക്കും…

ഭൂമി (കവിത) ജോണ്‍ ഇളമത

ഒരു മഹാമുഴക്കത്തിലന്നു ഗര്‍ജ്ജിച്ചു ഗര്‍ജ്ജിച്ചു ഭൂമി ജനിച്ചു. ഇരുളിന്‍ മറപൊട്ടി പകലിന്‍ ഗര്‍ഭത്തില്‍ ഭൂമി ജനിച്ചു ആഴിയും ആകാശവും വേര്‍പരിഞ്ഞു ഇരുളും പകലും ഇഴപിരിഞ്ഞു ഭൂമി ജനിച്ചു. ആഴിയില്‍ ജീവന്‍ തുടിച്ചു ആദ്യത്തെ ഭ്രൂണം പൊട്ടി ആഴിയില്‍ കരകള്‍ ഉയര്‍ന്നു ഭൂമി ജനിച്ചു. ഭൂണങ്ങള്‍ വളര്‍ന്നു പക്ഷിയായി പാമ്പായി മൃഗങ്ങളായ് മനുഷ്യരായ് ഭൂമി ജനിച്ചു. ഭൂമിയെ കീഴടക്കി മനുഷ്യര്‍, സ്വാര്‍ത്ഥരായ് പാമ്പായിഴഞ്ഞു ഭൂമി ജനിച്ചു. കൊടും വിഷം ചീറ്റി മനുഷ്യര്‍ ഭൂമിയയെ കാളകൂട വിഷമാക്കിമാറ്റി ഭൂമി ജനിച്ചു. ആയുധങ്ങള്‍ ചീറി ആകാശത്തില്‍, അണുവായുധങ്ങള്‍ ഒരുക്കി ഭൂമി ജനിച്ചു പരസ്പരം  ചീറിയടുത്തു വിഷപാമ്പുകള്‍ കടിച്ചു കീറി നശിക്കാനായ് ഭൂമി ജനിച്ചു!

പടിഞ്ഞാറൻ രാജ്യങ്ങൾ ഊർജ ഇറക്കുമതി നിരോധിച്ചാൽ യൂറോപ്പിലേക്കുള്ള വാതക വിതരണം വെട്ടിക്കുറയ്ക്കുമെന്ന് റഷ്യ

ഉക്രെയ്‌നിലെ സൈനിക സംഘട്ടനത്തിന്റെ പേരിൽ റഷ്യയുടെ എണ്ണ ഇറക്കുമതി നിരോധിക്കുന്ന കാര്യം പരിഗണിക്കാൻ യൂറോപ്യൻ സഖ്യകക്ഷികളെ യുഎസ് പ്രേരിപ്പിച്ചതിനെത്തുടർന്ന് യൂറോപ്പിലേക്കുള്ള എണ്ണ വിതരണം വെട്ടിക്കുറയ്ക്കുമെന്ന് റഷ്യ ഭീഷണിപ്പെടുത്തി. രാജ്യത്തിന്റെ വാതക വിതരണം നിരോധിക്കാനുള്ള ഏതൊരു നീക്കവും എണ്ണവില ബാരലിന് 300 ഡോളറായി ഇരട്ടിയാക്കാൻ ഇടയാക്കുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. “റഷ്യൻ എണ്ണ നിരസിക്കുന്നത് ആഗോള വിപണിയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. നോർഡ് സ്ട്രീം 2 ന്റെ സർട്ടിഫിക്കേഷൻ നിർത്തിവയ്ക്കാനുള്ള ജർമ്മനിയുടെ കഴിഞ്ഞ മാസത്തെ തീരുമാനം ഉദ്ധരിച്ച് നോവാക് പറഞ്ഞു, “പൊരുത്തമുള്ള തീരുമാനം എടുക്കാനും നോർഡ് സ്ട്രീം 1 ഗ്യാസ് പൈപ്പ്ലൈനിലൂടെ ഗ്യാസ് പമ്പിംഗിന് ഉപരോധം ഏർപ്പെടുത്താനും മോസ്കോയ്ക്ക് എല്ലാ അവകാശവും ഉണ്ട്.” റഷ്യൻ എണ്ണയ്ക്ക് പകരമായി മറ്റൊന്ന് കണ്ടെത്താന്‍ യൂറോപ്പിന് “വർഷങ്ങളെടുക്കും” എന്ന് അദ്ദേഹം പറഞ്ഞു.…

റഷ്യയുമായി വിഘടനവാദ പ്രദേശങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറായി സെലെൻസ്കി

ഉക്രെയ്നിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍, ക്രിമിയൻ പെനിൻസുലയുടെയും മറ്റ് വിഘടനവാദ പ്രദേശങ്ങളുടെയും നിലയെക്കുറിച്ച് “ചർച്ച ചെയ്യാനും വിട്ടുവീഴ്ചകള്‍ കണ്ടെത്താനും” തയ്യാറാണെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു. “താൽക്കാലികമായി അധിനിവേശ പ്രദേശങ്ങളും കപട റിപ്പബ്ലിക്കുകളും സംബന്ധിച്ച കാര്യങ്ങള്‍ റഷ്യയല്ലാതെ മറ്റാരും അംഗീകരിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു… ഈ പ്രദേശങ്ങൾ എങ്ങനെ അതിജീവിക്കും എന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് ഒരു വിട്ടുവീഴ്ച കണ്ടെത്താം,” സെലെൻസ്കി തിങ്കളാഴ്ച എബിസി ന്യൂസിനോട് പറഞ്ഞു. ഞാൻ സംഭാഷണത്തിന് തയ്യാറാണ്, പക്ഷെ കീഴടങ്ങാൻ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിമിയ റഷ്യൻ പ്രദേശമാണെന്ന് കിയെവ് തിരിച്ചറിയണമെന്നും, ഡൊനെറ്റ്‌സ്‌കും ലുഗാൻസ്കും സ്വതന്ത്ര രാഷ്ട്രങ്ങളാണെന്നും പറഞ്ഞുകൊണ്ട് റഷ്യ തിങ്കളാഴ്ച സൈനിക ആക്രമണങ്ങൾ നിർത്താൻ വ്യവസ്ഥകൾ വെച്ചു. “എനിക്ക് പ്രധാനം ഉക്രെയ്‌നിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ആ പ്രദേശങ്ങളിലെ ആളുകൾ എങ്ങനെ ജീവിക്കും” എന്നതാണെന്ന് സെലെന്‍സ്കിയും പറയുന്നു. നോ ഫ്ലൈ സോൺ പ്രഖ്യാപിക്കാൻ…

‘പറക്കും ടാക്‌സി’ നിയമങ്ങളിലെ എഫ് എ എ ശ്രമങ്ങൾ യുഎസ് ഏജൻസി അവലോകനം ചെയ്യും

വാഷിംഗ്ടൺ: “പറക്കുന്ന ടാക്സികൾ” എന്നറിയപ്പെടുന്ന താഴ്ന്ന ഉയരത്തിലുള്ള വിമാനങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിനുള്ള അടിസ്ഥാനം സ്ഥാപിക്കുന്നതിനുള്ള റെഗുലേറ്റർമാരുടെ പുരോഗതി തിങ്കളാഴ്ച അവലോകനം ചെയ്യുമെന്ന് യുഎസ് ഗതാഗത വകുപ്പിന്റെ ഓഫീസ് ഓഫ് ഇൻസ്‌പെക്ടർ ജനറൽ അറിയിച്ചു. അർബൻ എയർ മൊബിലിറ്റി അല്ലെങ്കിൽ യാത്രക്കാർക്കും ചരക്കുകൾക്കും ഉപയോഗിക്കാവുന്നതും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതുമായ ഉയർന്ന ഓട്ടോമേറ്റഡ് വിമാനത്തോടുള്ള താൽപര്യം ഗണ്യമായി വളര്‍ന്നതോടെ, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന് (FAA) “പുതിയതും സങ്കീർണ്ണവുമായ സുരക്ഷാ വെല്ലുവിളികൾ” സൃഷ്ടിക്കുന്നു. eVTOL വിമാനങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിനുള്ള അപേക്ഷകൾ ഇപ്പോൾ അവലോകനം ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മേഖലയിൽ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫും ലാൻഡിംഗും ഉൾപ്പെടുന്നു. അല്ലെങ്കിൽ eVTOL, വിമാനം, ടേക്ക് ഓഫ് ചെയ്യാനും ഹോവർ ചെയ്യാനും ലംബമായി ലാൻഡ് ചെയ്യാനും ഇലക്ട്രിക്കൽ പ്രൊപ്പൽഷൻ ഉപയോഗിക്കുന്നു. വിമാനം സാധാരണയായി ഒരു പൈലറ്റും കുറച്ച് യാത്രക്കാർ മാത്രമേ വഹിക്കൂ. ഇൻസ്‌പെക്ടർ ജനറലിന്റെ…

ഉക്രൈയിനിലെ ജനകീയ സേനയില്‍ ചേര്‍ന്ന് കോയമ്പത്തുര്‍ സ്വദേശി; ആഗ്രഹിച്ചത് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍, ഉയരക്കുറവ് വില്ലനായി

കോയമ്പത്തുര്‍: റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശത്തിനെതിരെ പൊരുതാന്‍ ഉക്രൈനിലെ ജനകീയ സേനാ വിഭാഗത്തില്‍ ചേര്‍ന്ന് തമിഴ്നാട്ടില്‍ നിന്നുള്ള വിദ്യാര്‍ഥി. കോയമ്പത്തൂര്‍ സ്വദേശിയായ 21-കാരന്‍ സൈനികേഷ് രവിചന്ദ്രനാണ് ഉക്രൈന്‍ അര്‍ദ്ധസൈനിക വിഭാഗത്തില്‍ ചേര്‍ന്നത്. 2018-ലാണ് സൈനികേഷ് ഹാര്‍കീവിലെ ദേശീയ എയ്റോസ്പേസ് സര്‍വകലാശാലയില്‍ പഠിക്കാന്‍ ഉക്രൈനിലേക്ക് പോയത്. 2022-ല്‍ കോഴ്സ് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഉക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ സൈനികേഷുമായുള്ള ആശയവിനിമയം കുടുംബത്തിന് നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയുമായുടെ സഹായത്തോടെയാണ് സൈനികേഷിനെ ബന്ധപ്പെട്ടത്. റഷ്യക്കെതിരെ പോരാടുന്നതിന് താന്‍ ഉക്രൈന്‍ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്നതായി അദ്ദേഹം കുടുംബത്തെ അറിയിച്ചു. ചെറുപ്പം മുതല്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു. ഇതിനായ അപേക്ഷ നല്‍കിയെങ്കിലും ഉയരക്കുറവ് മൂലം തള്ളുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ജോര്‍ജിയന്‍ നാഷണല്‍ ലെജിയന്‍ എന്ന ഉക്രൈനിലെ ഒരു അര്‍ദ്ധസൈനിക വിഭാഗത്തിലാണ് സൈനികേഷ് ചേര്‍ന്നതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.…

INDIAN CONSUL GENERAL RANDHIR KUMAR JAISWSAL MEETS NORWALK MAYOR ALONG WITH GOPIO-CT DELEGATION

Indian Consul General Randhir Kumar Jaiswal and Deputy Consul General Dr. Varun Jeph came to Norwalk City on March 4th for a meeting with Mayor Harry Rilling. He was joined by officials of the Global Organization of People of Indian Origin-Connecticut Chapter (GOPIO-CT). Indian Americans have been settling in the lower Fairfield County which includes Norwalk for the last 3 decades and the flow is still continuing. Most of the community members moving in are in IT industry or healthcare. Mayor Rilling told Consul General Jaiswal about the City and it…

2022 NANMMA Women’s Day Celebrations (Video)

As part of International women’s Day 2022, NANMMA Women team is excited to present this beautiful video with wishes from NANMMA Board, inspirational messages from our speakers and wishes from our amazing sisters in  USA and Canada. On this occasion, we are also proud to honor Padma Shri K. V. Rabiya for her life long inspiration for women and excellent contribution to the society. Once again,wishing you all a Happy Women’s Day from NANMMA.