ഭരതകല തീയേറ്റേഴ്സിന്റെ നാടകം ‘ലോസ്റ്റ്‌ വില്ല’ മനം കവർന്നു

ടെക്സാസ്: ഭരതകല തീയേറ്റേഴ്സിന്റെ നാടകം “ലോസ്റ്റ്‌ വില്ല” മക് അല്ലെൻ,റിയോ ഗ്രാൻഡ് വാല്ലിയിൽ എഡിൻബർഗ് സിറ്റിൽ ഡിവൈൻ മേഴ്‌സി സിറോ മലബാർ കത്തോലിക്ക പള്ളിയിൽ തിരുനാളിനൊടനുബന്ധിച്ചു പ്രധാന പരിപാടിയായി നടത്തി. അമേരിക്കയിൽ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി നിന്നു കൊണ്ടുതന്നെ നാടക കലയെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, നമ്മുടെ പ്രദേശത്തുക്കാരുടെ മനസ്സിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളായി മാറുക എന്ന ഉദ്ദേശത്തോടെയാണ് ഭരതകല തീയേറ്റേഴ്സ് ഇത്തരം നാടക കലാ പ്രവർത്തനം കൊണ്ടു നൈപുണ്യമായി ലക്ഷ്യമിടുന്നത് .ചുരുങ്ങിയ കാലംകൊണ്ടുതന്നെ അമേരിക്കയിൽ നാടക രംഗത്തു ശക്തമായ സാന്നിധ്യം നിലയുറപ്പിച്ചിട്ടുള്ളതാണ് ‘ഭരതകല തീയേറ്റേഴ്സ് ‘. ഭരതകലയുടെ നാലു നാടകങ്ങൾ ഇതിനൊടകം ജനപ്രീതി നേടിയിരിക്കുന്നവയാണ്. ലോസ്റ്റ്‌ വില്ല (കഥ, സംഭാഷണം സലിൻ ശ്രീനിവാസ് ഐർലാൻഡ്,സംവിധാനം ചാർലി അങ്ങാടിചേരിൽ, ഹരിദാസ്‌ തങ്കപ്പൻ ), സൂര്യ പുത്രൻ (കഥ സന്തോഷ്‌ പിള്ള, സംവിധാനം ഹരിദാസ് തങ്കപ്പൻ ) സൈലന്റ്…

ഐഎംഎഫിൽ നിന്ന് പ്രതിമാസം 5 ബില്യൺ യുഎസ് ഡോളർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ഉക്രെയ്ന്‍ പ്രധാനമന്ത്രി

കീവ്: അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് ഉക്രെയ്ൻ പ്രതിമാസം 5 ബില്യൺ ഡോളർ ആവശ്യപ്പെടുന്നതായി പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാലിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. “ഞങ്ങൾ പ്രതിമാസം 5 ബില്യൺ ഡോളറാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര നാണയ നിധിയും (ഐഎംഎഫ്), ലോകബാങ്കും ഈ തുകയുടെ ആവശ്യകത സ്ഥിരീകരിച്ചിട്ടുണ്ട്. ഞങ്ങളുടെ സാമൂഹികവും മാനുഷിക ബാധ്യതകളുമായ എല്ലാം നിറവേറ്റുന്നതിന് ഉക്രെയ്നിന്റെ ബജറ്റിന് ആവശ്യമായ ഫണ്ടുകളാണിത്,” ബുധനാഴ്‌ചയാണ് ഷ്മിഹാൽ മാധ്യമങ്ങളോട് പറഞ്ഞു. ഐ‌എം‌എഫ് ഇതിനകം ഒരു പ്രത്യേക അഡ്മിനിസ്ട്രേറ്റീവ് അക്കൗണ്ട് സ്ഥാപിച്ചിട്ടുണ്ടെന്നും, അതിലൂടെ യുക്രെയ്‌നിന്റെ പങ്കാളികൾ ഗ്രാന്റുകളുടെയും ലോണുകളുടെയും രൂപത്തിൽ കിയെവിന് സഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച രാവിലെ ഉക്രൈനെ പിന്തുണച്ച് പ്രസ്താവനകൾ നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. “റഷ്യയുടെ ക്രൂരമായ യുദ്ധത്തിനെതിരായി തങ്ങളുടെ രാജ്യത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്ന ഉക്രേനിയക്കാർക്കുള്ള പിന്തുണയെ കുറിച്ച് പ്രസിഡന്റ്…

ഇന്ന് ലോകദിനം: ജോലിസ്ഥലത്ത് സുരക്ഷിതത്വത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള ദിനം

ജോലിസ്ഥലത്ത് സുരക്ഷിതത്വത്തിനും ആരോഗ്യത്തിനുമുള്ള ലോകദിനം ഏപ്രിൽ 28-ന് ലോകമെമ്പാടും ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്ക് ജോലിക്കിടയിൽ സംഭവിക്കുന്ന അപകടങ്ങളിലേക്കും രോഗങ്ങളിലേക്കും ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി എല്ലാ വർഷവും ‘ജോലിസ്ഥലത്ത് സുരക്ഷിതത്വത്തിനും ആരോഗ്യത്തിനുമുള്ള ലോക ദിനം’ ആഘോഷിക്കുന്നു. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കാമ്പെയ്‌ൻ ജോലിസ്ഥലത്തെ സുരക്ഷയും ആരോഗ്യ വിവരങ്ങളും ശേഖരിക്കുന്നതിലും അവയുടെ ശരിയായ ഉപയോഗത്തിനുള്ള ശേഷി മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ലക്ഷ്യം: ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷനാണ് (ILO) ലോക ദിനം ആഘോഷിക്കാൻ പ്രഖ്യാപിച്ചത്. ജോലിസ്ഥലത്ത് ജോലി ചെയ്യുന്ന ജീവനക്കാർക്ക് സുരക്ഷയും മറ്റ് ആരോഗ്യ സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2003 മുതൽ ഇത് ആഘോഷിക്കുന്നു. ട്രേഡ് യൂണിയനുകളുടെ അഭ്യർത്ഥന മാനിച്ച് 2003 ൽ ILO അതിൽ ചേർന്നു. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് സർക്കാരുകളെ ബോധവാന്മാരാക്കുന്നതിനും അവരുടെ സുരക്ഷയ്ക്കായി മെച്ചപ്പെട്ട നടപടികൾക്കും സൗകര്യങ്ങൾക്കുമായി ILO യുടെ ഈ കാമ്പയിൻ പ്രവര്‍ത്തിക്കുന്നു. എന്തുകൊണ്ടാണ്…

ബിനോയ് സെബാസ്റ്റ്യന്റെ പിതാവ് ഇ യു ദേവസ്യായുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുശോചിച്ചു

ഡാളസ്: അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ബിനോയി സെബാസ്റ്റ്യന്റെ പിതാവ് ഇടപറമ്പിൽ ഇ യു ദേവസ്യായുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുശോചനം രേഖപ്പെടുത്തി. പിതാവിന്റെ മരണത്തിൽ, മക്കൾ ജോൺ സെബാസ്റ്റ്യൻ ,ബിനോയ് സെബാസ്റ്റ്യൻ, അൽഫോൻസ ലുക്ക് , കുടുംബാംഗങ്ങൾ എന്നിവരുടെ ദുഃഖത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് കമ്മറ്റി പങ്കുചേരുന്നതായും അനുശോചനം അറിയിക്കുന്നതായും പ്രസിഡന്റ് സിജു വി ജോർജ് ,സം മാത്യു ,ബെന്നിജോൺ ,സണ്ണി മാളിയേക്കൽ എന്നിവർ അറിയിച്ചു.

Myanmar court has sentenced Suu Kyi to five years in prison on corruption charges

BANGKOK — A court in military-ruled Myanmar convicted the country’s former leader Aung San Suu Kyi of corruption and sentenced her to five years in prison Wednesday in the first of several corruption cases against her. Suu Kyi, who was ousted by an army takeover last year, had denied the allegation that she had accepted gold and hundreds of thousands of dollars given her as a bribe by a top political colleague. Her supporters and independent legal experts consider her prosecution an unjust move to discredit Suu Kyi and legitimize…

Google will remove users’ names and information out of respect for their privacy

OAKLAND, Calif.: Google of Alphabet Inc (GOOGL.O) has begun to process enjoy requests for people to remove search results that include their home addresses, phone numbers, and email accounts, the latest change in its position on personal privacy and access to information. The world’s most used internet search tool said on Wednesday that the expansion of its removal policies globally followed growing demand from users and evolving norms about the threat posed by easy access to contact details. “Research has told us there’s a larger amount of personally identifiable information…

പാക്കിസ്താനിലെ ബോംബാക്രമണം: ചാവേര്‍ ബോംബായത് 30 കാരിയും വിദ്യാസമ്പന്നയുമായ അദ്ധ്യാപിക

ഇസ്ലാമാബാദ്: പാക്കിസ്താനിലെ കറാച്ചിയിൽ ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത് ബുര്‍ഖ ധരിച്ച ഒരു സ്ത്രീയായിരുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിനു പിറകെ, അത് ഒരു വിദ്യാസമ്പന്നയും രണ്ടു കുട്ടികളുടെ അമ്മയുമായ ഷാരി ബലോച്ച് ആയിരുന്നു എന്ന് സ്ഥിരീകരിച്ചു. ബലൂച് ലിബറേഷൻ ആർമിയുടെ (ബി‌എൽ‌എ) ഈ ആദ്യ വനിതാ ആക്രമണകാരി രണ്ടു വർഷം മുമ്പ് മാത്രമാണ് സംഘടനയിൽ ചേർന്നതെന്ന് പറയപ്പെടുന്നു. അതിനുശേഷം അവൾ ഈ ദൗത്യത്തിനായി സ്വയം തയ്യാറെടുക്കാൻ തുടങ്ങി. ഈ സംഭവത്തിന് ശേഷം ഭർത്താവ് ഭാര്യയുടെ ജോലിയിൽ അഭിമാനം പ്രകടിപ്പിച്ചതായും വിവരമുണ്ട്. ഇന്നലെ, അതായത് ചൊവ്വാഴ്ച, കറാച്ചി യൂണിവേഴ്സിറ്റിക്ക് സമീപം ബുർഖ ധരിച്ച ഒരു സ്ത്രീ സ്വയം പൊട്ടിത്തെറിക്കുകയും, മൂന്നു ചൈനീസ് പൗരന്മാർ ഉൾപ്പെടെ 4 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കറാച്ചിയിലെ ഫിദായീൻ ആക്രമണകാരി ഷാരി ബലോച്ച് വളരെ വിദ്യാസമ്പന്നയും രണ്ട് കുട്ടികളുടെ…

പ്രവാസി കുടുബാംഗങ്ങള്‍ക്കും നോര്‍ക്കയിലും പ്രവാസി ക്ഷേമനിധിയിലും അംഗത്വമെടുക്കാം

റിയാദ്: വിദേശത്തു താമസിക്കുന്ന പ്രവാസി കുടുബാംഗങ്ങള്‍ക്കും നോര്‍ക്കയിലും പ്രവാസി ക്ഷേമനിധിയിലും അംഗത്വമെടുക്കാമെന്ന് നോര്‍ക്കയുടെയും പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെയും പ്രതിനിധികള്‍ പറഞ്ഞു. അപേക്ഷകര്‍ അതാത് രാജ്യങ്ങളില്‍ ഫാമിലി വിസയോടുകൂടി ആറ് മാസത്തിലധികം താമസിക്കുന്നവരായിരിക്കണം. ഇവര്‍ ഏതെങ്കിലും തൊഴില്‍ വിസയിലായിരിക്കണമെന്ന നിബന്ധനയില്ലെന്നും ‘കോഴിക്കോടന്‍സ്’ സംഘടിപ്പിച്ച നോര്‍ക്ക റൂട്‌സ് – പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ബോധവല്‍ക്കരണ വെബിനാറില്‍ പങ്കെടുത്തു സംസാരിക്കവെ ഇവര്‍ വ്യക്തമാക്കി. കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ ഹര്‍ഷാദ് ഫറോക്ക് അധ്യക്ഷത വഹിച്ചു. പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഒട്ടേറെ കാര്യങ്ങള്‍ നോര്‍ക്ക വഴിയും പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മുഖേനയും നടന്നു വരുന്നുണ്ട്. നോര്‍ക്ക ഇന്‍ഷുറന്‍സ് പരിരക്ഷ, പുനരധിവാസം ലക്ഷ്യമിട്ടുള്ള പ്രവാസി ഭദ്രത, വെല്‍ഫെയര്‍ ബോര്‍ഡ് നടപ്പാക്കിയ അറുപത് വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ക്ഷേമനിധി പെന്‍ഷന്‍, ചികിത്സ – വിവാഹ സഹായങ്ങള്‍ തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ് . പതിനെട്ട് വയസ്സുമുതല്‍ അറുപത് വയസ്സുവരെയുള്ള ഏതൊരു പ്രവാസിക്കും…

ഒമാനില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ രണ്ടു ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി

മസ്‌കറ്റ്: രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് ഒമാന്‍ സൂപ്രീം കൗണ്‍സില്‍ ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ കോവിഡ് അവലോകന സുപ്രീം കമ്മിറ്റി യോഗം ചേര്‍ന്നാണ് രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം പെരുന്നാള്‍ നമസ്‌കാരത്തിനു കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്. 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാതെ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. പള്ളികളില്‍ ആണ് നമസ്‌കാരം നടക്കുന്നതെങ്കില്‍ മാസ്‌ക് ധരിച്ചിരിക്കണം. എന്നാല്‍ തുറന്ന സ്ഥലത്താണ് നമസ്‌കാരം നടക്കുന്നതെങ്കില്‍ മാസ്‌ക് ധരിക്കണമെന്നില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. കോവിഡ് ഇപ്പോഴും പൂര്‍ണമായും മാറാത്ത സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണം. ഹസ്തദാനവും ആലിംഗനം എന്നിവ ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കാന്‍ ശ്രമിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറക്കാന്‍ ശ്രമിക്കണം. ഈ ശീലങ്ങള്‍ എല്ലാവരും പാലിക്കണമെന്ന്…

ഇരയുടെ പേര് വെളിപ്പെടുത്തിയ വിവാദ വീഡിയോ പിന്‍വലിച്ച് വിജയ് ബാബു

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ നിര്‍മാതാവും നടനുമായ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോ പിന്‍വലിച്ചു. താനാണ് ഇരയെന്നും അതുകൊണ്ട് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയാണെന്നും പറഞ്ഞാണ് വിജയ് ബാബു കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ ഇരയുടെ പേര് പറഞ്ഞത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് വിശദീകരണവുമായി വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഈ വിശദീകരണത്തിനിടയിലാണ് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയല്ല താനാണ് ശരിക്കുള്ള ഇരയെന്നാണ് വിജയ് ബാബു വിശദീകരണത്തില്‍ പറയാന്‍ ശ്രമിച്ചത്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതാണ് നടന് പുതിയ കുരുക്കായി മാറിയിരിക്കുന്നത്. 400 മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് തന്റെ കൈവശമുണ്ടെന്നും നടന്‍ പറഞ്ഞിരുന്നു. ഫൈറ്റ് ചെയ്യാന്‍ തയാറാണെന്നും പരാതിക്കാരിയുടെ മെസേജുകള്‍ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇരയുടെ പേര് വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് പുതിയ ഒരു കേസ് കൂടി വിജയ് ബാബുവിനെതിരേ…