Welcoming 23 New Jersey public school districts closing schools on Diwali this year, Hindus are urging all public school districts and private-charter-independent schools in the state to close on their most popular festival Diwali. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that it was simply not fair with Hindu pupils of most of the New Jersey schools, as they had to be at school on their most popular festival while there were holidays to commemorate festivals of other religions. Diwali falls on October 24 this…
Month: April 2022
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതിയും കര്‍ഷക കമ്മീഷന്‍ സിറ്റിംഗും ഏപ്രില്‍ 28 ന് കോട്ടയത്ത്
കോട്ടയം: സ്വതന്ത്ര കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി ഏപ്രില്‍ 28-ന് രാവിലെ 10:30ന് കോട്ടയത്തു ചേരും. സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതും വൈസ്‌ചെയര്‍മാന്‍ ഡിജോ കാപ്പന്‍ അധ്യക്ഷത വഹിക്കുന്നതുമാണ്. ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയ് തോമസ് ആമുഖപ്രഭാഷണം നടത്തും. സ്വതന്ത്ര വ്യാപാരക്കരാറുകള്‍-വെല്ലുവിളികള്‍, ദേശീയ കര്‍ഷക പ്രക്ഷോഭം തുടര്‍ച്ച, കേരളത്തില്‍ നടത്തുന്ന ദേശീയ കണ്‍വന്‍ഷന്‍, കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യം, കര്‍ഷക ജപ്തി കടബാധ്യതകള്‍, പ്രകൃതി കൃഷിയും കാര്‍ഷികമേഖലയും എന്നീ വിഷയങ്ങളില്‍ ദേശീയ കോര്‍ഡിനേറ്റര്‍ ബിജു കെ.വി. പാലക്കാട്, സൗത്ത് ഇന്ത്യന്‍ കോര്‍ഡിനേറ്റര്‍ പി.ടി. ജോണ്‍ വയനാട്, കണ്‍വീനര്‍ അഡ്വ.ജോണ്‍ ജോസഫ്, എറണാകുളം, ട്രഷറര്‍ ജിന്നറ്റ് മാത്യു തൃശൂര്‍, കണ്‍വീനര്‍ ഡോ. ജോസ്‌കുട്ടി ഒഴുകയില്‍ മൂവാറ്റുപുഴ, മനു ജോസഫ് തിരുവനന്തപുരം, പി.ജെ.ജോണ്‍ മാസ്റ്റര്‍ നിലമ്പൂര്‍ എന്നിവര്‍ വിഷയാവതരണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കും. രാഷ്ട്രീയ…
ദേശീയ രാഷ്ട്രീയം അവസാനിപ്പിച്ച് ആന്റണി നാളെ കേരളത്തിലേക്ക്
ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി കേരളത്തിലേക്ക് മടങ്ങുന്നു. പാര്‍ട്ടി അനുവദിക്കുന്ന കാലത്തോളം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലുണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചു. സമയം ആകുമ്പോള്‍ പദവികളില്‍ നിന്നും മാറണമെന്നാണ് തന്റെ നിലപാട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഇനി പ്രവര്‍ത്തന മേഖല കേരളമാണെന്നും തന്നെപ്പോലെ പാര്‍ട്ടി മറ്റാര്‍ക്കും അവസരം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു കുടുംബത്തിന്റെ നേതൃത്വമാണ് കോണ്‍ഗ്രസിന്റെ നട്ടെല്ലെന്നു അവരില്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലെന്നും ആന്റണി വ്യക്തമാക്കി. 2004-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പ്രവര്‍ത്തന മേഖല ഡല്‍ഹിക്ക് മാറ്റിയത്. പിന്നീട് രണ്ടു യുപിഎ സര്‍ക്കാരുകളില്‍ പ്രതിരോധമന്ത്രി പദവിയില്‍ തിളങ്ങി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ചര്‍ച്ച വിളിച്ച് സര്‍ക്കാര്‍; സിനിമാ സംഘടനകള്‍ക്ക് ക്ഷണം
തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ യോഗം വിളിച്ചു. മേയ് നാലിന് തിരുവനന്തപുരത്ത് നിശ്ചയിച്ചിരിക്കുന്ന യോഗത്തിലേക്ക് അമ്മ, മാക്ട, ഡബ്ല്യൂസിസി, ഫെഫ്ക പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം ചേംബര്‍ ഉള്‍പ്പടെ സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും ക്ഷണിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക. കൊച്ചിയില്‍ ഓടുന്ന കാറില്‍ നടി പീഡനത്തിനിരയായ സംഭവത്തിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഹേമ കമ്മീഷനെ നിയോഗിച്ചത്. ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് ഹേമ അധ്യക്ഷനായ മൂന്നംഗ സമിതിയില്‍ നടി ശാരദയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ വത്സലകുമാരിയും അംഗങ്ങളായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ പുറത്തുവിടാന്‍ തയാറാകാതിരുന്നത് വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടവച്ച സാഹചര്യത്തിലാണ് ചര്‍ച്ച. കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയ സര്‍ക്കാരിനെതിരേ നടി…
എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 72 വയസുകാരന് 65 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും
പാലക്കാട്: എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 72 വയസുകാരന് 65 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പ്രതി പിഴയായി നല്‍കുന്ന പണം ഇരയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒറ്റപ്പാലം മുളഞ്ഞൂര്‍ സ്വദേശിയായ അപ്പുവിനാണ് കോടതി കടുത്ത ശിക്ഷ നല്‍കിയത്.
വിവാഹ മേക്കപ്പിനിടെ പീഡനം: ബ്രൈഡല്‍ മേക്കപ്പ്മാന്‍ അനീസ് അന്‍സാരിയെ ചോദ്യം ചെയ്തു
കൊച്ചി: വിവാഹ മേക്കപ്പിനിടെ യുവതികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബ്രൈഡല്‍ മേക്കപ്പ്മാന്‍ അനീസ് അന്‍സാരി ചോദ്യം ചെയ്യലിനു ഹാജരായി. പാലാരിവട്ടം പോലീസാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. യുവതികളെ വിവാഹത്തിന് അണിയിച്ചൊരുക്കുന്നതിനിടെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന നാലു കേസുകളില്‍ ഇയാള്‍ക്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇന്നു മുതല്‍ 30 വരെയുള്ള തീയതികളില്‍ രാവിലെ ഒമ്പതിനു ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം.
കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി: ധരിച്ചില്ലെങ്കില്‍ പിഴ
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. എത്ര രൂപയാണ് പിഴയെന്ന് ഉത്തരവില്‍ ഇല്ല. പൊതുസ്ഥലങ്ങള്‍, ചടങ്ങുകള്‍, തൊഴിലിടങ്ങള്‍, വാഹന യാത്രകളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നു.. ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്തിടെ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. ഡല്‍ഹിയിലും തമിഴ്നാട്ടിലും മാസ്‌ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ.
ഗുജറാത്ത് മാതൃക പഠിക്കാന്‍ കേരളം; സര്‍ക്കാര്‍ പ്രതിനിധികള്‍ ഇന്ന് അഹമ്മദാബാദിലേക്ക്
തിരുവനന്തപുരം: ഗുജറാത്ത് മാതൃക പഠിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. പദ്ധതികളുടെ നടത്തിപ്പ് പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിലേക്ക് പോകും. ഇന്ന് ഉച്ചയോടെയാണ് ചീഫ് സെക്രട്ടറി വി.പി. ജോയിയും സംഘവും അഹമ്മദാബാദിലേക്ക് തിരിക്കുക. നാളെ ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. യുഡിഎഫ് ഭരണകാലത്ത് പദ്ധതികളുടെ നടത്തിപ്പ് പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗുജറാത്തില്‍നിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ടതില്ല എന്നായിരുന്നു പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫ് പറഞ്ഞിരുന്നത്.
തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കാര്‍ഗോ വിമാനം വഴി ഇറക്കുമതി ചെയ്ത ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്യുയ്തു. കൊച്ചി കസ്റ്റംസ് ഓഫീസിലാണ് .എ.എ ഇബ്രാഹിംകുട്ടിയെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് കസ്റ്റംസ് ഇബ്രാഹിംകുട്ടിയുടെയും മകന്റെ സുഹൃത്തും നിര്‍മ്മാതാവുമായ സിറാജുദ്ദീന്റെയും വീടുകളില്‍ ഇന്നലെ കസ്റ്റംസ് റെയ്ഡ് നടന്നിരുന്നുന. പിടിച്ചെടുത്ത ലാപ്‌ടോപ്പുകളും ബാങ്ക് രേഖകളും പരിശോധിച്ചതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഷാബിനും സിറാജുദ്ദീനും പല കമ്പനികള്‍ രൂപീകരിച്ച് തൃക്കാക്കര നഗരസഭയുടെ കീഴിലുള്ള കരാറുകളും ഏറ്റെടുത്തിരുന്നുവെന്നും ഇതിന് ഇബ്രാഹിംകുട്ടിയുടെ സഹായം ലഭിച്ചിരുന്നുവെന്നും കസ്റ്റംസ് സംശയിക്കുന്നു. ഇതുവഴി ലഭിച്ച പണമാണ് സ്വര്‍ണക്കടത്തിന് മുടക്കിയത്. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ആഡംബര വീട് നിര്‍മ്മിക്കുകയും ആഡംബര വാഹനങ്ങള്‍…
വിജയ് ബാബു ഒളിവിലെന്ന് കൊച്ചി ഡിസിപി; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിലും കേസ്
കൊച്ചി: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് വിജയ് ബാബു ഒളിവിലാണെന്ന് കൊച്ചി ഡിസിപി യു.വി കുര്യാക്കോസ്. പീഡനക്കേസില്‍ വിജയ് ബാബുവിനെതിരേ കേസെടുത്ത് അന്വേഷിക്കുകയാണ്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെതിരേയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ താന്‍ ഒളിവില്‍ അല്ലെന്നും ദുബായിലാണെന്നുമാണ് വിജയ് ബാബുവിന്റെ വിശദീകരണം. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത്. കേസിലെ യഥാര്‍ഥ ഇര താനാണെന്നും മാനനഷ്ടകേസ് അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു. പരാതിക്കാരിയും താനും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങള്‍ അടക്കം ഇതിനുള്ള തെളിവാണെന്നും വിജയ് ബാബു പറഞ്ഞു. വിജയ് ബാബു തന്നെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്ന് യുവതി ആരോപിക്കുന്നു.
