വിവാഹ മേക്കപ്പിനിടെ പീഡനം: ബ്രൈഡല്‍ മേക്കപ്പ്മാന്‍ അനീസ് അന്‍സാരിയെ ചോദ്യം ചെയ്തു

കൊച്ചി: വിവാഹ മേക്കപ്പിനിടെ യുവതികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബ്രൈഡല്‍ മേക്കപ്പ്മാന്‍ അനീസ് അന്‍സാരി ചോദ്യം ചെയ്യലിനു ഹാജരായി. പാലാരിവട്ടം പോലീസാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. യുവതികളെ വിവാഹത്തിന് അണിയിച്ചൊരുക്കുന്നതിനിടെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന നാലു കേസുകളില്‍ ഇയാള്‍ക്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഇന്നു മുതല്‍ 30 വരെയുള്ള തീയതികളില്‍ രാവിലെ ഒമ്പതിനു ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം.

Print Friendly, PDF & Email

Leave a Comment

More News