അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും കൊടുംക്രിമിനലുകള്‍: ഡിവൈഎഫ്‌ഐ

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ അര്‍ജുന്‍ അയങ്കിക്കെതിരേയും ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്കെതിരേയും രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്. ഇരുവരും അടങ്ങുന്ന സംഘങ്ങള്‍ കൊടും ക്രിമിനലുകളാണെന്നാണ് സതീഷിന്റെ പ്രതികരണം. ഇവരാരും ഡിവൈഎഫ്‌ഐയുടെ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ പോലുമല്ല. സമൂഹ മാധ്യമങ്ങളിലൂടെ കൊടി പിടിച്ചുള്ള ഫോട്ടോകള്‍ പ്രചരിപ്പിച്ച് തങ്ങള്‍ ഡിവൈഎഫ്‌ഐയാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. ഇവരെ തള്ളി പറയാന്‍ സംഘടന നേരത്തെ തന്നെ തയാറായതാണെന്നും സജീഷ് പറഞ്ഞു. പി.ജയരാജന്റെ പ്രതിച്ഛായ തെറ്റായി ഉപയോഗപ്പെടുത്തിയാണ് ഇരുവരുടെയും സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ പ്രവര്‍ത്തനമെന്ന് ഡിവെഎഫ്‌ഐ നേതാവ് മനു സി. വര്‍ഗീസും പറഞ്ഞു. പി. ജയരാജന്‍ തന്നെ തള്ളിപ്പറഞ്ഞിട്ടും പിന്നെയും പുകഴ്ത്തലുമായി എത്തുന്ന ഈ ക്വട്ടേഷന്‍ സംഘങ്ങളുടെ മനോനിലയ്ക്ക് തകരാറുണ്ടെന്ന് എം.വി. ജയരാജനും പ്രതികരിച്ചു.    

വിലക്കയറ്റത്തെ നേരിടാൻ ജപ്പാൻ പ്രധാനമന്ത്രി 103 ബില്യൺ ഡോളറിന്റെ രക്ഷാ പാക്കേജ് അവതരിപ്പിച്ചു

വർദ്ധിച്ചുവരുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയുടെ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിന് ജപ്പാൻ സർക്കാർ 103 ബില്യൺ ഡോളർ അടിയന്തര ദുരിതാശ്വാസ പാക്കേജ് ആസൂത്രണം ചെയ്തു. ദീർഘകാല മാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഈ വർഷാവസാനം രാജ്യം കൂടുതൽ നടപടികൾ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ചൊവ്വാഴ്ച സൂചിപ്പിച്ചു. ജൂലൈയിൽ നടക്കാനിരിക്കുന്ന ഉപരിസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമ്പത്തിക ചെലവ് വർദ്ധിപ്പിക്കാൻ കിഷിദ സമ്മർദ്ദത്തിലാണ്. ഇത് പ്രതിസന്ധി ഘട്ടത്തിലുള്ള ഉത്തേജക നടപടികളിൽ നിന്ന് ക്രമേണ പിന്മാറുന്ന നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ജപ്പാനെ മാറ്റിനിർത്തുന്നു. 132 ബില്യൺ യുഎസ് ഡോളർ റെസ്ക്യൂ പാക്കേജിൽ, പ്രാഥമികമായി ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ നീക്കിവച്ചിരിക്കുന്ന കരുതൽ ധനത്തിൽ നിന്ന്, പെട്രോൾ മൊത്തക്കച്ചവട സബ്‌സിഡികൾ, കുട്ടികളുള്ള താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് പണം വിതരണം തുടങ്ങിയ വിലക്കയറ്റത്തിന്റെ ഉടനടി ആഘാതം നേരിടാനുള്ള നടപടികൾ ഉൾപ്പെടുന്നു. സർക്കാരിന്റെ നേരിട്ടുള്ള ചെലവ് മൊത്തം…

ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്: സിനിമ നിര്‍മാതാവിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ്

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം ഒളിച്ചുകടത്തിയ സംഭവത്തില്‍ സിനിമാ നിര്‍മാതാവിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന. നിര്‍മാതാവ് സിറാജുദ്ദീന്റെ വീട്ടിലാണ് കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തിയത്. തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാന്റെ മകന്‍ ഷാബിനും സിറാജുദ്ദീനും ചേര്‍ന്ന് സ്വര്‍ണം കടത്തിയെന്ന സൂചനയെ തുടര്‍ന്നാണ് റെയ്ഡ്. നിര്‍മാതാവിന് സ്വര്‍ണക്കടത്തില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് വിവരം. വാങ്ക്, ചാര്‍മിനാര്‍ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്‍. നേരത്തേ, സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ.ഇബ്രാഹിംകുട്ടിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ് പിടിച്ചെടുത്തു.  

റബര്‍ വിപണി അട്ടിമറിക്കാന്‍ ആസൂത്രിത അണിയറ നീക്കം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: റബര്‍ ആഭ്യന്തരവിപണി അട്ടിമറിക്കുന്ന വ്യവസായികളുടെയും വന്‍കിട വ്യാപാരികളുടെയും നീക്കങ്ങള്‍ക്ക് സര്‍ക്കാരും റബര്‍ ബോര്‍ഡും ഒത്താശ ചെയ്യുകയാണെന്നും ഈ നില തുടര്‍ന്നാല്‍ വരും മാസങ്ങളില്‍ കര്‍ഷകര്‍ വന്‍ വിപണി തകര്‍ച്ച നേരിടേണ്ടി വരുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. വിപണി അട്ടിമറിക്കാന്‍ ആസൂത്രിതമായി നടക്കുന്ന അണിയറ നീക്കങ്ങളുടെ ഭാഗമാണ് രാജ്യാന്തര വില ഉയര്‍ന്നിട്ടും ആഭ്യന്തരവിപണിവില താഴുന്നത്. രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍ വില ഉയരുമ്പോള്‍ സ്വാഭാവികമായും പ്രകൃതിദത്ത റബറിന്റെയും വില ഉയരേണ്ടതാണ്. വിലയുയര്‍ത്താതെ വിപണിയിടിച്ച് വ്യവസായികള്‍ ഇടപെടല്‍ നടത്തുമ്പോള്‍ നിലവിലുള്ള റബര്‍ ആക്ട് പ്രകാരം നടപടികളെടുക്കാന്‍ റബര്‍ ബോര്‍ഡ് ശ്രമിക്കാത്തത് ദുഃഖകരമാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ റബറിന് ഷെയ്ഡ് ഇടുന്ന കാലമാണ്. ഈയവസരത്തിലെങ്കിലും വിപണിയില്‍ മാറ്റങ്ങള്‍ കര്‍ഷകര്‍ പ്രതീക്ഷിച്ചു. പശയുടെയും പ്ലാസ്റ്റിക്കിന്റെയും ഷെയ്ഡിന്റെയും വില കുതിച്ചുയര്‍ന്നിരിക്കുന്നതും കര്‍ഷകരെ റബര്‍ ടാപ്പിംഗില്‍ നിന്ന് മാറാന്‍ പ്രേരിപ്പിക്കുന്നു. റബറിന്…

കാര്‍ഗോ വഴി സ്വര്‍ണക്കടത്ത്: തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: ദുബായില്‍ നിന്നെത്തിയ കാര്‍ഗോ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന. മുസ്ലീം ലീഗ് നേതാവ് കൂടിയായ ഇബ്രാഹിംകുട്ടിയുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്നു രാവിലെ 10 മണിയോടെ റെയ്ഡ് തുടങ്ങിയത്. ഷാബ് ഈ സമയം വീട്ടില്‍ ഇല്ലായിരുന്നു. ഇബ്രാഹിംകുട്ടി വീട്ടിലുണ്ട്. മകന്റെ പാര്‍ട്ണര്‍ഷിപ്പിലുള്ള കമ്പനിയുടെ പേരില്‍ ആണ് യന്ത്രം ഇറക്കുമതി ചെയ്തത്. നകുല്‍ എന്ന സുഹൃത്താണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. നകുലിന് ഒരു ഹോട്ടലുണ്ട്. അവിടെയും ഇതുപോലെയുള്ള യന്ത്രങ്ങളുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കൊന്നു േഅറിയില്ലെന്നും ഇബ്രാഹിംകുട്ടി അറിയിച്ചു. ശനിയാഴ്ച ദുബയില്‍ നിന്നും കാര്‍ഗോ വിമാനം വഴി വന്ന ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടരക്കിലോ കണ്ടെത്തിയിരുന്നു. തൃക്കാക്കരയിലെ തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് യന്ത്രം ഇറക്കുമതി ചെയ്തത്.…

അമിത് ഷായുടെ കേരള സന്ദര്‍ശനം നീട്ടിവെച്ചു; പുതിയ തീയതി പിന്നീടെന്ന് ബിജെപി

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം നീട്ടിവെച്ചു. ഏപ്രില്‍ 29ന് നിശ്ചയിച്ചിരുന്ന അമിത്ഷായുടെ കേരള സന്ദര്‍ശനം ചില ഔദ്യോഗിക കാരണങ്ങളാല്‍ നീട്ടി വെച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. പുതുക്കിയ തിയ്യതി വൈകാതെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക തിരക്കുകള്‍ മൂലമാണ് സന്ദര്‍ശനം മാറ്റിയതെന്നാണ് വിശദീകരണം. മതഭീകരവാദ പ്രവര്‍ത്തനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നതെന്നായിരുന്നു ബിജെപി നേരത്തെ അറിയിച്ചിരുന്നത്.  

കെ.വി തോമസിനെതിരെ അച്ചടക്ക നടപടിക്ക് ശിപാര്‍ശ; എന്തു നടപടി വന്നാലും കോണ്‍ഗ്രസുകാരനായി തുടരുമെന്ന് കെ.വി തോമസ്

ന്യുഡല്‍ഹി: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിനെതിരെ അച്ചടക്ക നടപടിക്ക് കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ ശിപാര്‍ശ. ശിപാര്‍ശ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. നടപടി സോണിയ ഗാന്ധി പ്രഖ്യാപിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. എ.കെ ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അച്ചടക്ക സമിതി യോഗം ഇന്നാണ് അന്തിമ ശിപാര്‍ശ നല്‍കിയത്. കെ.വി തോമസിനെ നിലവില്‍ വഹിക്കുന്ന രണ്ട് പാര്‍ട്ടി പദവികളില്‍ നീക്കുമെന്നാണ് സൂചന. എഐസിസി അംഗത്വം ഉള്‍പ്പെടെയുള്ള പദവികള്‍ നഷ്ടപ്പെടും. ഇത് സംബന്ധിച്ച അറിയിപ്പ് ഇന്ന് വൈകിട്ടോടെ പാര്‍ട്ടി അധ്യക്ഷ പ്രഖ്യാപിച്ചേക്കും. കെ.വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടെങ്കിലും ഈ ഘട്ടത്തില്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള കടുത്ത നടപടി വേണ്ടെന്നാണ് അച്ചടക്ക സമിതിയുടെ നിലപാട്. അച്ചടക്ക സമിതി നടപടിക്ക് ശിപാര്‍ശ ചെയ്ത പഞ്ചാബില്‍ നിന്നുള്ള അംഗത്തിന്…

കോടതി രേഖ ദിലീപിന്റെ ഫോണില്‍ വന്നതെങ്ങനെയെന്ന് പ്രോസിക്യൂഷന്‍; രഹസ്യ രേഖകളൊന്നും ചോര്‍ന്നില്ലെന്ന് വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണയുമായി ബന്ധപ്പെട്ട രഹസ്യ രേഖ പ്രതി ദിലീപിന്റെ ഫോണില്‍ വന്നതെങ്ങനെയെന്ന് പ്രോസിക്യുഷന്‍. ഏതാണ് ആ രഹസ്യ രേഖയെന്ന് വിചാരണ കോടതി. ഏതു രഹസ്യരേഖയാണ് ചോര്‍ന്നതെന്ന് പ്രോസിക്യുഷന്‍ വ്യക്തമാക്കണം. രഹസ്യ രേഖകളൊന്നും ചോര്‍ന്നില്ല. കോടതിയിലെ എ-ഡയറി രഹസ്യ രേഖയല്ല. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യമില്ലെന്നും വിചാരണ കോടതി അറിയിച്ചു. എന്നാല്‍ കോടതി രേഖകള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലീസിന് അധികാരമില്ല. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നത്. ഇത് കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും വിചാരണ കോടതി വ്യക്തമാക്കി. ദിലീപ് നിരവധി പേരെ സ്വാധീനിച്ചതായി വിവരങ്ങള്‍ പുറത്തുവന്നു. അതിനാല്‍ കോടതി ജീവനക്കാരെ സ്വാധീനിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടതല്ലേ എന്ന് പ്രോസിക്യുഷനും ഉന്നയിച്ചു.  

വ്യക്തിഹത്യ നടത്തിയെന്ന രേഷ്മയുടെ പരാതി ഏശില്ലെന്ന് എം.വി ജയരാജന്‍

കണ്ണുര്‍: പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി നിജിന്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ചതിന് അറസ്റ്റിലായ അധ്യാപിക പി.എം രേഷ്മ തനിക്കെതിരെ ഉന്നയിച്ച ആരോപണം നിഷേധിച്ച് സിപിഎം കണ്ണുര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. താന്‍ അവരെ വ്യക്തിഹത്യ ചെയ്തിട്ടില്ല. അവര്‍ തനിക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഏശില്ലെന്നും ജയരാജന്‍ പറഞ്ഞു. അവരെ താന്‍ വ്യക്ത്യഹത്യ ചെയ്തിട്ടില്ല. സത്യം പറയുന്നത് എങ്ങനെ ഒരു സ്ത്രീയെ വ്യക്തിഹത്യ ചെയ്യുന്നതാകും. അവര്‍ പോലീസിന് നല്‍കിയ മൊഴിയാണ് താന്‍ പറഞ്ഞത്. പ്രതി നിജിന്‍ ദാസിനെ ഒരു വര്‍ഷത്തോളമായി അറിയാമെന്നും കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഒളിവില്‍ താമസിക്കാന്‍ വീട് ആവശ്യപ്പെട്ടപ്പോള്‍ ഭര്‍ത്താവിന്റെ പേരിലുള്ള വീട് നല്‍കിയതെന്നും അവര്‍ മൊഴി നല്‍കിയിട്ടുണ്ട്. നിജിന്‍ ദാസിന് ഭക്ഷണം എത്തിച്ചു നല്‍കിയെന്നും അവരുടെ മൊഴിയിലുണ്ട്. നിജിന്‍ ദാസ് ഉപയോഗിച്ച മൊബൈല്‍ സിം രേഷ്മയുടെ മകളുടെ പേരിലുള്ളതാണെന്ന വിവരമാണ് ഒടുവില്‍ പുറത്തുവരുന്നതെന്നും…

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; നാല് പേര്‍ കൂടി പിടിയില്‍

പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് നാലു പേര്‍ കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. കൊലപാതകത്തില്‍ പങ്കെടുത്ത അബ്ദുള്‍ റഹ്മാന്‍, ഫിറോസ്, ഗൂഢാലോചനയില്‍ പങ്കെടുത്ത ബാസിത്, റിഷില്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് സ്ഥിരീകരിച്ചത്. പറക്കുന്നം സ്വദേശിയായ റിഷില്‍ ആണ് കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയതെന്നും അതില്‍ ശ്രീനിവാസന്‍ ഉള്‍പ്പെടെ മൂന്നു പേരുകള്‍ ഉണ്ടായിരുന്നുവെന്നുമാണ് കണ്ടെത്തല്‍. പ്രതികളില്‍ നിന്ന് ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുകയാണെന്നും 20 ലേറെ പേര്‍ അറസ്റ്റിലായേക്കുമെന്ന സൂചനയാണ് എ.ഡി.ജി.പി വിജയ് സാഖറെ നല്‍കുന്നത്. ശ്രീനിവാസന്‍ വധത്തിലും എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സുബൈര്‍ വധത്തിലും ശരിയായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും എ.ഡി.ജി.പി അറിയിച്ചു. അതേസമയം, കൊലയാളിസംഘത്തിന് ആയുധങ്ങള്‍ എത്തിച്ച് നല്‍കിയ കാറിന്റെ ദൃശ്യങ്ങള്‍ പുറത്തായി. കെഎല്‍ 55 ഡി-4700…