യുഎസ് കോണ്‍ഗ്രസ് വുമണ്‍ ഇല്‍‌ഹാന്‍ ഒമറിന്റെ പാക്ക് അധീന കശ്മീര്‍ സന്ദര്‍ശനത്തെ ഇന്ത്യ അപലപിച്ചു

വാഷിംഗ്ടണ്‍: പാക്കിസ്താനില്‍ പര്യടനം നടത്തുന്ന യുഎസ് കോണ്‍ഗ്രസ് വുമണ്‍ ഇല്‍ഹാന്‍ ഒമറിന്റെ പാക്ക് അധീന കശ്മീര്‍ സന്ദര്‍ശനത്തെ ഇന്ത്യ അപലപിച്ചു. ഏപ്രില്‍ 20 മുതല്‍ 24 വരെയാണ് ഒമര്‍ പാക്കിസ്ഥാനില്‍ പര്യടനം നടത്തുന്നത്. ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ ഒമറിന്റെ സന്ദര്‍ശനം ഒമറിന്റെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയെയാണു പ്രതിഫലിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യവകുപ്പ് വക്താവ് അറിന്‍ഡം ബക്ഷി അഭിപ്രായപ്പെട്ടു. അവര്‍ ഉള്‍പ്പെടുന്ന രാജ്യത്തോ അവരുടെ ബിസിനസ്സിലോ അവര്‍ക്കു എന്തുമാകാം എന്നാല്‍, ഇന്ത്യയുടെ അതിര്‍ത്തിയെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടുന്നതു തികച്ചും പ്രതിഷേധാര്‍ഹമാണെന്നും വക്താവ് ചൂണ്ടിക്കാട്ടി. അതേസമയം, പാക്കിസ്താന്‍ സന്ദര്‍ശനത്തിനിടയില്‍ അധികാരത്തില്‍ നിന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സന്ദര്‍ശിച്ച ഒമറിന്റെ നടപടിയെ ചോദ്യം ചെയ്ത് പാക്കിസ്താന്‍ ഇന്റീരിയര്‍ മിനിസ്റ്റര്‍ റാണാ സനുള്ളയും രംഗത്തെത്തി. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണോ അതോ ആഭ്യന്തര ഇടപെടലാണോ എന്ന് റാണ ഒരു പ്രസ്താവനയില്‍…

ന്യൂയോര്‍ക്കില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു

ന്യൂയോര്‍ക്ക്: ക്വീന്‍സില്‍ വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ സംശയിക്കുന്ന ഒരാളെ ചെയ്തതായി ക്വീന്‍സ് പോലിസ് അറിയിച്ചു. ഒര്‍സൊല്യ ഗാലിനെ (51) എന്ന വീട്ടമ്മയെയാണ് വീട്ടിലെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. 58 കുത്തുകളാണ് ഇവരുടെ ശരീരത്തിലുണ്ടായിരുന്നതെന്ന് പോലീസ് വെളിപ്പെടുത്തി. ഈ കേസില്‍ സംശയിക്കുന്ന ഡേവിഡ് ബൊണോലയെ (44) യെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ഏപ്രില്‍ 21 വ്യാഴാഴ്ചയാണ് അറസ്റ്റ്. കുറ്റം സമ്മതിച്ച ഡേവിഡിനെതിരെ കൊലക്കുറ്റത്തിനും തെളിവുകള്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. രണ്ടു വര്‍ഷമായി രഹസ്യ ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ഡേവിഡ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12.40 നാണ് വീട്ടിലെത്തിയത്. ഈ സമയം ഒര്‍സൊല്യയും 13 വയസ്സുള്ള മകനും വീടിന്റെ ഒന്നാം നിലയില്‍ കിടന്നുറങ്ങുകയായിരുന്നു. ഭര്‍ത്താവും മൂത്തമകനും കോളജ് അഡ്മിഷനുവേണ്ടി വെസ്റ്റ് കോസ്റ്റിലായിരുന്നു. വീട്ടിലെത്തിയ ഡേവിഡും ഒര്‍സൊല്യയും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും വീട്ടിലുണ്ടായിരുന്ന കത്തിയെടുത്തു വീട്ടമ്മയെ കഴുത്തിലും വയറിലും…

കമലാ ഹാരിസിനും സുക്കർബർഗിനും റഷ്യ യാത്രാ വിലക്ക് ഏർപ്പെടുത്തി

വാഷിംഗ്ടണ്‍: ഉക്രെയ്‌നിന്മേൽ ഏർപ്പെടുത്തിയ ഉപരോധത്തിന് പ്രതികാരമായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഫെയ്‌സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ്, ഡസൻ കണക്കിന് പ്രമുഖ അമേരിക്കക്കാർക്കും കാനഡക്കാർക്കും റഷ്യ വ്യാഴാഴ്ച യാത്രാ വിലക്ക് ഏർപ്പെടുത്തി. 29 അമേരിക്കക്കാർക്കും 61 കനേഡിയൻമാർക്കുമുള്ള യാത്രാ നിയന്ത്രണങ്ങൾ — പ്രതിരോധ ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും ഇരു രാജ്യങ്ങളിലെയും പത്രപ്രവർത്തകരും ഉൾപ്പെടുന്നു — അനിശ്ചിതമായി പ്രാബല്യത്തിൽ തുടരുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളുടെയും “റസ്സോഫോബിക്” നയങ്ങൾക്ക് ഉത്തരവാദികളായ ആളുകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. വാഷിംഗ്ടണിൽ, ടാർഗെറ്റുചെയ്‌ത ഉദ്യോഗസ്ഥരിൽ ഒരാളായ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞത് യാത്രാ നിരോധനം “ഒരു ബഹുമതിയാണ്” എന്നാണ്. “സ്വന്തം ജനങ്ങളോട് കള്ളം പറയുകയും അയൽക്കാരെ ക്രൂരമായി പീഡിപ്പിക്കുകയും സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു ലോകം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു ഗവൺമെന്റിന്റെ രോഷം സമ്പാദിച്ചത്…

Hindus urge Tiroler Landestheater Innsbruck to drop culturally insensitive opera Lakmé

Hindus are urging Tiroler Landestheater Innsbruck in Austria to withdraw “Lakmé” opera; scheduled for premiering on November 26; which they feel seriously trivializes Hindu religious and other traditions. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that reportedly taxpayer funded Tiroler Landestheater Innsbruck should not be in the business of callously promoting appropriation of traditions, elements and concepts of “others”; and ridiculing entire communities. Zed, who is President of Universal Society of Hinduism, indicated that this deeply problematic opera was just a blatant belittling of a rich civilization and exhibited 19th-century…

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ചര്‍ച്ച തുടങ്ങി; 50 ദശലക്ഷം യെമന്‍ റിയാല്‍ ദയാധനം ആവശ്യപ്പെട്ടുവെന്ന് അധികൃതര്‍

ന്യുഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ചര്‍ച്ച തുടങ്ങി. യെമന്‍ ജയില്‍ അധികൃതര്‍ ജയിലിലെത്തി നിമിഷ പ്രിയയോട് ദയാധനത്തെ കുറിച്ച് സംസാരിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആവശ്യപ്പെടുന്നത് 50 ദശലക്ഷം (5 കോടി)യെമന്‍ റിയാലാണ്. ഏകദേശം 1.52 കോടി ഇന്ത്യന്‍ രൂപയ്ക്ക് മുകളില്‍ വരുമിത്. റംസാന്‍ അവസാനിക്കുന്നതിനു മുന്‍പ് തീരുമാനം അറിയിക്കണമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. നിമിഷയുടെ വധശിക്ഷ ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന നിമിഷയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇന്നലെ നിമിഷയുമായി സംസാരിച്ചുവെന്നും എത്രയും പെട്ടെന്നുള്ള ഇടപെടല്‍ വേണമെന്ന് നിമിഷ ആവശ്യപ്പെട്ടതായും ഭര്‍ത്താവ് പറഞ്ഞു. വധശിക്ഷ ഒഴിവാക്കാന്‍ നിമിഷ പ്രിയ നല്‍കിയ അപ്പീലുകള്‍ യെമന്‍ കോടതികള്‍ തള്ളിയതോടെ മെയന്‍ നിയമപ്രകാരം ദയാധനം നല്‍കി ശിക്ഷയില്‍ ഇളവ് നേടുകയാണ് ഏക പോംവഴി. ദയാധനം സ്വീകരിക്കാന്‍ ആദ്യമൊന്നും തലാലിന്റെ കുടുംബം തയ്യാറായില്ലെങ്കിലും നിരന്തരം ചര്‍ച്ചകളെ…

കരിപ്പൂരില്‍ വീണ്ടും പോലീസിന്റെ സ്വര്‍ണവേട്ട; രണ്ടര കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്നും രണ്ടര കിലോ സ്വര്‍ണം പിടികൂടി. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. കാലില്‍ വച്ചുകെട്ടിയ നിലയിലും ലഗേജില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വര്‍ണം. അഞ്ച് പേരെയും ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഏഴ് പേരെയും പോലീസ് പിടികൂടി. നാല് കാറുകളും പിടിച്ചെടുത്തു. കഴിഞ്ഞ മാസവും പോലീസ് പരിശോധനയില്‍ അഞ്ചര കിലോ സ്വര്‍ണവുമായി 19 പേര്‍ പിടിയിലായിരുന്നു.  

പാലക്കാട് ശ്രീനിവാസന്‍ വധം; രണ്ടു പേര്‍ കൂടി അറസ്റ്റില്‍; തെളിവെടുപ്പ്

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം നാലു പേരുടെ അറസ്റ്റു രേഖപ്പെടുത്തിയിവരുന്നു. അതേസമയം, ആക്രമികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ കണ്ടെത്തിയതായാണ് സൂചന. കൃത്യത്തിന് ഉപയോഗിച്ച് ആയുധങ്ങള്‍ എത്തിച്ച ഓട്ടോറിക്ഷ ഉള്‍പ്പടെയുള്ള വാഹനങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ അറസ്റ്റിലായ നാലു പേരില്‍ രണ്ടു പ്രതികളുമായി പോലീസ് ശംഖുവാരത്ത് തെളിവെടുപ്പ് നടത്തുകയാണ്. മൊബൈലും ആയുധങ്ങളും ഉപേക്ഷിച്ചുവെന്ന് കരുതുന്ന സ്ഥലത്താണ് പരിശോധന.

ജമ്മുവില്‍ സിഐഎസ്എഫ് ജവാന്മാരുടെ ബസിനു നേരെ ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു

വെള്ളിയാഴ്ച രാവിലെ ജമ്മുവിലെ ഛദ്ദ ക്യാമ്പിന് സമീപം സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ബസിനുനേരെ ഭീകരർ പതിയിരുന്ന് ആക്രമണം നടത്തി ഒരു ജവാൻ വീരമൃത്യു വരിച്ചു. ബസിൽ 15 ജവാൻമാരുണ്ടായിരുന്നു എന്നും അവർ ഡ്യൂട്ടിക്ക് പോകുകയായിരുന്നെന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജമ്മുവിലെ ഛദ്ദ ക്യാമ്പിന് സമീപം രാവിലെ ഷിഫ്റ്റിനായി 15 സി.ഐ.എസ്.എഫ് ജവാന്മാർ സഞ്ചരിച്ച ബസ് പുലർച്ചെ 4.15 ഓടെയാണ് ഭീകരർ ആക്രമിച്ചത്. സി.ഐ.എസ്.എഫ് തിരിച്ചടിച്ചു. ഒരു സിഐഎസ്എഫ് എഎസ്ഐ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മുതിർന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, താഴ്‌വരയിൽ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷനിൽ ആകെ 4 ഭീകരരെ വധിച്ചതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ഇതിനുപുറമെ, ജമ്മുവിലെ സുൻജ്‌വാൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും 4 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഉക്രെയ്‌നിന് സുരക്ഷാ സഹായമായി 800 മില്യൺ ഡോളറിന്റെ ആയുധങ്ങള്‍ ബൈഡന്‍ പ്രഖ്യാപിച്ചു

വാഷിംഗ്ടൺ: പീരങ്കികൾ, ഹോവിറ്റ്‌സർ, വെടിയുണ്ടകൾ, തന്ത്രപരമായ ഡ്രോണുകൾ എന്നിവയുൾപ്പെടെ 800 മില്യൺ യുഎസ് ഡോളർ അധിക സുരക്ഷാ സഹായമായി ഉക്രൈന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. അമേരിക്ക സന്ദർശിക്കുന്ന ഉക്രേനിയൻ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാലുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ബൈഡൻ ഈ തീരുമാനമെടുത്തതെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. പുതിയ സഹായം, കിഴക്ക് – ഡോൺബാസ് മേഖലയിൽ പോരാടാനുള്ള ഉക്രെയ്നിന്റെ കഴിവുകൾ കൂടുതൽ വർദ്ധിപ്പിക്കും. ഹെവി ആർട്ടിലറി ആയുധങ്ങൾ, ഡസൻ കണക്കിന് ഹൊവിറ്റ്‌സർ, 144,000 വെടിയുണ്ടകൾ എന്നിവ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ തന്ത്രപരമായ ഡ്രോണുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് കവച വിരുദ്ധ മിസൈലുകൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ഗ്രനേഡ് ലോഞ്ചറുകൾ, മെഷീൻ ഗണ്ണുകൾ, റൈഫിളുകൾ, റഡാർ സംവിധാനങ്ങൾ, കൂടാതെ 50 ദശലക്ഷത്തിലധികം വെടിയുണ്ടകൾ എന്നിവയും യുഎസ് അയച്ചിട്ടുണ്ടെന്ന് ബൈഡന്‍ പറഞ്ഞു. “ഉക്രെയ്നിലെ എല്ലാ റഷ്യൻ ടാങ്കുകൾക്കും, യുഎസ്…

സാൻ അന്റോണിയോ ഓർത്തഡോക്സ് ദേവാലയ കൂദാശയും ഇടവക പെരുന്നാളും ഏപ്രിൽ 29 മുതൽ

സാൻ അന്റോണിയോ: സാൻ അന്റോണിയോ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ പുതുതായി പണികഴിപ്പിച്ച ദേവാലയത്തിന്റെ കൂദാശയും ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളും ഏപ്രിൽ 29, 30 മെയ് 1 തീയതികളിൽ പൂർവാധികം ഭംഗിയായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു. പരിശുദ്ധ കാതോലിക്ക ബാവായുടേയും ഭദ്രാസന മെത്രാപ്പോലീത്ത ഡോ. സഖറിയ മാർ അപ്രേം തിരുമനസ്സിന്റെയും അനുഗ്രഹാശിസ്സുകളോടു കൂടി ഡൽഹി ഭദ്രാസന മെത്രാപോലിത്ത ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് തിരുമനസ്സിന്റെ പ്രധാന കാർമികത്വത്തിലും സമീപ ഓർത്തഡോൿസ് ഇടവകളുടെ സഹകരണത്തിലും ദേവാലയത്തിന്റെ വിശുദ്ധ മൂറോൻ കൂദാശയും വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളും നടത്തപ്പടുകയാണ്. 2004 ന്റെ ആരംഭത്തിൽ കാലം ചെയ്ത മാത്യൂസ് മാർ ബർണബാസ്‌ തിരുമേനിയുടെ കല്പനയിലൂടെ രൂപീകൃതമായ ഇടവക സ്വന്തമായി വാങ്ങിയ സ്ഥലത്തു പണിതുയർത്തിയതാണ് പുതിയ ദേവാലയം. കോവിഡ് എന്ന മാരക വൈറസിന്റെ പ്രതിസന്ധി…