ഫോമാ കൻകൂൺ രാജ്യാന്തര കുടുംബ സംഗമം: ജോയ് സാമുവേൽ രജിസ്ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍; ബൈജു വർഗ്ഗീസ് കോഓർഡിനേറ്റർ

അമേരിക്കയിലെ മലയാളി സംഘടനകളും, മലയാളി കുടുംബങ്ങളും ആവേശത്തോടെ കാത്തിരിക്കുന്ന മെക്സിക്കോയിലെ കൻകൂണിൽ വെച്ച് നടക്കുന്ന ഫോമയുടെ ഏഴാമത് രാജ്യാന്തര കുടുബ സംഗമത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ ഏകോപിക്കാൻ ജോയ് സാമുവേൽ ചെയർമാനായും,ശ്രീ ബൈജു വർഗ്ഗീസ് കൺവീനർ ആയും, പ്രവർത്തന മികവുകൊണ്ടും, പ്രതിഭകൊണ്ടും, കഴിവു തെളിയിച്ച അഞ്ചംഗ സമിതിയെ തെരെഞ്ഞെടുത്തു. സജൻ മൂലപ്ലാക്കൽ, സജീവ് വേലായുധൻ, സുനിത പിള്ള, സിമി സൈമൺ, , എന്നിവരാണ് മറ്റു സമിതിയംഗങ്ങൾ.നാല് രാവും പകലും നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിൽ പങ്കു ചേരാനുള്ളവരുടെയും, ഫോമയുടെ വരുംകാല ഭരണ സമിതിയെ തെരെഞ്ഞെടുക്കാനുള്ളവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുക എന്ന ദൗത്യമാണ് സമിതിക്കുള്ളത്. ഫോമയുടെ ആദ്യ രജിസ്ട്രേഷൻ കമ്മറ്റി ചെയർമാനാണു ജോയ് സാമുവേൽ ഹൂസ്റ്റണിലെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ഏജന്റും അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ സജീവ പ്രവർത്തകനുമായ ജോയ് ട്രസ്റ്റി ബോർഡ് അംഗം, വൈസ്…

ന്യൂ മെക്‌സിക്കോയിലെ കാട്ടുതീയിൽ രണ്ട് പേർ മരിച്ചു; നൂറുകണക്കിന് വീടുകൾ കത്തിനശിച്ചു

ന്യൂ മെക്‌സിക്കോയിലെ റൂയ്‌ഡോസോയിൽ കാട്ടുതീയില്‍ പെട്ട് വൃദ്ധ ദമ്പതികൾ അവരുടെ വീട്ടിൽ വെച്ച് മരിച്ചു. കാട്ടുതീ നൂറുകണക്കിന് വീടുകൾ നശിപ്പിക്കുകയും ആയിരക്കണക്കിന് ആളുകളെ പർവത നഗരത്തിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തതായി പ്രാദേശിക അധികൃതര്‍ പറഞ്ഞു. വടക്കുകിഴക്കൻ റൂയ്‌ഡോസോയിലെ കത്തിക്കരിഞ്ഞ വീട്ടിൽ വ്യാഴാഴ്ചയാണ് ദമ്പതികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടതെന്ന് കുടുംബാംഗങ്ങൾ പോലീസിനോട് പറഞ്ഞു. കാട്ടുതീ പടര്‍ന്നുപിടിക്കുന്നതിനിടെ അവരെ വീട്ടില്‍ നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്ന് അവര്‍ പറഞ്ഞതായി ന്യൂ മെക്‌സിക്കോ സ്റ്റേറ്റ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക അധികാരികൾ പറയുന്നതനുസരിച്ച്, തിരിച്ചറിഞ്ഞിട്ടില്ലാത്ത ദമ്പതികളാണ് മരണപ്പെട്ടവരില്‍ ആദ്യത്തേത്. മക്ബ്രൈഡ് ഫയർ എന്ന് വിളിക്കപ്പെടുന്ന കാട്ടുതീ 207 വീടുകൾ നശിപ്പിക്കുകയും 5,736 ഏക്കർ (2,321 ഹെക്ടർ) കത്തിനശിക്കുകയും ചെയ്തു. 90 mph (144 kph) വേഗതയിൽ വീശിയടിച്ച കാറ്റാണ് വീടുകൾ നിറഞ്ഞ കാടുകളുള്ള മലയിടുക്കുകളിലൂടെ തീ ആളിപ്പടരാന്‍ കാരണമായത്.…

മിഷിഗൺ പോലീസ് കൊലപ്പെടുത്തിയ കറുത്ത വർഗ്ഗക്കാരന്റെ കുടുംബം പോലീസിനെതിരെ നിയമനടപടിക്കൊരുങ്ങുന്നു

മിഷിഗണ്‍: മാരകമായ വെടിവയ്പ്പിന്റെ വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ, ട്രാഫിക് സ്റ്റോപ്പിനിടെ മിഷിഗൺ പോലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയ ആഫ്രിക്കൻ അഭയാർത്ഥിയുടെ കുടുംബം വ്യാഴാഴ്ച ഉദ്യോഗസ്ഥനെ സേനയിൽ നിന്ന് പിരിച്ചുവിടണമെന്നും ക്രിമിനൽ കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം, 26 കാരനായ കോംഗോയില്‍ നിന്നുള്ള അഭയാർത്ഥിയായ കറുത്ത വംശജന്‍ പാട്രിക് ലിയോയ ഗ്രാൻഡ് റാപ്പിഡ്‌സ് പരിസരത്ത് ട്രാഫിക് സ്റ്റോപ്പിൽ വെച്ച് പോലീസ് ഓഫീസറുമായുള്ള മല്‍‌പിടുത്തത്തിനിടെയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഒരു പത്രസമ്മേളനത്തിൽ ഒരു വിവർത്തകനിലൂടെ സംസാരിച്ച ലിയോയയുടെ മാതാപിതാക്കൾ തങ്ങളുടെ ആദ്യത്തെ മകനെ നഷ്ടപ്പെട്ടതില്‍ ദുഃഖാര്‍ത്തരായി, അമേരിക്കയിൽ ഇത് സംഭവിക്കുമെന്ന് തങ്ങൾ ഒരിക്കലും വിശ്വസിച്ചില്ലെന്നും വിലപിച്ചു. “ഒരു ഉദ്യോഗസ്ഥൻ എന്റെ മകന്റെ മുകളിൽ നിൽക്കുന്നത് കണ്ട് എന്റെ ഹൃദയം തകർന്നു, അവന്റെ തലയ്ക്ക് പിന്നിൽ വെടിവച്ചപ്പോൾ എന്റെ ഹൃദയം ശരിക്കും തകർന്നു,” പിതാവ് പീറ്റർ ലിയോയ പറഞ്ഞു. 2014-ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്…

വിശുദ്ധ വാരവും വിശുദ്ധ ജീവിതവും: പി.പി. ചെറിയാൻ

രണ്ടു വർഷമായി ആഗോള ജനതയെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുകയും ,ലക്ഷകണക്കിനാളുകളുടെ ജീവൻ അപഹരിച്ചതിലൂടെ മാതാപിതാക്കൾ നഷ്ടപെട്ട മക്കളെയും,മക്കൾ നഷ്ടപെട്ട മാതാപിതാക്കളെയും,ഭാര്യമാർ നഷ്ടപെട്ട ഭർത്താക്കന്മാരേയും ,ഭർത്താക്കന്മാർ നഷ്ടപെട്ട ഭാര്യമാരെയും ,സഹോദരന്മാർ നഷ്ടപെട്ട സഹോദരിമാരെയും ,സഹോദരിമാർ നഷ്ടപെട്ട സഹോദരന്മാരെയും സൃ ഷ്ടിക്കുകയും ,അനേകരെ നിത്യ രോഗികളാക്കി മാറ്റുകയും ചെയ്ത കോവിഡ് എന്ന മഹാമാരിയുടെ കരാളഹസ്തങ്ങളിൽ നിന്നും സാവകാശം മോചിതരായി എന്നു വിശ്വസിച്ചു മുൻ വർഷങ്ങളെ പോലെത്തന്നെ ഈ വര്ഷവും ക്രൈസ്‌തവ ജനത ഭയഭക്തിപൂര്‍വ്വം ആചരിച്ചുവന്നിരുന്ന അമ്പതു നോയമ്പിന്‍െറ സമാപന ദിനങ്ങളിലേക്ക്‌ പ്രവേശിച്ചിരിക്കുന്നു പീഢാനുഭവ ആഴ്‌ച (വിശുദ്ധ വാരം) ആരംഭിക്കുന്നതിന്റെ ഭാഗമായി ഹോശാനാ ഞായര്‍ എല്ലാവരും ആഘോഷപൂര്‍വ്വം കൊണ്ടാടി. തലമുറകളായി പ്രതീക്ഷയോടെ കാത്തിരുന്ന യിസ്രയേല്‍ ജനതയുടെ വീണ്ടെടുപ്പുകാരന്‍, തച്ചനായ ജോസഫിന്റെയും കന്യക മറിയയുടേയും സീമന്തപുത്രന്‍ ജനസഹസ്രങ്ങളുടെ അകമ്പടിയോടും ആരവത്തോടും യെരുശലേം ദേവാലയത്തിലേക്ക്‌ കഴുതക്കുട്ടിയുടെ പുറത്ത്‌ പ്രവേശിച്ചതിന്‍റ ഓര്‍മ്മ!.തങ്ങളുടെ വസ്‌ത്രങ്ങള്‍ വഴിയില്‍ വിരിച്ചും,…

കാൽഗറി മലയാളി ഗായിക അനിതയുടെ ആദ്യ വിഷു ഗാനം റിലീസ് ചെയ്തു

കാൽഗറി മലയാളിയും ഗായികയുമായ അനിത കൊടുപ്പുറത്തിന്റെ ആദ്യ വിഷു ഗാനം ‘കുറുമാലി കണ്ണൻ’ റിലീസ് ചെയ്തു . വളർന്നുവരുന്ന യുവ സംഗീത സംവിധായകൻ മുരളി അപ്പാടത്ത് ആണ് ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഫ്‌ളവേഴ്‌സ് യു.എസ്.എ സിങ് & വിൻ മത്സരാർത്ഥിയായിരുന്ന അനിത കൊടുപ്പുറത്ത്‌ , ഷാജി അയനിക്കാട്, ശങ്കരൻ നമ്പൂതിരിപ്പാട് എന്നിവരുടെ കീഴിലാണ് കർണാട്ടിക് സംഗീതം അഭ്യസിക്കുന്നത് .

ടെക്‌സസില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ അയയ്ക്കുന്നത് നല്ലതെന്ന് ജെന്‍ സാക്കി

വാഷിംഗ്ടണ്‍: ടെക്‌സസ് അതിര്‍ത്തിയിലുള്ള അനധികൃത കുടിയേറ്റക്കാരെ വാഷിംഗ്ടണ്‍ ഡിസിയിലേക്ക് അയയ്ക്കുന്നതിനുള്ള തീരുമാനം നല്ലതെന്നും, അവരെ സ്വീകരിക്കാന്‍ തയാറാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു. ക്യാപിറ്റോള്‍ ബില്‍ഡിംഗിന്റെ ഒരു ബ്ലോക്ക് അകലെയാണ് ടെക്‌സസ് അതിര്‍ത്തിയില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഇറക്കിവിട്ടത്. അവരുടെ കൈയ്യിലെ റിസ്റ്റ് ബാന്റ് നീക്കം ചെയ്ത് സ്വതന്ത്രരായി പോകാന്‍ അനുവദിച്ചതായും ജെന്‍ സാക്കി പറഞ്ഞു. ബൈഡന്‍ ഭരണകൂടമാണ് അമേരിക്കയില്‍ എത്തിയ അനധികൃത കുടിയേറ്റക്കാരെ ടെക്‌സസ് ഉള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ കൊണ്ടുവന്നുവിട്ടത്. ടൈറ്റില്‍ 42 നീക്കം ചെയ്തതോടെ ടെക്‌സസില്‍ എത്തിച്ചേര്‍ന്നവരെ തിരിച്ച് വാഷിംഗ്ടണിലേക്ക് അയക്കുമെന്ന് ടെക്‌സസ് ഗവര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരു ബസില്‍ 42 പേരെ വീതം 900 ബസുകളാണ് ഇതിനുവേണ്ടി ടെക്‌സസ് ഡിവിഷന്‍ ഓഫ് എമര്‍ജന്‍സി മാനേജ്‌മെന്റ് തയാറാക്കിയിരുന്നത്. കൊളംബിയ, ക്യൂബ, നിക്കരാഗ്വ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും എത്തിയവരെയായിരുന്നു ഫെഡറല്‍ ഗവണ്‍മെന്റ്…

മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് മിത്രാസ് ഫെസ്റ്റിവൽ ആൻഡ് അവാർഡ് നൈറ്റ് ജൂൺ നാലിന്

ന്യൂജേഴ്‌സി : നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് മിത്രാസ് ഫെസ്റ്റിവൽ ആൻഡ് അവാർഡ് നെറ്റിന് ജൂൺ നാലിന് തിരശീല ഉയരും . ന്യൂജേഴ്‌സിയിലെ ബ്രിഡ്‌ജ്‌വാട്ടർ നഗരത്തിൽ സ്ഥിതി ചെയുന്ന ബ്രിഡ്‌ജ്‌വാട്ടർ രാരിറ്റൻ ഹൈസ്കൂളിലാണ് കലാവിസ്മയങ്ങളുടെ നിറക്കൂട്ടായ മിത്രാസ് ഫെസ്റ്റിവൽ ആൻഡ് അവാർഡ് നെറ്റിന് വേദി ഒരുങ്ങുന്നത് . ഗോൾഡൻ ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ നിറ വർണങ്ങളുടെ കലാഉത്സവത്തിനു മാറ്റ് കൂട്ടുന്നതിനായി നോർത്ത് അമേരിക്കയിലെ കലാവിസ്മയങ്ങളോടൊപ്പം പ്രശസ്ത അഭിനേത്രി മാന്യയും, പിന്നണിഗായകൻ ഫ്രാങ്കോയും, കൂടാതെ സെലിബ്രിറ്റി ഡാൻസറും കോറിയോഗ്രാഫറും ആയ നീരവ് ബവ്‌ലേച്ഛയും പരിപാടിയിൽ പങ്കുചേരും മിത്രാസ് ഫെസ്റ്റിവൽ ആൻഡ് അവാർഡ് നൈറ്റിന്റെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. നോർത്ത് അമേരിക്കൻ ഇന്ത്യക്കാർ നിർമിച്ച ഷോർട് ഫിലിം അവാർഡ് ഫെസ്റ്റിവലും പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്…

ബ്രിട്ടനിലെ കുട്ടികൾക്കായി മോഡേണയുടെ കൊറോണ വാക്സിൻ അംഗീകരിച്ചു

ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) 6 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള ആധുനിക കോവിഡ്-19 വാക്സിൻ സ്പൈക്ക്വാക്സിന് അംഗീകാരം നൽകി. “ആറു മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കായി മോഡേണ നിർമ്മിച്ച സ്‌പൈക്ക്‌വാക്‌സ് വാക്‌സിൻ യുകെയിൽ അംഗീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടു ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ഈ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണ്,” MHRA ചീഫ് ജൂൺ റെനെ പറഞ്ഞു. പ്രസ്താവന പ്രകാരം, 2021 ജനുവരിയിൽ 18 വയസ്സിന് മുകളിലുള്ള മുതിർന്നവർക്കായി Spikevax വാക്സിൻ അനുവദിച്ചു. 2021 ഓഗസ്റ്റിൽ 12-17 വയസ്സ് പ്രായമുള്ള കൗമാരക്കാർക്കായി ഇത് അംഗീകരിച്ചിരുന്നു. ബയോഎൻടെക്/ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ, നോവാവാക്സ്, ആസ്ട്രസെനെക്ക, വാൽനേവ എന്നിവയുൾപ്പെടെ കൊറോണ വൈറസിനെതിരായ ആറ് വാക്സിനുകൾക്ക് യുകെ ഇതുവരെ അംഗീകാരം നൽകിയിട്ടുണ്ടെന്ന് സ്പുട്നിക് റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടനിൽ കൊറോണ വൈറസ് ബാധ…

വിഷു വരുമ്പോള്‍ (എഡിറ്റോറിയല്‍)

നാടും വീടും വിട്ടു അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ആളുകള്‍ എന്തിനാണ് നമ്മുടെ നാട്ടിലെ ആഘോഷങ്ങളായ ഓണം, വിഷു എന്നിവ സംഘടിപ്പിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ആരെ ബോധിപ്പിക്കുവാനാണ്? അതോ വെറും ഒരു കൂട്ടായ്മ മാത്രമാണോ? ലോകത്തിന്റെ എതു മൂലയിലും ഒരു മലയാളി ഉണ്ടെന്നാണ് പറയപ്പെടുന്നത്‌. നീല്‍ ആംസ്ട്രോന്ഗ് ചന്ദ്രനില്‍ മലയാളിയുടെ കടയില്‍ നിന്ന് ചായ കുടിച്ചാണ് മടങ്ങിയതെന്ന് ഒരു തമാശയുണ്ട്. മലയാളിക്ക് ഒരു പൊതു സ്വഭാവമുണ്ട്. മറ്റാരെക്കാളും സ്വന്തം മനസ്സിലേക്ക് ചുഴിഞ്ഞു നോക്കുകയും ചെയ്യുന്നു മലയാളി. അവിടെ സ്വന്തം മനസ്സിന്‍റെ ഒരു മൂലയില്‍-സ്വകീയമായ ഒരിടം കണ്ടെത്തുന്നതില്‍ തല്‍പരനാണ്‌ മലയാളി. ആ ഇടത്തിന് മലയാളത്തിന്റെ മണ്ണും മണവുമാണ്. “ഏതു വിദേശത്ത് പോന്നു വസിച്ചാലും, ഏകാന്ത പുത്രനാം കേരളീയന്‍.” എന്ന് മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍ പാടിയത് ഈ അര്‍ത്ഥത്തിലാണ്. നമ്മുടെ നാടും സംസ്കാരവും അതിന്റെ മണ്ണും പുഴകളും ഭക്ഷണവും വസ്ത്രവും കാറ്റും മണവും…

വിഷു സ്പെഷ്യല്‍ (അടുക്കള)

മലയാളിയുടെ പ്രധാന ആഘോഷമാണ് വിഷു. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ പുതിയ വര്‍ഷം കണികണ്ടുണരുന്ന ദിവസം. കൈനീട്ടവും പൂത്തിരിയുമായി മലയാളി വിഷു ആഘോഷിക്കുന്നു. വിഷുവിന് തയാറാക്കുന്ന ചില വിഭവങ്ങള്‍ പരിചയപ്പെടാം. വിഷുക്കാലത്ത് ലഭിക്കുന്ന മാങ്ങയും ചക്കയും ഉപയോഗിച്ചാണ് മിക്ക വിഭവങ്ങളും തയാറാക്കുന്നത്. വിഷുക്കട്ട പച്ചരി -അര കിലോ രണ്ടു തേങ്ങ ചിരകിയത് ജീരകം – ഒരു ചെറിയ സ്പൂണ്‍ ഉപ്പ് അണ്ടിപ്പരിപ്പ്, മുന്തിരി നെയ്യ് -രണ്ടു ചെറിയ സ്പൂണ്‍ പാകം ചെയ്യുന്ന വിധം തേങ്ങ ചിരകിയതു പിഴിഞ്ഞ് ഒരു കപ്പ്. വീണ്ടും പിഴിഞ്ഞ് രണ്ടു കപ്പ് പാലുകൂടി ശേഖരിക്കുക. രണ്ടാം പാലും ഉപ്പും ചേര്‍ത്ത് പച്ചരി വേവിക്കുക. വെന്ത് കഴിയുമ്പോള്‍ ജീരകവും ഒന്നാം പാലും ചേര്‍ത്തിളക്കി വെള്ളം വറ്റിക്കുക. ഒരു പരന്ന പാത്രത്തില്‍ വേവിച്ച വിഷുക്കട്ട നിരത്തുക നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു മുകളില്‍ വിതറി കട്ടകളാക്കി മുറിക്കുക.…