കര്‍ഷകപീഡനങ്ങളും അത്മഹത്യകളും പെരുകുമ്പോള്‍ സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നു: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: കടക്കെണിയും വിലത്തകര്‍ച്ചയും ഉദ്യോഗസ്ഥ പീഡനവും ഭരണസംവിധാനങ്ങളുടെ കര്‍ഷകവിരുദ്ധ സമീപനവുംമൂലം കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ നിരന്തരം പെരുകുമ്പോള്‍ സര്‍ക്കാര്‍ നിഷ്‌ക്രിയരായി നിന്ന് ഒളിച്ചോട്ടം നടത്തുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു. സംസ്ഥാനത്തെ കര്‍ഷകരെ സംരക്ഷിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധതയ്‌ക്കെതിരെ ശബ്ദിക്കുവാന്‍ അവകാശമില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. സര്‍ഫാസി നിയമം മറയാക്കി ബാങ്കുകള്‍ കര്‍ഷകന്റെമേല്‍ സംഹാരതാണ്ഡവമാടുമ്പോഴും സര്‍ക്കാര്‍ നിശബ്ദസമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന കേരളബാങ്കും കര്‍ഷകരെ നിരന്തരം ദ്രോഹിക്കുന്നു. കൃഷിനാശം സംഭവിച്ചവര്‍ക്കുള്ള ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍മാത്രം ഒതുങ്ങി. കര്‍ഷകരെ മരണത്തിലേയ്ക്ക് തള്ളിവിട്ടിട്ട് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും കടംവാങ്ങി ശമ്പളം നല്‍കാന്‍ മാത്രമായി സംസ്ഥാന ഭരണസംവിധാനങ്ങള്‍ അധഃപതിച്ചിരിക്കുന്നത് ദുഃഖകരവും ജനാധിപത്യസമൂഹത്തിന് അപമാനകരവുമാണ്. കേരളത്തിലെ ഗ്രാമീണ കര്‍ഷകരില്‍ 95 ശതമാനവും കടക്കെണിയിലാണെന്ന് സാമ്പത്തിക സര്‍വ്വേയും കാര്‍ഷിക കടാശ്വാസകമ്മീഷന്റെ റിപ്പോര്‍ട്ടുകളും…

സംഗീതത്തിലൂടെ മുസ്ലീം വിരുദ്ധ വിദ്വേഷം പരത്തുന്ന ഹിന്ദുത്വ ഗ്രൂപ്പുകൾ

ഹൈദരാബാദ്: 2007-ലാണ് അധികം അറിയപ്പെടാത്ത ഗായകൻ തരുൺ സാഗർ പാടിയ ‘ബനായേംഗേ മന്ദിർ, കസം തുംഹാരി റാം’ എന്ന ഭജൻ, ഇന്ത്യയിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രശസ്തി നേടിയത്. ആൽബത്തിന്റെ ദശലക്ഷക്കണക്കിന് സിഡികളും ഓഡിയോ കാസറ്റുകളുമാണ് ലോകമെമ്പാടും വിറ്റുപോയത്. തുടക്കത്തിൽ, ഇത്തരം ആൽബങ്ങളിലൂടെ രാജ്യത്തിന്റെ ക്രമസമാധാനത്തിനോ സാമൂഹിക ഘടനയ്‌ക്കോ ഒരു പ്രത്യേക ഭീഷണിയും ഇന്റലിജൻസ് ഏജൻസികൾ കണ്ടില്ല. എന്നാല്‍, ഒരു വർഷത്തിനുശേഷം സംസ്ഥാനത്ത് കലാപം വ്യാപിപ്പിക്കുന്നതിന് ഉള്ളടക്കം കാരണമാണെന്ന് മഹാരാഷ്ട്ര പോലീസ് കണ്ടെത്തി. 2009-ൽ, അംബെ സീരീസ് കമ്പനി നിർമ്മിച്ച തരുൺ സാഗറിന്റെയും മറ്റൊരു ഗായകൻ സാജു ശർമ്മയുടെയും ‘പ്രകോപനാത്മക’ ഗാനങ്ങൾ ആൽബത്തിന്റെ വിസിഡി പോലീസ് നിരോധിച്ചിരുന്നു. രാജ്യത്തുടനീളമുള്ള ഇന്റലിജൻസ് സർക്കിളുകളിലെ പലർക്കും അറിയാമായിരുന്നു, വിദ്വേഷ പ്രസംഗങ്ങൾ ഇനി പൊതുയോഗങ്ങളിൽ കേൾക്കില്ലെന്ന്. പകരം, വിദ്വേഷം വളർത്താനും പ്രചരിപ്പിക്കാനും പ്രകോപനപരവും പ്രേരിപ്പിക്കുന്നതുമായ വാക്കുകൾ പാട്ടുകളിലൂടെ ‘വിഷം പരത്തുക’…

ലൗ ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെതിരെ കേസ്, ജോര്‍ജ് എം തോമസിന്റെത് നാക്കുപിഴ; വി.മുരളീധരന്‍

ന്യൂഡല്‍ഹി: ലൗ ജിഹാദ് വിഷയത്തില്‍ സിപിഎമ്മിന്റെ കാപട്യം പുറത്തുവന്നുവെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞ പാല ബിഷപ്പിനെതിരെ കേസെടുത്തു. ബിഷപ്പിനെതിരെ കേസെടുത്തവര്‍ സിപിഎം നേതാവ് ജോര്‍ജ് എം. തോമസിനെതിരെ കേസെടുക്കുന്നില്ല. പാലാ ബിഷപ്പില്‍ നിന്നും സിപിഎം നേതാവിലേക്ക് എത്തിയപ്പോള്‍ നാക്കുപിഴയായി മാറി. സിപിഎമ്മിന്റെ അവസര വാദം വീണ്ടും പുറത്താകുന്നുവെന്നും വി.മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. അതേസമയം, തീവ്രവര്‍ഗ്ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സി പി എമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.. കുരിശും കൊന്തയും നല്‍കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം. തോമസ്സു മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സി പി എമ്മിന് രണ്ടാംതരം പൗരന്മാര്‍ തന്നെ. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതല്‍ വിഷം ചീറ്റിയതും സി. പി. എം ആയിരുന്നല്ലോ. ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യം തന്നെ.…

മിശ്രവിവാഹ വിവാദം: ജോര്‍ജ് എം. തോമസിനെ തള്ളി സിപിഎം; പറഞ്ഞത് നാക്കുപിഴ, തെറ്റുപറ്റിയെന്ന് ജോര്‍ജ് തോമസും

കോഴിക്കോട്: കോടഞ്ചേരിയിലെ ഡി.വൈ.എസ്.പി നേതാവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ജോര്‍ജ് എം. തോമസ് നടത്തിയ പരാമര്‍ശത്തെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍. പാര്‍ട്ടി പൊതുസമീപനത്തില്‍ നിന്ന് വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന് നാക്കുപിഴ സംഭവിച്ചതാണ്. തന്റെ ഭാഗത്തുനിന്നുണ്ടായ പിശക് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. പാര്‍ട്ടിയെ ഇക്കാരയം അറിയിച്ചിട്ടുണ്ടെന്നും പി.മോഹനന്‍ പറഞ്ഞു. ഈ സാഹചര്യത്തെ മുതലെടുത്ത് കോടഞ്ചേരിയിലെ ചില ആളുകള്‍ രാഷ്ട്രീയ താല്‍പര്യം വച്ച് വ്യത്യസ്ത സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കനുമുള്ള ശ്രമങ്ങള്‍ സിപിഎം അംഗീകരിക്കില്ല. അത് തടയാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകും. ഇക്കാര്യത്തില്‍ ലൗ ജിഹാദ് വിഷയം ഉള്‍പ്പെട്ടിട്ടില്ല. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വേട്ടയാടാനും ആരകമിക്കാനുമെല്ലാം ആര്‍.എസ്.എസും സംഘപരിവാറും ബോധപൂര്‍വ്വം ഉന്നയിക്കുന്ന കാര്യങ്ങളാണ് ലൗ ജിഹാദ് പോലെയുള്ള ആരോപണങ്ങളെന്നും പി.മോഹനന്‍ പറഞ്ഞു. ഇരുവരും ഒളിച്ചോടിയെന്നാണ് പറയുന്നത്. അത് വേണ്ടിയിരുന്നില്ല, ഇക്കാര്യം നേരത്തെ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിരുന്നെങ്കില്‍…

മുന്‍ മന്ത്രി എം.പി. ഗോവിന്ദന്‍ നായര്‍ അന്തരിച്ചു

കോട്ടയം: മുന്‍ മന്ത്രി കോട്ടയം ഈരയില്‍ക്കടവ് സുധര്‍മ്മയില്‍ എം.പി. ഗോവിന്ദന്‍ നായര്‍ (94) അന്തരിച്ചു. ശങ്കര്‍ മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രിയും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്നു. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന ഗോവിന്ദന്‍ നായര്‍. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരികയായിരുന്നു.   അഭിഭാഷകന്‍, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, കേരളാ ബാര്‍ അസോസിയേഷനംഗം, അര്‍ബന്‍ ബാങ്ക് അസോസിയേഷനംഗം, എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൂന്നു വയസുകാരന്റെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയില്‍; അരുംകൊല കാമുകനൊപ്പം പോകാന്‍

പാലക്കാട്: എലപ്പുള്ളിയില്‍ മൂന്നു വയസുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീര്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ അമ്മ ആസിയയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. അതേസമയം, സംഭവത്തില്‍ അമ്മയ്ക്കു മാത്രമല്ല അമ്മയുടെ സഹോദരിക്കും ഭര്‍ത്താവിനും പങ്കുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ മുത്തച്ഛന്‍ ഇബ്രാഹിം മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍, തങ്ങള്‍ക്കു സംഭവത്തില്‍ പങ്കില്ലെന്നു അമ്മയുടെ സഹോദരി ആജിറ മാധ്യമങ്ങളോടു പ്രതികരിച്ചു കുട്ടി മരിച്ചു കിടക്കുന്‌പോള്‍ ഒന്നുമറിയാത്ത പോലെ പ്രതി പെരുമാറിയെന്നും ഇവര്‍ പറഞ്ഞു. കാമുകനൊപ്പം പോകാനാണ് അമ്മ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

കാവ്യാ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യും; അനൂപിനും സുരാജിനും നോട്ടീസ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച വീട്ടിലെത്തി ചോദ്യംചെയ്യും. ആലുവ പോലീസ് ക്ലബില്‍ എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമായത്. നേരത്തെ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാവ്യ ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടി നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കേസില്‍ സാക്ഷിയായ കാവ്യയെ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തെത്തി മൊഴിയെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായി. കേസില്‍ കാവ്യയുടെ പങ്ക് സൂചിപ്പിക്കും വിധം പുറത്തുവന്ന ശബ്ദസന്ദേശങ്ങളില്‍ വ്യക്തത വരുത്തുകയാണ് ചോദ്യംചെയ്യലിന്റെ ലക്ഷ്യം. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെയും ബുധനാഴ്ച ചോദ്യം ചെയ്യും. രാവിലെ ആലുവ പോലീസ് ക്ലബില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കി. സുരാജിന്റെയുള്‍പ്പെടെയുള്ള ശബ്ദരേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

എംഎൻഎസ് മേധാവി രാജ് താക്കറെ ഏകീകൃത സിവിൽ കോഡ് ആവശ്യപ്പെടുന്നു

താനെ: ഏകീകൃത സിവിൽ കോഡിനായി മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ ചൊവ്വാഴ്ച ആഹ്വാനം ചെയ്യുകയും ജനസംഖ്യാ വളർച്ച നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ഇവിടെ ഒരു പൊതു റാലിയിൽ സംസാരിച്ച അദ്ദേഹം, മസ്ജിദുകളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന തന്റെ ആവശ്യം ആവർത്തിച്ചു. മെയ് 3 ന് മുമ്പ് നടപടിയെടുക്കാൻ മഹാരാഷ്ട്ര സർക്കാരിന് അന്ത്യശാസനം നൽകി. “പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം,” ജനസംഖ്യാ വർദ്ധനവ് തടയാൻ നിയമം കൊണ്ടുവരണമെന്ന് താക്കറെ പറഞ്ഞു. ശിവസേനയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ മെയ് 3 ന് മുമ്പ് പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്തില്ലെങ്കിൽ, എംഎൻഎസ് പ്രവർത്തകർ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന് താക്കറെ ഭീഷണിപ്പെടുത്തി. ഉച്ചഭാഷിണി എല്ലാവരെയും ശല്യപ്പെടുത്തുന്നതിനാൽ ഇതൊരു മതപരമായ പ്രശ്‌നമല്ല, സാമൂഹിക പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.…

അമ്മക്കൈനീട്ടം: വിഷു പുലരിയിൽ 101 അമ്മമാർക്ക് 1000 രൂപ വീതം പെൻഷൻ

ഹ്യൂസ്റ്റൺ: ഈ വിഷു പുലരിയിൽ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന അറുപതു കഴിഞ്ഞ 101 അമ്മമാർക്ക് മാസം ആയിരം രൂപവീതം ഒരുവർഷത്തേക്കു പെൻഷൻ നൽകി കേരളാ ഹുന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെ എച് എൻ എ). കെ എച് എൻ എ പ്രസിഡണ്ട് ശ്രീ ജി കെ പിള്ളയാണ് വിപ്ലവകരമായ ഈ തീരുമാനം അറിയിച്ചത്. അടുത്ത മാസങ്ങളിൽ ഇത് ആയിരത്തോളം അമ്മമാരിലേക്കു എത്തിക്കാനാണ് തങ്ങളുടെ ശ്രമം എന്നും അടുത്ത രണ്ടു മാസത്തിനകം ഈ ലക്‌ഷ്യം നിറവേറ്റാൻ കഴിയുമെന്നാണ് വിശ്വാസം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് അമേരിക്കൻ മലയാളി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംരംഭം നടക്കുന്നത്. കേരളത്തിലെ നിർധനരായ അമ്മമാരേ അവരുടെ ഇല്ലായ്മയിൽ ചേർത്തുപിടിക്കാൻ കഴിയുന്നത് ഒരു അനുഗ്രഹമായി തങ്ങൾ കരുതുന്നതായും ഈ പുണ്യകർമം സ്പോണ്സർഷിപ്പിലൂടെ പിന്തുണക്കാൻ കൂടുതൽ മലയാളികൾ മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.…

പമ്പ അസോസിയേഷൻ മാതൃ ദിനാഘോഷത്തോടനുബന്ധിച്ചു ഗാനമേളയും നൃത്ത ശില്പവും

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രെമുഖ മലയാളീ സംഘടനയായ പെൻസിൽവാനിയ മലയാളീ അസോസിയേഷൻ ഫോർ മലയാളീ പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെ൯റ്റ് (പമ്പ അസോസിയേഷൻ) സംഘടിപ്പിച്ചിട്ടുള്ള മാതൃ ദിനാഘോഷത്തോടനുബന്ധിച്ചു അനിത കൃഷ്ണ, സാബു പാമ്പാടി എന്നിവർ നയിക്കുന്ന ഗാനമേള, അജി പണിക്കർ നയിക്കുന്ന നൃത്ത ശിൽപ്പം എന്നിവ അരങ്ങേറും. മെയ് 7 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ക്രിസ്റ്റോസ് മാർത്തോമാ ചർച്ച ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടത്തപ്പെടുക മാതൃ ദിനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. അമ്മമാരെ ആദരിക്കുന്ന പ്രേത്യേക ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ക്രെമീകരണങ്ങൾ പൂർത്തിയായതായി പ്രസിഡ൯റ്റ് ഡോ. ഈപ്പൻ ഡാനിയേൽ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി അലക്സ് തോമസിൻറ്റെ നേതൃത്വത്തിൽ സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരണങ്ങൾക്കു ഡോ. ഈപ്പൻ ഡാനിയേൽ 215 262 0709, ജോർജ് ഓലിക്കൽ 215 873 4365, റെവ. ഫിലിപ്സ് മോടയിൽ 267…