പമ്പ അസോസിയേഷൻ മാതൃ ദിനാഘോഷത്തോടനുബന്ധിച്ചു ഗാനമേളയും നൃത്ത ശില്പവും

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രെമുഖ മലയാളീ സംഘടനയായ പെൻസിൽവാനിയ മലയാളീ അസോസിയേഷൻ ഫോർ മലയാളീ പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെ൯റ്റ് (പമ്പ അസോസിയേഷൻ) സംഘടിപ്പിച്ചിട്ടുള്ള മാതൃ ദിനാഘോഷത്തോടനുബന്ധിച്ചു അനിത കൃഷ്ണ, സാബു പാമ്പാടി എന്നിവർ നയിക്കുന്ന ഗാനമേള, അജി പണിക്കർ നയിക്കുന്ന നൃത്ത ശിൽപ്പം എന്നിവ അരങ്ങേറും.

മെയ് 7 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ക്രിസ്റ്റോസ് മാർത്തോമാ ചർച്ച ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടത്തപ്പെടുക

മാതൃ ദിനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. അമ്മമാരെ ആദരിക്കുന്ന പ്രേത്യേക ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.

ക്രെമീകരണങ്ങൾ പൂർത്തിയായതായി പ്രസിഡ൯റ്റ് ഡോ. ഈപ്പൻ ഡാനിയേൽ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി അലക്സ് തോമസിൻറ്റെ നേതൃത്വത്തിൽ സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരണങ്ങൾക്കു ഡോ. ഈപ്പൻ ഡാനിയേൽ 215 262 0709, ജോർജ് ഓലിക്കൽ 215 873 4365, റെവ. ഫിലിപ്സ് മോടയിൽ 267 565 0335, അലക്സ് തോമസ് 215 850 5268 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Print Friendly, PDF & Email

Leave a Comment

More News