വയനാട്: മാനന്തവാടി ആര്‍.ടി ഓഫീസില്‍ ഭിന്നശേഷിക്കാരിയായ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി കുടുംബം കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്ത സിന്ധുവിനെ സഹപ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്തിയിരുന്നു. ഒറ്റപ്പെടുത്തുന്ന കാര്യം സിന്ധു പറഞ്ഞിരുന്നു. ജോലി നഷ്ടപ്പെടുമോ എന്ന് സിന്ധു ഭയപ്പെട്ടിരുന്നതായും സഹോദരന്‍ പറഞ്ഞു. സഹപ്രവര്‍ത്തകരുടെ മാനസിക പീഡനം ചൂണ്ടിക്കാട്ടി സഹോദരന്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഓഫീസില്‍ തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ജോയിന്റ് ആര്‍.ടി.ഒ പറഞ്ഞു. ഇന്നു രാവിലെയാണ് മാനന്തവാടി സബ ആര്‍.ടി ഓഫീസിലെ ക്ലര്‍ക്കായ സിന്ധു (42)നെ വീട്ടിലെ ജനാല അഴിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പത് വര്‍ഷമായി ആര്‍.ടി ഓഫീസില്‍ ജീവനക്കാരിയാണ് സിന്ധു. മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ കാരണം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.
Month: April 2022
കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചാലും സിപിഎമ്മിന് ബിജെപിയെ തകര്‍ക്കാനാവില്ല; കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: കോണ്‍ഗ്രസുമായി കൂട്ടുകൂടിയാലും നരേന്ദ്രമോദി സര്‍ക്കാരിനെ തകര്‍ക്കണമെന്ന സിപിഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപി സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാന കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പറയുന്നത് മുഖ്യശത്രു ബിജെപിയാണെന്നാണ്. എന്നാല്‍ ബംഗാളിലെ അണികളെ പോലും സിപിഎമ്മിന് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ല. മമത ബാനര്‍ജിയുടെ ഗുണ്ടകളില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ എത്തുന്നത് ബിജെപി ഓഫീസുകളിലാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറികഴിഞ്ഞു. 301 സീറ്റുകളുമായി ലോക്സഭയിലും 101 സീറ്റുകളോടെ രാജ്യസഭയിലും പാര്‍ട്ടി ഉജ്ജ്വലമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. 18 സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യമാണ് ഭരിക്കുന്നത്. ഒരു കാലത്ത് ഇന്ത്യ മുഴുവന്‍ അടക്കി ഭരിച്ച കോണ്‍ഗ്രസ് ഇന്ന് തകര്‍ന്ന് തരിപ്പണമായി കഴിഞ്ഞു. ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളായിരുന്ന ഇടതുപാര്‍ട്ടികള്‍ ഇന്ന് കേരളത്തില്‍ മാത്രമായി ഒതുങ്ങി. നരേന്ദ്രമോദി ഓരോ…
ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണം: പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതക കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിതിനു പിന്നാലെ പ്രതികള്‍ക്ക് ജാമ്യം. നാല് പ്രതികള്‍ക്ക് ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുന്നത്തുനാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന് എന്നതുള്‍പ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം. സിപിഎം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുള്‍ റഹ്മാന്‍, സിപിഎം പ്രവര്‍ത്തകരും ചേലക്കുളം സ്വദേശികളുമായ പറാട്ട് സൈനുദ്ദീന്‍, നെടുങ്ങാടന്‍ ബഷീര്‍, വില്യപറമ്പില്‍ അസീസ് എന്നിവര്‍ക്കാണ് ജാമ്യം.
രാജ്യസഭയില്‍ മലയാളത്തില്‍ പ്രസംഗിച്ച് സുരേഷ് ഗോപി; അഭിനന്ദിച്ച് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: രാജ്യസഭയില്‍ മലയാളത്തില്‍ സംസാരിച്ച് നടന്‍ സുരേഷ് ഗോപി എംപി. കാലാവധി പൂര്‍ത്തിയാകുന്ന സുരേഷ് ഗോപിയുടെ ഈ സമ്മേളനത്തിലെ അവസാനത്തെ പ്രസംഗമാണ് മലയാളത്തിനടത്തിയത്. ആനകളെ ട്രെയിലറുകളിലും ട്രക്കുകളിലും കയറ്റി കൊണ്ടു പോകുന്നത് നിരോധിക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. പ്രസംഗത്തിന് പിന്നാലെ നന്നായി സംസാച്ചുവെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. ‘എനിക്ക് ഈ ടേമില്‍ കിട്ടുന്ന അവസാന അവസരമാണ് ഇത്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ക്കും സമര്‍പ്പണമായി, മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും നല്ലവരായ മലയാളികള്‍ക്കുമുള്ള സമര്‍പ്പണമായി, ഈ നിവേദനം കേന്ദ്ര വനം- വന്യജീവി വകുപ്പ് മന്ത്രിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു’ എന്നായിരുന്നു ആനകളുടെ സുരക്ഷക്ക് വേണ്ടിയുള്ള സുരേഷ് ഗോപിയുടെ പ്രസംഗം.
ഹിന്ദു വര്‍ഗീയതയെ നേരിടുന്നതില്‍ കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കണം; പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി
കണ്ണൂര്‍:ഹിന്ദു വര്‍ഗീയതയെ നേരിടുന്നതില്‍ കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വെല്ലുവിളികള്‍ നേരിടാന്‍ ഇടത് പാര്‍ട്ടികള്‍ തയ്യാറാവണം. ഇതിന് ഇടത് പാര്‍ട്ടികളുടെ ഐക്യമുണ്ടാവണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. കണ്ണൂരില്‍ സി.പിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി. ബി.ജെ.പിയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ചര്‍ച്ചകളും പാര്‍ട്ടി കോണ്‍ഗ്രസില്‍ നടത്തും. മത ധ്രൂവീകരണമാണ് രാഷ്ട്രീയ മുന്നേറ്റത്തിന് ബി.ജെ.പി ഉപയോഗിക്കുന്നത്. മതനിരപേക്ഷ സമീപനമെടുക്കാന്‍ കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും നിലപാട് ഉറപ്പിക്കണം. ബിജെപിയെ തിരഞ്ഞെടുപ്പില്‍ മാത്രം പരാജയപ്പെടുത്തിയിട്ട് കാര്യമില്ല. അവര്‍ കൊണ്ടുവരുന്ന എല്ലാ ഹിന്ദുത്വ അജണ്ടകളേയും ഒറ്റപ്പെടുത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
മലയാളി അസ്സോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയര്‍ പുതിയ ഭരണസമിതി ചുമതലയേറ്റു
മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ (MARC) അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭരണസമിതി ചുമതലയേറ്റു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മാര്‍ച്ച് 27-ന് മോണ്ട് പ്രൊസ്പക്ടസില്‍ വച്ചു നടന്ന വിശേഷാല്‍ പൊതുയോഗത്തില്‍ വെച്ചാണ് റെന്‍ജി വര്‍ഗീസ് പ്രസിഡന്റായുള്ള എക്‌സിക്യൂട്ടീവ് പുതിയ ഭരണസമിതിക്ക് ചുമതല കൈമാറിയത്. സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും, മൂന്നു തവണ സെക്രട്ടറിയായും, നിരവധി ഇതര ചുമതലകള്‍ ഏറ്റെടുത്ത് രണ്ട് പതിറ്റാണ്ടിലേറെ സംഘടനയെ ഹൃദയത്തിലേറ്റി സേവിച്ചിട്ടുള്ള വിജയന്‍ വിന്‍സന്റാണ് പുതിയ പ്രസിഡന്റ്. ജോമോന്‍ മാത്യു (വൈസ് പ്രസിഡന്റ്), സനീഷ് ജോര്‍ജ് (സെക്രട്ടറി), ടോം ജോസ് (ജോയിന്റ് സെക്രട്ടറി), ബന്‍സി ബനഡിക്ട് (ട്രഷറര്‍), സണ്ണി കൊട്ടുകാപ്പള്ളി (ജോ. ട്രഷറര്‍), സമയാ ജോര്‍ജ് (ജനറല്‍ ഓര്‍ഗനൈസര്‍), ജോര്‍ജ് മത്തായി, നിഷാ സജി (എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സ്) എന്നിവരാണ് എക്‌സിക്യൂട്ടീവിലെ ഇതര അംഗങ്ങള്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംഘടനാ പ്രവര്‍ത്തനങ്ങള്‍ പൊതുവേയും, പ്രൊഫഷണല്‍ സംഘടനാ…
ഡബ്ല്യുഎംസി ഹ്യൂസ്റ്റൺ പ്രോവിൻസ് 2022-24 വർഷ ഭാരവാഹികൾ ചുമതലയേറ്റു
ഹ്യൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രോവിൻസ് പുതിയ ദ്വിവർഷ ഭാരവാഹികൾ ഏപ്രിൽ മൂന്നാം തീയതി വൈകുന്നേരം സ്റ്റാഫോർഡ് ദേശി റസ്റ്റോറൻറ്റിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ചുമതലയേറ്റു. അമേരിക്ക റീജയൻ വൈസ് പ്രസിഡൻറ് (അഡ്മിൻ) എൽദോ പീറ്റർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ചുമതലയേറ്റ പുതിയ ഭാരവാഹികള്‍: മാത്യുസ് മുണ്ടയ്ക്കൻ (ചെയര്‍മാന്‍) റോയി മാത്യു (പ്രസിഡന്റ്) ജിൻസ് മാത്യു (ജനറല്‍ സെക്രട്ടറി) സജി ബി പുളിമൂട്ടിൽ (ട്രഷറര്‍) മാത്യു പന്നപാറ (വൈസ് ചെയർമാൻ) സന്തോഷ് ഐപ്പ് (വൈസ് പ്രസിഡൻറ്) (അഡ്മിൻ) ജോജി ജോസഫ് (വൈസ് പ്രസിഡൻറ്) (ഓർഗ്) ജോഷി മാത്യു (ജോയിൻ സെക്രട്ടറി) തോമസ് മാമൻ (ജോയിൻ ട്രഷറർ) അജു ജോൺ (പബ്ലിക് റിലേഷൻ ചെയർ) ജെനുമോൻ തോമസ് (കൾച്ചറൽ പ്രോഗ്രാം ചെയർ) സുബിൻ സുകുമാരൻ (ചാരിറ്റി ഫോറം ചെയർ) അനിതാ സജി (വുമൺസ് ഫോറം ചെയർ)…
ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു
ന്യൂയോർക്ക് : ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്റർ അംഗവും, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റുമായ അനിലാൽ ശ്രീനിവാസന്റെ മാതാവ് നെയ്യാറ്റിൻകര പെരുമ്പഴുതൂർ വടകോട് ശ്രീമന്ദിരത്തിൽ റിട്ട. അദ്ധ്യാപിക എസ് സാവിത്രി (88) യുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിന്റെ ഭാരവാഹിയായും സജീവാംഗമായും വർഷങ്ങളായി അനിലാൽ ശ്രീനിവാസൻ നൽകി വന്നിരുന്ന സേവനങ്ങളെ വിലമതിക്കുന്നതായും, മാതാവിന്റെ വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ അനുശോചനം അറിയിക്കുന്നതായും, നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ് എന്നിവർ അറിയിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ച് ഒഐസിസി യുഎസ്എ
ന്യൂയോർക്ക്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്തും ഊർജ്ജവും നൽകുവാൻ, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ .വിവിധ പരിപാടികൾ ആവിഷ്ക്കരിച്ചു ചുരുങ്ങിയ നാളുകൾകൊണ്ട് അമേരിക്കയിലെ കോൺഗ്രസ് പ്രവത്തകർക്കിടയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകിയ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് നാഷണൽ കമ്മിറ്റിയംഗങ്ങൾ .ഏപ്രിൽ 3 ഞായറാഴ്ച വൈകുനേരം 6:30 നു സൂം പ്ലാറ്റ് ഫോമിൽ ചേർന്നാണ് സുപ്രധാന തീരുമാനങ്ങളെടുത്തത് കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഒഐസിസി യുഎസ്എ യുടെ പ്രഥമ നാഷനൽ കമ്മിറ്റിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 28 അംഗങ്ങൾ പങ്കെടുത്തു. മൗനപ്രാർത്ഥനയ്‌ക്കു ശേഷം ആരംഭിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ബേബി മണക്കുന്നേൽ അദ്ധ്യക്ഷ പ്രസംഗം നടത്തി.തുടർന്ന് ചെയർമാൻ ജെയിംസ് കൂടൽ ആമുഖ പ്രഭാഷണം നടത്തി. പ്രവാസി കോൺഗ്രസ് പ്രവർത്തകരെ ഉൾക്കൊള്ളിച്ചു കൊണ്ട്…
ഹൈപ്പർസോണിക് ആയുധങ്ങൾ വികസിപ്പിക്കാനുള്ള യുഎസ്-യുകെ-ഓസ്ട്രേലിയ ഉടമ്പടിയെ ചൈന അപലപിച്ചു
ഹൈപ്പർസോണിക് ആയുധങ്ങളും ഇലക്ട്രോണിക് യുദ്ധ ശേഷികളും വികസിപ്പിക്കുന്നതിന് യുഎസ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ എന്നിവയുടെ പുതുതായി പ്രഖ്യാപിച്ച സംയുക്ത ശ്രമങ്ങളെ ചൈന അപലപിച്ചു. “ഉക്രേനിയൻ പ്രതിസന്ധി കാണാൻ ആഗ്രഹിക്കാത്തവര്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അതുപോലുള്ള പ്രതിസന്ധിയിലേക്ക് നയിച്ചേക്കാവുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണം,” ചൈനയുടെ സ്ഥിരം യുഎൻ പ്രതിനിധി ഷാങ് ജുൻ പത്രസമ്മേളനത്തിൽ പറഞ്ഞു. “ചൈനീസ് പഴഞ്ചൊല്ല് പറയുന്നതുപോലെ – നിങ്ങൾക്ക് ഇഷ്ടമല്ലാത്തത് മറ്റുള്ളവർക്കെതിരെ ചുമത്തരുത്,” ഉക്രെയ്നിലെ റഷ്യയുടെ സൈനിക നടപടിയെ പ്രതിരോധിക്കാനുള്ള ശ്രമമായി ന്യായീകരിക്കപ്പെട്ട സംയുക്ത ആയുധ പദ്ധതിക്കെതിരെ മുന്നറിയിപ്പ് നൽകിക്കൊണ്ട് ഷാങ് കൂട്ടിച്ചേർത്തു. ജോൺസണും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഓസ്‌ട്രേലിയൻ പ്രീമിയർ സ്‌കോട്ട് മോറിസണും തമ്മിലുള്ള പദ്ധതിയെക്കുറിച്ചുള്ള വെർച്വൽ ചർച്ചയ്ക്ക് ശേഷം, ആണവ ശേഷിയുള്ള ആയുധ സംവിധാനവുമായി സഹകരിക്കാനുള്ള ത്രികക്ഷി കരാർ പുറത്തിറക്കിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഓഫീസിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് ഷാങിന്റെ…
