ന്യൂജേഴ്‌സി: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി വാണാക്യൂ സെന്റ് ജെയിംസ് ദേവാലയത്തിന്റെ കാവല്‍പിതാവായ മോര്‍ യാക്കോബ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2022 ജൂണ്‍ 18(ശനി), 19(ഞായര്‍) തീയതികളില്‍ ദക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഊര്‍ശ്ലേമിന്റെ ഒന്നാമത്തെ പ്രധാനാചാര്യനായ മോര്‍ യാക്കോബ് ശ്ലീഹായുടെ പുണ്യനാമത്തില്‍ മലങ്കര ആര്‍ച്ച് ഡയോസിസില്‍ സ്ഥാപിതമായ പ്രഥമ ദേവാലയമാണ് വാണാക്യൂ ഇടവക. ജൂണ്‍ 19-ാം തീയതിയാണ് വിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാള്‍ ആകമാന സുറിയാനി സഭ ആചരിക്കുന്നത്. ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ഇടവക വികാരി ബഹു.ഫാ.ജോയി ജോണ്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ജൂണ്‍ 18 ശനിയാഴ്ച വൈകുന്നേരം 6.15ന് കൊടി ഉയര്‍ത്തലിനെത്തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും വചന ശുശ്രൂഷയും ഉണ്ടായിരിക്കും. 7.30ന് സ്‌നേഹ വിരുന്നോടെ ശനിയാഴ്ചത്തെ ചടങ്ങുകള്‍ സമാപിക്കും. ഞായറാഴ്ച(ജൂണ്‍ 19) രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും9.30ന് വിശുദ്ധ കുര്‍ബാനയും നടക്കും. 11 മണിക്ക് പ്രദക്ഷിണവും, തുടര്‍ന്ന് ആശീര്‍വാദവും, നേര്‍ച്ച വിളമ്പും,…
Month: June 2022
ഇവാഞ്ചലിക്കൽ സഭാ പ്രിസൈഡിംഗ് ബിഷപ്പ് റവ. ഡോ. തോമസ് ഏബ്രഹാമിന് ഹ്യൂസ്റ്റണിൽ സ്വീകരണം നൽകി
ഹ്യൂസ്റ്റൺ: സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാമിനും, പത്നി മേരി എബ്രഹാമിനും ഹ്യൂസ്റ്റൺ ഇന്റര്‍കോണ്ടിനെന്റല്‍ എയർപോർട്ടിൽ ഗ്രേറ്റർ ഹ്യൂസ്റ്റൺ ഇടവക വികാരി റവ. ഡോ. ജോബി മാത്യുവിൻറെ നേതൃത്വത്തിൽ സ്വീകരണം നൽകി. 19ന് ഞായറാഴ്ച ഇടവകയിൽ സഭയുടെ പൂർണ്ണ അംഗത്വത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കുള്ള സ്ഥിരീകരണ ശുശ്രൂഷ, ആരാധന, തിരുവത്താഴ ശുശ്രൂഷ തുടങ്ങി വിവിധ സഭാപരമായ ചടങ്ങുകൾക്ക് ബിഷപ്പ് നേതൃത്വം നൽകും. ഭദ്രാസനത്തിന് കീഴിലുള്ള മറ്റ് 8 ഇടവകകളിലും വിവിധങ്ങളായ ശുശ്രൂഷ കൾക്ക് ബിഷപ്പ് റവ.ഡോ.തോമസ് എബ്രഹാം നേതൃത്വം നൽകുന്നത് ആയിരിക്കുമെന്ന് ഇടവക വികാരി റവ.ഡോ. ജോബി മാത്യു, വൈസ് പ്രസിഡണ്ട് മത്തായി കെ മത്തായി, മറ്റ് ഇടവക ഭാരവാഹികൾ എന്നിവർ അറിയിച്ചു.
കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണ്ണജൂബിലി ആഘോഷം: ശശി തരൂർ മുഖ്യാതിഥിതി
ന്യൂയോർക്ക്: അത്യന്തം വിപുലമായ ചടങ്ങുകളോടെ കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾ നടത്തുവാനായി അൻപതഗകമ്മിറ്റി നിലവിൽ വന്നു. ന്യൂയോർക്കിലെ പൊതുസമൂഹത്തിൽ അമ്പതു വർഷത്തെ പ്രവർത്തനങ്ങൾ സാക്ഷിയാക്കി, അമേരിക്കയിലെ മലയാളി സംഘടനകളുടെ തറവാട് എന്ന് വിശേഷിപ്പിക്കുന്ന കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾ 2022 ഒക്ടോബർ 29 നു ന്യൂയോർക്കിലെ ലോങ്ങ്ഐലൻഡിൽ വച്ച് നടത്തപ്പെടും. സമ്മേളങ്ങൾക്കു തിരുവനന്തപുരം എം. പിയും വിശ്വപൗരനുമായ ശ്രീ. ശശി തരൂർ മുഖ്യാതിഥിതിയായിരിക്കും. ഡോ .ശശി തരൂർ 2009 മുതൽ കേരളത്തിലെ തിരുവനന്തപുരത്ത് നിന്നുള്ള പാർലമെന്റ് അംഗമായി സേവനമനുഷ്ഠിക്കുന്നു. മുൻ ഇന്ത്യൻ അന്തർദേശീയ നയതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, എഴുത്തുകാരൻ, ബുദ്ധിജീവി. അദ്ദേഹം മുമ്പ് ഐക്യരാഷ്ട്രസഭയുടെ അണ്ടർ സെക്രട്ടറി ജനറലായിരുന്നു, 2006-ൽ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ചു. ഇൻഫർമേഷൻ ടെക്നോളജി സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി, ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്സ് എന്നിവയുടെ ചെയർമാനായും…
ബൈഡൻ യുക്രെയ്‌നിന് 1 ബില്യൺ ഡോളർ സൈനിക സഹായം പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: ഉക്രെയ്നില്‍ നിന്ന് പിന്തുണയ്‌ക്കായുള്ള ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്ക് മറുപടിയായി ബൈഡന്‍ സർക്കാർ ന് 1 ബില്യൺ ഡോളർ അധിക സൈനിക സഹായം നൽകുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. പ്രതിസന്ധിയിലായ രാജ്യത്തിന് യുഎസ് 1 ബില്യൺ ഡോളർ സൈനിക സഹായം കൂടി നൽകുന്നുണ്ടെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയെ ജോ ബൈഡന്‍ അറിയിച്ചതായി പ്രസ്താവനയില്‍ പറഞ്ഞു. സഹായത്തിൽ “അധിക പീരങ്കികളും തീരദേശ പ്രതിരോധ ആയുധങ്ങളും പീരങ്കികൾക്കും നൂതന റോക്കറ്റ് സംവിധാനങ്ങൾക്കുമുള്ള വെടിമരുന്ന്” ഉൾപ്പെടുന്നു. ഉക്രേനിയക്കാർക്ക് “ഡോൺബാസിലെ അവരുടെ പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കേണ്ടതുണ്ട്,” പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. “ഉക്രേനിയൻ ജനതയുടെ ധീരതയും ദൃഢതയും നിശ്ചയദാർഢ്യവും ലോകത്തെ പ്രചോദിപ്പിക്കുന്നത് തുടരുന്നു. ഉക്രേനിയൻ ജനതയുടെ സ്വാതന്ത്ര്യത്തിനായി പോരാടുമ്പോൾ അവരോടുള്ള പ്രതിബദ്ധതയിൽ അമേരിക്കയും സഖ്യകക്ഷികളും പങ്കാളികളും ഒറ്റക്കെട്ടാണ്,” ബൈഡൻ പറഞ്ഞു. യുക്രെയിനിനുള്ള ദീർഘകാല സപ്ലൈസ് ഉറപ്പാക്കാൻ നിലവിലെ യുഎസ് സ്റ്റോക്കുകളിൽ നിന്ന് വിദഗ്ധമായി കയറ്റുമതി ചെയ്യാൻ കഴിയുന്ന…
ജോളി എബ്രഹാം ഡാളസിൽ നിര്യാതയായി
ഡാളസ്:പള്ളം കണ്ണംപുറത്തു ജോളി എബ്രഹാം (70) ഡാളസിൽ നിര്യാതയായി. മല്ലപ്പള്ളി മുതുത്തോട്ടത്തിൽ പരേതരായ എം സി ജോസഫിന്റെയും അന്നാമ്മ ജോസഫിന്റെയും മകളാണ് . സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്. ഭർത്താവ്: എബ്രഹാം കെ വർക്കി. മക്കൾ: റോഷൻ, ഷാരൻ, ഷെറിൻ. മരുമക്കൾ: റഷ്മി, ഡോ. വിമൽ ജോർജ്, അരുൺ തോമസ് (എല്ലാവരും യുഎസ്‌എ). സംസ്കാരം ശനിയാഴച രാവിലെ 11 ന് ടാരന്റിന്‍ ജാക്‌സൺ മോർറോ ഫ്യൂണറൽ ഹോമിൽ (2525 സെൻട്രൽ എക്സ്പ്രസ്സ് വേ, അലൻ ) വെച്ചു നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: റോഷൻ എബ്രഹാം 704 219 0134.
ഐജോ ആകശാല കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ സ്‌പോര്‍ട്‌സ് & ഗെയിംസ് കമ്മറ്റി ചെയര്‍മാന്‍
ചിക്കാഗോ: വടക്കേ അമേരിക്കയില്‍ താമസിക്കുന്ന ഇരുപത്തി അയ്യായിരത്തില്‍പ്പരം വരുന്ന ക്‌നാനായ സമുദായാംഗങ്ങളുടെ സംഘടനയായ കെ.സി.സി.എന്‍.എ.യുടെ ആഭിമുഖ്യത്തില്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ സംഘടിപ്പിക്കുന്ന ക്‌നാനായ കണ്‍വന്‍ഷന്‍ 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍ വച്ച് സംഘടിപ്പിക്കുമ്പോള്‍, ഇത്തവണത്തെ കണ്‍വന്‍ഷന്റെ സ്‌പോര്‍ട്‌സ് & ഗെയിംസ് കമ്മറ്റി ചെയര്‍മാനായി ഐജോ ആകശാലയെ തെരഞ്ഞെടുത്തു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാ പ്രായത്തിലുള്ളവര്‍ക്കുമായി ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ഷട്ടില്‍ ടൂര്‍ണ്ണമെന്റ്, വടംവലി മത്സരം, വനിതകള്‍ക്കായി ത്രോബോള്‍ മത്സരം തുടങ്ങിയ കണ്‍വന്‍ഷനില്‍ നടത്തപ്പെടുന്നു എന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. വിവിധ പ്രായത്തിലുള്ളവര്‍ക്കായി, യൂണിറ്റ് അടിസ്ഥാനമാക്കി നടത്തുന്ന മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുമെന്നും ഈ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് അതാത് യൂണിറ്റ് ഭാരവാഹികളുമായി ബന്ധപ്പെട്ട് മത്സരങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ചെയര്‍മാന്‍ ഐജോ ആകശാലയില്‍ അറിയിച്ചു. ഈ കമ്മറ്റിയുടെ കോ-ചെയര്‍മാന്‍മാരായി ജെയിംസ്…
ഹൂസ്റ്റണില്‍ 11കാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ഹൂസ്റ്റണ്‍ : പട്ടാപ്പകല്‍ 11 വയസ്സുള്ള കുട്ടിയെ ബലമായി കാറില്‍ കയറ്റി തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയിലായതായി ഹൂസ്റ്റണ്‍ പൊലീസ് അറിയിച്ചു. ജൂണ്‍ 14 ചൊവ്വാഴ്ച വൈകിട്ട് ഹൂസ്റ്റണ്‍ ഫ്‌ലമിംഗ് ഡ്രൈവിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ വാഷ് ഏരിയയിലായിരുന്നു സംഭവം. അവിടെ എത്തിയ മീഖല്‍ റമിറസ് തന്റെ കൈവശം ഉണ്ടായിരുന്ന ലോണ്ടറി കാര്‍ഡ് നഷ്ടപ്പെട്ടുവെന്നും കുട്ടിയുടെ ലോണ്ടറി കാര്‍ഡ് കടം തരണമെന്നും ആവശ്യപ്പെട്ടു. ഇതേ സമയം തന്റെ കാറിനകത്തു നഷ്ടപ്പെട്ടതാണോ എന്നു തിരക്കാന്‍ കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തു. കുട്ടി കാറിനകത്തു കയറിയ ഉടനെ റമിറസ് ഓടിയെത്തി കാറില്‍ കയറി ഡോര്‍ അടച്ചു. മുഖം അടച്ചുപിടിക്കുകയും ചെയ്തു. ശബ്ദമുണ്ടാക്കരുതെന്നും ഓടിപ്പോകാന്‍ ശ്രമിച്ചാല്‍ തന്റെ കൈവശം തോക്കുണ്ടെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. ഭാഗ്യം കൊണ്ടു കുട്ടി ഇയാളില്‍ നിന്നു കുതറി ഡോര്‍ തുറന്നു പുറത്തുകടന്നു. കുട്ടിയുടെ നിലവിളി കേട്ടു സമീപത്തുള്ളവര്‍ ഓടിക്കൂടി പ്രതിയെ പിടികൂടി. കുട്ടി…
ഗ്യാസ് വിലക്കയറ്റം പരിഹരിക്കാൻ വൈറ്റ് ഹൗസ് ശ്രമിക്കുന്നു
വാഷിംഗ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകള്‍ക്ക് പരാജയം സംഭവിക്കാന്‍ സാധ്യതയുള്ള വർദ്ധിച്ചുവരുന്ന ഗ്യാസ് വിലയെ നേരിടാൻ വൈറ്റ് ഹൗസ് ശ്രമിക്കുന്നു. ബുധനാഴ്ച, പ്രസിഡന്റ് ജോ ബൈഡന്റെ സാമ്പത്തിക ശാസ്ത്ര ടീമും ബാഹ്യ ഉപദേശകരും വിവിധ ഓപ്ഷനുകൾ ചർച്ച ചെയ്യാൻ യോഗം ചേർന്നു. ഇന്നും (വ്യാഴാഴ്ച) കൂടുതൽ മീറ്റിംഗുകൾ പ്രതീക്ഷിക്കുന്നു. അതിനിടെ, ഊർജ സെക്രട്ടറി ജെന്നിഫർ ഗ്രാൻഹോം വരും ദിവസങ്ങളിൽ അടിയന്തര യോഗം ചേരും. ഫെഡറൽ ഗ്യാസ് ടാക്‌സ് ഹോളിഡേ അംഗീകരിക്കുന്നതിനെക്കുറിച്ചും വൈറ്റ് ഹൗസ് ആലോചിക്കുന്നുണ്ട്. അതേ സമയം സൗദി അറേബ്യയുമായുള്ള വിവാദ ഉച്ചകോടിക്ക് തയ്യാറെടുക്കുകയാണ് ബൈഡന്‍. അവിടെ അദ്ദേഹവും സൗദി ഉദ്യോഗസ്ഥരും ആഗോള ഇന്ധന വിതരണത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ഓപ്ഷനുകളും വ്യക്തമായും പരിഗണിക്കുമെന്ന് ഒരു അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. കുതിച്ചുയരുന്ന ഊർജ വിലയിൽ നിന്ന് ലാഭം കൊയ്യാന്‍ ശ്രമിച്ച ഏറ്റവും വലിയ ചില എണ്ണക്കമ്പനികളെയും വൈറ്റ്…
സൗത്ത് കാലിഫോര്‍ണിയ ഹോട്ടലില്‍ വെടിവെപ്പ്; രണ്ടു പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു
എല്‍മോണ്ട് (കാലിഫോര്‍ണിയ): സൗത്ത് കാലിഫോര്‍ണിയ എല്‍മോണ്ട് സിറ്റിയിലെ ഒരു ഹോട്ടലില്‍ ചൊവ്വാഴ്ച നടന്ന വെടിവെപ്പില്‍ രണ്ടു പോലീസ് ഓഫീസര്‍മാരും അക്രമിയും മരിച്ചതായി ബുധനാഴ്ച വൈകീട്ട് സിറ്റിയുടെ പത്രപ്രസ്താവനയില്‍ പറയുന്നു. തലേദിവസം ഇതേ ഭാഗത്തു മറ്റൊരു പോലീസ് ഓഫീസര്‍ക്ക് വെടിയേറ്റിരുന്നു. കോര്‍പറല്‍ മൈക്കിള്‍ പരേഡിസും(42), ജോസഫ് സന്റാനയുമാണ്(31) ചൊവ്വാഴ്ച വെടിയേറ്റു മരിച്ചത്. ചൊവ്വാഴ്ച രാവിലെ സംഭവം നടന്ന ഹോട്ടലില്‍ നിന്നും അവിടെയുണ്ടായിരുന്ന ഒരു സ്ത്രീക്ക് കുത്തേറ്റിട്ടുണ്ടായിരിക്കാം എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിചേര്‍ന്നത്. ആ മുറിയിലുണ്ടായിരുന്ന സ്ത്രീയും ഇവരുടെ കാമുകനും തമ്മില്‍ തര്‍ക്കം ഉണ്ടായതായി പറയുന്നു. എന്നാല്‍ സ്ത്രീക്ക് പരാതിയില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. പോലീസും കാമുകനും തമ്മില്‍ വീണ്ടും വാഗ്‌വാദം ഉണ്ടാകുകയും, തുടര്‍ന്ന് തോക്കുപയോഗിച്ചു ഇയാള്‍ പോലീസിനു നേരെ നിറയൊഴിക്കുകയായിരുന്നു. തിരിച്ചും പോലീസ് വെടിവെച്ചു. ഇയാള്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടു ഓഫീസര്‍മാരേയും ആശുപത്രിയില്‍…
പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയുടെ കഴുത്തറുത്ത് ഡംപ്സ്റ്ററില്‍ നിക്ഷേപിച്ച കാമുകന്‍ അറസ്റ്റില്‍
ഇല്ലിനോയ്: പൂര്‍ണ്ണ ഗര്‍ഭിണിയായ 22 കാരിയുടെ കഴുത്തറുത്ത് ഡംപ്സ്റ്ററില്‍ തള്ളിയ മുന്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു . സംഭവത്തിന്റെ വിശദവിവരങ്ങള്‍ ഇല്ലിനോയ്ഡ് പോലീസ് ഇന്ന് പുറത്ത് വിട്ടു . ജൂണ്‍ 9 നായിരുന്നു സംഭവം. ബൊളിവര്‍ സ്ട്രീറ്റിലെ 3400 ബ്ലോക്കില്‍ നിന്നും ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. ലീസ് എ ഡോഡ് (22) നെ കാണാന്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയതായിരുന്നു അമ്മ . അമ്മക്ക് കാണാന്‍ കഴിഞ്ഞത് തല അറുത്ത് മാറ്റപ്പെട്ട മകളുടെ ശരീരമാണ്. കാമുകന്‍ ഡിയാന്‍ഡ്രെ ഹോളോവെയുമായി കഴിഞ്ഞ രണ്ടു വര്‍ഷമായി ലീസ് ഡോഡ് ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടായിരുന്നു . ഗര്‍ഭിണിയായ യുവതിയുടെ പ്രസവത്തിന് ഒരു മാസം ശേഷിക്കെയാണ് കാമുകന്റെ ക്രൂരതക്ക് ഇവര്‍ ഇരയായത് . ഈയ്യിടെയാണ് യുവതി ആള്‍ട്ടണിലേക്ക് താമസം മാറ്റിയത്. സംഭവം നടന്നു കഴിഞ്ഞു താമസമില്ലാതെ തന്നെ പ്രതി അറസ്റ്റിലായി .…
