വാണാക്യൂ പള്ളിയില്‍ മോര്‍ യാക്കോബ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍

ന്യൂജേഴ്‌സി: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി വാണാക്യൂ സെന്റ് ജെയിംസ് ദേവാലയത്തിന്റെ കാവല്‍പിതാവായ മോര്‍ യാക്കോബ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2022 ജൂണ്‍ 18(ശനി), 19(ഞായര്‍) തീയതികളില്‍ ദക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഊര്‍ശ്ലേമിന്റെ ഒന്നാമത്തെ പ്രധാനാചാര്യനായ മോര്‍ യാക്കോബ് ശ്ലീഹായുടെ പുണ്യനാമത്തില്‍ മലങ്കര ആര്‍ച്ച് ഡയോസിസില്‍ സ്ഥാപിതമായ പ്രഥമ ദേവാലയമാണ് വാണാക്യൂ ഇടവക. ജൂണ്‍ 19-ാം തീയതിയാണ് വിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാള്‍ ആകമാന സുറിയാനി സഭ ആചരിക്കുന്നത്.

ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ഇടവക വികാരി ബഹു.ഫാ.ജോയി ജോണ്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ജൂണ്‍ 18 ശനിയാഴ്ച വൈകുന്നേരം 6.15ന് കൊടി ഉയര്‍ത്തലിനെത്തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും വചന ശുശ്രൂഷയും ഉണ്ടായിരിക്കും. 7.30ന് സ്‌നേഹ വിരുന്നോടെ ശനിയാഴ്ചത്തെ ചടങ്ങുകള്‍ സമാപിക്കും. ഞായറാഴ്ച(ജൂണ്‍ 19) രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും9.30ന് വിശുദ്ധ കുര്‍ബാനയും നടക്കും. 11 മണിക്ക് പ്രദക്ഷിണവും, തുടര്‍ന്ന് ആശീര്‍വാദവും, നേര്‍ച്ച വിളമ്പും, സ്‌നേഹ വിരുന്നോടും കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. ആത്മീയമായ ഈ ശുശ്രൂഷയില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ.ജോയി ജോണ്‍(വികാരി/ പ്രസിഡന്റ്)-609 306 0180, പൗലോസ് കെ.പൈലി(വൈസ് പ്രസിഡന്റ്)-201 218 7573, ജോ കുര്യന്‍(സെക്രട്ടറി)-914 356 2673, ബിനോയി തോമസ്(ട്രസ്റ്റി)-973 8702833, സിജോ മാത്യു(പെരുന്നാള്‍ കോര്‍ഡിനേറ്റര്‍)-310 810 0604. ജി.പി.എസ്. അഡ്രസ്-7 കോണ്‍ക്ലിന്‍ടൗണ്‍ റോഡ്, വാണാക്യൂ, ന്യൂജേഴ്‌സി-07465.

Print Friendly, PDF & Email

Leave a Comment

More News