ഹൂസ്റ്റണ്‍ : അലിഗഡ് മുസ്ളീം സര്‍വകലാശാല പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഘടനയായ അലിഗര്‍ അലുമിനി അസോസിയേഷന്‍ ഓഫ് ടെക്സസ് സംഘടിപ്പിച്ച വാര്‍ഷിക പിക്‌നിക്ക് അവിസ്മരണീയമായി . ജൂണ്‍ 5 ഞായറാഴ്ച രാവിലെ മുതല്‍ തന്നെ ടെക്സസിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഹൂസ്റ്റണ്‍ വെസ്റ്റ് മിനിസ്റ്റര്‍ പാര്‍ക്ക് വേയിലുള്ള ജോര്‍ജ് ബുഷ് പാര്‍ക്കില്‍ എത്തിച്ചേര്‍ന്നു തുടര്‍ന്ന് പരസ്പരം പരിചയപ്പെടുകയും പൂര്‍വ്വാനുഭവങ്ങള്‍ പങ്കിടുകയും ചെയ്തു . രാവിലെ പത്തുമണിയോടെ പ്രഭാത ഭക്ഷണത്തിന് ശേഷം വിവിധ കലാ-കായിക പരിപാടികള്‍ അരങ്ങേറി . കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ തന്നെ ആവേശകരമായി ഓരോ പരിപാടികളിലും ഭാഗഭാക്കുകളായി . ഉച്ചക്കും വൈകീട്ടും രുചികരമായ ഭക്ഷണമാണ് ക്രമീകരിച്ചിരുന്നത് . സുബൈര്‍ ഖാന്‍ , സെഷന്‍ സയ്യദ് , നസീര്‍ബായ് , ആസഫിബായ് , തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കള്‍ച്ചറല്‍ കമ്മിറ്റിയാണ് പരിപാടികള്‍ നിയന്ത്രിച്ചത് . കോവിഡ് മഹാമാരിക്ക് ശേഷം…
Month: June 2022
ന്യൂയോർക്കിൽ സെമി ഓട്ടോമാറ്റിക് തോക്ക് വാങ്ങുന്നതിനുള്ള പ്രായം 21 ആക്കി
ന്യൂയോർക്ക്: ഇരുപത്തിഒന്നു വയസിനു താഴെയുള്ളവരെ സെമി ഓട്ടോമാറ്റിക് തോക്ക് വാങ്ങുന്നതിൽ നിന്നും വിലക്കി ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചൽ ഉത്തരവിറക്കി. തിങ്കളാഴ്ച ഗവർണർ ഒപ്പിട്ട ഉത്തരവിൽ പത്തു പുതിയ സുരക്ഷാ നിർദേശങ്ങളും ഉൾപ്പെടുന്നു. സമൂഹത്തിനു ഭീഷണിയാണെന്ന് കരുതുന്നവരിൽ നിന്നും തോക്കുകൾ പിടിച്ചെടുക്കാനും ഇതിൽ വ്യവസ്ഥയുണ്ട്. അപകടകാരികളായവരിൽ നിന്നും തോക്കുകൾ ഒഴിവാക്കുക എന്ന ശക്തവും ധീരവുമായ നടപടിയാണ് ന്യുയോർക്ക് സ്വീകരിച്ചിരിക്കുന്നതെന്നു ബില്ലിൽ ഒപ്പുവച്ചശേഷം ഗവർണർ പറഞ്ഞു. വെടിവയ്പ് സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഈ നിയമനിർമാണം ഒരു തുടക്കമാണെന്നും, കൂടുതൽ ശക്തമായ നിയമ നിർമാണങ്ങൾക്കുവേണ്ടി യുഎസ് കോണ്‍ഗ്രസിൽ സമ്മർദം ചെലുത്തുമെന്നും ഗവർണർ പറഞ്ഞു.
ഡോ. അബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായ്ക്ക് ഡാളസിൽ കെഇസിഎഫ് ഊഷ്മള സ്വീകരണം നൽകി
ഡാളസ്: കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (കെഇസിഎഫ്) ഡാളസ് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബാംഗ്ലൂർ ഭദ്രാസന മെത്രാപ്പോലീത്തായും, എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ ബാംഗ്ളൂർ ഡയറക്ടർ ബോർഡ് അംഗവും, എം.ജി.ഒ.സി.എസ്.എം പ്രസിഡന്റും, സഭാ മാനേജിംഗ് കമ്മറ്റി അംഗവും ആയ ഡോ.അബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായ്ക്ക് ഊഷ്മള സ്വീകരണം നൽകി. ക്രിസ്തിയ ശിഷ്വത്വം വെല്ലുവിളികൾ നിറഞ്ഞതാണ്. സഭകൾ സമൂഹത്തിന്റെ വേദനകൾ അറിഞ്ഞ് പ്രവർത്തിക്കുവാൻ തയ്യാറാകണം. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെയാണ് ക്രിസ്തിയ സാക്ഷ്യം യാഥാർത്ഥമായി നിറവേറ്റുവാൻ സാധിക്കൂ എന്ന് ഡോ.മാർ സെറാഫിം മെത്രാപ്പോലീത്താ ഉത്ബോധിപ്പിച്ചു. എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാളസ് പ്രസിഡന്റ് വെരി.റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ പ്ലേനോ സെന്റ്.പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ കൂടിയ യോഗത്തിൽ വെരി.റവ.ഫാ.വി.എം തോമസ് കോർ എപ്പിസ്കോപ്പ, സെക്രട്ടറി അലക്സ് അലക്‌സാണ്ടർ, ഷിജു എബ്രഹാം, ഷാജീ എസ്.രാമപുരം ട്രഷറാർ ബിജോയ്…
ഉമാ തോമസിന്റെ ഉജ്ജ്വല വിജയം ഇടതു ഭരണത്തിനെതിരായ വിധിയെഴുത്ത്: ഒഐസിസി യുഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ
ഹൂസ്റ്റൺ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന് ലഭിച്ച ഉജ്ജ്വല വിജയം ധാർഷ്ട്യത്തിന്റെയും അഹന്കാരത്തിന്റയും മുഖമുദ്രയായി മാറിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരുന്നുവെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്‌എ) യോഗം വിലയിരുത്തി. മുഖ്യമന്ത്രിയും 20 മന്ത്രിമാരും 60 എംഎൽഎമാരും ഒരു മാസത്തോളം തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് , വർഗീയ പ്രീണനം നടത്തി, വികസനത്തിന്റെ ഇല്ലാക്കഥകൾ അഴിച്ചു വിട്ട്, സെഞ്ച്വറി അടിക്കാൻ ഇറങ്ങി പുറപ്പെട്ടപ്പോൾ രാഷ്ട്രീയ പ്രബുദ്ധരും, വിദ്യാഭ്യാസവും ഉള്ള തൃക്കാക്കരയിലെ വോട്ടർമാർ ‘കിറ്റ്’ കൊടുത്ത് ജനത്തെ പറ്റിച്ച് അധികാരത്തിൽ കയറിയ പിണറായി സർക്കാരിന്റെ വികസന വിരുദ്ധതയെയും പൊള്ള വാക്കുകളെയും തിരിച്ചറിഞ്ഞു 25000 ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനു ഉമാ തോമസിനെ വിജയിപ്പിച്ച്, കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തിരിച്ചു വരവ് വിളിച്ചു പറഞ്ഞു. മെയ് 5 നു വൈകുന്നേരം 4.30 യ്ക്ക്…
പ്രവാചകനെ കുറിച്ച് ബിജെപി നേതാക്കളുടെ പരാമര്‍ശം: കുവൈറ്റ് സൂപ്പർ മാർക്കറ്റ് ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു
കുവൈറ്റ് : ബിജെപി നേതാക്കള്‍ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ അധിക്ഷേപ പ്രസ്താവനയെ തുടർന്ന് കുവൈറ്റ് സൂപ്പർമാർക്കറ്റ് ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു. ഇന്ത്യൻ ഉൽപന്നങ്ങൾ പൂർണമായി ബഹിഷ്‌കരിക്കണമെന്ന ഗൾഫ്, അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കുവൈറ്റിലെ ആർഡിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറിന്റെ തീരുമാനം. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താക്കളായ നവീൻ കുമാർ ജിൻഡാലും നൂപുർ ശർമ്മയും നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ കണക്കിലെടുത്തായിരുന്നു ബഹിഷ്കരണം. “പ്രവാചകനെ വ്രണപ്പെടുത്തിയതിനാൽ ഞങ്ങൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിച്ചു. ഒരു കുവൈറ്റ്, മുസ്ലീം ജനത എന്ന നിലയിൽ ഞങ്ങൾ ദൂതനെ അപമാനിക്കുന്നത് അംഗീകരിക്കില്ല, ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ, അദ്ദേഹത്തിന് സമാധാനം നൽകട്ടെ, ”സ്റ്റോർ സിഇഒ നാസർ അൽ മുതൈരിയെ ഉദ്ധരിച്ച് വാർത്താ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു . ജൂൺ 1 ന് ഡൽഹി ബിജെപി വക്താവ് നവീൻ കുമാർ ജിൻഡാൽ തന്റെ…
എസ്.ഐ.ഒ ഏരിയാ സമ്മേളനങ്ങൾ പ്രഖ്യാപിച്ചു
കൊച്ചി: നാൽപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ‘ഇസ്‌ലാം: വിമോചനത്തിന്റെ പുതുലോക ഭാവന’ എന്ന പ്രമേയത്തിൽ എസ്.ഐ.ഒ സംസ്ഥാന വ്യാപകമായി ഏരിയാ സമ്മേളനങ്ങൾ പ്രഖ്യാപിച്ചു. കൊച്ചി ഗ്രാൻഡ് സ്ക്വയറിൽ നടന്ന നേതൃസംഗമത്തിൽ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം സമ്മേളന പ്രഖ്യാപനം നിർവഹിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിൽ നടക്കുന്ന സമ്മേളനങ്ങൾ ഹിന്ദുത്വ വംശീയതക്കും ഇസ്‌ലാമോഫോബിയക്കും എതിരായ ശക്തമായ ചുവടുവെപ്പായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വംശീയതയെ മുറിച്ചുകടന്ന് വിമോചനത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്ന, അനീതിയിലധിഷ്ഠിതമായ സാമൂഹിക ഘടനയെ മറികടന്ന് നീതിയുടെ സാമൂഹികക്രമം പുലരുന്ന ഒരു പുതുലോകത്തെക്കുറിച്ച ഭാവനയെ നെഞ്ചേറ്റി കൂടുതൽ കരുത്തോടെ മുസ്‌ലിം ചെറുപ്പത്തിന് മുന്നേറാൻ ഏരിയ സമ്മേളനങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനങ്ങളുടെ ഭാഗമായി പ്രാദേശിക തലങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ…
Dubai Retailer Receives 4 Tons of Fish Supplies to Meet Consumer Demands
Dubai, UAE: Mr. Yaqoob Al Balooshi the Fresh Category Trade Dept. Manager at Union Coop revealed that the average quantity of fresh Fish products supplied to the various branches of the cooperative in Dubai daily ranges from 3 to 4 tons of local and imported fish and Crustaceans. He stresses that Union Coop’s Fishery section is operating at optimal capacity, moreover, the Fishery section in the new branches opened this past year with an increase in the types of local and imported fish to meet the demands of the shoppers.…
മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് ക്യാന്‍സര്‍ സെന്ററിന്റെ മരുന്ന് പരീക്ഷണം; മലാശയ ക്യാന്‍സര്‍ ഭേദമായതായി റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് കാൻസർ സെന്ററിൽ (എംഎസ്‌കെ) നടന്ന മരുന്ന് പരീക്ഷണത്തിൽ പങ്കെടുത്ത 15 ലധികം മലാശയ കാൻസർ രോഗികൾ പൂര്‍ണ്ണമായും രോഗ വിമുക്തി നേടിയതായി ഗവേഷണ പഠനം. വാഷിംഗ്ടൺ ഡിസിയിലെ സാസ്ച റോത്ത് ആണ് മരുന്ന് പരീക്ഷിച്ച ആദ്യത്തെ രോഗി. ആഴ്ചകളോളം റേഡിയേഷൻ തെറാപ്പിക്ക് വിധേയമാകുന്നതിന് നാലാഴ്ച മുമ്പാണ് അവര്‍ക്ക് ഈ സദ്‌വാര്‍ത്ത ലഭിച്ചത്. ട്യൂമറിൽ ഒരു പ്രത്യേക ജനിതകമാറ്റം അടങ്ങിയിരിക്കുന്ന രോഗികളുടെ ഉപവിഭാഗത്തിൽ, മറ്റ് ടിഷ്യൂകളിലേക്ക് പടരാത്ത മലാശയ അർബുദത്തെ പ്രതിരോധിക്കാൻ ഇമ്മ്യൂണോതെറാപ്പിക്ക് മാത്രം കഴിയുമോ എന്ന് എംഎസ്‌കെ ക്ലിനിക്കൽ ട്രയൽ അന്വേഷിച്ചു വരികയായിരുന്നുവെന്ന് ആശുപത്രി ഒരു പ്രസ്താവനയിൽ പറഞ്ഞു. “ഫലങ്ങൾ വളരെ ശ്രദ്ധേയമാണ്, അവ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിക്കുകയും 2022 ജൂണിൽ നടന്ന രാജ്യത്തെ ഏറ്റവും വലിയ ക്ലിനിക്കൽ ഓങ്കോളജിസ്റ്റുകളുടെ സമ്മേളനത്തിൽ അവതരിപ്പിക്കുകയും ചെയ്തു,” എംഎസ്‌കെയുടെ…
ബഫര്‍സോണിനെതിരെ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രക്ഷോഭത്തിലേക്ക്; ജൂണ്‍ 15ന് സെക്രട്ടറിയേറ്റ് ഉപവാസം
കൊച്ചി: കര്‍ഷകരുള്‍പ്പെടെ മലയോരജനതയുടെ ജീവിതത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ബഫര്‍സോണിനെതിരെ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രക്ഷോഭത്തിലേയ്ക്ക്. രാജ്യത്തെ വന്യമൃഗ സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോലമേഖലയായി നിശ്ചയിക്കണമെന്ന സുപ്രീംകോടതി വിധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തെയായതിനാല്‍ വിധിക്കെതിരെ സംസ്ഥാന ഗവണ്‍മെന്റ് റിവിഷന്‍ ഹര്‍ജി നല്‍കണമെന്നും പ്രശ്‌നബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സംരക്ഷിക്കാനാവശ്യമായ അടിയന്തിര നടപടികളാവശ്യപ്പെട്ടും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ഭാരവാഹികള്‍ ജൂണ്‍ 15 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 4 മണി വരെ സെക്രട്ടറിയേറ്റിനു മുന്‍പില്‍ ഉപവസിക്കും. തുടര്‍ന്ന് സര്‍ക്കാരിന് കര്‍ഷകനിവേദനം കൈമാറും. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ ആവശ്യത്തിലേക്ക് കേസ്സ് ഫയല്‍ ചെയ്തപ്പോള്‍ സംസ്ഥാന ഗവണ്‍മെന്റ് കക്ഷി ചേര്‍ന്നിരുന്നുവെങ്കില്‍ രാജസ്ഥാന്‍ വിഷയത്തില്‍ കേരളത്തില്‍ ഇത്തരം സാഹചര്യമുണ്ടാകുമായിരു ന്നില്ലന്ന് യോഗം വിലയിരുത്തി. ബഫര്‍സോണ്‍ വിഷയത്തില്‍ ജനാഭിപ്രായം രൂപീകരിക്കുന്നതിനും എല്ലാ കര്‍ഷകപ്രസ്ഥാനങ്ങളെയും ഏകോപിപ്പിക്കുന്നതിനുമായി ജൂണ്‍ 9…
Hindus urge Belgium’s Opéra Royal de Wallonie-Liège to drop culturally insensitive opera Lakmé
Hindus are urging Opéra Royal de Wallonie-Liège (ORW) in Belgium to withdraw “Lakmé” opera; scheduled for September 20 to October one; which they feel seriously trivializes Hindu religious and other traditions. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that reportedly taxpayer funded ORW should not be in the business of callously promoting appropriation of traditions, elements and concepts of “others”; and ridiculing entire communities. Zed, who is President of Universal Society of Hinduism, indicated that this deeply problematic opera was just a blatant belittling of a rich civilization and exhibited…
