ന്യൂ​യോ​ർ​ക്കി​ൽ സെ​മി ഓ​ട്ടോ​മാ​റ്റി​ക് തോ​ക്ക് വാ​ങ്ങു​ന്ന​തി​നു​ള്ള പ്രാ​യം 21 ആ​ക്കി

ന്യൂ​യോ​ർ​ക്ക്: ഇ​രു​പ​ത്തി​ഒ​ന്നു വ​യ​സി​നു താ​ഴെ​യു​ള്ള​വ​രെ സെ​മി ഓ​ട്ടോ​മാ​റ്റി​ക് തോ​ക്ക് വാ​ങ്ങു​ന്ന​തി​ൽ നി​ന്നും വി​ല​ക്കി ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ കാ​ത്തി ഹോ​ച്ച​ൽ ഉ​ത്ത​ര​വി​റ​ക്കി. തി​ങ്ക​ളാ​ഴ്ച ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ട ഉ​ത്ത​ര​വി​ൽ പ​ത്തു പു​തി​യ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു.

സ​മൂ​ഹ​ത്തി​നു ഭീ​ഷ​ണി​യാ​ണെ​ന്ന് ക​രു​തു​ന്ന​വ​രി​ൽ നി​ന്നും തോ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​നും ഇ​തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. അ​പ​ക​ട​കാ​രി​ക​ളാ​യ​വ​രി​ൽ നി​ന്നും തോ​ക്കു​ക​ൾ ഒ​ഴി​വാ​ക്കു​ക എ​ന്ന ശ​ക്ത​വും ധീ​ര​വു​മാ​യ ന​ട​പ​ടി​യാ​ണ് ന്യു​യോ​ർ​ക്ക് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച​ശേ​ഷം ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

വെ​ടി​വ​യ്പ് സം​ഭ​വ​ങ്ങ​ൾ ഇ​നി​യും ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​നി​യ​മ​നി​ർ​മാ​ണം ഒ​രു തു​ട​ക്ക​മാ​ണെ​ന്നും, കൂ​ടു​ത​ൽ ശ​ക്ത​മാ​യ നി​യ​മ നി​ർ​മാ​ണ​ങ്ങ​ൾ​ക്കു​വേ​ണ്ടി യു​എ​സ് കോ​ണ്‍​ഗ്ര​സി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News