Ignitho names former Cognizant, Mindtree exec as Chief Delivery Officer; to grow its India presence in Chennai to 500

Chennai: Ignitho Technologies, a US headquartered data science and digital engineering company, has named Ramesh Ramaswamy as its Chief Delivery Officer. Ramesh brings to Ignitho more than two decades of delivery leadership experience and was with Cognizant and Mindtree for close to a decade each, playing key leadership roles in delivery and account management. His core experience is in driving large-scale IT programs, setting up and growing businesses, and increasing operational efficiency. Ramesh will nurture Ignitho’s client relationships as well as develop high-performance teams as the company gets ready to…

കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷന്‍ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം ജൂലൈ 7 ന്

കൊച്ചി: കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ നേതൃസമിതിയും വിവിധ എഞ്ചിനീയറിംഗ് വിദ്യാഭ്യാസപദ്ധതികളുടെ ഉദ്ഘാടനവും ജൂലൈ 7 വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. രാവിലെ 11 ന് ആരംഭിക്കുന്ന അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് സമിതിയെത്തുടര്‍ന്ന് കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തന വര്‍ഷത്തിന്റെയും വിദ്യാഭ്യാസ പദ്ധതികളുടെയും ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ നിര്‍വ്വഹിക്കും. കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റവ.ഡോ. മാത്യു പായിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി റവ.ഡോ. ജോസ് കുറിയേടത്ത്, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തും. ഫാ. റോയി വടക്കന്‍, ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട്, മോണ്‍ തോമസ് കാക്കശ്ശേരി, മോണ്‍ വില്‍ഫ്രെഡ് ഇ., ഫാ. ബോബി മണ്ണംപ്ലാക്കല്‍, ഫാ. പോള്‍ നെടുമ്പുറം, ഫാ. മാത്യു കോരംകുഴ, ഫാ.…

വിദ്യാർത്ഥികളുടെ വിനോദയാത്ര ബസിന് തീപിടിച്ച സംഭവത്തിൽ ഹൈക്കോടതി സർക്കാരിനോട് റിപ്പോർട്ട് തേടി

കൊച്ചി: കൊല്ലം പെരുമൺ എൻജിനീയറിംഗ് കോളേജിൽ നിന്ന് വിനോദസഞ്ചാരത്തിന് പുറപ്പെടുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസിന് മുകളിൽ പടക്കം പൊട്ടിച്ച് തീപിടിച്ച സംഭവത്തിൽ റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ജൂൺ 26നാണ് സംഭവം നടന്നത്. ഒരു വിദ്യാർത്ഥി പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് വാർത്താ റിപ്പോർട്ടുകൾ വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. യാത്ര തുടങ്ങുന്നതിന് മുമ്പ് ബസുടമകൾ ബസിന് മുകളിൽ പടക്കം പൊട്ടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തുറന്ന കോടതിയിൽ സംഭവത്തിന്റെ വീഡിയോ ക്ലിപ്പിംഗുകളും വീക്ഷിച്ചു. ഈ കോടതിയുടെ ഉത്തരവിന് ശേഷവും സുരക്ഷാ ആവശ്യകതകൾ ലംഘിച്ച് പൊതുസ്ഥലങ്ങളിൽ കരാർ വണ്ടികൾ ഉപയോഗിക്കുന്നുണ്ടെന്ന് അച്ചടി, ദൃശ്യ മാധ്യമങ്ങളിൽ വന്ന വാർത്താ റിപ്പോർട്ടിൽ നിന്ന് വ്യക്തമായ സാഹചര്യം വ്യക്തമാക്കുന്നതായി ബെഞ്ച് നിരീക്ഷിച്ചു.…

കശുമാങ്ങ നീരില്‍ നിന്നുണ്ടാക്കുന്ന ‘ഫെനി’ വാറ്റ് കേരളത്തിലും എത്തുന്നു

തിരുവനന്തപുരം: ഗോവയിൽ മാത്രം ലഭ്യമാകുന്ന, കശുമാങ്ങ നീരില്‍ നിന്ന് വാറ്റിയെടുക്കുന്ന ഫെനി ഡിസംബറോടെ കേരളത്തിൽ എത്തും. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് ഫെനി നിർമാണത്തിന് അനുമതി നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണസംഘത്തിന് ഫെനി ഉൽപ്പാദിപ്പിക്കാൻ അനുമതി നൽകുന്നത്. 2019ൽ പദ്ധതിയുടെ വിശദമായ രൂപരേഖ ബാങ്ക് സർക്കാരിന് സമർപ്പിച്ചെങ്കിലും നിയമപരമായ സങ്കീർണതകൾ കാരണം അനുമതി വൈകുകയായിരുന്നു. ഫെനി ഡിസ്റ്റിലറി ആരംഭിക്കാന്‍ ബാങ്കിന് സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചെങ്കിലും ചട്ടങ്ങള്‍ ആവിഷ്‌കരിക്കാന്‍ വൈകിയതിനാല്‍ കഴിഞ്ഞ സീസണില്‍ ഉത്പാദനം നടത്താനായില്ല. തുടര്‍ന്ന് ജൂണ്‍ 30നാണ് അന്തിമാനുമതി ലഭിച്ചത്. അനുമതി ലഭിച്ചാല്‍ ഒരു മാസത്തിനകം തന്നെ ഉത്പാദനം ആരംഭിക്കാന്‍ ബാങ്ക് തയാറെടുത്തിരുന്നു. എന്നാല്‍ കശുമാങ്ങ സീണണ്‍ അല്ലാത്തതാണ് ഡിസംബറില്‍ ഉത്പാദനം ആരംഭിക്കാനാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. പയ്യാവൂര്‍ ടൗണിന് സമീപം രണ്ടേക്കര്‍ സ്ഥലം കശുമാങ്ങ സംസ്‌കരിക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്. ഉത്പാദനം സംബന്ധിച്ച എക്‌സൈസ് വകുപ്പിന്റെ മാര്‍ഗ…

നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മരിച്ചു; അമിത രക്തസ്രാവമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

പാലക്കാട്: ആശുപത്രിയിൽ നവജാത ശിശു മരണപ്പെട്ടതിനു പിന്നാലെ അമ്മയും മരിച്ച സംഭവം അമിത രക്തസ്രാവമാണ് കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പാലക്കാട് തങ്കം ആശുപത്രിയിലാണ് സംഭവം. ചിറ്റൂർ തത്തമംഗലം സ്വദേശി ഐശ്വര്യ (25) യാണ് പ്രസവത്തെത്തുടര്‍ന്ന് മരണപ്പെട്ടത്. ചികിത്സാ പിഴവിന് മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വലിഞ്ഞുമുറുകിയ നിലയിലായിരുന്നു എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ഡോക്ടർമാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ആറ് ദിവസം മുമ്പാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം സിസേറിയൻ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു. സ്‌കാൻ റിപ്പോർട്ടിൽ കുട്ടിക്ക് സ്ഥാനചലനമുണ്ടെന്നും ശരീരഭാരം കൂടുന്നുണ്ടെന്നും അതിനാൽ സാധാരണ പ്രസവം നടക്കില്ലെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ, പിന്നീട് സാധാരണ പ്രസവം മതി എന്നും പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. കുട്ടിയെ പുറത്തെടുക്കാൻ ഒരു വാക്വം ഉപയോഗിച്ചു.…

ലില്ലിക്കുട്ടി ജോസഫ് (85) നിര്യാതയായി

ന്യൂജേഴ്‌സി: മരങ്ങാട്ടുപള്ളി ആണ്ടൂർ പുളിക്കയിൽ ജോർജ് ജോസഫിന്റെ ഭാര്യ ലില്ലിക്കുട്ടി ജോസഫ് (85) നിര്യാതയായി. പരേത മൂന്നിലവ് വാകക്കാട് ചുങ്കപ്പുര കുടുംബാംഗമാണ്. സോമർസെറ്റ് സെൻറ്‌ തോമസ് സീറോ മലബാർ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്സിയിൽ താമസക്കാരുമായ ജോർജ് കുട്ടി പുളിക്കയിലിന്റെ മാതാവാണ് പരേത. മക്കൾ: ജോർജ് കുട്ടി ( യു.എസ്എ.), അവറാച്ചൻ (എബി) പ്രമീള സിബി , പ്രീതി മാത്യു. മരുമക്കൾ: ലിസിമോൾ ജോർജ് നിരപ്പേൽ (യു.എസ്.എ),ജെയ്നു എബി ഇലവുംകുടി, പെരുമ്പാവൂർ, സിബി പൊതൂർ പെരുമ്പല്ലൂർ, മൂവാറ്റുപുഴ, കെ. എം മാത്യു കയ്യാലക്കകം, പാലാ. സംസ്ക്കാര ശുശ്രുഷകൾ ബുധനാഴ്ച (07-06-2022) രാവിലെ സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 11-ന് പാലക്കാട്ടുമല നിത്യസഹായമാതാ ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്ക്കരിക്കുന്നതുമാണ്.

ഒരുവട്ടം കൂടി സേവിക്കണം (നര്‍മ്മ കവിത)

(അന്തരിച്ച മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി.യുടെ ഒരു സിനിമാ ഗാനം എന്റെ ഈ കവിതക്ക് പ്രചോദനമായിട്ടുണ്ട്. മോഡലായിട്ടുണ്ട്. എങ്കിലും ഇതിലെ വരികള്‍ അദ്ദേഹത്തിന്റെ ആ സിനിമാ ഗാനത്തിന്റെ മുഴുവന്‍ പാരഡിയല്ല. ഇന്ന് കേരളത്തിലെ – ഇന്ത്യയിലെ ഒരു തെരഞ്ഞെടുപ്പ് സംബന്ധിയായ വിവിധ രാഷ്ട്രീയ മുന്നണികളുടെ സീറ്റു വിഭജന കാലഘട്ടത്തില്‍, വിവിധ മണ്ഡലങ്ങളില്‍ മല്‍സരിക്കാനും ജയിക്കാനുമായി സീറ്റു മോഹികള്‍ തന്ത്രകുതന്ത്രങ്ങള്‍ മെനഞ്ഞ് ഉറക്കമില്ലാതെ എനിക്കും സേവിക്കണം ജനത്തെ … ഇനിയുമിനിയും ഒരു വട്ടമല്ലാ പല വട്ടം സേവിച്ച് സേവിച്ച് ജനത്തിനായി ആത്മസമര്‍പ്പണം ചെയ്യണം. മരണമടയണം… എന്ന സിദ്ധാന്തവുമായി കാലുവെന്ത നായുടെ മാതിരി നെട്ടോട്ടമോടുകയാണല്ലൊ. താമസിയാതെ ഈ ഇന്ത്യന്‍ കേരള-രാഷ്ട്രീയം തന്നെ മോഡലാക്കി അമേരിക്കയിലെ കുട്ടി സംഘടനകളും, മുട്ടന്‍ അംബ്രല്ലാ സംഘടനകളും അവരുടെ നേതാ നേത്രികളെ തെരഞ്ഞെടുപ്പ് ഗോദായില്‍ മല്ലയുദ്ധത്തിനായി വിശുദ്ധവും അവിശുദ്ധവുമായി കൂട്ടുകെട്ടും പാനലിംഗുമായി രംഗത്തിറക്കുമല്ലൊ. അവര്‍ക്കും ഇവിടത്തെ…

ഈദ്ഗാ മൈതാനം: ഹിന്ദു സംഘടനകൾ ജൂലൈ 12ന് ബന്ദിന് ആഹ്വാനം ചെയ്തു

ബംഗളൂരു: ഈദ്ഗാ മൈതാനിയിൽ ഹൈന്ദവ ആഘോഷങ്ങൾ അനുവദിക്കണമെന്ന ആവശ്യത്തിന് പിന്തുണയുമായി നിരവധി ഹിന്ദു സംഘടനകൾ ജൂലൈ 12ന് കൂറ്റൻ റാലിയും ബന്ദിന് ആഹ്വാനം നൽകി. ബംഗളൂരുവിലെ ജംഗമ മഠത്തിൽ ഹിന്ദു സംഘടനകൾ ഇതുമായി ബന്ധപ്പെട്ട് യോഗം ചേർന്നു. എല്ലാവരുടെയും കളിസ്ഥലമായി ഈദ്ഗാ മൈതാനം മാറ്റണമെന്നാണ് സമരക്കാരുടെ ആവശ്യം. 25 ഹിന്ദു സംഘടനകളും പ്രാദേശിക സംഘടനകളും ചേർന്ന് നിയമപോരാട്ടം നടത്താനും വഖഫ് ബോർഡിന്റെ ഈദ്ഗാ മൈതാനത്തിന്റെ അവകാശവാദങ്ങളെ വെല്ലുവിളിക്കാനും തീരുമാനിച്ചു. ഈദ്ഗാ മൈതാനം കളിസ്ഥലമായി നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ചാമരാജ്പേട്ടയിൽ സംഘടനകൾ വീടുവീടാന്തരം പ്രചാരണം നടത്തുന്നു. വസ്തുവിന്റെ കാര്യത്തിൽ ഇരട്ട നിലപാടെടുത്ത ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയെ (ബിബിഎംപി) അവർ ആക്ഷേപിച്ചു. തുടക്കത്തിൽ, ഈദ്ഗാ മൈതാനം തങ്ങളുടെ സ്വത്താണെന്ന് ബിബിഎംപി അവകാശപ്പെട്ടു, അത് പിന്നീട് നിഷേധിക്കപ്പെട്ടു. ഹിന്ദു സംഘടനകൾ ബിബിഎംപിയെ രൂക്ഷമായി വിമർശിക്കുകയും ഭരണകക്ഷിയായ ബിജെപി…

കെ സി ചിറ്റാർ നിര്യാതനായി

ഹ്യൂസ്റ്റൺ: എഴുത്തുകാരൻ, പത്രപ്രവർത്തകൻ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ഒരു കാലത്തു ഹ്യൂസ്റ്റൺ മലയാളികൾക്കിടയിൽ സുപരിചിതനായിരുന്ന കെ സി വർഗീസ് (കെ സി ചിറ്റാർ) ഹ്യൂസ്റ്റനിൽ നിര്യാതനായി. ആരോഗ്യപരമായ കാരണങ്ങളാൽ നാലഞ്ച് വർഷമായി പൊതുവേദികളിൽ നിന്നും അകന്നു കഴിയുകയായിരുന്ന കെ സി വർഗീസ് ജൂലൈ മൂന്നിന് രാവിലെ ഏഴു മണിയോടെയാണ് വിടവാങ്ങിയത്. 1990കളിൽ അമേരിക്കൻ മലയാളികൾക്കിടയിൽ വളരെ പ്രചാരം നേടിയ ‘കേരള വീക്ഷണം’ എന്ന വാർത്താവാരികയുടെ പ്രസാധകനും ചീഫ് എഡിറ്ററുമായിരുന്നു കെ സി. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ, കേരളാ റൈറ്റേഴ്‌സ് ഫോറം എന്നീ സംഘടനകളിലെ മുൻനിര പ്രവർത്തകനുമായിരുന്നു. പല സംഘടനകളിലൂടെയും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി കൂടിയാണ് കെ സി യുടെ വിടവാങ്ങലിലൂടെ മലയാളി സമൂഹത്തിനു നഷ്ടപ്പെട്ടത് എന്ന് മാഗ് പ്രസിഡന്റ് അനിൽ ആറന്മുള അനുസ്മരിച്ചു. പരസ്യക്കാരുടെ പകിട്ടിൽ മയങ്ങാതെ…

ജയ കുളങ്ങര ക്നാനായ മന്നന്‍-മങ്ക പ്രോഗ്രാം ചെയര്‍പെഴ്സണ്‍

ഒഹായോ: 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യനാപോളിസിലെ ക്നായി തോമാ നഗറില്‍ വച്ച്‌ നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനിലെ ഏറ്റവും വാശിയേറിയതും ഇമ്പമേറിയതും മുഴുവന്‍ കാണികളുടെയും പ്രശംസ പിടിച്ചു പറ്റുന്നതുമായ ക്നാനായ മന്ന൯-മങ്ക മത്സരത്തിന്റെ പ്രോഗ്രാം ചെയര്‍പേഴ്‌സണായി ജയ കുളങ്ങരയെ തെരഞ്ഞെടുത്തു. സംഘടനാ മികവുകൊണ്ടും കലാസാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ടും മികവ്‌ തെളിയിച്ച ജയ കുളങ്ങരയുടെ നേതൃത്വത്തിലുള്ള ഇത്തവണത്തെ ക്നാനായ മന്നന്‍-മങ്ക മത്സരം വളരെ ഉന്നത നിലവാരം പുലര്‍ത്തുന്നതും രസകരവും വിജ്ഞാനപ്രദവുമായിരിക്കുമെന്ന്‌ കെ.സി.സി.എന്‍.എ. ലെയ്‌സണ്‍ ഡോ. ദിവ്യ വള്ളിപ്പടവില്‍ പറഞ്ഞു. ജയ കുളങ്ങരയോടൊപ്പം ഈ മത്സരത്തിന്റെ കോ- ചെയേഴ്സായി ലിസ്‌ ജോസഫ്‌, ജാക്വലിന്‍ ജേക്കബ്‌ താമറാത്ത്‌, ഷീബ ചെറുശ്ശേരില്‍, ജസി പള്ളിക്കിഴക്കേതില്‍ എന്നിവരെയും തെരഞ്ഞെടുത്തതായി കെ.സി.സി.എന്‍.എ. പ്രസിഡന്റ്‌ സിറിയക്‌ കൂവക്കാട്ടില്‍ അറിയിച്ചു. കേരള റൗണ്ട്, ടാലന്റ് റൗണ്ട്, പ്ലാറ്റ്ഫോം റൗണ്ട് എന്നീ മൂന്ന്‌ ഇനങ്ങളിലായാണ്‌ ക്നാനായ മന്നന്‍-മങ്ക…