കൊച്ചി: രാജ്യത്തുടനീളം ശക്തിപ്രാപിച്ച് രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നതും ജനസമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതുമായ ഭീകരവാദത്തിനെതിരെ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ സമാധാന പ്രതിജ്ഞയും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിക്കുന്നു. പ്രാദേശികമായ സാഹചര്യങ്ങളും സൗകര്യങ്ങളും കണക്കിലെടുത്ത് ഓഗസ്റ്റ് 13 മുതല്‍ 15 വരെയാണ് വിവിധ സ്ഥലങ്ങളില്‍ സമാധാന പ്രതിജ്ഞാ പരിപാടികള്‍ നടത്തുന്നത്. സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ കീഴിലുള്ള 14 റീജിയണല്‍ കൗണ്‍സിലുകള്‍, വിവിധ രൂപതകള്‍, കത്തോലിക്കാസംഘടനകള്‍ എന്നിവരോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ ഒട്ടേറെ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളും ദേശസ്‌നേഹികളും സമാധാനപ്രതിജ്ഞയില്‍ പങ്കുചേരുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ടത് ഭരണഘടനാപരമായി ഭാരതപൗരന്റെ കടമയും ഉത്തരവാദിത്വവുമാണെന്നിരിക്കെ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളെ രാജ്യത്തു വളരാന്‍ അനുവദിക്കാനാവില്ലെന്നും ദേശസ്‌നേഹവും സമാധാനവും ഈ മണ്ണില്‍…
Month: August 2022
10,000 സൈനികർ; മുക്കിലും മൂലയിലും സിസിടിവി; സ്വാതന്ത്ര്യ ദിനത്തിന് ഡൽഹിയില്‍ കനത്ത സുരക്ഷ
ന്യൂഡൽഹി: 75-ാമത് സ്വാതന്ത്ര്യദിന പരിപാടിയിൽ ഡല്‍ഹിയില്‍ ഇത്തവണ കൂടുതൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കുന്നത്. 10,000-ത്തിലധികം ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ ചെങ്കോട്ടയ്ക്ക് ചുറ്റും വിന്യസിക്കും. സ്വാതന്ത്ര്യദിനത്തിൽ കോട്ടയുടെ കൊത്തളത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15ന് ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് ചുറ്റും പതിനായിരത്തിലധികം പോലീസുകാരെ വിന്യസിക്കും. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഡൽഹി പൊലീസ് അറിയിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, 10,000 പോലീസുകാരെ വിവിധ റോളുകളിൽ ചെങ്കോട്ടയിലേക്കും വേദിയിലേക്കും നയിക്കുന്ന റോഡുകളിൽ വിന്യസിക്കുമെന്ന് സ്പെഷ്യൽ പോലീസ് കമ്മീഷണർ (ക്രമസമാധാനം) ദേപേന്ദ്ര പഥക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവർക്കൊപ്പം നിരവധി സുരക്ഷാ ഏജൻസികളെയും വിന്യസിക്കും. ഇവരെ ഏകോപിപ്പിച്ചാണ് ചെങ്കോട്ടയുടെ സുരക്ഷാ വലയം ഒരുക്കുന്നത്. കൂടാതെ, ചെങ്കോട്ടയ്ക്ക് ചുറ്റും 1000-ലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്, അതിലൂടെ അവിടേക്ക് വരുന്നവരെയും പോകുന്നവരെയും നിരീക്ഷിക്കും. സിറ്റി…
ഇന്നത്തെ രാശിഫലം (ഓഗസ്റ്റ് 9, 2022)
ചിങ്ങം: ഇന്ന് നിങ്ങളുടെ കഠിന്വാധ്വാനത്തിന് ഫലം ഉണ്ടാകും. നിങ്ങളുടെ ചെയ്യുന്ന പ്രവർത്തിക്ക് അംഗീകാരം ലഭിക്കും. ഇത് സാധ്യമാകുന്നത് നിങ്ങളുടെ പങ്കാളിയുടെയും, സഹപ്രവർത്തകരുടേയും, നിങ്ങളുടെ മേലുദ്യോഗസ്ഥരുടേയും കൂടി ശ്രമഫലമായിട്ടായിരിക്കും. കന്നി: നിങ്ങളുടെ വിധി നിങ്ങൾ തന്നെ നിർണയിക്കണമെന്ന ഒരൊറ്റ ലക്ഷ്യമായിരിക്കും ഇന്ന് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഇന്ന് നിങ്ങളുടെ നേതൃത്വ പാഠവം മികവുറ്റതായിരിക്കും. ജയിക്കണമെന്ന നിങ്ങളുടെ വാശി നിങ്ങളെ കൂടുതൽ പ്രവർത്തിക്കാന് സജ്ജനാക്കുകയും ചെയ്യും. പെട്ടെന്ന് തീരുമാനമെടുക്കുന്നതിനുള്ള വൈദഗ്ദ്ധ്യവും, അതിസൂക്ഷ്‌മമായ വിശകലന ചാതുരിയും നിങ്ങളുടെ ഭരണസാരഥ്യത്തിലുള്ള അഭിരുചിക്ക് മാറ്റു കൂട്ടും. തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ചര്‍ച്ചചെയ്യാം. ഒരു തീര്‍ത്ഥാടന യാത്രക്ക് സാധ്യതയുണ്ട്. സാമ്പത്തിക നേട്ടമുണ്ടാകാം. ഒരു വിദേശരാജ്യത്തുനിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമാണ് ഇന്ന്. മാനസികമായും…
മുട്ടയിടാൻ ഒഴുക്കിനെതിരെ നീന്തുന്ന മത്സ്യങ്ങളുടെ ‘ദേശാടനം’: ശൂലാപ്പ് കാവിലെ അപൂര്‍വ്വ ദൃശ്യം
കണ്ണൂർ: ഒഴുക്കിനെതിരെ നീന്തി മത്സ്യങ്ങള്‍ പ്രജനനത്തിനായി മലകയറുന്നത് കേട്ടിട്ടുണ്ടോ..?. കണ്ണൂരിലെ ചീമേനിയിൽ അങ്ങനെയൊന്ന് ഉണ്ടെന്നത് ആശ്ചര്യകരമാണ്. ഇത് മത്സ്യങ്ങളുടെ പ്രാദേശിക കുടിയേറ്റമാണ്. എഴുത്തുകാരൻ അംബികാസുതൻ മങ്ങാട്ട് തന്റെ ‘രണ്ട് മത്സ്യങ്ങൾ’ എന്ന കഥയിൽ ശൂലപ്പ് കാവിലെ ഈ ‘ദേശാടന പ്രതിഭാസം’ പരാമർശിക്കുന്നുണ്ട്. ചീമേനിയിലെ കുന്നിൻ മുകളിലാണ് ശൂലാപ്പ് കാവ് സ്ഥിതി ചെയ്യുന്നത്. കായലിൽ നിന്ന് പുഴകളിലൂടെയും അരുവികളിലൂടെയും മുട്ടയിടാൻ മത്സ്യങ്ങൾ ശൂലാപ് കാവിൽ എത്തുന്നു. ഇവിടെ നിന്നുമാണ് കവ്വായി പുഴയുടെ ഒരു പ്രധാന പോഷക പ്രവാഹത്തിൻ്റെ ഉത്‌ഭവം. ആ നീർച്ചാലിലൂടെയാണ് കായലിൽ നിന്നും പുഴ വഴി നെടുംചൂരി മീനുകൾ ഇവിടെ മുട്ടയിടാനെത്തുന്നത്. ഇടവപ്പാതിയുടെ തുടക്കത്തിൽ പുതുവെള്ളത്തിൽ ഒഴുക്കിനെതിരെ നീന്തിയാണ് ഇവ കുന്നുകയറുന്നത്. കാവിലെ കാടുകളിലെ ജലാശയങ്ങളിൽ മുട്ടയിട്ട് ഇവ തിരിച്ചു പോകും. വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾ അൽപ്പം വലുതായാൽ അമ്മമാർ വന്ന വഴിയേ തിരിച്ചു പോകും. ഇത്തരത്തിൽ…
മുഹറം: ലഖ്‌നൗവിൽ കനത്ത സുരക്ഷ
ലഖ്‌നൗ: 3,500-ലധികം പോലീസ് ഉദ്യോഗസ്ഥർ, പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (പിഎസി), മൊബൈൽ പട്രോളിംഗ് സ്‌ക്വാഡുകൾ, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (RAF) ടീമുകൾ എന്നിവരോടൊപ്പം മുഹറത്തിന്റെ പത്താം ദിവസമായ ആഷുറയ്‌ക്കായി ഓഗസ്റ്റ് 9 ന് ലക്‌നൗവിൽ കനത്ത സുരക്ഷ ശക്തമാക്കി. ഡ്രോണുകളുടെ വിന്യാസത്തിനൊപ്പം സംസ്ഥാന തലസ്ഥാനത്തെ സെൻസിറ്റീവ് സ്ഥലങ്ങളും നിരീക്ഷണത്തിലാക്കി. കിംവദന്തികൾ പ്രചരിപ്പിക്കുന്നത് തടയാൻ പ്രത്യേക സോഷ്യൽ മീഡിയ നിരീക്ഷണ യൂണിറ്റ് രൂപീകരിച്ചതായി സംസ്ഥാന സർക്കാർ വക്താവ് പറഞ്ഞു. നഗരത്തെ അഞ്ച് സോണുകളായും സെൻസിറ്റീവ് ഏരിയകൾക്കായി 18 സെക്ടറുകളായും ഫലപ്രദമായി വിഭജിച്ചതായി ലഖ്‌നൗ വെസ്റ്റ് പോലീസ് കമ്മീഷണർ (ഡിസിപി) ചിന്നപ്പ പറഞ്ഞു. ഇൻസ്‌പെക്ടർ മുതൽ കോൺസ്റ്റബിൾ റാങ്ക് വരെയുള്ള 2500-ലധികം നോൺ-ഗസറ്റഡ് പോലീസ് ഉദ്യോഗസ്ഥരെ പഴയ നഗരത്തിൽ മാത്രം വിന്യസിച്ചിട്ടുണ്ടെന്ന് മറ്റൊരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശത്ത് അശാന്തി ഉണ്ടാകാതിരിക്കാൻ സിവിൽ പോലീസ് ഓഫീസർമാർക്കും ജീവനക്കാർക്കും പുറമേ,…
വണ്ടിപ്പെരിയാറിൽ ഒഴുക്കിൽപ്പെട്ട കുട്ടിയെ കണ്ടെത്താനായില്ല: രക്ഷാസംഘം തിരച്ചിൽ അവസാനിപ്പിച്ചു
ഇടുക്കി: വണ്ടിപ്പെരിയാറില്‍ വെള്ളിയാഴ്‌ച പുലർച്ചെ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയെ കണ്ടെത്താനായില്ല. അതേത്തുടർന്ന് രക്ഷാപ്രവർത്തകർ തിരച്ചിൽ അവസാനിപ്പിച്ചു. എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ വിഭാഗങ്ങൾ സംയുക്തമായി രണ്ട് സംഘങ്ങളായി തിരിഞ്ഞ് നാല് ദിവസമായി തിരച്ചിൽ ആരംഭിച്ചിട്ട്. ഞായറാഴ്‌ച രാവിലെ മുതൽ നടത്തിയ തെരച്ചിലിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ കുട്ടിയുടെ കുടുംബവുമായി ചർച്ച നടത്തി, അധികൃതരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പീരുമേട് തഹസിൽദാർ വിജയലാൽ കെ.എസ് അറിയിച്ചു. വെള്ളിയാഴ്‌ചയാണ് ഗ്രാമ്പി സ്വദേശിയായ കുട്ടിയെ ഒഴുക്കിൽപ്പെട്ട് കാണാതായത്. പിതാവ് മാധവനും അമ്മ ഷൈലയ്ക്കുമൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. കനത്ത മഴയിൽ കവിഞ്ഞൊഴുകുന്ന നദി മുറിച്ചുകടക്കുന്നതിനിടെയാണ് കുട്ടി ഒഴുക്കിൽപ്പെട്ടത്.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിയ വർഗീസിന്റെ ഡെപ്യൂട്ടേഷൻ കാലാവധി നീട്ടി
തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡപ്യൂട്ടി ഡയറക്ടര്‍ തസ്തികയുടെ ഡെപ്യൂട്ടേഷൻ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. കണ്ണൂർ സർവകലാശാലയിൽ ഒന്നാം റാങ്കോടെ പ്രിയ വർഗീസ് അസോസിയേറ്റ് പ്രൊഫസറായി തിരഞ്ഞെടുക്കപ്പെട്ടത് വിവാദമായിരുന്നു. ഈ വിഷയത്തിൽ ഗവർണർ വിശദീകരണം ചോദിച്ചതോടെ നിയമന ഉത്തരവ് നൽകാതെയാണ് ഡെപ്യൂട്ടേഷൻ നീട്ടിയത്. പ്രിയ ഇപ്പോൾ കേരള വർമ്മ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. അസോസിയേറ്റ് പ്രൊഫസറായി നിയമിതയായ ശേഷം പ്രിയയെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിക്കാം. കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ പദവിയില്‍ ഒന്നാം റാങ്ക് നല്‍കിയുളള പട്ടിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗീകരിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന യോഗ്യതയായ എട്ടു വര്‍ഷത്തെ അധ്യാപന പരിചയം ഇല്ലെന്ന് ആക്ഷേപമുയര്‍ന്നു. ഇതോടെ സിപിഎം നേതാവിന്‍റെ ഭാര്യയെ പിന്‍വാതില്‍ വഴി നിയമിക്കാന്‍ ശ്രമിച്ചതായി…
ആര്യ വാൽവേക്കർ മിസ് ഇന്ത്യ യുഎസ്എ കിരീടം ചൂടി
ന്യൂജേഴ്സി: ഓഗസ്റ്റ് 5-ന് ന്യൂജേഴ്‌സി ഫോർഡ്‌സിലെ റോയൽ ആൽബർട്ട്‌സ് പാലസിൽ നടന്ന വര്‍ണ്ണാഭമായ മത്സരത്തിൽ വിർജീനിയയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയായ ആര്യ വാൽവേക്കർ മിസ് ഇന്ത്യ യുഎസ്എ 2022 കിരീടം ചൂടി. വിർജീനിയ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ പ്രീമെഡിക്കൽ വിദ്യാർത്ഥിനി സൗമ്യ ശർമ്മ ഒന്നാം റണ്ണറപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂജേഴ്‌സിയിലെ സഞ്ജന ചേക്കൂരി സെക്കൻഡ് റണ്ണറപ്പായി. വാഷിംഗ്ടണിൽ നിന്നുള്ള അക്ഷി ജെയിൻ മിസിസ് ഇന്ത്യ യുഎസ്എയും, ന്യൂയോർക്കില്‍ നിന്നുള്ള തൻവി ഗ്രോവർ മിസ് ടീൻ ഇന്ത്യ യു എസ് എയും ആയി തിരഞ്ഞെടുക്കപ്പെട്ടു. വേൾഡ് വൈഡ് പേജന്റ്സിന്റെ ബാനറിൽ ന്യൂയോർക്ക് ആസ്ഥാനമായുള്ള ധർമ്മാത്മയും നീലം ശരണും ചേർന്നാണ് ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ കാലം നടന്ന ഈ ഇന്ത്യൻ മത്സരം ആരംഭിച്ചത്. 30 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 74 മത്സരാർത്ഥികൾ മൂന്ന് വ്യത്യസ്ത മത്സരങ്ങളിൽ പങ്കെടുത്തു. മൂന്ന് വിഭാഗങ്ങളിലെയും…
അന്ധവിദ്യാലയങ്ങളെ പിന്തുണയ്ക്കുന്നതിനായി ‘ദൃഷ്ടി ഫൗണ്ടേഷന്‍’ ചാരിറ്റി ഓട്ടം/നടത്തം സംഘടിപ്പിക്കുന്നു
പെന്‍സില്‍വാനിയ: പെൻസിൽവാനിയ ആസ്ഥാനമായുള്ള ചാരിറ്റി സംഘടനയായ “ദൃഷ്ടി ഫൗണ്ടേഷൻ”, ലോകമെമ്പാടുമുള്ള അന്ധവിദ്യാലയങ്ങളിലെ കുട്ടികളെ പിന്തുണയ്ക്കുന്നതിനായി ഓഗസ്റ്റ് 28 ഞായറാഴ്ച, പെൻസിൽവാനിയയിലെ വെയ്നിൽ 5K അല്ലെങ്കിൽ 1K ഓട്ടം/നടത്തം സംഘടിപ്പിക്കുന്നു. ഈ വ്യക്തിഗത ഇവന്റില്‍ എല്ലാ പ്രായക്കാർക്കും പങ്കെടുക്കാം. കൂടാതെ, ലോകമെമ്പാടുമുള്ള ആളുകൾക്ക് വെർച്വലായും പങ്കെടുക്കാം. ഇതില്‍ നിന്ന് കിട്ടുന്ന വരുമാനം കാഴ്ച വൈകല്ല്യമുള്ളവര്‍ക്ക് ഉചിതമായ ഉപകരണങ്ങൾ, ലാപ്‌ടോപ്പുകൾ പോലുള്ള അനുബന്ധ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നത് ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ഹൈസ്കൂള്‍ – മിഡിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച ‘ദൃഷ്ടി’, അന്ധരെയും കാഴ്ച വൈകല്യമുള്ളവരെയും വിവിധ തരത്തിൽ സഹായിക്കാനും കുട്ടികളിലും മുതിർന്നവരിലും സേവനത്തിന്റെ മൂല്യം വളർത്താനും ലക്ഷ്യമിടുന്നു. “Because I cannot do everything I will not refuse to do the something that I can do.” എന്ന ഹെലൻ…
പ്രഫ. ഗോപിനാഥ് മുതുകാടിനെ ആദരിക്കാന്‍ റോട്ടറി ക്ലബ് ഓഫ് യോങ്കേഴ്സ് അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നു
ന്യൂയോർക്ക്: ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ കഴക്കൂട്ടത്തു പ്രവർത്തിക്കുന്ന മാജിക്ക് പ്ലാനറ്റിന്റെ പ്രവത്തനങ്ങൾക്ക് കരുത്തേകാൻ റോട്ടറി ക്ലബ് ഓഫ് യോങ്കേഴ്സിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 10ന് (നാളെ) അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10-ന് മൗണ്ട് ഒളിമ്പോസ് ഡൈനറില്‍ (1 FORT HILL AVE, YONKERS, NEW YORK -10710) ലോകപ്രശസ്ത മാന്ത്രികനായ പ്രഫ. മുതുകാടിനെ ആദരിക്കാൻ കൂടി നടത്തുന്ന അത്താഴ വിരുന്നില്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരിക്കും. സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്ക് മാജിക്ക് ഉൾപ്പെടെയുള്ള വിവിധ കലാരൂപങ്ങൾ പരിശീലനം നൽകി അവരുടെ കഴിവുകളെ പരിപോഷിപ്പിച്ചു വളർത്തുവാനാണ് ലോകം ഏറെ ആദരവോടെ കാണുന്ന കാരുണ്യപ്രവർത്തകനായ പ്രൊഫ. ഗോപിനാഥ് മുതുകാട് ഇപ്പോൾ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനായി അദ്ദേഹം അടുത്തിടെ പ്രൊഫഷണല്‍ മാജിക് ഷോകളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.…
