പ്രൊവിഡൻസ് സ്കൂളിലെ ഹിജാബ് വിലക്കിനെതിരെ എസ്.ഐ.ഒ – ജി.ഐ.ഒ നടത്തിയ ബഹുജന മാർച്ചിൽ പോലീസ് അതിക്രമം നടത്തുകയും സംസ്ഥാന സെക്രട്ടറിമാരടക്കം നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തത് ജനാധിപത്യ വിരുദ്ധമാണെന്നും ജയിലിലടച്ച് പ്രവർത്തകരെ എത്രയും വേഗം വിട്ടയക്കണമെന്നും ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.ശാക്കിർ, കാലിക്കറ്റ് പ്രസ്ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി കൊണ്ട് ഭരണഘടന രാജ്യത്തെ പൗരന്മാർക്ക് ഉറപ്പ് നൽകുന്ന അവകാശങ്ങളെ നിഷേധിക്കുന്ന കോഴിക്കോട് നടക്കാവ് പ്രൊവിഡൻസ് സ്കൂളിന്റെ എയ്ഡഡ് പദവി സർക്കാർ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂൾ പി.ടി.എ പ്രസിഡന്റിന്റെ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ നടപടി സ്വീകരിക്കാത്തത് അനീതിയാണ്. ഹിജാബ് നിരോധനം കാരണം മുസ്ലിം വിദ്യാർത്ഥിനികൾ ടി.സി വാങ്ങി മറ്റ് സ്ഥാപനങ്ങളിൽ അഡ്മിഷൻ എടുക്കേണ്ട സാഹചര്യമാണുള്ളത്. നികുതിപ്പണം ഉപയോഗിച്ച് സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നുണ്ടായ…
Month: September 2022
Hindus support Kenya State House monthly prayers as long as Hindu mantras included
Hindus seem to be okay with the idea of monthly prayers in Kenya State House in Nairobi as long as these include the prayers of diverse religions and denominations practiced in Kenya and the expression of non-believers. Talking about prayer; distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that a reverent petition for help or expression of devotion-love-praise-thanks addressed to an object of worship was important, intensely valuable, significant and uplifting to many of us. Sometimes described as pilgrimage of the spirit, heartfelt communication or…
ഡോ. എം കെ മുനീറിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു; കേരളത്തിലെ രാഷ്ട്രീയക്കാരന് ലഭിക്കുന്ന ആദ്യത്തെ വിസ
ദുബൈ: ദീർഘകാല താമസത്തിനുള്ള അവസരങ്ങൾക്കായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഏര്‍പ്പെടുത്തിയിട്ടുള്ള ഗോൾഡൻ വിസ ഡോ.എം.കെ മുനീറിനും ലഭിച്ചു. ഇതാദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു രാഷ്ട്രീയക്കാരന് ഗോൾഡൻ വിസ ലഭിക്കുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) മുതിർന്ന നേതാവായ എം കെ മുനീർ കേരളത്തിലെ മുസ്ലീം രാഷ്ട്രീയത്തിലെ പുരോഗമന മുഖങ്ങളിൽ ഒരാളാണ്. ഡോക്ടറായി മാറിയ മുനീർ, പ്രസാധകൻ, സാമൂഹിക സംരംഭകൻ, കാർട്ടൂണിസ്റ്റ്, ചിത്രകാരൻ, പിന്നണി ഗായകൻ എന്നീ നിലകളിലും പ്രശസ്തനാണ്. തനിക്ക് ലഭിച്ച “ബഹുമാനത്തിനും പദവിക്കും” മുനീര്‍ യു എ ഇ യോട് നന്ദി പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്…. “യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചതിന്റെ സന്തോഷം എന്റെ എല്ലാ സ്നേഹജനങ്ങളുമായും പങ്കുവെക്കുന്നു. അനുദിനം ലോകത്തിന്റെ നെറുകയിലേക്ക് വളർന്നു കൊണ്ടിരിക്കുന്ന ഏറ്റവും സുന്ദരമായ ഒരു രാജ്യമാണ് യുഎഇ. സ്നേഹമെന്ന വികാരം എത്ര മനോഹരമായാണ് ഇമറാത്തികൾ പ്രകടിപ്പിക്കുന്നത്.…
ഭാരത് ജോഡോ യാത്ര മലപ്പുറത്തേക്ക് പ്രവേശിച്ചു
മലപ്പുറം: രാഹുൽ ഗാന്ധിക്കൊപ്പം നൂറുകണക്കിന് പാർട്ടി പ്രവർത്തകരും അനുഭാവികളും അണിനിരന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ചൊവ്വാഴ്ച മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. പാലക്കാട് ജില്ലയിലെ കൊപ്പത്ത് തിങ്കളാഴ്ച പകൽ സമാപിച്ചതിന് ശേഷം രാവിലെ സംസ്ഥാനത്തിന്റെ വടക്കൻ ജില്ലയിലെ പുലാമന്തോൾ ജംഗ്ഷനിൽ നിന്നാണ് യാത്ര ആരംഭിച്ചത്. വയനാട്ടിൽ നിന്നുള്ള എംപിയായ ഗാന്ധി പിന്നീട് കർഷകരുമായി സംവദിക്കും. “മനോഹരമായി അലങ്കരിച്ച പാലത്തിന് മുകളിലൂടെ #ഭാരത്ജോഡോയാത്ര മലപ്പുറം ജില്ലയിലേക്കുള്ള പ്രവേശനം 20-ന് കാണുന്നു. ഇന്ന് രാവിലെ 14 കിലോമീറ്റർ നടക്കണം, ഉച്ചയ്ക്ക് ശേഷം @രാഹുൽഗാന്ധി സമീപ പ്രദേശങ്ങളിലെ കർഷകരുമായി സംവദിക്കും. ഇതുവരെ തണുത്ത കാലാവസ്ഥയാണ്, ചുറ്റുപാടും. മനോഹരം,” എഐസിസി ജനറൽ സെക്രട്ടറി കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള ജയറാം രമേശ് ട്വീറ്റ് ചെയ്തു. കോൺഗ്രസിന്റെ 3,570 കിലോമീറ്ററും 150 ദിവസവും നീളുന്ന കാൽനട ജാഥ സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് ആരംഭിച്ചത്. ഇത്…
പിഎഫ്ഐക്കെതിരെ രാജ്യവ്യാപകമായി രണ്ടാംഘട്ട റെയ്ഡുകൾ ആരംഭിച്ചു
ന്യൂഡൽഹി: മധ്യപ്രദേശ്, കർണാടക, അസം, ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) നേതൃത്വത്തിനും പ്രവർത്തകർക്കുമെതിരായ രണ്ടാം ഘട്ട റെയ്‌ഡുകൾ ചൊവ്വാഴ്ച ആരംഭിച്ചു. കേന്ദ്ര ഏജൻസികളും സംസ്ഥാന പോലീസ് സേനയും ചേർന്നാണ് റെയ്ഡ് നടത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പിഎഫ്ഐയുമായി ബന്ധമുള്ള 25 പേരെ ചൊവ്വാഴ്ച അസമിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. നിസാമുദ്ദീൻ, ഷഹീൻ ബാഗ് പ്രദേശങ്ങൾ ഉൾപ്പെടെ ദേശീയ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പിഎഫ്ഐയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ കേന്ദ്ര ഏജൻസിയും ഡൽഹി പോലീസും സംയുക്തമായി റെയ്ഡ് നടത്തുകയാണെന്നും 30 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഉത്തർപ്രദേശിനെ സംബന്ധിച്ചിടത്തോളം, സംസ്ഥാന എടിഎസും എസ്ടിഎഫും സംയുക്ത ഓപ്പറേഷനിൽ സംസ്ഥാനത്തുടനീളമുള്ള റെയ്ഡുകളിൽ ഒരു ഡസനിലധികം പിഎഫ്ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പിഎഫ്ഐയുമായി ബന്ധമുള്ള രണ്ടുപേരെ…
ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 27, ചൊവ്വ)
ചിങ്ങം: നിങ്ങളുടെ എല്ലാ സഹപ്രവർത്തകർക്കും ഗുണം ചെയ്യുന്ന കാര്യങ്ങൾ ഇന്ന് നിങ്ങൾ ചെയ്യും. ജോലിസ്ഥലത്തെ തുടക്കത്തിലുള്ള പിരിമുറുക്കം കാര്യമാക്കേണ്ടതില്ല, സാവധാനത്തിൽ ശരിയാകും. നിങ്ങളെ സ്നേഹിക്കുന്നവരുടെ സ്നേഹവും, കാരുണ്യവുമാണ് ഇന്നത്തെ നിങ്ങളുടെ ദിവസത്തിന്‍റെ പ്രത്യേകത. കന്നി: ജോലിസ്ഥലത്ത് നിങ്ങൾക്ക് ഫലപ്രദമായ ഒരു ദിവസമാണ് കാണുന്നത്. നിങ്ങളുടെ ജീവിതത്തിന്‍റെ ഏറ്റവും നല്ല ഭാഗമായിരിക്കും ഇന്നത്തെ ഉച്ച കഴിഞ്ഞ സമയം. തുലാം: ഇന്ന് നിങ്ങൾക്ക് ജോലിസംബന്ധമായി അത്ര നല്ല ഒരു ദിവസമായിരിക്കില്ല. കാരണം, നിങ്ങളുടെ മുകളിലുള്ളവർ നിങ്ങളുടെ വിജയത്തിന്‍റെ പാത തടസപ്പെടുത്തിയേക്കാം. നിങ്ങൾക്ക് ജോലിക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നേക്കാം. ഇത് കുടുംബവുമായി ചെലവഴിക്കുന്ന നിങ്ങളുടെ സമയം കുറച്ചേക്കാം. കുടുംബാംഗങ്ങളുടെ ത്യാഗമാണ് നിങ്ങളുടെ വിജയങ്ങൾക്ക് കാരണം. വൃശ്ചികം: ജീവിതം അത്ര സാവധാനത്തിലോ അത്ര വേഗത്തിലോ അല്ല പോകുന്നത്. നിങ്ങൾ ശരിയായ പാതയിൽ ശക്തമായി തന്നെയാണ് മുന്നേറുന്നത്. ജോലിസ്ഥലത്ത് കാര്യക്ഷമത ഇന്ന് മെച്ചപ്പെടും. വീട്ടിൽ സമയം ചിലവഴിക്കുന്നവർക്ക് സമാധാന…
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം; കണ്ണൂരിലെ കടകളിലും സ്ഥാപനങ്ങളിലും റെയ്ഡ് തുടരുന്നു
കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ കടകളിലും സ്ഥാപനങ്ങളിലും പോലീസ് നടത്തുന്ന റെയ്ഡ് ജില്ലയിൽ തുടരുന്നു. തിങ്കളാഴ്ച തളിപ്പറമ്പ്, പയ്യന്നൂർ, പഴയങ്ങാടി, മട്ടന്നൂർ എന്നിവിടങ്ങളിൽ പോലീസ് റെയ്ഡ് തുടർന്നു. വെള്ളിയാഴ്ച പിഎഫ്ഐ ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തുന്നത്. തളിപ്പറമ്പിൽ എസ്എച്ച്ഒ എ വി ദിനേശന്റെ നേതൃത്വത്തിൽ മന്നയിലും ചെനയന്നൂരിലുമായി രണ്ട് കടകളിൽ പൊലീസ് റെയ്ഡ് നടത്തി. മന്ന സീത് എച്ച്എസ്എസിന് മുന്നിലെ ബിസ്‌ക്കറ്റ് മൊത്തവ്യാപാര കടയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റെയ്ഡ് നടന്നത്. പിഎഫ്ഐയുടെ തളിപ്പറമ്പ് ഏരിയാ പ്രസിഡന്റ് ഷുഹൂദിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ഇതിന് പിന്നാലെ ചെനയന്നൂരിലെ പിഎഫ്‌ഐ പ്രവർത്തകൻ അനസിന്റെ ഉടമസ്ഥതയിലുള്ള സിറ്റിസൺ മെഷിനറികളിലും സ്‌കാഫോൾഡിലും പോലീസ് റെയ്ഡ് നടത്തി. ഇതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ കടകളിലും സ്ഥാപനങ്ങളിലും ഞായറാഴ്ച നടത്തിയ റെയ്‌ഡിന്റെ തുടർച്ചയാണ് തിങ്കളാഴ്ചയും നടന്നത്.
മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഓക്ടോബർ 1, ശനിയാഴ്ച
ചിക്കാഗോ: ചിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത്നിച്ചു വരുന്നു. പരിശുദ്ധ തിരുകർമ്മങ്ങൾക്ക് സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നേതൃത്വം കൊടുക്കുമ്പോൾ, രുപതായുടെ പ്രഥമ മെത്രാനും അന്നേ ദിവസം സ്ഥാനം ഒഴിയുന്നതുമായ മാർ ജേക്കബ്ബ് അങ്ങാടിയത്തും, ജോയി ആലപ്പാട്ട് പിതാവിന്റെ ജന്മസ്ഥലമായ ഇരിഞ്ഞാലകുട രൂപതായുടെ മെത്രാനായ മാർ പോളി കണ്ണുക്കാടൻ പിതാവും സഹ കാർമ്മികരായിരിക്കും. ഒന്നാം തിയതി രാവിലെ 8.30 ന് മാർതോമ സ്ലിഹാ കത്തീഡ്രലിന്റെ പാരിഷ് ഹാളിൽ നിന്നും തിരുവസ്ത്രങ്ങളണിഞ്ഞ്, ബിഷപ്പുമാരും, വൈദികരും പ്രാത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ദേവാലയത്തിലേക്ക് പ്രദക്ഷിണമായി പ്രവേശിക്കുന്നു. ഈ അവസരത്തിൽ വിശിഷ്ട വ്യക്‌തികളും, ബഹുമാനപ്പെട്ട സന്യാസിനികളും, ദൈവജനവും ദേവലായത്തിൽ തങ്ങളുടെ സ്ഥാനങ്ങളിൽ ഇരിക്കേണ്ടതാണ്. തദവസരത്തിൽ രൂപതയെക്കുറിച്ചും, മാർ…
പരിശുദ്ധന്മാരോടുള്ള മധ്യസ്ഥത അവരുടെ ജീവിതവുമായി താതാമ്യപ്പെടാനുള്ളതാകണം: പരിശുദ്ധ കാതോലിക്കാ ബാവ
ന്യൂയോര്‍ക്ക്: പരിശുദ്ധന്മാരോടും ശുദ്ധിമതികളോടുമുള്ള മധ്യസ്ഥത സ്വന്ത കാര്യപ്രാപ്തിക്കുള്ള യാചന മാത്രമായി കാണരുത്. എന്നാല്‍, അവരുടെ ജീവിതം മനസിലാക്കി, നമ്മുടെ ജീവിതവും ക്രമപ്പെടുത്തുന്നതിനുള്ള അവസരമായി അതിനെ പ്രയോജനപ്പെടുത്തണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ ഉത്ബോധിപ്പിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 24 ശനിയാഴ്ച ന്യൂയോര്‍ക്കിലെ ചെറി ലെയിന്‍ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കുര്‍ബാനമധ്യേ ചെയ്ത പ്രസംഗത്തിലാണ് ഇക്കാര്യം ഉത്ബോധിപ്പിച്ചത്. ശനിയാഴ്ച രാവിലെ 7 മണിക്ക് അനേകം വൈദികര്‍, ശെമ്മാശന്മാര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, ഭക്തജനങ്ങള്‍ ഇവര്‍ ചേര്‍ന്ന് പരിശുദ്ധ ബാവയെ സ്വീകരിച്ചു ഘോഷയാത്രയായി ദേവാലയത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് പരിശുദ്ധ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന് ചെറി ലെയിന്‍ സെന്‍റ് ഗ്രീഗോറിയോസ് ഇടവക പുനര്‍ നിര്‍മിക്കാനിരിക്കുന്ന ദേവാലയത്തിന്റെ അടിസ്ഥാന ശില പരിശുദ്ധ ബാവ ശുദ്ധീകരിച്ചു. ശിശ്രുഷകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം…
യാത്രകളില്‍ കണ്ടുമുട്ടുന്ന ജീവിതങ്ങള്‍ (ഹണി സുധീര്‍)
ചെറിയ ചെറിയ യാത്രകൾ, അവിടെ കണ്ടു മുട്ടുന്ന ജീവിതങ്ങൾ പ്രത്യേകിച്ചും സ്ത്രീകളുടേത്. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. സന്തോഷവും സങ്കടവും എല്ലാം കൂടിചേർന്നൊരു രുചിക്കൂട്ട്. ഇന്ന് പക്ഷേ ഓരോ കഥകളും കേൾക്കുമ്പോഴും പറയുമ്പോഴും രണ്ടു തട്ടിലാണ്, കൊറോണയ്ക്കു മുൻപ് കൊറോണാനന്തരം. ഒരു വൈറസ് വന്ന് മാറ്റിമറിച്ച ജീവിതങ്ങളറിയാനും പുറം ലോകമറിയാത്ത, അറിയപ്പെടാത്ത കഥകളും തേടിയുള്ളൊരു യാത്രയിലാണിന്ന്. നമുക്ക് ചുറ്റും തന്നെ തൊഴിലില്ലായ്മ നേരിടുന്ന കൈത്തൊഴിലുകാരുടെ എണ്ണിയാലൊടുങ്ങാത്ത കഥകൾ. ജീവിതം ഇങ്ങനെയും ജീവിച്ചുതീർക്കാം എന്നു പറയുന്ന ഒരു കൂട്ടം മനുഷ്യർക്കൊപ്പം. കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ജീവിതയാത്രകൾ പലപ്പോഴും പല കൈവഴികളായി പിരിഞ്ഞൊഴുകും. ആഗ്രഹങ്ങളെയെല്ലാം മാറ്റി വെച്ച് ഒഴുക്കിലൊരു ഈണമുണ്ടാക്കി ജീവിച്ചു തീർക്കാൻ പ്രയാസപെടുന്നവരുടെ മൗനനൊമ്പരങ്ങള്‍ എവിടെയും രേഖപ്പെടുത്താതെ മാഞ്ഞു പോകുകയണല്ലോ പതിവ്… വളരെ യാദൃശ്ചികമായാണ് എലപ്പുള്ളി നോമ്പിക്കോടുള്ള മൺപാത്രങ്ങൾ ഉണ്ടാക്കുന്ന സ്ഥലം തേടി ജിസ്സ ചേച്ചിക്കൊപ്പം ഞാനും വിദ്യയും…
