ഗവര്‍ണ്ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപി‌എം മുഖപത്രം ദേശാഭിമാനി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. മതനിരപേക്ഷതയുടെ മഹത്തായ അധ്യായങ്ങൾ രചിച്ച കേരളത്തിന്റെ പാരമ്പര്യത്തെ അപമാനിക്കുന്നതാണ് ഗവർണറുടെ നടപടിയെന്നാണ് വിമർശനം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി പത്രാധിപരുമായ പുത്തലത്ത് ദിനേശൻ എഴുതിയ ലേഖനത്തിലാണ് ഗവർണര്‍ക്കെതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിനെ സന്ദർശിച്ച ഗവർണറുടെ നടപടിയാണ് വിമർശനത്തിന് ആധാരം. ഹിറ്റ്‌ലറുടെ തത്വശാസ്ത്രവും മുസ്സോളിനിയുടെ സംഘടനാ ശൈലിയും സംയോജിപ്പിച്ചാണ് ആർഎസ്എസ് രൂപീകരിച്ചത്. അതിന്റെ നേതാവിനെ സന്ദർശിക്കാനാണ് ഗവർണർ അവിടെ പോയതെന്നറിയുമ്പോൾ ഗവർണര്‍ എന്തിനാണ് കോലാഹലം സൃഷ്ടിക്കുന്നതെന്ന് വ്യക്തമാണ്. ഇന്ത്യയെ ഭിന്നിപ്പിച്ച് ഭരിക്കാൻ ബ്രിട്ടീഷ് ചരിത്രകാരന്മാർ മുന്നോട്ട് വെച്ച വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന ചരിത്ര വീക്ഷണമാണ് സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര അടിത്തറ. മതേതരത്വത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെയും നാടായ കേരളത്തിന്റെ ഗവർണർ പദവിയിലിരുന്ന് ഇത്തരമൊരു ആശയം മുന്നോട്ട് കൊണ്ടുപോകാൻ ആരു ശ്രമിച്ചാലും…

സ്വപ്ന രവീന്ദ്രദാസ് ടെക്സസിൽ നിര്യാതയായി

ഹ്യൂസ്റ്റൺ: തൃശൂർ കുന്നംകുളം സ്വദേശിനി സ്വപ്ന രവീന്ദ്രദാസ് ഞായറാഴ്ച പുലർച്ചെ ഹ്യൂസ്റ്റനിൽ നിര്യാതയായി. ഒരു വർഷം മുൻപ് അമേരിക്കയിലെത്തിയ സ്വപ്നയും ഭർത്താവു ദിലി പുഷ്പനും രണ്ടു മക്കളും വുഡ്‌ലാൻഡ്‌സിൽ ആയിരുന്നു താമസം. തൃശൂർ കുന്നംകുളം ചിറ്റഞ്ഞൂർ ഉപ്പത്തിൽ രവീന്ദ്ര ദാസിന്റെ മകളാണ് സ്വപ്ന. ഭർത്താവ് ദിലി പുഷ്പനും കുന്നംകുളം സ്വദേശിയാണ്. കഴിഞ്ഞ ഒരുമാസത്തിലധികമായി ഹ്യൂസ്റ്റൺ എം ഡി ആൻഡേഴ്സൺ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാര കർമ്മങ്ങൾ ബുധനാഴ്ച (9/ 21/2022) കാലത്തു 11 മണിക്ക് ഗെസ്സ്നെർ വിൻഫോർഡ് ഫ്യൂണറൽ ഹോമിൽ നടക്കും.

അസർബൈജാൻ-അർമേനിയ സംഘർഷത്തെക്കുറിച്ചുള്ള പെലോസിയുടെ പരാമര്‍ശം സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകും

അയൽരാജ്യമായ അർമേനിയയുമായുള്ള രാജ്യത്തിന്റെ ഏറ്റവും പുതിയ അതിർത്തി സംഘർഷത്തെക്കുറിച്ചുള്ള യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ “തെളിവില്ലാത്തതും അന്യായവുമായ” പരാമർശങ്ങൾ സമാധാന ശ്രമങ്ങൾക്കുള്ള പ്രഹരമാണെന്ന് അസർബൈജാൻ ആരോപിച്ചു. ഈ ആഴ്ച ആദ്യം അർമേനിയയുമായി ഏറ്റവും പുതിയ അതിർത്തി സംഘർഷം ആരംഭിച്ചതിന് പെലോസി ഞായറാഴ്ച അസർബൈജാനെ കുറ്റപ്പെടുത്തി. നിയമവിരുദ്ധവും മാരകവുമായ ആക്രമണമാണ് ബാക്കു നടത്തിയതെന്നായിരുന്നു പെലോസിയുടെ പരാമര്‍ശം. അർമേനിയൻ തലസ്ഥാനമായ യെരേവാനിൽ നടന്ന ഒരു പത്രസമ്മേളനത്തിലാണ് പെലോസി ഇക്കാര്യം പറഞ്ഞത്. “ആ ആക്രമണങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അത് വളരെ ആവശ്യമായ സമാധാന ഉടമ്പടിയുടെ സാധ്യതകളെ ഭീഷണിപ്പെടുത്തുന്നു,” പെലോസി പറഞ്ഞു. പെലോസിയുടെ പ്രകോപനപരമായ അഭിപ്രായങ്ങൾ ബാക്കുവിനെ പ്രകോപിപ്പിച്ചു, പിന്നീട് വിദേശകാര്യ മന്ത്രാലയത്തെ ദേഷ്യത്തോടെ പ്രതികരിക്കാൻ പ്രേരിപ്പിച്ചു. അസർബൈജാനെതിരെ പെലോസി ഉന്നയിച്ച അടിസ്ഥാനരഹിതവും അന്യായവുമായ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അസര്‍ബൈജാന്‍ വിദേശ മന്ത്രാലയം പറഞ്ഞു. പെലോസി ഒരു അർമേനിയൻ അനുകൂല രാഷ്ട്രീയക്കാരിയാണെന്നും…

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം അതിവിപുലമായി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ വളരെ വിപുലമായി നടത്തി. സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച വൈകുന്നേരം 4 മമിക്ക് ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും പൊളിറ്റിക്കല്‍ & കണ്‍സ്യൂമര്‍ ടി.ഡി.ബുട്ടിയ മുഖ്യാതിഥിയായി പങ്കെടുത്തു. സൗത്ത് ബാരിംഗ്ടണ്‍ സിറ്റി മേയര്‍ പോളമക്കോസി, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഓക് ലോണ്‍ പള്ളി വികാരി ഫാ.തോമസ് മാത്യൂ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ് നാലു മണിയോടെ വിഭവ സമൃദ്ധമായ ഓണസദ്യയ്ക്കു ശേഷം സാറാ അനില്‍ കോര്‍ഡിനേറ്റു ചെയ്ത മെഗാ തിരുവാതിര ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. മെഗാ തിരുവാതിരയോടനുബന്ധിച്ചു മാവേലി മന്നനെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ലെജി പട്ടരുമഠം കോര്‍ഡിനേറ്റ് ചെയ്ത ഘോഷയാത്രയായി സമ്മേളന ഹാളിലേക്ക് ആനയിച്ചു. ഡോ.സിബിള്‍ ഫിലിപ്പ് മാസ്റ്റര്‍ ഓഫ്…

മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി

മാനിറ്റോബ : മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗില്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. മനോഹര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് ഓഫ് കാനഡ സ്ഥാപക ഗംഗ ദക്ഷിണാമൂര്‍ത്തി , BRT അക്കാദമി ഓഫ്ഡാന്‍സ് ആന്‍ഡ് മ്യൂസിക് സ്ഥാപക ശൈലജ രാംപ്രസാദ് , ഹിന്ദു സൊസൈറ്റി ഇഫ് മാനിട്ടോബ പ്രതിനിധിപണ്ഡിറ്റ് മാത്യരാജു, യൂണിവേഴ്‌സിറ്റി ഓഫ് വിന്നിപെഗിലെ പ്രൊഫസര്‍ ഡരവല ചംമിസംീ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികള്‍ ആയി പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. സംഘടനാ ഭാരവാഹികള്‍ : റോഹില്‍ രാജഗോപാല്‍(പ്രസിഡന്റ് ), ജയകൃഷ്ണന്‍ ജയചന്ദ്രന്‍ (സെക്രട്ടറി ), നിര്‍മല്‍ ശശിധരന്‍, അനു നിര്‍മ്മല്‍, രമ്യ റോഹില്‍, സതീഷ് ഭാസ്‌കരന്‍, രാഹുല്‍ രാജ്, അമല്‍ ജയന്‍, അശോകന്‍ മാടസ്വാമി വൈദ്യര്‍, രാഹുല്‍ രാജീവ്, മനോജ് എം നായര്‍, ഗിരിജ അശോകന്‍, വിജയകൃഷ്ണന്‍ അയ്യനത്, പനക്കട വയ്ക്കത് നിഷിത്, ഷാനി ഭാസ്‌കരന്‍, ശില്പ രാകേഷ്,…

റഷ്യൻ ആക്രമണങ്ങളെ ഭയന്ന് അമേരിക്കൻ സൈനികരോട് ജാഗ്രത പുലർത്തണമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലി

യുക്രെയിന്‍ യുദ്ധഭൂമിയിലെ തിരിച്ചടികളോട് റഷ്യ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ലെന്നും, യൂറോപ്പിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ സൈനികർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും യുഎസ് ഉന്നത സൈനിക ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ഞായറാഴ്ച പോളണ്ടിലെ യുഎസ് സൈനിക താവളത്തിൽ നടത്തിയ സന്ദർശന വേളയിൽ, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലി, റഷ്യയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ യുദ്ധം അത്ര നല്ലതല്ലെന്നും, അത് “എല്ലാവർക്കും ബാധ്യതയാണെന്നും” കൂട്ടിച്ചേർത്തു. റഷ്യൻ പദ്ധതികൾ പ്രവചനാതീതമാണെന്നും അമേരിക്കൻ സേന ഏത് പ്രതിപ്രവർത്തനത്തിനും തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. “യുദ്ധം നടത്തുമ്പോൾ, അടുത്തതായി എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പില്ല,” യു എസ് സൈനിക ക്യാമ്പ് സന്ദർശനത്തിന് ശേഷം വാർസോയിൽ മില്ലി പറഞ്ഞു. “അതിനാൽ, റഷ്യയുടെ പ്രതികരണം എന്തായിരിക്കുമെന്ന് നമ്മള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്,” മില്ലി കൂട്ടിച്ചേർത്തു. പാട്രിയറ്റ് മിസൈൽ ബാറ്ററികൾ ഉൾപ്പെടുന്ന ബേസിന്റെ വ്യോമ പ്രതിരോധം യുഎസ് ഉന്നത…

മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു

കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ (97) അന്തരിച്ചു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേൽ വി. സുഗുണാനന്ദന്റെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. മറ്റുമക്കൾ: കസ്തൂരി ബായ്, പരേതനായ സുഭഗൻ, സുഗുണാമ്മ, സജിനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ. മരുമക്കൾ: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തിൽ വച്ച് നടക്കും.

ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 19 തിങ്കള്‍)

ചിങ്ങം: ഈ ദിനം ഉയര്‍ന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. നിങ്ങള്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും കന്നി: നിങ്ങൾക്ക് ഇന്നൊരു നല്ല ദിവസമായിരിക്കും. ജോലിയായാലും ബിസിനസ് ആയാലും കന്നിരാശിക്കാര്‍ക്ക് ഇന്ന് വിജയത്തിന്‍റെ ദിവസമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസമാണിന്ന്. പ്രൊഫഷണലുകള്‍ക്ക് വരുമാന വര്‍ധനവോ പ്രൊമോഷനോ കൈവരാം. പിതാവില്‍ നിന്ന് ചില നേട്ടങ്ങളുണ്ടാകാന്‍ സാധ്യത. കുടുംബത്തിലെ ഐക്യം നിങ്ങളുടെ ഇന്നത്തെ ദിവസം സമാധാന പൂർണ്ണമായി പര്യവസാനിക്കുന്നതിന് വഴിയൊരുക്കും. തുലാം: ബിസിനസില്‍ നല്ല വരുമാനം ലഭിക്കാന്‍ സാധ്യതയുള്ള ഈ ദിവസം പൊതുവില്‍ നല്ല ദിവസമായി കരുതാം. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രക്കോ തീര്‍ഥയാത്രക്കോ സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ പരിക്ഷീണനായി കാണപ്പെടുന്ന ഒരു സമയം ഉണ്ടാകാം. അപ്പോള്‍ സൃഷ്‌ടിപരമായ പ്രവര്‍ത്തനങ്ങളും ബൗദ്ധിക ചര്‍ച്ചകളും നിങ്ങള്‍ക്ക്…

ജാതി വിവേചനം: തമിഴ്‌നാട്ടിലെ തെങ്കാശി ഗ്രാമത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും ജാതി വിവേചനം രാജ്യത്ത് നിലനിൽക്കുന്നുവെന്നത് വിരോധാഭാസമാണ്. തൊട്ടുകൂടായ്മയുടെ ചില സംഭവങ്ങൾ അടുത്ത കാലത്ത് രാജ്യത്തുടനീളം വെളിച്ചത്തുവന്നിരുന്നു. അക്കൂട്ടത്തിൽ, രാജസ്ഥാനിൽ വെള്ളപ്പാത്രത്തിൽ തൊട്ടതിന്റെ പേരിൽ ഒരു ദളിത് ബാലനെ തല്ലിക്കൊന്ന സംഭവം ഇന്നും ജനങ്ങളുടെ ഓർമയിൽ മായാതെ നിൽക്കുന്നു. ദലിത് കുട്ടികൾക്ക് മിഠായി വിൽക്കാൻ കടയുടമ വിസമ്മതിച്ച രാജസ്ഥാന്റെ മാതൃകയിലുള്ള മറ്റൊരു സംഭവം തമിഴ്‌നാട്ടിൽ നടന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഈ എപ്പിസോഡ് ജനരോഷം സൃഷ്ടിച്ചു. തെങ്കാശി (തമിഴ്‌നാട്) : തമിഴ്‌നാട്ടിലെ പഞ്ചക്കുളം ഗ്രാമത്തിലെ പട്ടികജാതി സ്‌കൂൾ കുട്ടികൾക്ക് ഭക്ഷണസാധനങ്ങൾ വിൽക്കാൻ പെട്ടിക്കട ഉടമ വിസമ്മതിച്ച സംഭവം ഞെട്ടിച്ചു. കടയുടമ മിഠായി വിൽക്കാത്തതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതേത്തുടർന്ന് പെട്ടിക്കട ഉടമ മഹേശ്വരൻ (40), കൂട്ടാളി മൂർത്തി (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിനിടെ,…

സ്വത്ത് തർക്കം: മകനും ഭാര്യയും മാതാപിതാക്കളെ മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു

പട്‌ന (ബീഹാര്‍): പട്‌നയിൽ ശനിയാഴ്ച കുടുംബ സ്വത്തിനെച്ചൊല്ലി മകനും മരുമകളും ചേർന്ന് മാതാപിതാക്കളെ മർദിച്ചു. സംഭവത്തിൽ സാരമായി പരിക്കേറ്റ അമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൗബത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ധരംപൂരിലാണ് സംഭവം നടന്നത്. ധരംപൂർ സ്വദേശികളായ കമലേഷ് കുമാറിനെയും ഭാര്യ സംഗീത ദേവിയെയും മകൻ രാഹുലും ഭാര്യ ജൂലിയും ചേർന്ന് മർദിച്ചെന്നാണ് പരാതി. കമലേഷ് കുമാറിന് രണ്ട് ആൺകുട്ടികളുണ്ട്, മൂത്ത മകൻ രാഹുൽ വിവാഹിതനാണ്, ഇളയ മകന്‍ വിവാഹിതനായിട്ടില്ല. രാഹുലിന് ജോലിയൊന്നും ഇല്ല. തന്റെ പേരില്‍ വീട് എഴുതിത്തരണമെന്ന് മാതാപിതാക്കളോട് വാശിപിടിച്ച് വഴക്കുണ്ടാക്കി. കുടുംബത്തിന്റെ സ്വത്ത് രണ്ട് ആൺമക്കൾക്കും അവകാശപ്പെട്ടതാണെന്ന് കമലേഷ് കുമാർ പറഞ്ഞു. രാഹുലിന് മാത്രം വീട് നൽകാനാവില്ല. ഇതേച്ചൊല്ലി അച്ഛനും മകനും തമ്മിൽ നേരത്തെ തന്നെ വഴക്കുണ്ടായിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. ശനിയാഴ്ച വീണ്ടും വഴക്കുണ്ടാക്കുകയും മകന്‍ പിതാവ് കമലേഷ് കുമാറിനെ മർദിക്കുകയായിരുന്നു. അമ്മ…