സൗഹൃദ വേദി ജനറൽ കോഓർഡിനേറ്റർ ഡി. പത്മജാ ദേവിക്ക് ഗാന്ധി പുരസ്‌കാരം സമ്മാനിച്ചു

ആലപ്പുഴ: വള്ളികുന്നം ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റി കല, സാഹിത്യ, ജീവകാരുണ്യ, വിദ്യാഭ്യാസ രംഗത്തു മികച്ച പ്രവർത്തനം നിർവഹിക്കുന്നവർക്ക് ഏർപ്പെടുത്തിയ ഗാന്ധി പുരസ്‌കാരത്തിന് വള്ളികുന്നം അരീക്കര എൽ.പി സ്കൂൾ പ്രധാനാദ്ധ്യാപിക ഡി. പത്മജാ ദേവി അർഹയായി. ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ പുരസ്ക്കാരം സമ്മാനിച്ചു. ചടങ്ങിൽ മഠത്തിൽ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. സൗഹൃദ വേദി ജനറൽ കോഓർഡിനേറ്റർ ആയ പത്മജാ ദേവി കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള, കേരള സംസ്ഥാന പൗരാവകാശ സമിതി, സബർമതി ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി വിവിധ സംഘടനകളിൽ പ്രതിഫലേച്ഛ കൂടാതെ സേവനം അനുഷ്ടിക്കുന്നു. മികച്ച കവിയിത്രി കൂടിയായ അവര്‍ നേവൽ ബേസ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വള്ളികുന്നം കൃഷ്ണാഞ്ജനയിൽ ജി. കൃഷ്ണൻകുട്ടിയുടെ സഹധർമ്മിണിയാണ്. ഡോ. നന്ദിത കൃഷ്ണൻ മകളും ഫിംഗർപ്രിൻ്റ് വിദഗ്‌ദ്ധന്‍ ജെ. ശ്രീജിത്ത് മരുമകനുമാണ്. അദ്ധ്യാപകവൃത്തിക്കിടയിൽ സ്തുത്യർഹ്യമായ നിലയിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്ന…

‘മുസ്‌ലിംകളോടുള്ള അധിക്ഷേപം’: ഖത്തറിൽ ഇംഗ്ലണ്ട് ആരാധകർ കുരിശുയുദ്ധ വേഷം ധരിക്കുന്നതിൽ നിന്ന് ഫിഫ വിലക്കി

ദോഹ: ലോകകപ്പ് ഖത്തർ 2022 മത്സരങ്ങളിൽ വൈകുന്നേരം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട്-യുഎസ്എ മത്സരത്തിൽ ഇംഗ്ലണ്ട് ആരാധകർ ക്രൂസേഡർ വേഷം ധരിക്കുന്നതിൽ നിന്ന് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻസ് (ഫിഫ) വെള്ളിയാഴ്ച വിലക്കേർപ്പെടുത്തി. വ്യാഴാഴ്ച, യോദ്ധാക്കളുടെ വേഷം കാരണം രണ്ട് ആരാധകരെ ഹോം സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. ആരാധകർ സെന്റ് ജോർജിന്റെ കുരിശിനൊപ്പം പ്ലാസ്റ്റിക് വാളുകളും പരിചകളും വഹിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിൽ, രണ്ട് ആരാധകരും മെട്രോ സ്റ്റേഷനിലെ ഫുട്ബോൾ പ്രേമികളെ സ്റ്റേഡിയത്തിലേക്കുള്ള വഴിയിൽ നിരവധി വീഡിയോകളും ഫോട്ടോകളും എടുത്ത് അത്ഭുതപ്പെടുത്തി. അറബ് പശ്ചാത്തലത്തിൽ ക്രൂസേഡർ ഫാഷൻ മുസ്ലീങ്ങൾക്ക് അരോചകമാണെന്ന് ഫിഫയെ ഉദ്ധരിച്ച് ബ്രിറ്റീഷ് പത്രം ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നൈറ്റ്‌സിനെയോ കുരിശുയുദ്ധക്കാരെയോ പ്രതിനിധീകരിക്കുന്ന വസ്ത്രങ്ങൾ പോലുള്ള ചില വേഷങ്ങള്‍ ഖത്തറിലും മറ്റ് ഇസ്‌ലാമിക രാജ്യങ്ങളിലും സ്വാഗതം ചെയ്യരുതെന്ന് ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ആരാധകരോട് ഞങ്ങൾ ഉപദേശിക്കുന്നതായി…

സാധാരണക്കാരിൽ നിന്ന് അകന്നുപോകുന്നതാണ് കോൺഗ്രസിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്ന് കെ സുധാകരൻ

കോഴിക്കോട്: സാധാരണക്കാരിൽ നിന്ന് അകന്നുപോകുന്നതാണ് കോൺഗ്രസിന്റെ ഇന്നത്തെ പിന്നോക്കാവസ്ഥക്ക് കാരണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പ്രത്യയ ശാസ്ത്രം പഠിച്ചിട്ടല്ല എല്ലാവരും ഇപ്പോൾ രാഷ്ട്രീയം സ്വീകരിക്കുന്നത്. ആളുകളെ സഹായിക്കുന്നവർക്കൊപ്പം നിൽക്കുന്നിടത്താണ് ഇപ്പോൾ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്കൊപ്പം നേതാക്കള്‍ നിൽക്കണം. അവരുടെ പൊതുവായ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കണമെന്നും അല്ലാത്തവരെ ഇപ്പോള്‍ ആര്‍ക്കും വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളുടെ ചിന്തകള്‍ മാറണമെന്നും പുതിയ ചിന്തകളും മുഖവും ഉണ്ടാകണമെന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത് .

മുന്നാക്ക സംവരണം: സോളിഡാരിറ്റി സുപ്രീം കോടതിയിൽ റിവ്യൂ ഹരജി നൽകി

മുന്നാക്ക സംവരണം അനുവദിക്കുന്ന 103-ാം ഭരണഘടനാ ഭേദഗതി ശരിവെച്ച സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സുപ്രീം കോടതിയിൽ റിവ്യൂ ഹരജി സമർപ്പിച്ചു. ഭരണഘടന മുന്നോട്ട് വെക്കുന്ന സാമൂഹിക നീതി അടക്കമുള്ള സങ്കൽപ്പങ്ങളെ അട്ടിമറിക്കുന്നതാണ് മുന്നാക്ക സംവരണം സാധ്യമാക്കുന്ന 103-ാം ഭരണഘടനാ ഭേദഗതിയെന്നും ഇത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഒന്നായ സമത്വ സങ്കല്പത്തിന് എതിരാണെന്നും ഹരജിയിൽ പറയുന്നു. ഭരണഘടനാ ഭേദഗതി പരിശോധിച്ചതിൽ ഭരണഘടനാ ബെഞ്ചിന് നിരവധി നിയമപരമായ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് വിധി പുനഃപരിശോധിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. 103-ാം ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തും സോളിഡാരിറ്റി ഹരജി നൽകിയിരുന്നു. മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജാണ് സോളിഡാരിറ്റിക്ക് വേണ്ടി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഹാജരായിരുന്നത്. അഭിഭാഷകരായ ജെയ്മോൻ ആൻഡ്രൂസ്, അമീൻ ഹസ്സൻ എന്നിവർ മുഖേനയാണ് ഹരജി സമർപ്പിച്ചത്.

മലപ്പുറം‌ മേഖല മദ്രസാ മജ്‌ലിസ് ഫെസ്റ്റ് ഡിസംബർ നാലിന്

തിരൂർക്കാട് : കേരള മദ്രസ എജ്യുക്കേഷൻ ബോർഡ് മദ്രസ വിദ്യാർത്ഥികളുടെ മലപ്പുറം മേഖലാ മജ്‌ലിസ് ഫെസ്റ്റ് ഡിസംബർ 4-ന് തിരൂർക്കാട് ഇലാഹിയ കോളേജിൽ നടക്കും. ഖുർആൻ പാരായണം, ആംഗ്യപ്പാട്ട്, അറബി ഗാനം, ഇസ്ലാമിക ഗാനം, പ്രസംഗം, നാടകം, കോൽക്കളി, സംഗീത ശിൽപ്പം, ഒപ്പന, വട്ടപ്പാട്ട് തുടങ്ങി നിരവധി മത്സരങ്ങൾ മജ്ലിസ് ഫെസ്റ്റിൽ അരങ്ങേറും. കേരള മദ്രസ എജ്യുക്കേഷൻ ബോർഡിന് കീഴിലെ മലപ്പുറം ജില്ലയിലെ മുഴുവൻ മദ്രസകളിൽ നിന്നുമുള്ള 2000 ഓളം വിദ്യാർത്ഥികൾ മത്സ്രരത്തിൽ പങ്കെടുക്കും. 4 കാറ്റഗറിലായി 54 ഇനങ്ങളിൽ 10 വേദികളിലാണ് മത്സരങ്ങൾ നടക്കുക. മജ്‌ലിസ് ഫെസ്റ്റിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം മമ്പാടാണ് മുഖ്യ രക്ഷാധികാരി. ചെയർമാനായി മുഹമ്മദലി മാസ്റ്റർ മങ്കടയെ തെരെഞ്ഞെടുത്തു. പി അബ്ദു റഹീം രാമപുരമാണ് ജനറൽ കൺവീനർ. വിവിധ വകുപ്പ് കൺവീനർമാരായി ഉസ്മാൻ…

മിൽമ പാലിന്റെ വില വർദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കൺസ്യൂമേഴ്സ് ഫെഡറേഷൻ കേരള

ആലപ്പുഴ: മിൽമ പാലിന്റെ വില വർദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള (സി.എഫ്.കെ) ആലപ്പുഴ ജില്ലാ സമ്മേളനം സർക്കാറിനോട് അഭ്യർത്ഥിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് കാരണം കുടുംബ ബജറ്റ് താളം തെറ്റി നിൽക്കുന്ന സാധാരണക്കാരായ ഉപഭോക്‌താക്കൾ ഏറെ പ്രയാസം അനുഭവിക്കുകയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഭരണഘടനാ ദിനത്തോടനുബന്ധിച്ചാണ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള ആലപ്പുഴ ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്. സിഡാം ഹാളിൽ ആലപ്പുഴ ജില്ലാ സപ്ലൈ ഓഫിസർ ഗാനാ ദേവി ഉദ്ഘാടനം ചെയ്തു. രാജു പള്ളിപറമ്പിൽ അദ്ധ്യനായിരുന്നു. സി.എഫ്. കെ സ്ഥാപക ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് ചെയർമാൻ സഖറിയാസ് എൻ സേവ്യർ, സംസ്ഥാന വൈസ് ചെയർമാൻ പി. അബ്ദുൽ മജീദ്, ആലപ്പുഴ മുനിസിപ്പൽ കൗൺസിലർ ക്ലാരമ്മ പീറ്റർ, സകരിയ്യ പള്ളിക്കണ്ടി, ഇന്ദിരാദേവി, എസ്. ശ്രീജിത്ത്കുമാർ, കവയിത്രി സുവർണ്ണകുമാരി…

ഇന്ത്യ-ഫ്രഞ്ച് സഹകരണമുള്ള EOS 6/OCEANSAT, മറ്റ് 8 ഉപഗ്രഹങ്ങൾ എന്നിവ ഇന്ത്യ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യ-ഫ്രഞ്ച് സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 06 ഉം പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ നമ്പറുള്ള പിഎസ്എൽവി-സി 54 എന്ന റോക്കറ്റിനൊപ്പം മറ്റ് എട്ട് നാനോ ഉപഗ്രഹങ്ങളും ശനിയാഴ്ച വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു. എല്ലാ ഉപഗ്രഹങ്ങളും വിക്ഷേപിച്ചതായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ എസ് സോമനാഥ് അറിയിച്ചു. EOS 06 ഉപഗ്രഹത്തിന്റെ സോളാർ പാനലുകൾ വിന്യസിച്ചിട്ടുണ്ടെന്നും ഉപഗ്രഹം ഉദ്ദേശിച്ചതുപോലെ കൃത്യമായ ഭ്രമണപഥത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്യമം വിജയിപ്പിച്ചതിന് ഐഎസ്ആർഒ ടീമിനെ അഭിനന്ദിച്ചു. 1,117 കിലോഗ്രാം ഭാരമുള്ള EOS-6-നെയും മറ്റ് എട്ട് യാത്രക്കാരെയും വഹിച്ചുകൊണ്ട് PSLV റോക്കറ്റിന്റെ XL വകഭേദം – സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ (SDSC) ആദ്യ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.56 ന് കുതിച്ചുയർന്നു. പിഗ്ഗിബാക്കുകളിൽ രണ്ട് ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു…

ദുബായിലേക്കുള്ള വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഊഷ്മള സ്വീകരണമൊരുക്കി ദുബായ് ടൂറിസം പോലീസ്

ദുബായ്: ദുബായിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ ഒഴുക്ക് അനുദിനം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം കപ്പലിൽ എത്തിയ 5,186 വിനോദസഞ്ചാരികളെ ദുബായ് ടൂറിസം പോലീസ് തുറമുഖത്ത് സ്വീകരിച്ചു. അവർക്ക് സമ്മാനങ്ങൾ നൽകുകയും പ്രത്യേക കലാവിരുന്നൊരുക്കി അവരുടെ വിനോദ യാത്ര സുഖപ്രദമാക്കുകയും ചെയ്തു. ഐഡ കോസ്മ എന്ന കപ്പലിലാണ് വിദേശ വിനോദ സഞ്ചാരികൾ എത്തിയത്. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ദുബായ് ടൂറിസ്റ്റ് പോലീസ് എപ്പോഴും സജ്ജമാണെന്ന് ഡയറക്ടർ ബ്രിഗേഡിയര്‍ ഖൽഫാൻ ഉബൈദ് അൽ ജലാഫ് പറഞ്ഞു. ആദ്യത്തെ എൽഎൻജി പ്രൊപ്പൽഷൻ ക്രൂയിസ് ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ആധുനികമായ 13 കപ്പലുകൾ ഐഡ കമ്പനിക്കുണ്ട്.

ഫിഫ വേൾഡ് കപ്പ്: ഒറ്റയ്ക്ക് യാത്ര ചെയ്ത മലയാളി വനിത ഖത്തറിലേക്കുള്ള യാത്രാമധ്യേ ദുബായിൽ എത്തി

ദുബായ് : ‘മെസ്സി’യെ തന്റെ ഹീറോയായി വാഴ്ത്തുന്ന മലയാളി വനിത കേരളത്തിൽ നിന്ന് റോഡ് മാര്‍ഗം ഖത്തറിലേക്കുള്ള യാത്രാ മധ്യേ ദുബായില്‍ എത്തി. ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പിൽ തന്റെ പ്രിയപ്പെട്ട ടീമായ അർജന്റീന കളിക്കുന്നത് കാണാനാണ് അഞ്ച് കുട്ടികളുടെ അമ്മയായ നാജി നൗഷി തന്റെ കസ്റ്റമൈസ്ഡ് എസ്‌യുവിയിൽ ഖത്തറിലേക്ക് ഒറ്റയ്ക്ക് യാത്രയായത്. ഒക്ടോബർ 15 നാണ് നാജി നൗഷി കേരളത്തിൽ നിന്ന് യാത്ര ആരംഭിച്ചത്. സൗദി അറേബ്യയ്‌ക്കെതിരായ അർജന്റീനയുടെ തോൽവിയിൽ ഹൃദയം തകർന്നെങ്കിലും, 33-കാരി അടുത്ത മത്സരത്തിൽ തന്റെ പ്രിയപ്പെട്ട ടീമിൽ വലിയ പ്രതീക്ഷകൾ പ്രകടിപ്പിക്കുന്നു. ഈ ആഴ്ച ആദ്യം സൗദി അറേബ്യയോട് തോറ്റ അർജന്റീന ഞായറാഴ്ച മെക്‌സിക്കോയ്‌ക്കെതിരെ കളിക്കാനൊരുങ്ങുകയാണ്. “എനിക്ക് എന്റെ നായകൻ ലയണൽ മെസ്സി കളിക്കുന്നത് കാണണം. സൗദി അറേബ്യയുമായുള്ള നഷ്ടം എന്നെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു. പക്ഷേ, കപ്പ് ഉയർത്താനുള്ള അവരുടെ വഴിയിൽ…

വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്നു സംശയിക്കുന്ന ആള്‍ അറസ്റ്റിൽ

ഇടുക്കി: വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്നു സംശയിക്കുന്ന ആളെ അറസ്റ്റു ചെയ്തു. കുമ്പിടിയാമാക്കൽ ചിന്നമ്മ ആന്റണിയുടെ മരണത്തിൽ അയൽവാസിയായ വെട്ടിയാങ്കൽ തോമസ് വർഗീസ് അറസ്റ്റിലായി. ക​മ്പ​ത്ത് നി​ന്നാ​ണ് പ്ര​തിയെ പോലീസ് പിടികൂടിയത്. കവർച്ചാ ശ്രമം തടഞ്ഞപ്പോൾ കൊലപ്പെടുത്തിയതാണെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. വെട്ടുകത്തിയുടെ പിന്‍‌വശം കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. പിന്നീട് ചിന്നമ്മയെ ജീവനോടെ കത്തിക്കുകയായിരുന്നു എന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു. തുടര്‍ന്ന് വീട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വെച്ചു. കു​മ്പി​ടി​യാ​മ്മാ​ക്ക​ൽ പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ ചി​ന്ന​മ്മ ആ​ന്‍റ​ണി (66) യെ ​ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​ടു​ക്ക​ള​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.