ട്രാഫിക് നിയമം ലംഘിച്ച് വാഹനമോടിച്ച പ്രവാസി ടാക്സി ഡ്രൈവര്‍ക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ

മനാമ: ബഹ്‌റൈനിലെ ട്രാഫിക് നിയമം ലംഘിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ച പ്രവാസിക്ക് ട്രാഫിക് കോടതി ഒരു മാസത്തെ ജയില്‍ ശിക്ഷയും 100 ദിനാർ പിഴയും വിധിച്ചു. ഇതിന് പുറമെ ശിക്ഷാ കാലാവധി കഴിഞ്ഞാൽ നാടുകടത്തും. പിന്നീടൊരിക്കലും ബഹ്റൈനിലേക്ക് തിരിച്ചുവരാന്‍ കഴിയത്ത രീതിയിലായിരിക്കും നാടുകടത്തുക. കഴിഞ്ഞ ദിവസമാണ് ഡ്രൈഡോക്ക് ഹൈവേയിൽ ഏഷ്യന്‍ വംശജനായ ടാക്സി ഡ്രൈവര്‍ ബോധപൂർവം റെഡ് ട്രാഫിക് സിഗ്നൽ മറികടന്ന് മുന്നോട്ടുപോയത്. പ്രോസിക്യൂഷൻ നേരത്തെ ഡ്രൈവറെ റിമാൻഡ് ചെയ്യുകയും കേസ് അതിവേഗ കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഡ്രൈവർക്ക് ശിക്ഷ വിധിച്ചത്. ടാക്‌സി ഡ്രൈവർ ഏഷ്യൻ വംശജനാണ്.

മലയോര-കടലോര ജനതയുടെ സംഘടിത മുന്നേറ്റം കൂടൂതല്‍ കരുത്താര്‍ജിക്കും: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കോട്ടയം: നിലനില്‍പ്പിനും അതിജീവനത്തിനുമായി മലയോര കര്‍ഷകരുടെയും തീരദേശങ്ങളിലെ കടലിന്റെ മക്കളുടെയും സംഘടിത ജനകീയ മുന്നേറ്റം കേരളത്തില്‍ വൈകാതെ കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍. പശ്ചിമഘട്ട ജനത നേരിടുന്ന ഭൂപ്രശ്‌നങ്ങളും വിലത്തകര്‍ച്ചയും വന്യജീവി അക്രമണവും കടലോരജനതയുടെ ജീവിത പ്രശ്‌നങ്ങളും സമാനതകളേറെയുള്ളതാണ്. വിദേശശക്തികളെയും കോര്‍പ്പറേറ്റുകളെയും സംരക്ഷിക്കുന്ന അധികാര കേന്ദ്രങ്ങളുടെ വഞ്ചനയുടെ ഇരകളും അടിമകളുമായി ജീവിതകാലം മുഴുവന്‍ കഴിയണമോയെന്ന് കര്‍ഷകരും മത്സ്യത്തൊഴിലാളികളും ഗൗരവമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നത് മാറ്റത്തിന്റെ സൂചനയാണ്. ഇക്കാലമത്രയും തൊഴിലാളികളുടെയും കര്‍ഷകരുടെയും സംരക്ഷകരായി അഭിനയിച്ചവര്‍ കോര്‍പ്പറേറ്റുകളുടെ അടിമകളായി അധഃപതിച്ചിരിക്കുന്നു. വ്യവസായങ്ങള്‍ തകര്‍ന്നടിഞ്ഞ് കേരളത്തില്‍ വികസനവും സംരംഭങ്ങളും മുരടിച്ചു. ഡല്‍ഹിയില്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ കേരളത്തില്‍ ഇക്കൂട്ടരുടെ ഏജന്റുമാരായി പാദസേവ ചെയ്യുന്ന ഇരട്ടമുഖം ജനം തിരിച്ചറിയുന്നു. ക്രൈസ്തവ ബിഷപ്പുമാരും വൈദികരും ഉയര്‍ത്തിക്കാട്ടുന്നത് ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളാണ്. ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന വെല്ലുവിളികളെ ജനങ്ങള്‍…

Edison Public Library and GOPIO-Edison organize a successful Diwali and Thanksgiving Celebration

Global Organization of People of Indian Origin Edison NJ Chapter (GOPIO-Edison, NJ) hosted the “Diwali & Thanksgiving” celebration at North Branch of Library in Edison, NJ. The event was fully subscribed, and the audience came with family and children to participate. This was the third successful event organized by GOPIO-Edison since it was relaunched in March 2022.  The program started with lightening of lamps by dignitaries including Edison Councilman Ajay Patil, GOPIO Edison Chapter President Pallavi Verma Belwariar and GOPIO Life member Dr. Ramesh Pandey. GOPIO-Edison Team members also joined to light the lamp. The Library Hall was beautifully decorated…

ഫുട്ബോൾ ലോകകപ്പ് ആരവങ്ങൾക്കിടയിൽ തലവടി ചുണ്ടൻ ഫാൻസ് ആൽവിൽ വർഗ്ഗീസ്

ഖത്തർ: ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് ആയ ഫുട്ബോൾ ലോകകപ്പ് ആരവങ്ങൾക്കിടയിൽ തലവടി ചുണ്ടൻ ഫാൻസ് ആൽവിൽ വർഗ്ഗീസ്. ഉടൻ നീരണയൽ നടക്കുന്ന തലവടി ചുണ്ടൻ്റെ ഫാൻസ് ക്ലബിലെ അംഗമാണ് തലവടി മൂന്നാം വാർഡിൽ മാമ്പഴം തോട്ടിൽ ആൽവിൻ വർഗ്ഗീസ്. കനീഷ് കുമാർ (പ്രസിഡൻ്റ്), ബിനോയി തോമസ് (സെക്രട്ടറി), ഗോകുൽ ക്യഷ്ണൻ (ട്രഷറാർ) എന്നിവരുടെ നേതൃത്വത്തിൽ തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ രൂപികരിച്ചിട്ടുണ്ട്. നീരണിയലിന് മുമ്പായി ചുവരെഴുത്തുകൾ ആരംഭിച്ചു കഴിഞ്ഞു. ഫുട്ബോൾ കളിയെക്കാൾ ആവേശകരമാണ് ഓളപരപ്പിലെ ഒളിംമ്പിക്സ് ആയ ജലോത്സവമെന്ന് പ്രവാസിയായ ആൽവിൻ പറഞ്ഞു. 2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി മാലിപ്പുരയിൽ എത്തിച്ചത്. ചുണ്ടൻ വള്ള തടിക്ക് പ്രൗഢഗംഭീരമായ സ്വീകരണം വിവിധ കേന്ദ്രങ്ങളിൽ നല്‍കിയിരുന്നു. ഉളികുത്ത് കർമ്മം ഏപ്രിൽ 21ന് നടന്നു. കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിലുള്ള…

സൗദിയില്‍ വാഹന പരിശോധനയ്ക്കിടെ പ്രവാസി ഇന്ത്യാക്കാരനെ മയക്കുമരുന്നുമായി പിടികൂടി

റിയാദ്: സൗദി അറേബ്യയിൽ മയക്കുമരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ. അസീർ പ്രവിശ്യയിലെ ബീശയിൽ വെച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്തത്. ബീശയിലെ ജമൂർ ചെക്ക് പോയിന്റിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളുടെ വാഹനത്തില്‍ വാഹനത്തിൽ മയക്കുമരുന്ന് കണ്ടെത്തിയത്. ചെക്ക് പോയിന്റിൽ സംശയം തോന്നിയതോടെ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. 120 കിലോ മയക്കുമരുന്നാണ് വാഹനത്തിലുണ്ടായിരുന്നത്. അറസ്റ്റു ചെയ്ത് തുടർനടപടികൾ പൂർത്തിയാക്കി ഇയാളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. സൗദി അറേബ്യൻ നിയമപ്രകാരം മയക്കുമരുന്ന് കടത്തിനും അനുബന്ധ കുറ്റകൃത്യങ്ങൾക്കും വധശിക്ഷ പോലുള്ള കടുത്ത ശിക്ഷയാണ് ലഭിക്കുക.

സൗദിയിലെ സ്വദേശിവത്ക്കരണം; പ്രവാസികൾ വീണ്ടും ആശങ്കയിൽ

റിയാദ്: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനമായി കുറയ്ക്കാൻ ‘തൗതീൻ 2’ പദ്ധതി പ്രഖ്യാപിച്ചു. പുതിയ സ്വദേശി പദ്ധതി പ്രകാരം സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ 1,70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വ്യാവസായിക മേഖലയിൽ 25,000, ആരോഗ്യമേഖലയിൽ 20,000, ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കൂടാതെ, റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലകളിൽ 20,000, ടൂറിസം മേഖലയിൽ 30,000, വ്യാപാര മേഖലയിൽ 15,000, മറ്റ് മേഖലകളിൽ 40,000 എന്നിങ്ങനെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നീലേശ്വരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

നീലേശ്വരം മഞ്ഞളാംകാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സുഹൃത്തുക്കൾ മരിച്ചു. കരിന്തളം ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പളപ്പള്ളി സ്വദേശി കിഷോർ എന്നിവരാണ് മരിച്ചത്. ഇവര്‍ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. കൊന്നക്കാട് – നീലേശ്വരം റോഡിൽ മഞ്ഞംകാട് ഇന്ന് (വെള്ളി) രാത്രി 8.30 നായിരുന്നു അപകടം. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവ് ബിനുവിനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കല്ല് കയറ്റിയ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. കൊന്നക്കാടേക്ക് പോവുകയായിരുന്നു ഇവര്‍. ഒരാളെ കിനാവൂരിൽ ഇറക്കിയശേഷം യാത്ര തുടരുന്നതിനിടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ഉയർന്ന നിലവാരമുള്ള സാർവത്രിക വിദ്യാഭ്യാസ പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അയ്യങ്കാളി ഉൾപ്പടെയുള്ള നവോത്ഥാന നായകർ ഉയർത്തിപ്പിടിച്ച സാർവത്രിക വിദ്യാഭ്യാസം ഉയർന്ന നിലവാരത്തോടെയാണ് സർക്കാർ സമൂഹത്തിൽ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഊരോട്ടമ്പലം ഗവ. യുപി സ്കൂൾ അയ്യങ്കാളി – പഞ്ചമി മെമ്മോറിയൽ സ്കൂൾ എന്നാക്കി പുനർനാമകരണം ചെയ്യുന്നതിന്റെ പ്രഖ്യാപനവും എൽപി, യുപി സ്കൂളുകളിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 1914-ലെ പഞ്ചമിയുടെ വിദ്യാലയ പ്രവേശനം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന ദിനമാണ്. പഞ്ചമിയുടെ പ്രവേശനം അംഗീകരിക്കാന്‍ വിസമ്മതിച്ചവര്‍ സ്കൂൾ തന്നെ കത്തിച്ചു. പക്ഷേ, അത് കത്തിച്ചവർ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയപ്പെടുകയും പഞ്ചമി ഇന്നും ഓർമ്മിക്കപ്പെടുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഊരുട്ടമ്പലം ഗവ. യു പി സ്‌കൂളിനെ അയ്യങ്കാളി പഞ്ചമി സ്‌കൂളായി പുനർനാമകരണം ചെയ്യുന്നത്. അയ്യങ്കാളി ആ കാലഘട്ടത്തിൽ ശ്രീമൂലം പ്രജ സഭയിലുയർത്തിയ സാർവത്രിക വിദ്യാഭ്യാസം എന്ന ആശയത്തിന്റെ…

സാങ്കേതിക തകരാർ: ജിദ്ദ-കോഴിക്കോട് വിമാനം കൊച്ചിയിൽ അടിയന്തരമായി ഇറക്കി

കൊച്ചി: സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വെള്ളിയാഴ്ച നെടുമ്പാശ്ശേരിയിൽ അടിയന്തരമായി ഇറക്കി. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് 197 യാത്രക്കാരുമായി സ്‌പൈസ് ജെറ്റ് SG-036 വിമാനമാണ് കൊച്ചിയിൽ അടിയന്തരമായി ഇറക്കിയത്. ഇന്ന് വൈകീട്ട് 6:00 മണിയോടെയാണ് സിയാല്‍ ഉദ്യോഗസ്ഥർക്ക് വിമാനത്തിന്റെ പ്രശ്നത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് വൈകിട്ട് 6.29 ഓടെ വിമാനത്താവളം സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സമീപത്തെ ആശുപത്രികളോട് പോലും സജ്ജരായിരിക്കാൻ നിർദേശം നൽകി. രാത്രി 7.19 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. രണ്ട് പൈലറ്റുമാരും നാല് ജീവനക്കാരും മൂന്നു കുട്ടികളടക്കം 191 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സിയാലിൽ അടിയന്തരാവസ്ഥ പിൻവലിച്ചു.  

രാമക്ഷേത്ര ട്രസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ഹിന്ദു മഹാസഭാ നേതാവിന്റെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ട്രസ്റ്റിൽ ഹിന്ദു മഹാസഭയിലെ സ്വാമി ചക്രപാണിയുടെ പേര് ഉൾപ്പെടുത്താൻ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹിന്ദു മഹാസഭാ നേതാവിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ നിവേദനം പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും അടങ്ങുന്ന ബെഞ്ച്, ട്രസ്റ്റിൽ ഉൾപ്പെടുത്താൻ ഹർജിക്കാരന് നിക്ഷിപ്തമായ അവകാശമില്ലെന്ന് പറഞ്ഞു. ട്രസ്റ്റിനായി ഇതുവരെ ചട്ടങ്ങൾ രൂപപ്പെടുത്തിയിട്ടില്ലെന്ന് അഭിഭാഷകൻ വാദിച്ചു. “ഒന്നുകിൽ നിങ്ങൾ ഹർജി പിൻവലിക്കുക അല്ലെങ്കിൽ ഞങ്ങൾ അത് തള്ളിക്കളയും,” ബെഞ്ച് പറഞ്ഞു. ഹർജിക്കാരന് ഒരു പ്രതിനിധിയായി ആവശ്യപ്പെടാമെന്നും അതിന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടാമെന്നും ബെഞ്ച് പറഞ്ഞു. “ഞങ്ങൾ റിട്ട് ഹർജി തള്ളിയാൽ ഒന്നും സംഭവിക്കില്ല. നിങ്ങൾ അയോധ്യ ട്രസ്റ്റിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ പ്രാതിനിധ്യം തുടരുക. ഞങ്ങൾ ഇത്…