ന്യൂഡൽഹി: അന്താരാഷ്‌ട്ര വിമാനങ്ങളിൽ എത്തുന്ന നിശ്ചിത എണ്ണം യാത്രക്കാരെ ഡിസംബർ 24 മുതൽ റാൻഡം കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സർക്കാർ വ്യാഴാഴ്ച അറിയിച്ചു. പല രാജ്യങ്ങളിലും കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തയച്ചു. “വിമാനത്തിലെ മൊത്തം യാത്രക്കാരിൽ 2 ശതമാനം വരുന്ന ഒരു ഉപവിഭാഗം എത്തിച്ചേരുമ്പോൾ വിമാനത്താവളത്തിൽ റാൻഡം പോസ്റ്റ്-അറൈവൽ ടെസ്റ്റിംഗിന് വിധേയരാകണം,” ഒരു ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു. ഓരോ ഫ്ലൈറ്റിലെയും അത്തരം യാത്രക്കാരെ ബന്ധപ്പെട്ട എയർലൈനുകൾ നിർണ്ണയിക്കും.
Year: 2022
മോശം ചായ നല്‍കിയത് മാറ്റിത്തരാന്‍ ആവശ്യപ്പെട്ട പിതാവിനേയും മകനേയും തട്ടുകടക്കാരന്‍ ആക്രമിച്ചു
തിരുവനന്തപുരം: തട്ടുകടയില്‍ നിന്ന് ചായ കുടിക്കാനെത്തിയ പിതാവിനേയും മകനെയും തട്ടുകടക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി. പെരുമാതുറ സ്വദേശികളായ സമീർ (43), മകൻ സഅദി സമി (18) എന്നിവർക്കാണ് മർദനമേറ്റത്. കഴക്കൂട്ടം ദേശീയ പാതയോരത്ത് തട്ടുകട നടത്തുന്ന നാസിമുദ്ദീനാണ് ഇവരെ മര്‍ദ്ദിച്ചതെന്ന് പറയുന്നു. മർദനത്തിൽ സമീറിന്റെ ചുണ്ടിനും വലതു കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സമീർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ഭാര്യയുടെ മുന്നിൽ വെച്ചാണ് കടയുടമ ഇവരെ മർദിച്ചതെന്ന് പറയുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള സമീറിന്റെ ഭാര്യയെ കണ്ട് മടങ്ങും വഴിയാണ് നസീമുദ്ദീന്റെ കടയിൽ ചായ കുടിക്കാൻ കയറിയത്. ഇവര്‍ക്ക് കൊടുത്ത ചായ മോശമാണെന്നും വേറെ ചായ വേണമെന്നും ആവശ്യപ്പെട്ടതാണ് നസീമുദ്ദീനെ പ്രകോപിപ്പിച്ചത്. തുടര്‍ന്നു നടന്ന വാക്കു തര്‍ക്കവും ചോദ്യം ചെയ്യലും തുടരവെ നസീമുദ്ദീന്‍ സ്പൂണ്‍ കൊണ്ട് സമീറിനേയും മകനേയും ആക്രമിക്കുകയുമായിരുന്നു എന്ന് പോലീസ്…
ബിജെപി എംഎൽഎയും ബാലഗംഗാധര തിലകന്റെ മരുമകളുമായ മുക്ത (57) അന്തരിച്ചു
ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമര സേനാനി ബാലഗംഗാധര തിലകിന്റെ മരുമകൾ മുക്ത (57) വ്യാഴാഴ്ച പൂനെയിൽ വച്ച് അർബുദബാധ രോഗത്തെതുടര്‍ന്ന് അന്തരിച്ചു. ഗ്യാലക്‌സി ആശുപത്രിയിലായിരുന്നു ബിജെപി എംഎൽഎയുടെ അന്ത്യം. നാല് തവണ കോർപ്പറേറ്ററായിരുന്ന മുക്ത, മുതിർന്ന സ്വാതന്ത്ര്യ സമര സേനാനി ലോകമാന്യ തിലകിന്റെ മരുമകൾ കൂടിയായിരുന്നു. ഏകദേശം അഞ്ച് വർഷം മുമ്പാണ് അവര്‍ക്ക് ക്യാൻസർ സ്ഥിരീകരിച്ചത്. ക്യാൻസർ ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് അന്ത്യശ്വാസം വലിച്ചതെന്ന് അവർ ചികിത്സയിലായിരുന്ന ഗാലക്‌സി ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ ശൈലേഷ് പുന്തംബേക്കർ പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ്, രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ തിലക് ആംബുലൻസിൽ മുംബൈയിലേക്ക് പോയത് വലിയ വാര്‍ത്തയായിരുന്നു. ഭർത്താവ് ശൈലേഷ്. മകൾ ചൈത്രാലി, മകൻ കുനാൽ. അന്തിമോപചാരം വെള്ളിയാഴ്ച രാവിലെ 11.30ന് വൈകുണ്ഠ ശ്മശാനത്തിൽ നടക്കുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. 2002…
ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു
മലപ്പുറം: ട്രെയിനിൽ വെച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസിൽ മലപ്പുറം വണ്ടൂർ സ്വദേശി ഷിഹാബുദ്ദീനെ (34) പോലീസ് അറസ്റ്റു ചെയ്തു. ഡിസംബര്‍ 17ന് രാത്രി ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം നടന്നത്. എന്നാല്‍, യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഇന്ന് രാവിലെ മലപ്പുറം നടുവയിൽ നിന്നാണ് വണ്ടൂർ പോലീസ് ഇയാളെ പിടികൂടിയത്. നിലമ്പൂർ പാസഞ്ചറിൽ വാണിയമ്പലത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ എറണാകുളത്ത് ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിനിക്കെതിരെയാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ കോച്ചിൽ യുവതിയെ ഒറ്റയ്ക്ക് കണ്ടപ്പോൾ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. യുവതി പ്രതിഷേധിച്ചെങ്കിലും യുവാവ് പ്രദര്‍ശനം തുടർന്നു. അതോടെയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തി പരാതി നൽകിയതെന്ന് പോലീസ് പറഞ്ഞു.
സന്തോഷ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി മലപ്പുറം; കേരള ടീം രാജസ്ഥാനെ നേരിടും
കൊച്ചി: നിലവിലെ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫിക്ക് ഒരുങ്ങിക്കഴിഞ്ഞു. 76-ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിന് നിലവിലെ ചാമ്പ്യന്മാരായ കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെ ഗോൾകീപ്പർ വി. മിഥുൻ നയിക്കും. ജനുവരി 26ന് രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ കരുത്തരായ ബംഗാളിനെ തോൽപ്പിച്ച് ഏഴാം തവണയും കിരീടം നേടിയ ടീമിലെ മൂന്ന് താരങ്ങളെയും 16 പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയാണ് കേരള ടീം മൈതാനത്ത് ഇറങ്ങുന്നത്. 2017-2018, 2021-22 സീസണുകളിൽ കേരളം കിരീടം നേടിയപ്പോള്‍ ഗോള്‍ വല കാത്ത കണ്ണൂർ സ്വദേശി വി മിഥുനാണ് ക്യാപ്റ്റൻ. വിനീഷ്, നരേഷ്, ജോൺ പോൾ എന്നിവരാണ് സ്‌ട്രൈക്കർമാർ. കഴിഞ്ഞ വർഷത്തെ നേട്ടം ആവർത്തിക്കാനാവുമെന്നും മികച്ച ഫലം പ്രതീക്ഷിക്കുന്നതായും മിഥുൻ മാധ്യമങ്ങളോട് പറഞ്ഞു. 16 പുതുമുഖങ്ങളുണ്ടായിട്ടും ടീം സന്തുലിതമാണെന്ന് പരിശീലകൻ പി.ബി.രമേഷ് പറഞ്ഞു. ശക്തരായ മിസോറാം, ബീഹാർ, ആന്ധ്രാപ്രദേശ്,…
കോവിഡ് അവലോകന യോഗം: കർശനമായ നിരീക്ഷണവും പരിശോധനയും ആവശ്യമാണെന്ന് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള കോവിഡ് സാഹചര്യത്തെക്കുറിച്ച് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ, ജീനോം സീക്വൻസിംഗിലും കര്‍ശനമായ പരിശോധനയിലും നിരീക്ഷണം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. അലംഭാവത്തിനെതിരെ പ്രധാനമന്ത്രി മോദി മുന്നറിയിപ്പ് നൽകിയതോടൊപ്പം, മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് ഉചിതമായ പെരുമാറ്റം പാലിക്കാൻ ആളുകളെ ഉപദേശിക്കുന്ന കർശനമായ ജാഗ്രത പാലിക്കാൻ ഉപദേശിച്ചു. പ്രായമായവർക്കും ദുർബലരായ ജനവിഭാഗങ്ങൾക്കും മുൻകരുതൽ ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മുൻനിര പ്രവർത്തകരുടെയും കൊറോണ യോദ്ധാക്കളുടെയും നിസ്വാർത്ഥ സേവനത്തെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ചൈനയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ കോവിഡ് -19 സ്ഥിതിഗതികൾ അവലോകനം ചെയ്യാനാണ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ആരോഗ്യ ഉദ്യോഗസ്ഥരുമായും മുതിർന്ന മന്ത്രിമാരുമായും ഉന്നതതല വെർച്വൽ മീറ്റിംഗ് വിളിച്ചു ചേര്‍ത്തത്. ജീനോം സീക്വൻസിംഗിന്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആഴ്ചയുടെ…
ഒമ്പത് സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത ബിഗ് ടിക്കറ്റ് പ്രവാസി ഇന്ത്യക്കാരന് സമ്മാനിച്ചത് ഒരു കിലോ സ്വര്‍ണ്ണം!
അബുദാബി: ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്ക് ഡിസംബര്‍ മാസത്തിലെ എല്ലാ ആഴ്‌ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനമാണ് ലഭിക്കുന്നത്. ഈ മാസം നടന്ന രണ്ടാം പ്രതിവാര നറുക്കെടുപ്പിൽ അബുദാബിയിലെ പ്രവാസിയായ രാജു പെഡ്ഡി രാജുവിനാണ് ആ മഹാഭാഗ്യം കൈവന്നത്. ഒരു കിലോഗ്രാം സ്വര്‍ണ്ണമാണ് രാജുവിന് സമ്മാനമായി നേടിക്കൊടുത്തത്. 2018ൽ യുഎഇയിൽ എത്തിയ രാജു ഡ്രൈവറായി ജോലി ചെയ്യുന്നു. തന്റെ ഒമ്പത് സഹപ്രവർത്തകർക്കൊപ്പം കഴിഞ്ഞ അഞ്ച് വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു. ഈ മാസം മാത്രം ഏഴ് ടിക്കറ്റുകളാണ് ഇവർ ഓൺലൈനായി എടുത്തത്. ഏതെങ്കിലും ഒന്നിലൂടെ തങ്ങള്‍ക്ക് വിജയം കൈവരുമെന്ന പ്രതീക്ഷയോടെയാണ് സംഘത്തിന്റെ ഭാഗ്യ പരീക്ഷണം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 16ന് സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ രാജുവിനെ തേടിയെത്തി. സ്വര്‍ണ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ലെന്ന് വിവരം അറിയിച്ചുകൊണ്ട് ഫോണ്‍ വിളിച്ച ബിഗ് ടിക്കറ്റ് പ്രതിനിധിയോട്…
ബഫർ സോൺ റിപ്പോർട്ട് ഫീൽഡ് സർവേയ്ക്ക് ശേഷം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഹൈറേഞ്ചിലെ സമരക്കാരെയും സമരത്തിന് നേതൃത്വം നൽകുന്ന കത്തോലിക്കാ സഭയെയും അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം. വിശദമായ ഫീൽഡ് സർവേയിലൂടെ ബഫർ സോൺ റിപ്പോർട്ട് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്ന് ഉറപ്പ് നൽകി. സംസ്ഥാനത്തിന്റെ പുനഃപരിശോധനാ ഹർജി പരിഗണിക്കുന്ന ജനുവരി 11ന് മുമ്പ് സർവേ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. “പ്രദേശവാസികളിൽ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കേട്ട് എല്ലാ നിർമ്മാണങ്ങളും പരിശോധിച്ചതിന് ശേഷം മാത്രമേ സർക്കാർ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കൂ. ഹൈറേഞ്ചിൽ താമസിക്കുന്നവരും കർഷകരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജനവാസമേഖലയെ ബഫർ സോണായി പ്രഖ്യാപിക്കുന്നതിലെ ബുദ്ധിമുട്ട് സർക്കാർ കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ജനങ്ങളെയും കർഷകരെയും രക്ഷിക്കാൻ സർക്കാർ ഏതറ്റം വരെയും പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. “ഉപഗ്രഹ സർവേ ഒരു സൂചകം മാത്രമാണ്. ഇക്കോ സെൻസിറ്റീവ് സോണിൽ വിശദമായ ഗ്രൗണ്ട് സർവേ സർക്കാർ ആരംഭിക്കും.…
ഇന്നത്തെ രാശിഫലം (ഡിസംബര്‍ 22, വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾ അൽപം കരുതലോടെ ഇരിക്കണം. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. ബന്ധുക്കളുമായി ചെറിയ അസ്വാരസ്യമുണ്ടാകും. മനസിലെ പ്രതികൂലചിന്തയാകാം ഇതിനുകാരണം. അതുകൊണ്ട് എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കണം. കടലാസുജോലികളിൽ ഏർപ്പെടുമ്പോഴും വെള്ളവുമായി ഇടപെടുമ്പോഴും ശ്രദ്ധിക്കുക. കടലാസ് ജോലിയിലെ ഒരു തെറ്റ് നിങ്ങളുടെ ഭാഗ്യം ഇല്ലാതാക്കുമ്പോൾ വെള്ളം നിങ്ങളെത്തന്നെ ഇല്ലാതാക്കും. കന്നി: ഇന്ന് നിങ്ങൾ പങ്കാളിത്ത പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. ഒറ്റയ്ക്കിരിക്കുന്നതാണ് നല്ലത്. മത്സരങ്ങളെ നിങ്ങൾക്ക് മറികടക്കാനാകും. അതിനാൽ നിങ്ങളുടെ ആത്മാഭിമാനത്തെ കുറയ്ക്കാൻ വഴിയുള്ള ഒന്നും തന്നെ നിങ്ങൾ അനുവദിക്കരുത്. തുലാം: ആവശ്യങ്ങളിൽ മറ്റുള്ളവർക്ക് വേണ്ട നിർദ്ദേശങ്ങൾ ഇന്ന് നിങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടും. എന്തൊക്കെ നടക്കും എന്നതിനെ കുറിച്ച് കൂടുതൽ വ്യാകുലതപ്പെടും. നിങ്ങളുടം വഴക്കമുള്ള സമീപനം യുക്തിസഹചവും ന്യായയുക്തവുമായ രീതിയിൽ പ്രവർത്തിക്കാൻ നിങ്ങളെ പ്രാപ്തരാക്കും. മറ്റുള്ളവരോട് വിവേചനരഹിതമായ ഒരു പ്രസ്‌താവന പോലും നിർബന്ധിതമാക്കുന്ന എല്ലാത്തരം കാര്യങ്ങളും കൊണ്ടുവരാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള ദിവസമാണ്. ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് ഒരു അപ്രതീക്ഷിത ദിവസം. വഴക്കമുള്ള നിങ്ങളുടെ സമീപനം നിങ്ങളുടേതായ…
ആരുണ്ട്? (കവിത): സതീഷ് കളത്തില്‍
കൂരിരുൾ മൂടുമീ ലോകത്തിൽ സ്നേഹദീപം കൊളുത്തി വെയ്ക്കാൻ ഡിസംബറിലെ ഒരു തണുത്ത രാത്രിയിൽ ഉണ്ണിയേശു പിറന്ന നേരം, താരകശൂന്യമാമാകാശത്ത് പെട്ടെന്നുദിച്ചു ഒരു ദിവ്യതാരം. ഇടയർ ആനന്ദ നൃത്തമാടി; ജ്ഞാനികൾ, പ്രഭുക്കർ, മാലാഖർ ഉണ്ണിയേശുവിൻ സന്ദർശകരായി. വീണ്ടുമൊരു ദിവ്യതാരംകൂടി ഈ നൂറ്റാണ്ടിലുദിച്ചെങ്കിൽ, വീണ്ടുമൊരു ഉണ്ണികൂടി ഈ ഡിസംബറിലെ തണുത്ത- രാത്രിയിൽ പിറന്നെങ്കിൽ ആനന്ദനൃത്തമാടാനിവിടെയാരുണ്ട്? ഉണ്ണിയെ കണ്ടുക്കുളിർക്കാനാരുണ്ട്?
