ഒമ്പത് സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത ബിഗ് ടിക്കറ്റ് പ്രവാസി ഇന്ത്യക്കാരന് സമ്മാനിച്ചത് ഒരു കിലോ സ്വര്‍ണ്ണം!

അബുദാബി: ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്ക് ഡിസംബര്‍ മാസത്തിലെ എല്ലാ ആഴ്‌ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനമാണ് ലഭിക്കുന്നത്. ഈ മാസം നടന്ന രണ്ടാം പ്രതിവാര നറുക്കെടുപ്പിൽ അബുദാബിയിലെ പ്രവാസിയായ രാജു പെഡ്ഡി രാജുവിനാണ് ആ മഹാഭാഗ്യം കൈവന്നത്. ഒരു കിലോഗ്രാം സ്വര്‍ണ്ണമാണ് രാജുവിന് സമ്മാനമായി നേടിക്കൊടുത്തത്.

2018ൽ യുഎഇയിൽ എത്തിയ രാജു ഡ്രൈവറായി ജോലി ചെയ്യുന്നു. തന്റെ ഒമ്പത് സഹപ്രവർത്തകർക്കൊപ്പം കഴിഞ്ഞ അഞ്ച് വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു. ഈ മാസം മാത്രം ഏഴ് ടിക്കറ്റുകളാണ് ഇവർ ഓൺലൈനായി എടുത്തത്. ഏതെങ്കിലും ഒന്നിലൂടെ തങ്ങള്‍ക്ക് വിജയം കൈവരുമെന്ന പ്രതീക്ഷയോടെയാണ് സംഘത്തിന്റെ ഭാഗ്യ പരീക്ഷണം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 16ന് സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ രാജുവിനെ തേടിയെത്തി. സ്വര്‍ണ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ലെന്ന് വിവരം അറിയിച്ചുകൊണ്ട് ഫോണ്‍ വിളിച്ച ബിഗ് ടിക്കറ്റ് പ്രതിനിധിയോട് ഏറെ സന്തോഷത്തോടെ രാജു പ്രതികരിച്ചു. നാട്ടിലുള്ള ഒരു ചെറിയ ബിസിനസ് സംരംഭത്തില്‍ പണം നിക്ഷേപിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്.

ഇപ്പോള്‍ ലഭിച്ച സമ്മാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ബിഗ് ടിക്കറ്റുകളിൽ താൻ തുടർന്നും പങ്കെടുക്കുമെന്ന് രാജു സ്വയം ഉറപ്പു നൽകുന്നു. എന്നെങ്കിലും തനിക്കും സുഹൃത്തുക്കൾക്കും ഗ്രാന്റ് സമ്മാനം നേടാൻ കഴിയുമെന്നാണ് രാജുവിന്റെ പ്രതീക്ഷ. ബിഗ് ടിക്കറ്റിന്റെ മറ്റ് ഉപഭോക്താക്കൾക്കും തന്റെ വിജയഗാഥ പ്രചോദനമാകുമെന്ന് രാജു പ്രതീക്ഷിക്കുന്നു. വിജയസാധ്യത ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ ഭാഗ്യം പരീക്ഷിച്ചുകൊണ്ടേയിരിക്കണമെന്നാണ് രാജുവിന്റെ അഭിപ്രായം.

ഡിസംബർ മാസത്തിൽ ബിഗ് ടിക്കറ്റുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അവരുടെ ടിക്കറ്റുകൾ പ്രതിവാര ഇലക്ട്രോണിക്
നറുക്കെടുപ്പിലേക്ക് സ്വയമേവ രേഖപ്പെടുത്തും. എല്ലാ ആഴ്ചയും ഭാഗ്യശാലിക്ക് ഒരു കിലോഗ്രാം 24 കാരറ്റ് സ്വർണം നേടാനുള്ള അവസരം ലഭിക്കും. പ്രമൊഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 2023 ജനുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുത്ത് 3.5 കോടി ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. മില്യനയറായി കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള സുവര്‍ണാവസരമാണിത്. ഡിസംബര്‍ 31 വരെ ടിക്കറ്റുകള്‍ വാങ്ങാം. ബിഗ് ടിക്കറ്റിന്റെ വെബ്‌സൈറ്റായ www.bigticket.ae വഴിയോ അബുദാബി, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ടിക്കറ്റ് വാങ്ങാവുന്നതാണ്.

ബിഗ് ടിക്കറ്റിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സന്ദര്‍ശിക്കുക.

ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിക്കുന്ന ഡിസംബര്‍ മാസത്തിലെ ഇ-നറുക്കെടുപ്പ് തീയതികള്‍

പ്രൊമോഷന്‍ 1 – ഡിസംബര്‍ 1-8, നറുക്കെടുപ്പ് തീയതി ഡിസംബര്‍ 9 (വെള്ളി)

പ്രൊമോഷന്‍ 2 – ഡിസംബര്‍ 9 – 15, നറുക്കെടുപ്പ് തീയതി ഡിസംബര്‍ 16 (വെള്ളി)

പ്രൊമോഷന്‍ 3- ഡിസംബര്‍ 16-22, നറുക്കെടുപ്പ് തീയതി ഡിസംബര്‍ 23 (വെള്ളി)

പ്രൊമോഷന്‍ 4 – ഡിസംബര്‍ 23-31, നറുക്കെടുപ്പ് തീയതി ജനുവരി ഒന്ന് (ഞായര്‍).

പ്രമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകൾ അടുത്ത നറുക്കെടുപ്പിൽ മാത്രമേ പരിഗണിക്കൂ. പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിന് ഇവ പരിഗണിക്കില്ല.

Print Friendly, PDF & Email

Leave a Comment

More News