വളര്‍ത്തു നായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം; മാതാവ് ഗുരുതരാവസ്ഥയില്‍

മെംഫിസ് (ടെന്നസി): വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുള്‍ നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ദാരുണമായി കൊല്ലപ്പെടുകയും മാതാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച ടെന്നസി നോര്‍ത്ത് മെംഫിസിലായിരുന്നു സംഭവം. അകാരണമായി പ്രകോപിതരായ നായ്ക്കളുടെ ആക്രമണം രണ്ടു വയസ്സുള്ള പെണ്‍കുട്ടിയുടേയും അഞ്ചു മാസം പ്രായമുള്ള ആണ്‍കുട്ടിയുടേയും ജീവന്‍ അപഹരിച്ചതെന്ന് ഷെല്‍ബി കൗണ്ടി ഷറീഫ് ഓഫിസ് അറിയിച്ചു. ശരീരമാസകലം കീറി മുറിക്കപ്പെട്ട കുട്ടികള്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായും, നായ്ക്കളുടെ ആക്രമണത്തില്‍ രക്തം വാര്‍ന്ന് ശരീരം മുഴുവന്‍ ഗുരുതരമായി പരുക്കേറ്റ മാതാവിനെ മെംഫിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടു പിറ്റ്ബുള്‍ നായ്ക്കളാണ് കുട്ടികളെ ആക്രമിച്ചതെന്നും കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിലാണ് മാതാവിനു കടിയേറ്റതെന്നും പൊലീസ് പറഞ്ഞു. നായ്ക്കളെ പിന്നീട് അനിമല്‍ കണ്‍ട്രോള്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ചു അന്വേഷിക്കുകയാണെന്നും കേസെടുക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഷറീഫ് ഓഫീസ് അറിയിച്ചു. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍…

ഡാളസില്‍ ഗ്യാസിന്റെ വില ഒറ്റ ദിവസം കൊണ്ട് 40 സെന്റ് വര്‍ദ്ധിച്ചു

ഡാളസ്: ഡാളസില്‍ ഒറ്റ ദിവസത്തിനുള്ളില്‍ ഒരു ഗ്യാലന്‍ ഗ്യാസിനു 40 സെന്റ് വര്‍ധിച്ചു. വേനല്‍ക്കാലത്തു ഗ്യാസിനു നാലു ഡോളറിനു മുകളില്‍ എത്തിയ ശേഷം കഴിഞ്ഞ ആഴ്ചകളില്‍ വില ക്രമേണ കുറഞ്ഞുവരികയായിരുന്നു. ഒക്ടോബര്‍ അഞ്ചിനു ഡാലസിലെ ഒട്ടുമിക്ക ഗ്യാസ് സ്റ്റേഷനുകളിലും ഒരു ഗ്യാലന്‍ ഗ്യാസിനു 2 ഡോളര്‍ 78 സെന്റ് വരെ എത്തിയതു ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു. ഇതിനിടെയാണ്, ഒറ്റ രാത്രികൊണ്ടു ബുധനാഴ്ച ഒരു ഗ്യാലന്‍ ഗ്യാസിന്റെ വിലയില്‍ 40 സെന്റിന്റെ വില വര്‍ധനവ് ഉണ്ടായത്. ഇന്നത്തെ വില സാധാരണ ഗ്യാസിനു ഒരു ഗ്യാലന് 3.19 സെന്റ് എത്തിയത് എല്ലാവരേയും ഒരുപോലെ ഞെട്ടിച്ചു. ഓയില്‍ ബാരലിന്റെ വില ഒറ്റദിവസം കൊണ്ടു 82 ല്‍ നിന്നും 88 ഡോളറായി മാറിയിരുന്നു. ഒപെക്ക് ഓയില്‍ ഉല്‍പാദനം കുറക്കുന്നു എന്ന വാര്‍ത്ത വന്നത് ബുധനാഴ്ചയായിരുന്നു. കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം ഉല്‍പാദനം ഇത്രയും വെട്ടിക്കുറക്കുന്നത്…

ക്‌നാനായ റീജിയൺ മിഷൻ ലീഗ് ജൂബിലി: പതാക കൈമാറി

ഹൂസ്റ്റൺ: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ക്‌നാനായ റീജിയൺ തലത്തിലുള്ള പ്ലാറ്റിനം ജൂബിലി സമാപന പരിപാടിയിൽ ആഘോഷ നഗരിയിൽ ഉയർത്തേണ്ട മിഷൻ ലീഗ് പതാക കൈമാറി. സീറോ-മലബാർ സഭാ അധ്യക്ഷൻ കർദിനാൾ ജോർജ്‌ ആലഞ്ചേരി, ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് ജോയ് ആലപ്പാട്ട്, ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത് എന്നിവർ ചേർന്ന് മിഷൺ ലീഗിന്റെ ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിന് പതാക കൈമാറി. ചിക്കാഗോ രൂപതാ വികാരി ജനറാളും ക്‌നാനായ റീജിയൺ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ, ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. സിജു മുടക്കോടിൽ, ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. ജോസ് ആദോപ്പിള്ളിൽ, ഫാ. എബ്രഹാം കളരിക്കൽ, ഫാ. ജോസ് തറക്കൽ, ഫാ. ജോസ് ചിറപുറത്ത്, ഫാ. സജി പിണർകയിൽ, ഫാ. ജോബി പൂച്ചുകണ്ടത്തിൽ, ഫാ. റെജി തണ്ടാരശ്ശേരിൽ, ഫാ. ബിബി തറയിൽ, ഫാ.…

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ 104ാം ജന്മദിനമാഘോഷിച്ചു

ഒക്കലഹോമ: രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടന്‍ അലന്‍ വാന്റെ 104 ാം ജന്മദിനം ഒക്ടോബര്‍ ആറിനു കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ആഘോഷിച്ചു. 1941 ഡിസംബര്‍ ഏഴിനു പേള്‍ ഹാര്‍ബര്‍ ബോംബാക്രമണം നടക്കുമ്പോള്‍ അലന്‍ വാന്‍ ഹൊണോലുലുവില്‍ സബ് മറൈനില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു. അലബാമയില്‍ ജനിച്ച വാന്‍, പിതാവിന്റെ ജോലിയോടുള്ള ബന്ധത്തില്‍ ഒക്കലഹോമയിലേക്ക് താമസം മാറുകയായിരുന്നു. കാപിറ്റല്‍ ഹില്‍ ഹൈസ്‌ക്കൂളില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തശേഷം യുഎസ് ആര്‍മിയില്‍ പരിശീലനം ലഭിച്ചു. ക്രൈസ്റ്റ് ചര്‍ച്ച് മിനിസ്റ്റര്‍ എന്ന നിലയില്‍ ഏബിലിന്‍, ടെക്‌സസ്, അലബാമ, മിസ്സിസിപ്പി, ഒക്കലോഹമ തുടങ്ങിയ സ്ഥലങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യുഎസ്എസ് സീ ഹോഴ്‌സ് പെറ്റി ചീഫ് ഓഫീസറായിരുന്നു. ‘വളരെ ചുറുചുറുക്കുള്ള എപ്പോഴും തിരക്കുള്ള, അത്യാവശ്യത്തിനു മാത്രം ആഹാരം കഴിക്കുന്ന നല്ല വ്യയാമം ചെയ്യുന്ന എല്ലാവര്‍ക്കും സ്‌നേഹം പകര്‍ന്നു നല്‍കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്’ തന്റെ പിതാവ്…

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ കൺവെൻഷനു ആരംഭം കുറിച്ചു

ഹൂസ്റ്റൺ: ആത്മീയതയുടെ അലകൾ ഉണർത്തിക്കൊണ്ട് ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷന് അനുഗ്രഹകരമായ തുടക്കം കുറിച്ചു. ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ നടന്ന കൺവെൻഷൻ ഒക്ടോബർ 6 നു വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ഗാനശുശ്രൂഷയോടു കൂടി ആരംഭിച്ചു. ഇടവക വികാരി റവ സാം കെ ഈശോ അധ്യക്ഷത വഹിച്ച യോഗത്തിൽ സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകൻ ഡോ.തോമസ് ജോർജ് (ഫോർട്ട് കൊച്ചി) മുഖ്യ സന്ദേശം നൽകി. ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചവനായ ലാസറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി, വേദനകളിൽ നമ്മോട് താദാത്മ്യപ്പെടുന്ന ക്രിസ്തുവിൽ വിശ്വസിക്കേണ്ടതിന്റെ ആവശ്യകത പ്രസംഗകൻ ചൂണ്ടി കാണിച്ചു. ഇടവക അസിസ്റ്റന്റ് വികാരി റവ. റോഷൻ വി മാത്യൂസ്, റവ. ഉമ്മൻ സാമുവൽ എന്നിവരും യോഗത്തിൽ സംബന്ധിച്ചു. ഗാനശുശ്രൂഷയ്ക്ക് ഇടവക ഗായക സംഘം നേതൃത്വം നൽകി. “മാറുന്ന ലോകത്തിലെ മാറ്റമില്ലാത്ത വിശ്വാസം” എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി നടത്തപ്പെടുന്ന…

സ്വർഗ്ഗം വരികയാണ് ! (യുദ്ധ വിരുദ്ധ കവിത)

തമസ്സിന്റെ തോട് പോളിച്ചീ യുഗത്തിന്റെ – യരുമയാം ചുണ്ടിലച്ചോദ്യം : എവിടെ മനീഷികൾ കാണുവാനിച്ഛിച്ച മനുഷ്യന്റെ മഹനീയ ലോകം? മതവാദിപ്പരിഷകൾ ദൈവത്തെ കഷണമായ് വഴിനീളെ തൂക്കി വിൽക്കുമ്പോൾ, ഇടനെഞ്ച്‌ പിളരുന്ന വേദന ശാപമായ് ഉറയുന്നു , പിടയുന്നു ലോകം ! എവിടെ മത- രാഷ്ട്ര തിരിവുകൾക്കപ്പുറ – ത്തതിരുകളില്ലാത്ത ലോകം ? എവിടെ കരൾ പിളർന്നപരനെ കരുതുന്ന ചുടു ചോര ‘ മീവലിൻ ‘ ലോകം ? അകലെയൊളിച്ചിരുന്നാരോ തൊടുക്കുന്ന – യതിക്രൂര ‘ക്രൂയിസ് ’ മിസൈലിൽ, മരണം വിതക്കുന്ന ക്രൂരത മനുഷ്യന്റെ ചുടുചോരയിൽ ഇനി വേണ്ടാ. ഒരു കൊച്ചു കുഞ്ഞിന്റെ ജീവന് പകരമായ് ‘ഒരു ലോകം മുഴുവനും ? ‘ വേണ്ടാ, ഉണരട്ടെ യിവൾ ഭൂമി യൂഷസ്സിന്റെ തുടി താള – പ്പെരുമയി ലുണരട്ടെ വീണ്ടും ! വരികയായ്, വരികയായ് ഒരു നല്ല നാളെ തൻ…

വടക്കഞ്ചേരി ബസ്സപകടം അധികൃതരുടെ അനാസ്ഥ മൂലം; അപകടത്തില്‍ പെട്ടത് കരിമ്പട്ടികയിൽ ഉൾപ്പെട്ട അസുര ബസ്

പാലക്കാട്: എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിയിൽ കെഎസ്‌ആർടിസി ബസ്സിലിടിച്ച് മറിഞ്ഞ് 9 പേർ മരിച്ചെന്ന ദാരുണമായ വാർത്ത കേട്ടാണ് കേരളം ഇന്ന് ഉണർന്നത്. ഇന്നലെ രാത്രി (ഒക്‌ടോബർ 5) 11.30 ഓടെയാണ് കേരളത്തെ നടുക്കിയ അപകടം നടന്നത്. അഞ്ച് വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമാണ് അപകടത്തില്‍ മരണപ്പെട്ടത്. വിദ്യാർഥികളായ എല്‍ന ജോസ് (15), ക്രിസ് വിന്‍റര്‍ ബോൺ തോമസ് (15), ദിയ രാജേഷ് (15), ഇമ്മാനുവൽ (17), അഞ്ജന അജിത് (17), കായിക അദ്ധ്യാപകനായ വിഷ്‌ണു (33) എന്നിവരും, കെഎസ്ആർടിസിയിലെ യാത്രക്കാരായ ദീപു, അനൂപ്, രോഹിത് എന്നിവരുമാണ് അപകടത്തിൽ മരിച്ചത്. 41 വിദ്യാർഥികളും അഞ്ച് അദ്ധ്യാപകരും അടങ്ങുന്ന സംഘമായിരുന്നു ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്. അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് മുന്നിലെ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ…

UST Broadens Commitment to Education of Meritorious Students from Economically Disadvantaged Families in India through Vidyadhan Scholarships

• UST-Vidyadhan scholarships doubles sponsorship budget, expands to more states Thiruvananthapuram: Taking a giant step forward in its commitment to transform lives through education, digital transformations solutions company UST has doubled its sponsorship budget to Vidyadhan Program, to cover additional students from four new states – Karnataka, Tamil Nadu, Telangana and Maharashtra, besides Kerala. A memorandum of understanding has been signed between UST and Vidyadhan in this regard to double the sponsorship budget. Vidyadhan is a Shibulal Family Philanthropic initiative under the aegis of Sarojini Damodaran Foundation, set up by…

വിദ്യാധൻ സ്കോളർഷിപ്പിലൂടെ വിദ്യാർത്ഥികൾക്ക് പഠനമൊരുക്കാൻ യു എസ് ടി സാമ്പത്തിക സഹായം വർധിപ്പിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസത്തിലൂടെ ജീവിതനിലവാരമുയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള വിദ്യാധൻ വിദ്യാഭ്യാസ സ്പോൺസർഷിപ്പിനായി നൽകുന്ന തുക രണ്ടിരട്ടിയായി ഉയർത്തി പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി. കേരളത്തിനു പുറമേ കർണാടക, തമിഴ് നാട്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനോടനുബന്ധിച്ച് സ്പോൺസർഷിപ്പ് തുക ഇരട്ടിയാക്കുന്നതിനായി യു എസ് ടിയും വിദ്യാധനും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഷിബുലാൽ കുടുംബത്തിന്റെ ഭാഗമായി കുമാരി ഷിബുലാലും എസ് ഡി ഷിബുലാലും ചേർന്ന് നടത്തുന്ന സരോജിനി ദാമോദരൻ ഫൗണ്ടേഷന് കീഴിലുള്ള ജീവകാരുണ്യ പദ്ധതിയാണ് വിദ്യാധൻ. 2018 ലാണ് വിദ്യാധൻ പദ്ധതിയുമായി യു എസ് ടി കൈകോർക്കുന്നത്. അതേ വർഷം കേരളത്തിൽ നിന്നുള്ള നൂറോളം എൻജിനീയറിങ് വിദ്യാർത്ഥികൾ യു എസ് ടി യുടെ സഹായത്തോടുകൂടി പഠനം പൂർത്തിയാക്കി. നാളിതുവരെ 306 ഓളം കുട്ടികളെ വിദ്യാധനിലൂടെ യു എസ് ടി സ്പോൺസർ ചെയ്തുകഴിഞ്ഞിട്ടുണ്ട്. അതിൽ…

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ന്യൂസിലൻഡ് വിദേശകാര്യ മന്ത്രിയുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തി

ഓക്‌ലൻഡ് : മറ്റ് ഉഭയകക്ഷി പ്രശ്നങ്ങൾക്ക് പുറമേ ഇന്ത്യൻ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന വിസ പ്രശ്‌നങ്ങൾ, ഉക്രെയ്‌നിലെ സംഘർഷം, ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ എന്നിവയുൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യാഴാഴ്ച ന്യൂസിലൻഡ് വിദേശകാര്യമന്ത്രി നനയ മഹുതയെ നേരിൽ കണ്ടു. “ഇന്തോ-പസഫിക്കിലെ സുരക്ഷാ സാഹചര്യം, ഉക്രെയ്ൻ സംഘർഷത്തിന്റെ അനന്തരഫലങ്ങൾ തുടങ്ങിയ ചില നിലവിലെ, ചില സമ്മർദപരമായ വിഷയങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. “തീർച്ചയായും ഞങ്ങൾ പ്രധാന ആഗോള വിഷയങ്ങളിൽ കുറച്ച് സമയം ചെലവഴിച്ചു, പ്രത്യേകിച്ച് കാലാവസ്ഥാ നടപടി, കാലാവസ്ഥാ നീതി,” ജയശങ്കർ സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു. “കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ പിന്തുണയ്ക്കുന്ന ചില സംരംഭങ്ങൾ ഇന്റർനാഷണൽ സോളാർ അലയൻസ്, കോളിഷൻ ഫോർ ഡിസാസ്റ്റർ റസിലന്റ് ഇൻഫ്രാസ്ട്രക്ചർ, ഇനീഷ്യേറ്റീവ് ഫോർ ദ റെസിലന്റ് ഐലന്റ് സ്റ്റേറ്റ്സ് എന്നിവയാണ്. ഉഭയകക്ഷിമായി മാത്രമല്ല, അവരുമായി സഹകരിക്കേണ്ടത്…