ഉത്തരാഖണ്ഡ്: 16 മൃതദേഹങ്ങൾ കണ്ടെടുത്തു; ശേഷിക്കുന്ന 13 പർവതാരോഹകരെ കണ്ടെത്താൻ എച്ച്‌എഡബ്ല്യുഎസ് ഗുൽമാർഗും ചേർന്നു

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ദ്രൗപതിയുടെ ദണ്ഡ-2 കൊടുമുടിയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഹിമപാതത്തിൽ 16 മൃതദേഹങ്ങൾ കണ്ടെടുത്തു. മോശം കാലാവസ്ഥയെത്തുടർന്ന് വ്യാഴാഴ്ച ഹെലിക്കോപ്റ്റര്‍ വഴി രക്ഷാപ്രവർത്തനം നിർത്തിവച്ചതിനാൽ ബാക്കി 13 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിംഗ് വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. മരിച്ച 16 പേരിൽ രണ്ടുപേർ ഇൻസ്ട്രക്ടർമാരും ബാക്കിയുള്ളവർ ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളുമാണ്. ഉയർന്ന ഹിമാലയൻ മേഖലയിൽ പരിശീലനത്തിനായി പുറപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ടിലെ 44 പർവതാരോഹകരുടെ സംഘം ചൊവ്വാഴ്ച രാവിലെ ദ്രൗപതിയുടെ ദണ്ഡ 2 പർവതശിഖരത്തിന് സമീപമാണ് ഹിമപാതത്തിൽ അകപ്പെട്ടത്. പർവതാരോഹണ ചരിത്രത്തിലെ ഏറ്റവും മോശമായ അപകടത്തെത്തുടർന്ന്, ഐഎഎഫ് ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ഒരു മൾട്ടി-ഏജൻസി രക്ഷാപ്രവർത്തനം അതേ ദിവസം ആരംഭിച്ചു, ഇപ്പോഴും തുടരുന്നു. ഹിമപാതത്തിൽ കുടുങ്ങിയ ശേഷിക്കുന്ന പർവതാരോഹകരെ കണ്ടെത്താൻ ജമ്മു കശ്മീരിലെ ഹൈ ആൾട്ടിറ്റ്യൂഡ് വാർഫെയർ സ്‌കൂൾ (എച്ച്‌എഡബ്ല്യുഎസ്) ഗുൽമാർഗിൽ നിന്നുള്ള…

വടക്കഞ്ചേരിയിലെ ബസ്സപകടം: കുട്ടികൾക്ക് കൗൺസിലിംഗ് നല്‍കും; നഷ്ടപരിഹാരം നല്‍കുന്നതും പരിഗണിക്കുമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 9 പേർ മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാന്‍ ഉചിതമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർമാരെ ഏകോപിപ്പിച്ച് വകുപ്പുതല ഏകോപനം നടത്തുന്നുണ്ട്. പാലക്കാടും തൃശൂരും കേന്ദ്രീകരിച്ച് മന്ത്രിമാരായ എം ബി രാജേഷും കെ രാധാകൃഷ്ണനും ഏകോപനം നടത്തും. അപകടത്തിൽപ്പെട്ട കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റവരിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണ്. നഷ്‌ടപരിഹാരം നൽകുന്നതിൽ മന്ത്രിസഭ യോഗം ചേർന്ന് തീരുമാനമെടുക്കും. പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോർട്ടം നടപടികള്‍ വേഗത്തിലാക്കുമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി. വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവും പ്രതികരിച്ചിരുന്നു. വ്യാഴാഴ്‌ച പുലർച്ചെ 12 മണിയോടെ വടക്കഞ്ചേരി ദേശീയപാതയിലാണ് നാടിനെ നടുക്കിയ…

ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 6, വ്യാഴം)

ചിങ്ങം: കച്ചവടക്കാര്‍ക്കും ദല്ലാളുമാര്‍ക്കും ഇന്നത്തെ ദിവസം ശുഭകരമായിരിക്കില്ല. ഇത്തരക്കാര്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മുന്‍കൂട്ടി കണ്ട് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. ഒപ്പ് വെയ്‌ക്കാന്‍ ലഭിക്കുന്ന രേഖകള്‍ സൂക്ഷ്‌മ പരിശോധനകള്‍ക്ക് വിധേയനാക്കാന്‍ ശ്രദ്ധിക്കണം. കന്നി: നിങ്ങളുടെ ഇന്നത്തെ മനോനില വളരേ ഉയർന്നതായിരിക്കും. അത്‌ നിങ്ങൾക്ക്‌ വലിയ ലക്ഷ്യങ്ങൾ നൽകുകയും നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യും. ഉച്ചയ്ക്ക്‌ ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി ഉത്കണ്‌ഠാകുലനായിരിക്കും. നിസാരകാര്യങ്ങൾ പോലും നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതായിരിക്കും. തുലാം: സമാധാനപരമായ മാനസികാവസ്ഥയിലൂടെയാകും തുലാംരാശിക്കാര്‍ ഇന്ന് കടന്ന് പോകുക. കഴിഞ്ഞകാലത്തെ നല്ല ഓർമ്മകൾ ഓർമിക്കാൻ നിങ്ങള്‍ ഇന്ന് ഇഷ്‌ടപ്പെടും. നിങ്ങൾക്ക് സമാന ചിന്താഗതിക്കാരായ വ്യക്തികളുമായി സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. വിവിധ വിഷയങ്ങളില്‍ അത്തരക്കാരുമായി ചര്‍ച്ചയിലേര്‍പ്പെടാന്‍ സാധ്യതയുണ്ട്. ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കാതെ നിലവിലെ സമയം ആസ്വാദ്യകരമായ രീതിയിലാകും നിങ്ങള്‍ ചെലവഴിക്കുക. വൃശ്ചികം: ബിസിനസ് മീറ്റിംഗുകളും പ്രൊഫഷണൽ ചർച്ചകളും ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ നര്‍മബോധം…

യുപിയിലെ മെയിൻപുരിയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

മെയിൻപുരി : ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ ഭോഗാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച യുവാവ് പെൺകുട്ടിയെ വീടിനുള്ളിൽ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പ്രതിയെ പിടികൂടാൻ പോലീസ് തിരച്ചിൽ ആരംഭിച്ചെങ്കിലും പ്രതി ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. ഗ്രാമവാസിയായ പ്രതിയായ പുഷ്പേന്ദ്ര ലോധി (25) യാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബിഎസ്‌സി രണ്ടാം വർഷ വിദ്യാർത്ഥിനിയായ 19കാരിയെ ബന്ദിയാക്കി ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കള്‍ സ്ഥലത്തില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. പെൺകുട്ടിയെ മർദിക്കുകയും കഴുത്ത് ഞെരിച്ച്  കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കൊലപ്പെടുത്തിയതിനു ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കെട്ടിത്തൂക്കി വീടിന്റെ വാതിൽ പുറത്ത് നിന്ന് അടച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ഇരയുടെ അനുജത്തി പിന്നീട് ബഹളം വച്ചതിനെ തുടർന്നാണ് നാട്ടുകാർ സ്ഥലത്തെത്തി പോലീസിൽ വിവരമറിയിച്ചത്. പോലീസ് സൂപ്രണ്ട് കമലേഷ് ദീക്ഷിത് സംഘവുമായി സ്ഥലത്തെത്തി…

ജൽപായ്ഗുരിയിൽ ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ വെള്ളപ്പൊക്കത്തിൽ 8 പേർ മരിച്ചു

ജൽപായ്ഗുരി (പശ്ചിമ ബംഗാൾ): പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ മാൽ നദിയിലെ ഒരു ദ്വീപിൽ ബുധനാഴ്ച വൈകുന്നേരം ദുർഗ്ഗാ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ നാല് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. വിജയദശമി ദിനത്തിൽ നടന്ന സംഭവത്തിൽ ജൽപായ്ഗുരി ജില്ലാ മജിസ്‌ട്രേറ്റ് മൗമിത ഗോദര സ്ഥിരീകരിച്ചു. ദുർഗാദേവിയുടെ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ വടക്കൻ ബംഗാളിലെ മാൽ നദിയിൽ എട്ട് പേർ മുങ്ങിമരിച്ചുവെന്ന് ജില്ലാ മജിസ്‌ട്രേറ്റും സ്ഥിരീകരിച്ചു. ഇതുവരെ 50 ഓളം പേരെ രക്ഷപ്പെടുത്തിയതായും നിസാര പരിക്കുകളോടെ 13 പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി എസ്ഡിആർഎഫിനെയും പോലീസിനെയും നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം എൻഡിആർഎഫ് വൃത്തങ്ങൾ അറിയിച്ചു. ഭരണകൂടത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ നദിയുടെ നടുവിലുള്ള ഒരു ദ്വീപിൽ ഒറ്റപ്പെട്ടുപോയ 40 ഓളം പേരെ രക്ഷപ്പെടുത്തിയതായും അവർ വെളിപ്പെടുത്തി.…

അ​നീ​തി​ക്കും അ​സ​മ​ത്വ​ത്തി​നു​മെ​തി​രെ ഒ​ന്നി​ക്കാം: പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വ

ന്യൂ​യോ​ർ​ക്ക്: സാ​മൂ​ഹ്യ തിന്മ​ക​ൾ​ക്കെ​തി​രെ മ​ത​ങ്ങ​ളു​ടെ ഐ​ക്യ​ത്തി​നാ​യു​ള്ള ആ​ഹ്വാ​ന​ത്തോ​ടെ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സഭ​യു​ടെ കാ​തോ​ലി​ക്കാ ബാ​വ പ​രി​ശു​ദ്ധ മോ​റോ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാവാ അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ത​ന്‍റെ പ്ര​ഥ​മ അ​പ്പ​സ്തോ​ലി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് മ​ട​ങ്ങി. സെ​പ്റ്റം​ബ​ർ 29-ന് ​ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ആ​ഗോ​ള സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ദ​ർ​ശ​നം ഉ​ണ്ടാ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത പ​രി​ശു​ദ്ധ പി​താ​വ് ഓ​ർ​മി​പ്പി​ച്ചു. അ​നീ​തി​യും അ​സ​മ​ത്വ​വും ദാ​രി​ദ്യ്ര​വും വം​ശീ​യ​ത​യും ഇ​ന്നും ന​മ്മു​ടെ സ​മൂ​ഹ​ത്തെ വ​ല​യ്ക്കു​ന്നു. ലോ​ക​ത്തി​ൽ നി​ന്ന് അ​ന്ധ​കാ​രം തു​ട​ച്ചു നീ​ക്കാ​ൻ മ​ത​ങ്ങ​ൾ ഒ​ന്നി​ക്ക​ണം. ഓ​രോ മ​ത​ത്തി​നും അ​വ​ര​വ​രു​ടെ വി​ശ്വാ​സം അ​വ​രു​ടേ​താ​യ രീ​തി​യി​ൽ പ്ര​ക​ടി​പ്പി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്. എ​ല്ലാ മ​ത​ങ്ങ​ളും സ്നേ​ഹ​വും കാ​രു​ണ്യ​വു​മാ​ണ് പ​ഠി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ മ​ത​ങ്ങ​ളി​ലെ​യും ന·​ക​ളെ നാം ​അം​ഗീ​ക​രി​ക്ക​ണം. ദൈ​വ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​ർ ഒ​രു​മി​ച്ച് തി·​യ്ക്കെ​തി​രെ പോ​രാ​ടു​വാ​ൻ പ​രി​ശു​ദ്ധ പി​താ​വ് ആ​ഹ്വാ​നം ചെ​യ്തു. സെ​പ്റ്റം​ബ​ർ 25…

വേൾഡ് മലയാളി കൗൺസിൽ മഹത്തായ 27-ാം വർഷത്തിലേക്ക്!: ഫിലിപ്പ് മാരേട്ട്

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ മഹത്തായ 27-ാം വർഷത്തിലേക്ക് കടന്നിരിക്കുന്നു എന്ന് എടുത്തു പറയട്ടെ. വേൾഡ് മലയാളി കൗൺസിൽ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക കാഴ്ച്ചപ്പാടാണുള്ളത്. കാരണം ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിനുവേണ്ടി 1995-ൽ അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ ടീനെക്കിലെ മേയർ ആയിരുന്ന ജോൺ ഏബ്രഹാമിൻ്റെ നേതൃത്വത്തിൽ കുറച്ചു സാമൂഹ്യ പ്രവർത്തകരായ മലയാളികൾ ചേർന്ന് വേൾഡ് മലയാളി കൗൺസിൽ എന്ന പേരിൽ ഒരു സംഘടന രൂപികരിച്ചു. തുടർന്ന് നല്ലവരായ പ്രവർത്തകരുടെ വളരെ ശ്രമകരമായ പരിശ്രമത്തിലൂടെ വിവിധ രാജ്യങ്ങൾ സഞ്ചരിക്കയും അവിടെയെല്ലാം വേൾഡ് മലയാളി കൗൺസിലിൻ്റെ പുതിയ പ്രോവിൻസുകൾ രൂപികരിക്കുകയും ചെയ്തു. ഇപ്പോൾ ലോകമെമ്പാടുമുള്ള മലയാളികളുടെ ഒരു വലിയ നെറ്റ്‌വർക്ക് ശൃംഖലയായി ഈ സംഘടന മാറിയിരിക്കുന്നു. അതിവേഗം വളര്‍ന്നു വന്ന ഈ സoഘടനയ്ക്ക് ആറു റീജിയനുകള്‍ ഉണ്ടായി. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്‌, ആഫ്രിക്ക, ഫാര്‍…

അമേരിക്കയില്‍ സിഖ് കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ ഉന്നതതല അന്വേഷണം വേണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ

അമൃത്‌സര്‍: യുഎസിൽ ഒരു സിഖ് കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയും മുതിർന്ന ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ ഭഗവന്ത് മാൻ ദുഃഖം രേഖപ്പെടുത്തി, വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കാലിഫോർണിയയിൽ ഈ ആഴ്ച ആദ്യം തട്ടിക്കൊണ്ടുപോയ എട്ടുമാസം പ്രായമുള്ള പെൺകുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 36 കാരനായ ജസ്ദീപ് സിംഗ്, 27 കാരിയായ ജസ്ലീൻ കൗർ, ഇവരുടെ എട്ട് മാസം പ്രായമുള്ള മകൾ ആരോഹി ധേലി, കുട്ടിയുടെ അമ്മാവൻ അമൻദീപ് സിംഗ് (39) എന്നിവരാണ് മരിച്ചത്. പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ തണ്ട ബ്ലോക്കിന് കീഴിലുള്ള ഹർസി പിൻഡിൽ താമസക്കാരായിരുന്നു ഈ സിഖ് കുടുംബം. വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനോട് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. അതേ സമയം…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 15): ജോണ്‍ ഇളമത

മൈക്കെലാഞ്ജലോയുടെ മനസ്സില്‍ ഒരു ദ്വന്ദയുദ്ധം അരങ്ങേറി. ഭീമാകാരമായ പാറയില്‍ ഉളി പലവട്ടം തെറിച്ചുകൊണ്ടിരുന്നു. മെരുങ്ങാത്ത പാറ. ദൃഢമുള്ള വെള്ളാരംകല്ല്‌. കല്ലുകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ജീവനുള്ള പ്രതിമകള്‍. അവ പുറത്ത്‌ പ്രത്യക്ഷമായാല്‍ ശില്പിയെപ്പോലും അമ്പരപ്പിക്കും. തെറിച്ചു നില്‍ക്കുന്ന രക്തധമനികളും പാറക്കുട്ടങ്ങളെപ്പോലെ വിരിഞ്ഞു നില്‍ക്കുന്ന മാംസപേശികളും ദൃഢതയുള്ള നോട്ടവും കണ്ണുകളുടെ തീക്ഷ്ണതയും ശില്പിയെപ്പോലും അമ്പരപ്പിക്കുന്നു. ആരാണ്‌ തന്റെ കരങ്ങള്‍ക്ക്‌ ശക്തിയേകുന്നത്‌? അതെ, സാമുവലിന്റെ പുസ്തകത്തിലെ ആട്ടിടയച്ചെക്കനായ ദാവീദ്‌! ബെദ്ലഹേംകാരനായ ജെസ്സയുടെ ഇളയപുത്രന്‍. പവിഴനിറവും മനോഹരമായ നയനങ്ങളുമുള്ള ചെന്നായയുടെ ഉടലുള്ള ഒരു ബലിഷ്ഠ ആട്ടിടയ യുവാവ്‌. അവന് മീശ കുരുക്കാന്‍ തുടങ്ങുന്നതേയുള്ളു. അവന്‍ ഇസ്രായേലിന്റെ രക്ഷകനാണ്‌. ശക്തനാണ്‌. ഒരു കൗമാരക്കാരന്റെ ശാലീന സൗന്ദര്യമാണ്‌ അവനില്‍ മിന്നുന്നത്‌. ആരും അവനെ ഒരു നോക്കു നോക്കി നിന്നുപോകും. ദേവദാരു മരങ്ങളുടെ നീണ്ട ശിഖരം പോലെ കഴുത്തും വലിയ തലയും ഉള്ള കരുത്തനായ ചെക്കന്‍. അസാമാന്യ വലിപ്പമുള്ള…

യോങ്കേഴ്‌സ്‌ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ്‌ കാതോലിക്കാ ബാവായുടെ സന്ദര്‍ശനം

യോങ്കേഴ്‌സ്‌: യോങ്കേഴ്സ് സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ 51-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ വിശുദ്ധ മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവാ ഒക്ടോബര്‍ 2 രാവിലെ 7:30ന് ഇടവകയിലേക്ക്‌ എഴുന്നെള്ളി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഇടവക വികാരി വെരി. റവ. ഫാ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ, അസിസ്റ്റന്റ്‌ വികാരി റവ. ഫാ. ഷോന്‍ തോമസ്‌, ഇടവക സെക്രട്ടറി, ട്രഷറര്‍, മാനേജിംഗ്‌ കമ്മിറ്റി, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്, മറ്റു ഇടവകാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന്‌ ബാവായെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. വിശുദ്ധ കുര്‍ബാനക്കുശേഷം ഏകദേശം 11 മണിയോടുകൂടി ജോസഫ്‌ കുരിയാക്കോസിന്റെ അമേരിക്കന്‍ ദേശീയ ഗാനത്തോടുകൂടി പൊതുയോഗം ആരംഭിച്ചു. മുഖ്യാതിഥിയായി യോങ്കേഴ്‌സ്‌ മേയര്‍ മൈക്ക്‌ സ്പാനോ, റവ. ഫാ. കിരിത് ആഞ്ജലോവ് (St. Michael the Arch Angel Ukranian…