ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 6, വ്യാഴം)

ചിങ്ങം: കച്ചവടക്കാര്‍ക്കും ദല്ലാളുമാര്‍ക്കും ഇന്നത്തെ ദിവസം ശുഭകരമായിരിക്കില്ല. ഇത്തരക്കാര്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മുന്‍കൂട്ടി കണ്ട് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. ഒപ്പ് വെയ്‌ക്കാന്‍ ലഭിക്കുന്ന രേഖകള്‍ സൂക്ഷ്‌മ പരിശോധനകള്‍ക്ക് വിധേയനാക്കാന്‍ ശ്രദ്ധിക്കണം.

കന്നി: നിങ്ങളുടെ ഇന്നത്തെ മനോനില വളരേ ഉയർന്നതായിരിക്കും. അത്‌ നിങ്ങൾക്ക്‌ വലിയ ലക്ഷ്യങ്ങൾ നൽകുകയും നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യും. ഉച്ചയ്ക്ക്‌ ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി ഉത്കണ്‌ഠാകുലനായിരിക്കും. നിസാരകാര്യങ്ങൾ പോലും നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതായിരിക്കും.

തുലാം: സമാധാനപരമായ മാനസികാവസ്ഥയിലൂടെയാകും തുലാംരാശിക്കാര്‍ ഇന്ന് കടന്ന് പോകുക. കഴിഞ്ഞകാലത്തെ നല്ല ഓർമ്മകൾ ഓർമിക്കാൻ നിങ്ങള്‍ ഇന്ന് ഇഷ്‌ടപ്പെടും. നിങ്ങൾക്ക് സമാന ചിന്താഗതിക്കാരായ വ്യക്തികളുമായി സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. വിവിധ വിഷയങ്ങളില്‍ അത്തരക്കാരുമായി ചര്‍ച്ചയിലേര്‍പ്പെടാന്‍ സാധ്യതയുണ്ട്. ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കാതെ നിലവിലെ സമയം ആസ്വാദ്യകരമായ രീതിയിലാകും നിങ്ങള്‍ ചെലവഴിക്കുക.

വൃശ്ചികം: ബിസിനസ് മീറ്റിംഗുകളും പ്രൊഫഷണൽ ചർച്ചകളും ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ നര്‍മബോധം മറ്റുള്ളവരെയും ആകര്‍ഷിക്കും.

ധനു: സുഹൃത്തുക്കള്‍ക്കൊപ്പം ആസ്വാദ്യകരമായ രീതിയില്‍ സമയം ചെലവഴിക്കാന്‍ ഇന്ന് ധനുരാശിക്കാര്‍ക്ക് അവസരം ലഭിക്കും. അവരോടൊപ്പവും ജീവിത പങ്കാളിക്കൊപ്പവും ഷോപ്പിങ്ങിനായി സമയം ചെലവഴിച്ചേക്കാം.

മകരം: ഇന്ന് നിങ്ങൾ മുൻപ് നടത്തിയ തെറ്റുകളെക്കുറിച്ച് ചിന്തിക്കും. തൊഴിലിടങ്ങളില്‍ നിങ്ങളുടെ ടീമിന്‍റെ വിജയത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ സാധിക്കും. എന്നിരുന്നാലും നിങ്ങളുടെ പരിശ്രമങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. അർഹമായ അഭിനന്ദനം ലഭിക്കാതിരിക്കുന്നത് നിങ്ങളെ നിരാശനാക്കിയേക്കാം.

കുംഭം: ആസ്വാദ്യകരമായ ദിവസമാണ് കുംഭം രാശിക്കാരെ ഇന്ന് കാത്തിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ഇന്ന് നിങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കും. അവരോടൊപ്പം വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയിലേര്‍പ്പെടുകയും, വിനോദപരിപാടികളില്‍ പങ്കെടുക്കാനും നിങ്ങള്‍ക്ക് സാധിക്കും.

മീനം: നിങ്ങൾക്ക് ഇന്ന് അനാവശ്യമായ ദുഃഖം ഉണ്ടാകില്ല. ഇന്ന് നിങ്ങൾ വളരെ ക്ഷമയും ഉദാരമനസ്കതയുമുള്ളവരായിരിക്കും. മറ്റുള്ളവരോട് ക്ഷമിക്കും. ഇത് വളരെ നല്ലതാണ്. പക്ഷേ ആളുകൾ നിങ്ങളിൽ നിന്ന് മുതലെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

മേടം: ഭാവിയെക്കുറിച്ചുള്ള തീരുമാനമെടുക്കുമ്പോള്‍ സാമാന്യബോധമുണ്ടായിരിക്കുന്നത് നല്ല കാര്യമാണ്. നിങ്ങളുടേതായ രീതിയില്‍ കണക്കുകൂട്ടലുകള്‍ നടത്തുക, മാര്‍ഗനിര്‍ദേശം തേടുക, ജ്യോതിശാസ്ത്ര ചാര്ട്ടുകള്‍ എടുക്കുക, എന്നാല്‍ അവസാനഘട്ടത്തില്‍ നിങ്ങളുടെ സാമാന്യബോധം ഉണര്‍ന്നിരിക്കണം.

ഇടവം: വാദപ്രതിവാദങ്ങളുടെ ഛായയായിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസത്തിന് നിറം പകരുന്നത്. ഉച്ചതിരിഞ്ഞ് നിങ്ങള്‍ സുഹൃത്തുക്കളുമായി വളരെ നീണ്ട ബിസിനസ് ചര്ച്ചകളില്‍ ഏര്‍പ്പെട്ടേക്കാം. ഉന്മേഷം നിറഞ്ഞ ദിവസമാണ് നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത്.

മിഥുനം: ഇന്ന് മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കണം. മറ്റുള്ളവര്‍ നിങ്ങളോട് തുറന്നു പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും ശ്രമിക്കണം. വൈകുന്നേരം മിഥുനംരാശിക്കാര്‍ മതപരവും, ബുദ്ധിപരവുമായ കാര്യങ്ങളാല്‍ കൂടുതല്‍ തിരക്കിലായിരിക്കും.

കര്‍ക്കടകം: ഇന്ന് എല്ലാവിധത്തിലും വെല്ലുവിളി നിറഞ്ഞതും, ദുര്‍ഘടമായതുമായ ഒരു ദിവസമായിരിക്കും നിങ്ങള്‍ക്ക്. ആത്മ വിശ്വാസം കുറഞ്ഞ അല്ലെങ്കില്‍ ചെറുതായി പരാജിതനെന്ന് തോന്നുന്നതുപോലെയായിരിക്കും ഇന്നത്തെ ദിവസം നിങ്ങള്‍ പെരുമാറുക. നിശ്ചയദാര്‍ഢ്യത്തോടെ പെരുമാറേണ്ട ഘട്ടങ്ങളില്‍ ശരിയായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസത്തില്‍ സാധിച്ചെന്ന് വരില്ല. ബന്ധങ്ങളില്‍ നിന്ന് സന്തോഷം കണ്ടെത്തുന്നതിനായിരിക്കും ഇന്ന് നിങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കുക.

Print Friendly, PDF & Email

Leave a Comment

More News