തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് അഞ്ച് ജില്ലകളിലെ പ്രവാസി സംരംഭകർക്കായി പ്രവാസി വായ്പാ മേള സംഘടിപ്പിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് 2022 ഡിസംബർ 19 മുതൽ 21 വരെയാണ് മേള. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് മുഖേന നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻഡിപിആർഇഎം) പദ്ധതി പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് വർഷത്തിലേറെ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് മേളയിൽ പങ്കെടുക്കാം. നോർക്ക റൂട്ട്‌സ് NDPREM പ്രോജക്റ്റ് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സ്വയം തൊഴിലും ബിസിനസ് സംരംഭങ്ങളും ആരംഭിക്കാനും നിലവിലുള്ളവ വിപുലീകരിക്കാനും സഹായകരമാണ്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് വായ്പാ മേള സംഘടിപ്പിക്കുന്നത്. മലപ്പുറത്തെ എസ്ബിഐ റീജണൽ ബിസിനസ് ഓഫീസ്, മറ്റ് ജില്ലകളിലെ എസ്ബിഐ…
Year: 2022
ക്യാപിറ്റോള്‍ കലാപം; ട്രംപിന് കുരുക്കു മുറുകുന്നു
വാഷിംഗ്ടണ്‍: 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നീക്കങ്ങൾ നടത്തുന്ന ട്രംപിനെതിരെ കുരുക്ക് മുറുകുന്നു. ക്യാപ്പിറ്റോള്‍ കലാപങ്ങളുടെ പേരില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനല്‍ കുറ്റങ്ങള്‍ കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ സമിതി. കലാപം, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, രാജ്യത്തെ വഞ്ചിക്കാന്‍ ശ്രമം എന്നീ മൂന്നു കുറ്റങ്ങള്‍ ചുമത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്തിമ റിപ്പോര്‍ട്ടിന് മുന്നോടിയായുള്ള സമിതിയുടെ അന്തിമ യോഗം തിങ്കളാഴ്ച ചേരും. അടുത്ത ബുധനാഴ്ചയോടെ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ജോ ബൈഡന്‍ പ്രസിഡന്റാവുന്നത് തടയാന്‍ 2021 ജനുവരി ആറാം തീയതിയാണ് കലാപകാരികള്‍ കാപ്പിറ്റോള്‍ ബില്‍ഡിങ്ങിലേക്ക് ഇരച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിയത്. ഇടക്കാല തിരെഞ്ഞെടുപ്പ് പൂർത്തിയായതോടെ ട്രംപിന്റെ റേറ്റിംഗ് വളരെ താഴ്ന്നിരുന്നു .അതെ സമയം ഫ്ലോറിഡ ഗവർണ്ണർ ഡി സാന്റിസ് റേറ്റിംഗ് ട്രംപിന്റെ ഇരട്ടിയിലധികമായി വർധിച്ചിരിക്കുന്നു . 2024 ലെ പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ ട്രംപ്…
Multi-faith clergy asks coffee-chains to not charge extra for milk-alternatives as an issue of fairness
A multi-faith coalition of Christian, Hindu, Buddhist, Jewish leaders is urging the nation’s largest coffeehouse chains to immediately stop charging extra for plant-based milk alternatives; calling it “unethical” and “unfair”. Coffeehouse chains like Starbucks, Dunkin’, Coffee Bean & Tea Leaf, Caribou, Dutch Bros, Biggby, Peet’s, Human Bean, PJ’s, etc., roughly charge on an average about 70¢ extra per cup when customer opts for plant-based milk-alternatives made of oat, soy, almond, coconut; in place of milk in their drinks. Senior Episcopal priest in Connecticut Father Thomas W. Blake, Greek-Orthodox clergyman in Nevada Father…
തലവടി ചുണ്ടൻ ഓഹരി ഉടമകളുടെ യോഗം നടന്നു; നിലവിൽ 156 ഓഹരി ഉടമകൾ
നിർമ്മാണം പൂർത്തിയായികൊണ്ടിരിക്കുന്ന തലവടി ചുണ്ടൻ്റെ ഓഹരി ഉടമകളുടെ യോഗം നടന്നു. തിരുപനയന്നൂർ കാവ് ദേവി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബ്രഹ്മശ്രീ നീലകണ്ഠൻ ആനന്ദ് പട്ടമന ഉത്ഘാടനം ചെയ്തു. വർക്കിംങ് പ്രസിഡൻ്റ് ജോജി ജെ വയലപള്ളി, അരുൺകുമാർ പുന്നശ്ശേരിൽ , അജിത്ത്കുമാർ പിഷാരത്ത്,ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ , ട്രഷറാർ പി.ഡി രമേശ് കുമാർ , ജനറൽ കൺവീനറർമാരായ അഡ്വ.സി.പി.സൈജേഷ്, ഡോ.ജോൺസൺ വി.ഇടിക്കുള, എക്സിക്യൂട്ടീവ് അംഗങ്ങളായ ജെറി മാമ്മൂട്ടിൽ, വിൻസൻ പൊയ്യാലുമാലിൽ, ബിനോയി മംഗലത്താടിൽ, ഓവർസീസ് കോർഡിനേറ്റമാരായ ഷിക്കു അമ്പ്രയിൽ, സജി മണക്ക്, ബൈജു കോതപുഴശ്ശേരിൽ, മധു ഇണ്ടംതുരുത്തിൽ, മാനേജർ റിനു തലവടി എന്നിവർ പങ്കെടുത്തു. ജനുവരി ആദ്യം തലവടി ചുണ്ടൻ നീരണിയിക്കാൻ യോഗം തീരുമാനിച്ചു. നിലവിൽ തലവടി ചുണ്ടന് സ്വദേശത്തു നിന്നും വിദേശത്തു നിന്നും പ്രവാസികൾ ഉൾപ്പെടെ…
വിദ്യാഭ്യാസ മേഖലയുടെ സമഗ്ര മുന്നേറ്റത്തിന് സര്‍ക്കാരിന്റെ തുറന്ന സമീപനമുണ്ടാകണം: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് ആസോസിയേഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര മുന്നേറ്റത്തിന് സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഭാവനയും പങ്കാളിത്തവും ഏറെ നിര്‍ണ്ണായകമാണെന്നിരിക്കെ രാജ്യാന്തര കാഴ്ചപ്പാടോടുകൂടിയ വിദ്യാഭ്യാസ വളര്‍ച്ചയ്ക്കായി സര്‍ക്കാരിന്റെ തുറന്ന സമീപനമുണ്ടാകണമെന്ന് കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍. എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ഉന്നതവിജയശതമാനവുമുണ്ട്. പ്രമുഖ വ്യവസായ സ്ഥാപനങ്ങളും രാജാന്തര യൂണിവേഴ്‌സിറ്റികളുമായും സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളും സജീവമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ എഞ്ചിനീയറിംഗ് കോളജുകളില്‍ പഠിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുമ്പോള്‍ അതിനുള്ള സാഹചര്യമൊരുക്കുവാന്‍ എഐസിറ്റിയുടെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകളിലും നയങ്ങളിലും ചില അടിയന്തര മാറ്റമുണ്ടാകണം. അഡ്മിഷന്‍ ക്രമീകരണത്തിനായി പതിറ്റാണ്ടുമുമ്പ് സംസ്ഥാനത്ത് നടപ്പിലാക്കിയ 50:50 ശതമാനം ഇന്ന് അപ്രസക്തമായിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള പദ്ധതികള്‍ പ്രതീക്ഷയേറുന്നതും കാത്തലിക് എഞ്ചിനീയറിംഗ് കോളജുകള്‍ സജീവ പങ്കാളികളാകുന്നതുമാണ്. വിദ്യാഭ്യാസ…
കള്ളക്കേസില്‍ കുടുക്കി ഫാ. സ്റ്റാന്‍ സ്വാമിയോട് കാണിച്ചത് അതിക്രൂരത: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ന്യൂഡല്‍ഹി: കള്ളക്കേസില്‍ കുടുക്കി ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് മരണത്തിലേയ്ക്ക് തള്ളിവിട്ട മാപ്പര്‍ഹിക്കാത്ത അതിക്രൂരത ജനാധിപത്യ രാജ്യത്തിന് അപമാനകരമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ മനുഷ്യര്‍ക്കുവേണ്ടി ജീവിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് ജയിലിലടച്ചത്. ഇതിനുണ്ടാക്കിയ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നുള്ള അമേരിക്കന്‍ സ്ഥാപനമായ ആഴ്‌സണലിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതും അന്വേഷണ വിധേയമാക്കേണ്ടതുമാണ്. ആദിവാസികളുടെ ക്ഷേമത്തിനും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി നിരന്തരം പോരാടിയ ഫാ. സ്റ്റാന്‍ സ്വാമിയെ 2018 ല്‍ മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന്റെ ആസൂത്രകനെന്ന് മുദ്രകുത്തി ജയിലിലടയ്ക്കുക, ജയില്‍വാസക്കാലത്ത് മനുഷ്യാവകാശലംഘനത്തിന് ഇരയാക്കുക, പാര്‍ക്കിന്‍സണ്‍സ് രോഗിയായ അദ്ദേഹത്തെ ചികിത്സാനിഷേധത്തിലൂടെ 2021 ജൂലൈ 5ന് മരണത്തിലേയ്ക്ക് തള്ളിവിടുക, ആവസാനമിപ്പോള്‍ അറസ്റ്റിനു പിന്നിലെ വന്‍ ആസൂത്രിത…
‘യോഗി’യുടെ വിവാഹത്തിന് സമ്മാനമായി ലഭിച്ചത് ‘ബുൾഡോസർ’
ഹമീർപൂർ: ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിന്നുള്ള ഒരു യുവാവിന്റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഡിസംബര്‍ 15-ന് വിവാഹിതനായ ഈ യുവാവിന്റെ പേരാണ് ‘യോഗി’, മുഴുവന്‍ പേര് യോഗി സാഹു. യുപി മുഖ്യമന്ത്രിയുടെ പേരും യോഗി എന്നായത് യാദൃഛികം. അക്കാരണം കൊണ്ടാണ് ഈ വിവാഹം ചർച്ചാവിഷയമായത്. യോഗി എന്ന വരന് വധുവിന്റെ കുടുംബം സമ്മാനമായി നല്‍കിയതാകട്ടേ ഒരു ബുള്‍ഡോസറും! ബുൾഡോസർ വിവാഹ ചടങ്ങിലേക്ക് കൊണ്ടുവരികയും ചെയ്തു. വിവാഹത്തിന് സോഷ്യൽ മീഡിയയില്‍ വൻ പ്രതികരണമാണ് ആളുകൾ നൽകുന്നത്. യോഗി സാഹു ഇന്ത്യൻ നാവികസേനയിൽ ഉദ്യോഗസ്ഥനാണ്. കാർ സമ്മാനമായി നൽകിയാൽ ഉപയോഗിക്കില്ലായിരുന്നുവെന്നും അതിനാലാണ് ബുൾഡോസർ സമ്മാനിച്ചതെന്നും വധുവിന്റെ അച്ഛൻ പറഞ്ഞു. സുമർപൂർ പട്ടണത്തിലെ ശിവ് മാര്യേജ് ലോണിൽ വച്ചാണ് യോഗി വിവാഹിതനായത്. യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായതിന് ശേഷം സംസ്ഥാനത്ത് പലതവണ അനധികൃത കൈയ്യേറ്റങ്ങള്‍ക്ക് എതിരെ ബുൾഡോസർ…
മഹേശ്വരാസ്ത്രം: ഇന്ത്യ നിർമ്മിക്കുന്ന ശിവന്റെ ആയുധം നിമിഷങ്ങൾക്കുള്ളിൽ ശത്രുക്കളെ നശിപ്പിക്കും
ന്യൂഡൽഹി: ദേവാധിദേവ് പരമശിവന്റെ ആയുധത്തിന്റെ പേരിൽ ഇന്ത്യയിൽ റോക്കറ്റ് സംവിധാനം ഒരുങ്ങുന്നു. ‘മഹേശ്വരാസ്ത്രം’ എന്നു പേരിട്ടിരിക്കുന്ന ഈ റോക്കറ്റിന് ദീര്‍ഘദൂര ഗൈഡഡ് സംവിധാനമുണ്ട്. മഹാദേവനും സമാനമായ ആയുധം ഉണ്ടായിരുന്നതായി പുരാണങ്ങളിൽ പരാമർശമുണ്ട്. പരമശിവന്റെ ‘മൂന്നാം കണ്ണ്’ എന്നു പറയപ്പെടുന്ന ആ കണ്ണിന് ആരെയും ദഹിപ്പിച്ച് ഭസ്മമാക്കാനുള്ള ശക്തിയുണ്ടായിരുന്നു. ഇന്ത്യ ഇപ്പോൾ തയ്യാറാക്കുന്ന റോക്കറ്റിനെ ‘ദേശി ഹിമർസ്’ എന്നും വിളിക്കാം. സോളാർ ഇൻഡസ്ട്രീസ് എന്ന കമ്പനിയാണ് മഹേശ്വരാസ്ത്രം വികസിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ശിവന്റെ ആയുധത്തിൽ നിന്നാണ് ഞങ്ങൾ ഈ ആയുധത്തിന് പേരിട്ടതെന്നത് സത്യമാണെന്ന് കമ്പനിയുടെ പ്രസിഡന്റ് സത്യനാരായണ നുവൽ മാധ്യമങ്ങളോട് പറഞ്ഞു. അതിന്റെ ശക്തിയും അങ്ങനെ തന്നെയായിരിക്കും. ഗൈഡഡ് റോക്കറ്റ് സംവിധാനമാണിത്. ഇതിന്റെ രണ്ട് പതിപ്പുകൾ ഞങ്ങൾ വികസിപ്പിക്കുകയാണ്. മഹേശ്വരസ്‌ത്ര-1, മഹേശ്വരസ്‌ത്ര-2. ആദ്യ പതിപ്പിന്റെ റേഞ്ച് 150 കിലോമീറ്ററും രണ്ടാമത്തേതിന് 290 കിലോമീറ്ററുമാണ്. ഒന്നര വർഷത്തിനുള്ളിൽ ഈ ആയുധം സജ്ജമാകുമെന്ന്…
കുവൈറ്റില്‍ ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു
കുവൈറ്റ് സിറ്റി: ദേശീയ ദിനം ആഘോഷിക്കുന്ന ബഹ്‌റൈന്റെ ആഹ്ലാദത്തിൽ കുവൈത്തും പങ്കുചേരുന്നു. ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ 23-ാം സ്ഥാനാരോഹണ വാർഷികവും രാജ്യത്തിന്റെ 51-ാമത് ദേശീയ ദിനവും ആഘോഷിക്കാൻ നിരവധി ബഹ്‌റൈനികൾ കുവൈറ്റിൽ ഒത്തുകൂടി. പരമ്പരാഗത ബഹ്‌റൈൻ നൃത്തത്തിൽ ഐക്യപ്പെട്ട ബഹ്‌റൈനികൾക്കൊപ്പം കുവൈറ്റ് പൗരന്മാരും അണിനിരന്നു. അവന്യൂസ് മാളിൽ നടന്ന ആഘോഷം ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാഹോദര്യത്തെയും ബന്ധത്തെയും പ്രതിഫലിപ്പിച്ചു. ബഹ്‌റൈൻ, കുവൈത്ത് രാജ്യങ്ങളുടെ ദേശീയ പതാകകളും വേദിയിൽ ഉയർത്തി. ദേശീയ ദിനം ആഘോഷിക്കുന്ന ബഹ്‌റൈനെ ആശംസകൾ അറിയിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് സന്ദേശമയച്ചു. ബഹ്റൈൻ രാജ്യത്തിനും പുരോഗതിയും വികസനവും ആശംസിച്ച അമീർ രാജാവിനും ജനങ്ങൾക്കും കൂടുതൽ ക്ഷേമം കൈവരട്ടെ എന്നും ആശംസിച്ചു. കുവൈത്തും ബഹ്‌റൈനും…
കോഴിക്കോട് നഗരത്തെ വിറപ്പിച്ച ഇരട്ടക്കൊലപാതകം നടത്തിയത് 19-കാരനായ തമിഴ്നാട് സ്വദേശി
കോഴിക്കോട്: നഗരമധ്യത്തിൽ നടന്ന ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്നു സംശയിക്കുന്ന 19-കാരനെ പോലീസ് പിടികൂടിയത് നാല് ദിവസത്തെ തിരച്ചിലിനു ശേഷം. സിറ്റി ക്രൈം സ്‌ക്വാഡും ടൗൺ പോലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആയങ്കുറിഞ്ചിപ്പടി, കടലൂർപെട്ടൈ തെരുവിൽ താമസിക്കുന്ന അർജുൻ (19) പിടിയിലായത്. എട്ട് മാസത്തിനിടെ കോഴിക്കോട്ട് അര്‍ജുന്‍ നടത്തിയ രണ്ടാമത്തെ കൊലപാതകമാണിത്. ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗൺ പോലീസ് ഇൻസ്‌പെക്ടർ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് തമിഴ്‌നാട്ടിൽ നടത്തിയ സാഹസിക ശ്രമത്തിലാണ് ഇയാളെ പിടികൂടിയത്. ഡിസംബർ 11 രാത്രിയാണ് ബംഗാൾ സ്വദേശി സാദിഖ് ഷെയ്ഖിനെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള ഇടവഴിയിൽ ആളൊഴിഞ്ഞ വീടിന്റെ വശത്ത് അടുക്കിവെച്ച ചെങ്കല്ലുകള്‍ക്കരികെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. വിവരമറിഞ്ഞ് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം…
