സൗജന്യ ഹോം കോവിഡ് 19 ടെസ്റ്റ് കിറ്റുകള്‍ ഡിസംബര്‍ 19 മുതല്‍ വീണ്ടും വിതരണം ആരംഭിക്കും

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ശൈത്യകാലം ആരംഭിച്ചതോടെ കോവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് 19 ടെസ്റ്റ് നടത്തുന്നതിനുള്ള കിറ്റുകള്‍ ഡിസംബര്‍ 19 മുതല്‍ വീണ്ടും യു.എസ്. പോസ്റ്റല്‍ സര്‍വീസ് വഴി വിതരണം ആരംഭിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിച്ചതായി വൈറ്റ് ഹൗസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. ഇതിനു മുമ്പു എത്ര കോവിഡ് 19 ടെസ്റ്റുകള്‍ ലഭിച്ചിട്ടുണ്ട് എന്നത് ഇപ്പോള്‍ നടത്തുന്ന വിതരണത്തിന് ബാധകമല്ലെന്നും അറിയിപ്പില്‍ പറയുന്നു. നാലു ടെസ്റ്റുകള്‍ വീതമാണ് ഓരോ അഡ്രസ്സിനും ലഭിക്കുക. ഈ വര്‍ഷാരംഭത്തില്‍ അയച്ചു തുടങ്ങിയ സൗജന്യ കോവിഡ് ടെസ്റ്റുകള്‍ സെപ്റ്റംബര്‍ മാസത്തോടെ നിര്‍ത്തിവെച്ചിരുന്നു. കോണ്‍ഗ്രസ് ഇതിനാവശ്യമായ ഫണ്ട് പൂര്‍ണ്ണമായും അനുവദിക്കാതിരുന്നതാണ് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഏകദേശം 600 മില്യണ്‍ ഹോം കോവിഡ് ടെസ്റ്റുകള്‍ ഇതിനകം തന്നെ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ ചില ആഴ്ചകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസ്സുകള്‍ വര്‍ദ്ധിച്ചുവരുന്നതും, മറ്റൊരു…

കസ്റ്റഡി തര്‍ക്കം;രണ്ടു കുട്ടികളെ കൊലപ്പെടുത്തിയ പിതാവിന് പരോളില്ലാതെ ജീവപര്യന്തം

വിസ്‌കോണ്‍സിന്‍ : തകര്‍ന്ന വിവാഹബന്ധവും, അതിനെ തുടര്‍ന്ന് കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ചു തര്‍ക്കവും നിരപരാധികളായ രണ്ടു പിഞ്ചുകുട്ടികളുടെ ദാരുണ അന്ത്യത്തിലേക്ക് നയിച്ചു. ഇതിന്റെ ഉത്തരവാദിയായ പിതാവിനെ വിസകോണ്‍സില്‍ കോടതി പരോളില്ലാതെ രണ്ടു ജീവപര്യന്തതടവിന് ശിക്ഷിച്ചു. ഡിസംബര്‍ 13നായിരുന്നു കോടതി ഉത്തരവ്. 2020 ഫെബ്രുവരി 17നായിരുന്നു രണ്ടു കുരുന്നുകളുടെ ജീവന്‍ കവര്‍ന്ന സംഭവം ഉണ്ടായത്. നീണ്ടു നിന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ മാത്യു ബെയര്‍, ഭാര്യ മെലീസായുമായി വിവാഹബന്ധം വേര്‍പ്പെടുത്തി. തുടര്‍ന്ന് മെലിസാ മറ്റൊരു വിവാഹം കഴിച്ചു. തന്റെ കസ്റ്റഡിയില്‍ രണ്ടു കുട്ടികളേയും വിട്ടുതരണമെന്ന് മെലീസാ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ കോപാകുലനായ മാത്യു ബെയര്‍ മുന്‍ ഭാര്യയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കിടക്കയില്‍ ഉറങ്ങി കിടക്കുകയായിരുന്ന രണ്ടു മക്കളെ(വില്യം 5, ഡാനിയേലിനെ3) എന്നിവരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മാത്യൂവിനെതിരെ രണ്ടു ഫസ്റ്റ് ഡിഗ്രി മര്‍ഡറിനാണ് കേസ്സെടുത്തത്. നീണ്ടുനിന്ന വിചാരണക്കൊടുവില്‍ ഡിസംബര്‍ 13ന്…

വിവാഹങ്ങൾ നിരീക്ഷിക്കുന്നത് സര്‍ക്കാരിന്റെ ജോലിയല്ല (എഡിറ്റോറിയൽ)

 മിശ്ര വിവാഹങ്ങള്‍  നിരീക്ഷിക്കാൻ 13 അംഗ കമ്മിറ്റി രൂപീകരിക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തെ അമിതമായ കടന്നുകയറ്റം എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ. 2022 മെയ് മാസത്തിൽ ഡൽഹിയിൽ വെച്ച് മുംബൈയിൽ നിന്നുള്ള ശ്രദ്ധ വാക്കർ എന്ന 27 കാരിയെ കൊലപ്പെടുത്തി അവളുടെ ലൈവ്-ഇൻ പങ്കാളിയായ 28 കാരനായ അഫ്താബ് അമിൻ പൂനാവാല അവളുടെ ശരീരം ഛിന്നഭിന്നമാക്കിയതാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് തോന്നുന്നു. അവരുടേത് ഒരു പ്രണയബന്ധമായിരുന്നതുകൊണ്ടും അവർ വ്യത്യസ്ത വിശ്വാസങ്ങളിൽ പെട്ടവരായതുകൊണ്ടും മാത്രം അതിനെ മതത്തിന്റെ പ്രിസത്തിലൂടെ കാണുന്നത് തെറ്റാണ്. കൊലപാതകം നടന്ന് ആറ് മാസത്തിന് ശേഷമാണ് യുവതിയുടെ കുടുംബം എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയതെന്നും, മഹാരാഷ്ട്രയിലെ മറ്റൊരു യുവതിക്കും ഇത്തരമൊരു ഗതി വരരുതെന്ന് പ്രതിജ്ഞയെടുത്തുവെന്നും മഹാരാഷ്ട്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി മംഗൾ പ്രഭാത് ലോധ വിലപിക്കുന്നു. ഇതര സമുദായത്തിൽപ്പെട്ട പുരുഷനോടൊപ്പം ജീവിച്ച ഒരു സ്ത്രീയുടെ കൊലപാതകത്തില്‍…

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ വനവല്‍ക്കരണ ചതിക്കുഴി: ഇന്‍ഫാം ദേശീയ സമിതി

കൊച്ചി: ബഫര്‍സോണ്‍ ഉപഗ്രഹസര്‍വ്വേ റിപ്പോര്‍ട്ട് കൃഷിഭൂമി കൈയേറിയുള്ള വനവല്‍ക്കരണത്തിന് സര്‍ക്കാര്‍ ഒരുക്കിയ ചതിക്കുഴിയാണെന്ന് ഇന്‍ഫാം ദേശീയ സമിതി ആരോപിച്ചു. വന്യജീവി സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്ന വനാതിര്‍ത്തികളില്‍ നിന്നും ഒരു കിലോമീറ്റര്‍ ആകാശദൂരത്തിനുള്ളിലുള്ള ജനങ്ങളെ ഒന്നടങ്കം കുടിയിറക്കി ജനവാസമേഖലയും കൃഷിയിടങ്ങളും കൈയേറി വനമാക്കി മാറ്റുവാനുള്ള ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലുള്ളതെന്ന് വ്യക്തമാകുന്നു. ജനദ്രോഹം നിറഞ്ഞ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് രഹസ്യമായി വെച്ചിരുന്നതിന്റെ കാരണം ഇപ്പോള്‍ പൊതുസമൂഹത്തിന് ബോധ്യമായി. അവ്യക്തതകള്‍ ഏറെയുള്ളതും പ്രദേശവാസികള്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ഉപഗ്രഹസര്‍വ്വേ റിപ്പോര്‍ട്ട് ഒരു ഉന്നതസമിതിയിലും സര്‍ക്കാര്‍ സമര്‍പ്പിക്കരുത്. സര്‍ക്കാര്‍ നിയമിച്ച വിദഗ്ദ്ധസമിതി നിര്‍ദിഷ്ഠപ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് നിജസ്ഥിതി മനസിലാക്കാതെ ഒളിച്ചുകളിക്കുന്നു. വനംവകുപ്പിന്റെ താല്പര്യം സംരക്ഷിക്കുന്ന ഉപകരണം മാത്രമായി വിദഗ്ദ്ധസമിതി ഒരിക്കലും തരംതാഴരുത്. ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ സീറോ ബഫര്‍സോണ്‍ മാത്രമായി നിജപ്പെടുത്തണമെന്നും ഉപഗ്രഹ സര്‍വ്വേ വിശദാംശങ്ങള്‍ പഞ്ചായത്തുകളില്‍ വീട്ടുനമ്പര്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി…

ജനവിരുദ്ധ ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് കത്തിച്ചു പ്രതിഷേധിക്കും: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കൊച്ചി: ജനവാസമേഖലകളും കൃഷിയിടങ്ങളും ബഫര്‍സോണില്‍പെടുത്തി വനവല്‍ക്കരണം നടത്താന്‍ നിര്‍ദ്ദേശിക്കുന്ന സര്‍ക്കാരിന്റെ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് സംസ്ഥാനത്തുടനീളം കത്തിച്ച് പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആഹ്വാനം ചെയ്തു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സമിതി സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. ബഫര്‍സോണ്‍ ലക്ഷ്യം വെയ്്ക്കുന്നത് ഭാവിയിലെ വനമാണെന്നിരിക്കെ കോടതി വിധിയിലൂടെ ജനങ്ങളെ കുടിയിറക്കാനുള്ള സര്‍ക്കാര്‍ തന്ത്രങ്ങളുടെ തുടക്കമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഇതറിയണമെങ്കില്‍ ബഫര്‍സോണിലെ കടുത്ത നിയന്ത്രണ നിരോധന നിബന്ധനകളെക്കുറിച്ച് പ്രദേശവാസികള്‍ പഠിക്കണം. ബഫര്‍സോണിന്റെ പേരില്‍ വനാതിര്‍ത്തി വിട്ടുള്ള യാതൊരു കൃഷിഭൂമി കയ്യേറ്റവും ജനങ്ങള്‍ അനുവദിക്കരുത്. ഉപഗ്രഹസര്‍വ്വേയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ചില പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കാത്തത് ബോധപൂര്‍വ്വമാണ്. സര്‍ക്കാരിന്റെ രേഖകളില്‍ അവ ഇതിനോടകം തന്നെ വനമാണോയെന്ന് പ്രദേശവാസികള്‍ അന്വേഷിച്ചറിയണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. സംസ്ഥാനത്ത് വരുംദിവസങ്ങളില്‍…

മഹാത്മാഗാന്ധിയുമായി എന്നെ സ്വയം താരതമ്യം ചെയ്യരുത്: രാഹുൽ ഗാന്ധി

ജയ്പൂർ: തന്നെ മഹാത്മാഗാന്ധിയുമായി താരതമ്യപ്പെടുത്തേണ്ട കാര്യമില്ലെന്ന് രാഹുൽ ഗാന്ധി. നെഹ്‌റുവും രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും ചെയ്തത് ആവർത്തിക്കേണ്ടതില്ല. രാജീവ് ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും രക്തസാക്ഷിത്വം എല്ലാ യോഗത്തിലും വലിച്ചിഴക്കരുതെന്നും രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകരെ ഓർമിപ്പിച്ചു. രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രയിൽ പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും അദ്ദേഹം മാർഗനിർദേശങ്ങൾ നൽകി. തന്നെ ഗാന്ധിയുമായി താരതമ്യം നടത്തുന്നത് തെറ്റാണെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി തന്റെ ജീവിതം തന്നെ സമർപ്പിച്ച് പത്ത്-പന്ത്രണ്ട് വർഷത്തോളം ജയിൽ വാസം അനുഭവിച്ച അദ്ദേഹത്തെ പോലുള്ള നിലപാട് സ്വീകരിക്കാനായി ആർക്കും കഴിയില്ല എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അത് കൂടാതെ തന്നെ രാജീവ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയും രാജ്യത്തിനായി നല്ല കാര്യങ്ങളാണ് ചെയ്തതെന്ന് പറഞ്ഞ അദ്ദേഹം അതിനാൽ തന്നെ അവരുടെ രക്തസാക്ഷിത്വത്തെപ്പറ്റി എല്ലാ യോഗത്തിലും പ്രവർത്തകർ പറയേണ്ടതില്ലെന്നും ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാനാകുമെന്നതിന് കൂടുതൽ പ്രാധാന്യം നൽകി അതിനെക്കുറിച്ച്…

ലോകകപ്പ് മത്സരത്തിന് ശേഷം ഫ്രാൻസും മൊറോക്കോ ആരാധകരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കൗമാരക്കാരൻ കൊല്ലപ്പെട്ടു

ലോകകപ്പ് സെമിഫൈനലിന് ശേഷം ഫ്രഞ്ച് നഗരമായ മോണ്ട്പെല്ലിയറിൽ ഫ്രാൻസും മൊറോക്കോ ആരാധകരും തമ്മിൽ പൊട്ടിപ്പുറപ്പെട്ട ഏറ്റുമുട്ടലിനിടെ ഒരു കൗമാരക്കാരൻ കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ഐഡന്റിറ്റി സ്ഥിരീകരിക്കാൻ കഴിയാത്ത 14 വയസ്സുള്ള ആൺകുട്ടിയെ ബുധനാഴ്ച തെക്ക് ഫ്രാൻസിലെ നഗരത്തിൽ വച്ച് ഒരു കാർ അക്രമാസക്തമായി ഇടിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു എന്ന് മോണ്ട്പെല്ലിയറിലെ പ്രാദേശിക സർക്കാർ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. “വളരെയധികം സങ്കടം, ഒരു കായിക പരിപാടി തീർത്തും ദുരന്തത്തിൽ അവസാനിക്കുന്നു,” മോണ്ട്പെല്ലിയർ രാഷ്ട്രീയക്കാരിയായ നതാലി ഓസിയോൾ പറഞ്ഞു. ഡ്രൈവറിൽ നിന്ന് ഫ്രഞ്ച് പതാക മോഷ്ടിക്കാൻ ആരോ ശ്രമിച്ചതിനെ തുടർന്നാണ് കുട്ടിയെ കാർ ഇടിച്ചതെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സംഭവസ്ഥലത്തിന് സമീപം വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞ ഡ്രൈവർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.

ആർട്ടിക്കിൾ 62, 63 പ്രകാരം ഇമ്രാൻ ഖാനെതിരെ കുറ്റം ചുമത്തും: തലാൽ ചൗധരി

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പാക്കിസ്താന്‍ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാനുമായ ഇമ്രാൻ ഖാൻ തിരഞ്ഞെടുപ്പിന് നൽകിയ വിശദാംശങ്ങളിൽ തന്റെ മകളുടെ പേര് മറച്ചു വെച്ചതായി പാക്കിസ്താന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) നേതാവ് തലാൽ ചൗധരി വ്യാഴാഴ്ച പറഞ്ഞു. 2004-ൽ നാഷണൽ അസംബ്ലിയിൽ (എംഎൻഎ) അംഗമായിരുന്നിട്ടും കമ്മീഷൻ ഓഫ് പാക്കിസ്താന്‍ (ഇസിപി) ഭരണഘടനയുടെ ആർട്ടിക്കിൾ 62, 63 എന്നിവ അദ്ദേഹത്തിനുമേൽ പ്രയോഗിക്കും. വ്യാഴാഴ്ച ഇസ്ലാമാബാദിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ബനി ഗാലയിൽ റെയ്ഡ് നടത്തുമ്പോൾ ഒരുപാട് കാര്യങ്ങൾ വീണ്ടെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രിയെ പരിഹസിച്ച ചൗധരി, തന്റെ മകളുടെ പേര് മറച്ചുവെച്ച ഒരാൾക്ക് എന്തും മറച്ചുവെക്കാൻ കഴിയുമെന്ന് പറഞ്ഞു. സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കുന്നത് സർക്കാരിന്റെ മുൻ‌ഗണനയായതിനാൽ ഇമ്രാൻ ഖാനെതിരെ രാഷ്ട്രീയ അടിസ്ഥാനത്തിൽ ഒരു കേസും എടുക്കില്ലെന്നും, എന്നാൽ തോഷ ഖാനയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും പിഎംഎൽ-എൻ നേതാവ് പറഞ്ഞു.…

പ്രളയക്കെടുതിയിൽ വലയുന്ന പാക്കിസ്ഥാന്റെ ഫണ്ട് ആഴ്ചകൾക്കുള്ളിൽ തീരുമെന്ന് യുഎൻ

ഇസ്ലാമാബാദ്: ആവശ്യമായ ധനസഹായ അപേക്ഷയുടെ മൂന്നിലൊന്ന് മാത്രം ലഭിച്ചതിനെത്തുടർന്ന് പാകിസ്ഥാനിലെ പ്രളയ ബാധിത കമ്മ്യൂണിറ്റികൾക്കുള്ള അടിയന്തര ഭക്ഷ്യസഹായം ജനുവരിയിൽ അവസാനിക്കുമെന്ന് ഐക്യരാഷ്ട്രസഭ വ്യാഴാഴ്ച അറിയിച്ചു. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളത്തിനടിയിലാവുകയും, 20 ലക്ഷം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും 1,700-ലധികം ആളുകൾ മരിക്കുകയും ചെയ്ത വേനൽക്കാലത്തെ അഭൂതപൂർവമായ മൺസൂൺ മഴയാണ് രാജ്യത്തെ ബാധിച്ചത്. “മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വരും ദിവസങ്ങളിലും ആഴ്ചകളിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത് ഞങ്ങൾക്ക് വലിയ ആശങ്കയാണ്,” പാക്കിസ്ഥാനിലെ യുഎൻ റെസിഡന്റ് കോഓർഡിനേറ്റർ ജൂലിയൻ ഹാർനെയിസ് തലസ്ഥാനത്ത് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. യുഎൻ 816 മില്യണിലധികം ഡോളർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതിന്റെ ഏജൻസികൾക്കും മറ്റ് എൻ‌ജി‌ഒകൾക്കും അന്താരാഷ്ട്ര ദാതാക്കളിൽ നിന്ന് 262 മില്യൺ ഡോളർ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. “ലോകമെമ്പാടുമുള്ള മറ്റ് അടിയന്തര പ്രതികരണങ്ങൾക്ക് വളരെ ഉയർന്ന ശതമാനം പ്രതികരണം ലഭിക്കുന്നതിനാൽ ഞങ്ങൾക്ക് ആ ധനസഹായം ഇവിടെ…

സാമ്പത്തിക സുരക്ഷയാണ് സാമൂഹിക പുരോഗതിയുടെ അടിസ്ഥാനം: ആർ വിനോദ്

ഇടുക്കി: സാമ്പത്തിക ഭദ്രതയാണ് സാമൂഹിക പുരോഗതിയുടെ അടിത്തറയെന്ന് ശ്രീനാരായണ സഹോദര ധർമവേദി ജനറൽ സെക്രട്ടറി ആർ. വിനോദ് പറഞ്ഞു. കാലഹരണപ്പെട്ട ഭരണസമിതിയാണ് യോഗം നിയന്ത്രിക്കുന്നതെന്നും, അവരാണ് യുവതലമുറയെ ബുദ്ധിമുട്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിമാലിയിൽ മൈക്രോ ഫിനാൻസ് വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ആനച്ചാൽ ഗുരുകുലം കടുംബ യൂണിറ്റിനുള്ള ആദ്യ ഗഡു ജില്ലാ സെക്രട്ടറിയെ ഏൽപ്പിച്ചുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ശ്രീനാരായണ സഹോദര ധർമ്മവേദി ജില്ലാ കൺവൻഷനും ശിവഗിരി തീർത്ഥാടന നവതി ആഘോഷവും നടന്നു. ജില്ലാ പ്രസിഡന്റ് ബിജു സേനാപതി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ. അജിത്ത് ശാന്തി സ്വാഗതം പറഞ്ഞു. സംസ്ഥാന വർക്കിംഗ് ചെയർമാൻ സി.കെ. വിദ്യാസാഗർ നവതി സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സംവരണം സാമൂഹിക നീതിയുടെ അടിത്തറയിളക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമി ദേവചൈതന്യ നവതി സന്ദേശം നൽകി. ശിവഗിരി തീർത്ഥാടനം…