മഹാത്മാഗാന്ധിയുമായി എന്നെ സ്വയം താരതമ്യം ചെയ്യരുത്: രാഹുൽ ഗാന്ധി

ജയ്പൂർ: തന്നെ മഹാത്മാഗാന്ധിയുമായി താരതമ്യപ്പെടുത്തേണ്ട കാര്യമില്ലെന്ന് രാഹുൽ ഗാന്ധി. നെഹ്‌റുവും രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും ചെയ്തത് ആവർത്തിക്കേണ്ടതില്ല. രാജീവ് ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും രക്തസാക്ഷിത്വം എല്ലാ യോഗത്തിലും വലിച്ചിഴക്കരുതെന്നും രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകരെ ഓർമിപ്പിച്ചു. രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രയിൽ പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും അദ്ദേഹം മാർഗനിർദേശങ്ങൾ നൽകി.

തന്നെ ഗാന്ധിയുമായി താരതമ്യം നടത്തുന്നത് തെറ്റാണെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി തന്റെ ജീവിതം തന്നെ സമർപ്പിച്ച് പത്ത്-പന്ത്രണ്ട് വർഷത്തോളം ജയിൽ വാസം അനുഭവിച്ച അദ്ദേഹത്തെ പോലുള്ള നിലപാട് സ്വീകരിക്കാനായി ആർക്കും കഴിയില്ല എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അത് കൂടാതെ തന്നെ രാജീവ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയും രാജ്യത്തിനായി നല്ല കാര്യങ്ങളാണ് ചെയ്തതെന്ന് പറഞ്ഞ അദ്ദേഹം അതിനാൽ തന്നെ അവരുടെ രക്തസാക്ഷിത്വത്തെപ്പറ്റി എല്ലാ യോഗത്തിലും പ്രവർത്തകർ പറയേണ്ടതില്ലെന്നും ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാനാകുമെന്നതിന് കൂടുതൽ പ്രാധാന്യം നൽകി അതിനെക്കുറിച്ച് സംസാരിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, ജവഹർലാൽ നെഹ്‌റു തുടങ്ങിയ നേതാക്കൾ ജനങ്ങൾക്ക് വേണ്ടി തങ്ങളാൽ കഴിയുന്നത് ചെയ്തിട്ടുണ്ടെന്നും അവർക്കായി നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment

More News