ബ്രിട്ടീഷ് ഇൻഡിപെൻഡന്റ് ഫിലിം അവാർഡ്: ‘ആഫ്റ്റർസൺ’ മികച്ച ഫീച്ചര്‍ ഫിലിം; ഷാര്‍ലെറ്റ് വെല്‍സ് മികച്ച സം‌വിധായിക/നവാഗത സം‌വിധായിക

സംവിധായിക ഷാർലറ്റ് വെൽസിന്റെ അരങ്ങേറ്റം ഈ വർഷത്തെ 25-ാമത് ബ്രിട്ടീഷ് ഇൻഡിപെൻഡന്റ് ഫിലിം അവാർഡിൽ ആഫ്റ്റർസൺ മികച്ച ഫീച്ചർ ഫിലിം നേടി. ഇരുപത് വർഷക്കാലത്തെ ഒരു പിതാവ്-മകൾ ബന്ധത്തെ പിന്തുടരുന്ന A24 സിനിമയിൽ ഫ്രാങ്കി കോറിയോ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. സോഫി എന്ന 11 വയസ്സുള്ള പെൺകുട്ടി, അവളുടെ പിതാവിനൊപ്പം (പോൾ മെസ്‌കൽ) തുർക്കിയില്‍ അവധിക്കാലം ആഘോഷിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മികച്ച സംവിധായിക, മികച്ച നവാഗത സംവിധായിക എന്നീ പുരസ്കാരങ്ങളും വെൽസ് സ്വന്തമാക്കി. ഓൾഡ് ബില്ലിംഗ്‌ഗേറ്റിൽ നടന്ന ചടങ്ങിൽ ബെൻ ബെയ്‌ലി സ്മിത്ത് ആതിഥേയത്വം വഹിച്ച BIFA അവാർഡുകൾ 1998-ൽ സ്ഥാപിതമായതിനു ശേഷമുള്ള മികച്ച ബ്രിട്ടീഷ് സ്വതന്ത്ര സിനിമയെ ആദരിച്ചു. ഗോതം അവാർഡുകളിൽ ബ്രേക്ക്‌ത്രൂ ഡയറക്ടറായി വെൽസിന്റെ വിജയത്തെ തുടർന്നാണ് ഈ ഏറ്റവും പുതിയ ബഹുമതി. ഈ വർഷം, BIFA അവാർഡുകൾ അതിന്റെ 25 വർഷത്തെ ചരിത്രത്തിൽ…

ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്തു; ഒമ്പതു കൊല്ലത്തിനുശേഷം ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: ഒമ്പത് വർഷം മുമ്പ് യുവതിയുടെ ദുരൂഹ മരണം കൊലപാതകമായിരുന്നു എന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി അശ്വതിയാണ് അന്ന് പൊള്ളലേറ്റ് മരിച്ചത്. പോലീ അന്വേഷണത്തില്‍ ആത്മഹത്യ ചെയ്തതാണെന്നാണ് കണ്ടെത്തി. എന്നാൽ, ഇപ്പോൾ അശ്വതിയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയും ഭർത്താവ് രതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒമ്പത് വർഷം മുൻപാണ് അശ്വതിയെ പൊള്ളലേറ്റ നിലയിൽ ഭർത്താവ് രതീഷിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് രതീഷിന്റെ കൈകളില്‍ പൊള്ളലേറ്റിരുന്നു. അശ്വതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടർമാരും ഫോറൻസിക് വിദഗ്ധരും സംശയം പ്രകടിപ്പിരുന്നു. രതീഷിന്റെ കൈകളില്‍ പൊള്ളല്‍ ഭാര്യയെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചതാണെന്ന് രതീഷ് മൊഴി നൽകിയിരുന്നു. എന്നാല്‍, അശ്വതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അശ്വതിയുടെ ബന്ധുക്കൾ പരാതി നൽകിയതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. പഴയ ഫയലുകൾ പരിശോധിച്ച് ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ രതീഷിനെ ചോദ്യം ചെയ്തപ്പോള്‍ രതീഷ്…

കണ്ണൂര്‍ പട്ടേരിച്ചാല്‍ കര്‍ഷക കൂട്ടായ്മയുടെ മാതൃകാ ജൈവ പച്ചക്കറി കൃഷി

കണ്ണൂർ: പത്തു വർഷമായി ചെറുതാഴം പഞ്ചായത്ത് പട്ടേരിച്ചാലിലെ കർഷക കൂട്ടായ്മ ജൈവപച്ചക്കറി കൃഷിയിൽ മികച്ച മുന്നേറ്റം നടത്തുന്നു. പ്രതിവർഷം ശരാശരി 15 ടൺ പച്ചക്കറികളാണ് ഇവര്‍ ഉത്പാദിപ്പിക്കുന്നത്. ഏഴ് ഏക്കറിൽ 50 അംഗ സംഘം അഞ്ച് പേരടങ്ങുന്ന സംഘങ്ങളായാണ് കൃഷിയിറക്കുന്നത്. ഒരേക്കറിൽ ചീരയും ബാക്കി വെണ്ട, കക്കിരി, പയർ, വെള്ളരി, കുമ്പളം തുടങ്ങിയ പച്ചക്കറികളുമുണ്ട്. എല്ലാ സീസണിലും കൃഷി ചെയ്യാറുണ്ട്. പിണറായിയിൽ നടന്ന കൃഷിദർശൻ പരിപാടിയിൽ മികച്ച കർഷക സംഘത്തിനുള്ള പുരസ്കാരം ഇവര്‍ക്ക് ലഭിച്ചു. വിളവെടുക്കുന്ന പച്ചക്കറികൾ കൃഷിഭവന്റെ ഇക്കോ ഷോപ്പുകളിലും പ്രദേശത്തെ കടകളിലും പുറച്ചേരി കേശവതീരം ആയുർവേദാശുപത്രിയിലേക്കുമാണ് നൽകുന്നത്. എന്നാൽ കൃഷിയിടങ്ങളിൽ നേരിട്ടെത്തി വാങ്ങുന്നവരാണ് കൂടുതലും. കോഴി വളവും ചാണകവളവുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മണ്ണിനാവശ്യമായ മൂലകങ്ങളും ചേർത്ത് കൊടുക്കും. നാടൻ രീതിയിലുള്ള കൂവലുകളിൽ നിന്നാണ് വിളകൾക്ക് നനക്കുന്നത്. ജലസേചനത്തിന് അൽപ്പം ബുദ്ധിമുട്ട് നേരിടുന്നതിനാൽ ആവശ്യമായ സൗകര്യങ്ങൾ…

രോഗിയുടെ മരണം: കൊൽക്കത്തയിലെ എസ്‌എസ്‌കെഎം ആശുപത്രിക്കു നേരെ ആക്രമണം; ജീവനക്കാരെ മർദ്ദിച്ചു

കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ ഉടമസ്ഥതയിലുള്ള എസ്‌എസ്‌കെഎം ആശുപത്രിക്കു നേരെ ചികിത്സയിലിരിക്കെ മരിച്ച ഒരാളുടെ കുടുംബം ആക്രമണം നടത്തുകയും കേടുപാടുകള്‍ വരുത്തുകയു, ജൂനിയർ ഡോക്ടർമാരെ മർദിക്കുകയും ചെയ്തുവെന്ന് തിങ്കളാഴ്ച പോലീസ് പറഞ്ഞു. ഹൂഗ്ലി ജില്ലയിലെ ചുചൂര നിവാസിയായ മുഹമ്മദ് ഇർഫാനെ ഗുരുതര പരിക്കുകളോടെ ഞായറാഴ്ച വൈകിട്ട് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ട്രോമ കെയർ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇർഫാൻ മരണത്തിന് കീഴടങ്ങിയതിന് പിന്നാലെ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് ഇർഫാൻ മരിച്ചതെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ പ്രതിഷേധം തുടങ്ങി. താമസിയാതെ, സ്ഥിതിഗതികൾ വഷളാവുകയും അവർ അവിടെയുണ്ടായിരുന്ന ചില ജൂനിയർ ഡോക്ടർമാരെ ആക്രമിക്കുകയും ചെയ്തു, ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “രണ്ട് ജൂനിയർ ഡോക്ടർമാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ആശുപത്രിക്ക് കേടുപാടുകള്‍ വരുത്തി, അതിൽ ഒരു എക്സ്-റേ മെഷീനും മറ്റ് ചില മെഡിക്കൽ ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു, ”അദ്ദേഹം പറഞ്ഞു. ഭവാനിപൂർ പോലീസ് സ്റ്റേഷനിൽ…

ഗോവ ഗവർണറും ജോസ് കെ മാണിയും തമ്മിലുള്ള കൂടിക്കാഴ്ച; എന്തോ ചീഞ്ഞു നാറുന്നു എന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയും കേരള കോൺഗ്രസ് – ഭരണകക്ഷിയായ ഇടതുമുന്നണിയുടെ സഖ്യകക്ഷിയായ ജോസ് കെ മാണിയും തമ്മിൽ അടുത്തിടെ നടത്തിയ കൂടിക്കാഴ്ച ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള മൗന ധാരണയുടെ ഭാഗമാണെന്ന് കോൺഗ്രസ് കേരള ഘടകം പരിഹസിച്ചു. ശ്രീധരന്‍ പിള്ള മുൻ സംസ്ഥാന ബിജെപി അദ്ധ്യക്ഷനാണെങ്കിൽ, ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാമത്തെ വലിയ സഖ്യകക്ഷിയായ കേരള കോൺഗ്രസിന്റെ (മാണി) പ്രസിഡന്റാണ് ജോസ് കെ മാണി. ഞായറാഴ്ച കൊച്ചിയിൽ വച്ചാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതെന്ന് കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. “മാണി മുഖ്യമന്ത്രി പിണറായി വിജയന്റെ ഏജന്റാണെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഐ എമ്മും തമ്മിൽ ധാരണയുണ്ടായിരുന്നുവെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇരുവരും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാനാണ് ഈ കൂടിക്കാഴ്ച,” സുരേഷ് പറഞ്ഞു. എന്നാൽ, കൊച്ചിയിൽ…

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിംഗും, പ്രവാസിശ്രീയും ചേർന്നുകൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ സഹകരണത്തോടെ മനാമ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററിറിൽ വച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. നൂറില്‍‌പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ് സാമൂഹ്യ പ്രവർത്തകൻ സെയ്ദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ അദ്ധ്യക്ഷനായ ചടങ്ങിനു ഹോസ്പിറ്റൽ ചാരിറ്റി വിംഗ് കൺവീനർ രമ്യ ഗിരീഷ് സ്വാഗതവും, പ്രവാസിശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അനിൽ നന്ദിയും പറഞ്ഞു. കെ.പി.എ യുടെ ഉപഹാരം വൈസ് പ്രസിഡന്റ് കിഷോർ കുമാർ അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്യാരിലാലിന് കൈമാറി. തണൽ സൗത്ത് സോൺ സെക്രട്ടറി മണിക്കുട്ടൻ, പത്തനംതിട്ട പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി കലഞ്ഞൂർ, സാമൂഹ്യ പ്രവർത്തകരായ ചെമ്പൻ ജലാൽ, നൗഷാദ് മഞ്ഞപ്പാറ, ജ്യോതിഷ്…

വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം; മക്കരപ്പറമ്പ് പഞ്ചായത്ത് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

മക്കരപ്പറമ്പ്: ഇന്ത്യയിൽ സംഘ് പരിവാർ ശക്തികൾ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് വർഗീയ ധ്രുവീകരണത്തിനായി കോപ്പുകൂട്ടുമ്പോൾ അതേ ചുവട് പിടിച്ച് കേരളത്തിലെ ഇടത് സർക്കാറും ക്രിസംഘികളെ ഒരു പ്രത്യേക സമുദായത്തിനെതിരെ ഇളക്കിവിട്ട് അവർക്ക് തീവ്രവാദി പട്ടം ചാർത്തി അധികാര രാഷ്ട്രീയം അരക്കിട്ടുറപ്പിച്ചതിന്റെ തിക്തഫലമാണ് അതിനുള്ള മണ്ണൊരുക്കിയ ഇടത് പ്രസ്ഥാനത്തിലെ മന്ത്രിക്ക് തന്നെ തീവ്രവാദി പട്ടം ലഭിച്ചത്. അധികാര രാഷ്ട്രീയത്തിനായി വംശീയ ഉന്മൂലനം ആയുധമാക്കിയ സംഘ് പരിവാർ ശക്തികളെയും അവരുടെ അജണ്ട നടപ്പിലാക്കുന്ന കപട മതേതരശക്തികൾക്കെതിരെയും ശക്തമായ ഒരു ജനകീയശക്തി രൂപപ്പെട്ട് വരാൻ സഹായകമാവുന്ന ഒരു നാഴിക കല്ലായിരിക്കും വെൽഫെയർ പാർട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളനമെന്ന് പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ മാസ്റ്റർ കീഴുപറമ്പ് പറഞ്ഞു. സംസ്ഥാന സമ്മേളന പ്രചരണാർത്ഥം മക്കരപ്പറമ്പ് പഞ്ചായത്ത് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ജനറൽ കൺവീനർ സക്കരിയ കാളാവ്…

ഉത്രാടം തിരുന്നാൾ പമ്പ ജലോത്സവം: ഗബ്രിയേൽ ചുണ്ടനും ഷോട്ട് പുളിക്കത്രയും ജേതാവ്

എടത്വാ: 64-ാമത് നീരേറ്റുപുറം ഉത്രാടം തിരുനാൾ പമ്പാ ജലോത്സവത്തിൽ ഗബ്രിയേൽ ചുണ്ടനും വെപ്പ് വിഭാഗത്തിൽ ഷോട്ട് പുളിക്കത്രയും ജേതാവ് ആയി. രെഞ്ചു എബ്രഹാം കല്ലുപുരയ്ക്കൽ ക്യാപ്റ്റനായ അമിച്ചകരി ബോട്ട് ക്ലബ്ബ് ആണ് ഗെബ്രിയേൽ തുഴഞ്ഞത്. രാജേഷ് ആറ്റുമാലിൽ ക്യാപ്റ്റനായ എൻ.സി.ഡി.സി കുമരകം തുഴഞ്ഞ നടുവിലെപറമ്പൻ രണ്ടാം സ്ഥാനവും സുനിൽ കുമാർ പി.ആർ ക്യാപ്റ്റനായ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ദേവാസ് മൂന്നാം സ്ഥാനവും നേടി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ സമുദ്ര ബോട്ട് ക്ലബ്ബ് കുമരകം തുഴഞ്ഞ സിജോ തെക്കേടം ക്യാപ്റ്റനായ ഷോട്ട് പുളിക്കത്ര ഒന്നാം സ്ഥാനവും മേൽപാടം ബോട്ട് ക്ലബ്ബ് തുഴഞ്ഞ പട്ടേരിപുരയ്ക്കൻ രണ്ടാം സ്ഥാനവും നേടി.വള്ളം കളിക്ക് മുന്നോടിയായി നടന്ന ഘോഷയാത്ര കാണികൾക്ക് ആവേശം പകർന്നു. പൊതുസമ്മേളനം ഗോവ ഗവർണ്ണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു പത്തനംതിട്ട സബ് കളക്ടർ ശ്വേത നഗർകൊടി…

ചരിത്രം തിരുത്തിക്കുറിച്ച് ഫൊക്കാന പ്രവര്‍ത്തനോദ്ഘാടനം

കേരള കൺവൻഷന്റെയും ഫൊക്കാന അന്താരാഷ്‌ട്ര കൺ വൻഷന്റെയും തീയതികൾ പ്രഖ്യാപിക്കുകയും കഴിഞ്ഞ മൂന്നു മാസത്തെ മികവുറ്റ പ്രവർത്തനങ്ങളും ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖയും അവതരിപ്പിക്കുകയും ചെയ്തു കൊണ്ട് ഫൊക്കാന പ്രവർത്തന ഉൽഘാടനം പുതിയൊരു ചരിത്രം കുറിച്ചു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വർഗിന്റെ ആമുഖ പ്രസംഗത്തോട് ആരംഭിച്ച മീറ്റിങ്ങ് സെക്രട്ടറി കല ഷഹി അടുത്ത രണ്ടു വർഷത്തെ പ്രവർത്തങ്ങളെ പറ്റിയും കഴിഞ്ഞ മുന്ന് മാസത്തെ പ്രവർത്തങ്ങളും വിവരിച്ചു. ഒർലാണ്ടോ കൺവൻഷനു പ്രസിഡന്റ് 85000 ഡോളർ വിനിയോഗിക്കുകയുണ്ടായി. ഫൊക്കാന ആസ്ഥാനത്തിനായി രണ്ടര ലക്ഷം ഡോളറും കൈമാറി. അനുയോജ്യമായ ആസ്ഥാനം കണ്ടെത്താൻ ശ്രമം നടന്നു വരുന്നു. അങ്ങനെ കേരളത്തിലും അമേരിക്കയിലുമായി നടത്തിയ പ്രവർത്തങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് വിവരിച്ചത്. കൊവിഡ് മൂലം മരിച്ചവർ, ഫൊക്കാന മുൻ പ്രസിഡന്റ് മറിയാമ്മ പിള്ള, ഫൊക്കാന മീഡിയയുടെ ചുമതല വഹിച്ചിരുന്ന ഫ്രാൻസിസ് തടത്തിൽ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു പ്രസിഡന്റ്…

ജോര്‍ജ് ജോൺ കല്ലൂരിന് ‘എക്കോ’യുടെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്

ന്യൂജേഴ്‌സി: നിശബ്ദമായ സേവന പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ജോര്‍ജ് ജോൺ കല്ലൂരിന് ‘എക്കോ’യുടെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്. ഒച്ചപ്പാടുകളൊന്നുമില്ലാതെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിലപ്പെട്ട സംഭാവന നൽകുന്ന ന്യുയോർക്ക് ക്വീൻസ് ആസ്ഥാനമായ സംഘടനയാണ് എക്കോ. (ECHO-Enhance Community through Harmonious Outreach) ദശാബ്ദങ്ങളായി ആരും അറിയാതെ സ്വന്തം പണം മുടക്കി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ജോര്‍ജ് ജോണിനു അവാർഡ് ലഭിക്കുമ്പോൾ അത് ഏറ്റവും അർഹമായ കരങ്ങളിൽ തന്നെ എത്തുന്നു. ജോർജ് ജോൺ പെട്ടെന്ന് ജനശ്രദ്ധയില്‍ വന്നത് മജീഷ്യന്‍ മുതുകാടിന്റെ മാജിക് പ്ലാനറ്റ് ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാരംഭിച്ചപ്പോഴാണ്. മുതുകാട് തന്നെയാണ് ജോര്‍ജ് ജോണിന്റെ പ്രവര്‍ത്തനവും സഹായവും പുറത്തുവിട്ടത്. തന്റെ നിശബ്ദമായ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അറിഞ്ഞതില്‍ അദ്ദേഹത്തിന് ഖിന്നതയുണ്ടെങ്കിലും അതു കൂടുതല്‍ പേര്‍ക്ക് പ്രചോദനമാകുമെന്ന് എക്കോയുടെ സ്ഥാപകരിലൊരാളായ ഡോ. തോമസ് മാത്യു പറഞ്ഞു. കൊട്ടാരക്കര തൃക്കണ്ണാമംഗലം സ്വദേശിയായ ജോര്‍ജ് ജോൺ 39 വര്‍ഷം മുമ്പ്…