“പകലും പാതിരാവും” – മനമേലെ പൂവിതളായ് എന്ന വീഡിയോ ഗാനം പുറത്തിറങ്ങി (വീഡിയോ)

രജിഷ വിജയനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പകലും പാതിരാവും എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മനമേലെ പൂവിതളായ്’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. രജിഷയാണ് പാടുന്നത്. പകലും പാതിരാവും മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തും. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിഷാദ് കോയയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, മനോജ് കെ യു, സീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിർമ്മാതാവ് ഗോകുലം ഗോപാലനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടിയുടെ ഷൈലോക്കിന് ശേഷം അജയ് വാസുദേവ് ​​സംവിധാനം ചെയ്യുന്ന ചിത്രമാണ് പകലും പാതിരാവും. വി സി പ്രവീണും ബൈജു ഗോപാലനും സഹ നിര്‍മ്മാതാക്കളാണ്.

ലഫ്റ്റനന്റ് ജനറൽ എംവി ശുചീന്ദ്ര കുമാറിനെ കരസേനാ മേധാവിയായി നിയമിച്ചു

ന്യൂഡൽഹി: കരസേനാ ഉപമേധാവിയായി ലഫ്റ്റനന്റ് ജനറൽ എംവി ശുചീന്ദ്ര കുമാർ മാർച്ച് 1 ബുധനാഴ്ച ചുമതലയേറ്റു. ജയ്പൂരിൽ സ്ഥിതി ചെയ്യുന്ന സപ്ത ശക്തി കമാൻഡ് ഏറ്റെടുത്ത ലെഫ്റ്റനന്റ് ജനറൽ ബിഎസ് രാജുവിൽ നിന്ന് ജനറൽ ഓഫീസർ നിയമനം ഏറ്റെടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആർമി സ്റ്റാഫ് വൈസ് ചീഫ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ്, കുമാർ ആർമി ഹെഡ്ക്വാർട്ടേഴ്‌സിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (Strategy) ആയിരുന്നു. തന്റെ ഏറ്റവും പുതിയ സ്ഥാനങ്ങളിൽ, ഇന്റലിജൻസ്, ഓപ്പറേഷൻസ്, ഫോഴ്സ് ഓർഗനൈസേഷൻ, ഓപ്പറേഷൻ ലോജിസ്റ്റിക്സ്, ടെക് ഇൻഫ്യൂഷൻ എന്നിവയിൽ അദ്ദേഹം വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചു. സൈനിക് സ്കൂൾ ബീജാപ്പൂരിൽ നിന്നും നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും ബിരുദം നേടിയ ജനറൽ ഓഫീസർ, 1985 ജൂണിൽ 1 ആസാം റെജിമെന്റിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. നോർത്തേൺ കമാൻഡിലെ വളരെ സജീവമായ വൈറ്റ് നൈറ്റ് കോർപ്സ്,…

ആലുവ ജില്ലാ ജനറൽ ആശുപത്രിയിൽ സേവാഭാരതി രോഗികൾക്ക് സൗജന്യ പ്രഭാതഭക്ഷണ വിതരണം ആരംഭിച്ചു

ആലുവ: ആലുവ ജില്ലാ ജനറൽ ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാര്‍ക്കും സേവാഭാരതി സൗജന്യ പ്രഭാതഭക്ഷണ വിതരണം തുടങ്ങി. ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമചൈതന്യ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രളയകാലത്തും കൊവിഡ് വ്യാപനത്തിലും സേവാഭാരതി നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സ്വാമി ധർമചൈതന്യ പറഞ്ഞു. കേരളത്തിലെ മറ്റൊരു സംഘടനയ്ക്കും കഴിയാത്ത ത്യാഗസന്നദ്ധതയോടെ മറ്റുളളവരുടെ വൈഷമ്യങ്ങളും ദു:ഖങ്ങളും എന്താണെന്ന് കണ്ടറിഞ്ഞ് മാനവീതയ്ക്കും മനുഷ്യത്വത്തിനും അധിഷ്ഠിതമായി സേവാഭാരതി നിർവ്വഹിക്കുന്ന ഇത്തരം സേവനങ്ങൾ എന്നും മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഭാത ഭക്ഷണ വിതരണത്തിന് അദ്വൈതാശ്രമത്തിന്റെ ഭാഗത്ത് നിന്നുളള എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

വി ഡി സതീശൻ പിണറായിക്ക് പ്രതിപക്ഷത്തെ വിറ്റുവോ? മാത്യു കുഴൽനാടന്റെ പൊള്ളുന്ന ചർച്ച ഇന്ന് സഭയിൽ മുക്കിയതാര്?

തിരുവനന്തപുരം; വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടന്‍ അവതരിപ്പിച്ച വിഷയം ഇന്ന് സഭയിൽ ചർച്ച ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വേദികളില്‍ ചർച്ച ചെയ്യുന്നു. ഇന്നലെ കുഴൽനാടൻ കത്തിച്ചു വിട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ഉത്തരവാദിയായ പ്രതിപക്ഷനേതാവ് ഇന്ന് ഇതുമായി ബന്ധമില്ലാത്ത അടിയന്തര പ്രമേയമാണ് അവതരിപ്പിച്ചത്. നികുതി പിരിവിലെ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇന്ന് സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നു. അടിയന്തര പ്രമേയത്തിന് അവസരം ലഭിച്ചില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ബഹളം വെച്ചാണ് സഭ വിട്ടത്. സോഷ്യൽ മീഡിയയും ഇന്ന് ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. ഇന്നലെ മാത്യുകുഴൽനാടൻ ഉന്നയിച്ച വിഷയത്തിൽ കൂടുതൽ വിവരങ്ങൾ സ്വപ്‌ന സുരേഷും പുറത്തുവിട്ടു. എന്നാൽ, ഈ വിഷയം ഇന്ന് വീണ്ടും ചർച്ചചെയ്ത് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുന്നതിന് പകരം മറ്റൊരു വിഷയം ചർച്ചയ്ക്ക് കൊണ്ടുവന്നതിൽ വി.ഡി സതീശൻറെ…

യൂണിവേഴ്സിറ്റി യൂണിയൻ തെരെഞ്ഞെടുപ്പ് : ഇടത് സിൻഡിക്കേറ്റും എസ്.എഫ്.ഐയും ചേർന്ന് ജനാധിപത്യത്തെ അട്ടിമറിക്കുന്നു

മലപ്പുറം : കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരെഞ്ഞെടുപ്പിൽ കൃതൃമം കാണിച്ച് ഇടത് സിൻഡിക്കേറ്റും എസ്.എഫ്.ഐയും ചേർന്ന് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ. യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനിൽ വോട്ട് ചെയ്യേണ്ട ഫ്രറ്റേണിറ്റിയുടെ 2 യു.യു.സിമാരുൾപ്പെടെ 17 യു.യുസിമാർ പ്രാഥമിക വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. തീർത്തും അടിസ്ഥാനരഹിതമായ വിശദീകരണങ്ങളാണ് സിൻഡിക്കേറ്റിൻ്റെ ഭാഗത്ത് നിന്ന് ഈ അട്ടിമറിയിൽ ലഭിക്കുന്നത്. വിദ്യാർത്ഥികളോട് ഇടത് സിൻഡിക്കേറ്റ് കാണിക്കുന്ന പരസ്യമായ ജനാധിപത്യ വിരുദ്ധതയാണിത് എന്ന് ജില്ലാ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. കൂടാതെ കഴിഞ്ഞ മൂന്ന് വർഷമായി യൂണിവേഴ്സിറ്റിക്ക് കീഴിൽ സോൺ മത്സരങ്ങളോ വിദ്യാർത്ഥി സംഘാടനങ്ങളോ യൂണിയൻ ഇലക്ഷനുകളോ നടക്കാത്തത് കൊണ്ട് തന്നെ വിദ്യാർത്ഥികളിൽ നിന്ന് പിരിഞ്ഞ് കിട്ടിയ കോടി കണക്കിന് രൂപയാണ് യൂണിവേഴ്സിറ്റിയിൽ കെട്ടികിടക്കുന്നതെന്നും യൂണിയൻ ഇലക്ഷൻ നീട്ടികൊണ്ടുപോയി ഒരു അഴിമതിക്കുള്ള വഴി തുറക്കുകയാണ് ഇടത് സിൻഡിക്കേറ്റെന്നും ഫ്രറ്റേണിറ്റി ആരോപിച്ചു. കഴിഞ്ഞ…

തീപ്പൊരി പാറിക്കുന്ന ആക്ഷൻ ലുക്കിൽ മമ്മൂട്ടി : ഏജന്റിന്റെ പുതിയ പോസ്റ്റർ റിലീസായി

സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഏജന്റിൽ തീപ്പൊരി പാറിക്കുന്ന ആക്ഷൻ ലുക്കിൽ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. മലയാളം,തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ റിലീസാകുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം അഖിൽ,ആഷിഖ് നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസിനാണ്. തെലുങ്കിലെ യുവതാരം അഖിൽ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഏപ്രിൽ 28 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മമ്മൂക്ക കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചിത്രം പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ആക്ഷൻ പാക്ക്ഡ് ചിത്രമായിരിക്കും. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്.…

ജോജു ജോർജ്ജിന്റെ “ഇരട്ട” ചിത്രത്തിന്റെ OTT റിലീസ് തീയതി പ്രഖ്യാപിച്ചു

നവാഗതനായ രോഹിത് എംജി കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് “ഇരട്ട”. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 3 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ OTT റിലീസ് മാർച്ച് 3 ന് ആരംഭിക്കും. പ്രമുഖ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീം ചെയ്യാൻ തുടങ്ങും. ജോജു ഇരട്ട സഹോദരങ്ങളായ വിനോദ്, പ്രമോദ് എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരുപാട് സസ്‌പെൻസ് ഉള്ള ഒരു പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. അഞ്ജലിയാണ് ചിത്രത്തിലെ നായിക. ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പ്രമുഖ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ജോജു ഇരട്ട സഹോദരങ്ങളായ വിനോദ്, പ്രമോദ് എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരുപാട് സസ്‌പെൻസ് ഉള്ള ഒരു പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം.…

സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ അന്തരിച്ചു

സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. കിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി 10.30 നായിരുന്നു അന്ത്യം. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ഷീബ ഒരു നർത്തകിയും ദൂരദർശന്റെ ആദ്യകാല അവതാരകയും എസ്ബിഐ ഉദ്യോഗസ്ഥയുമായിരുന്നു. എറണാകുളം ചേന്ദമംഗലം സ്വദേശിനിയാണ് ഷീബ. ദൂരദർശനിലെ ആദ്യകാല അനൗൺസറും പ്രോഗ്രാം പ്രൊഡ്യൂസറുമായിരുന്നു. ദൂരദർശനിൽ അനൗൺസറായിരിക്കെയാണ് ശ്യാമപ്രസാദിനെ പരിചയപ്പെടുന്നത്. ദൂരദർശനിൽ ‘മയിൽപീലി’, ജീവൻ ടിവിയിൽ ‘ഘേപ കാര്യം’ എന്നീ പരിപാടികൾ അവതരിപ്പിച്ചു. പരസ്യ സംവിധായകനും നിർമ്മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാർഥിനി ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാലിന്റെ മരുമകളാണ്.

UST Receives Distinctions for Cloud Migration and Cloud Analytics from Google Cloud

Leading solutions provider again recognized for technical expertise and commitment to client success throughout the cloud migration process Thiruvananthapuram: UST, a leading digital transformation solutions company, has achieved new Google Cloud Specializations for Cloud Migration, one of the most prestigious technical certifications awarded by Google Cloud. In addition, UST has also received the Google Cloud Expertise designation for Google Cloud Analytics and the Application Modernization of Legacy Applications. These achievements further strengthen UST’s position as a leading solutions provider and catalyst for digital transformation. UST is globally recognized for its…

പാൻ ഇന്ത്യൻ ചിത്രം ‘ഡിറ്റക്ടീവ് തീക്ഷണ’ മലയാളത്തിൽ റിലീസിനൊരുങ്ങുന്നു

90 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ നിറ സാന്നിധ്യമായ പ്രിയങ്ക ഉപേന്ദ്ര ഒരിടവേളക്ക് ശേഷം വീണ്ടുമൊരു ശക്തമായ വേഷത്തിലൂടെ തിരിച്ചെത്തുന്നു. താരത്തിന്റെ ഡിറ്റക്ടീവ് തീക്ഷണ’ എന്ന പാൻ ഇന്ത്യൻ ചിത്രം മലയാളത്തിലും റിലീസിന് ഒരുങ്ങുകയാണ്. പോപ്പുലർ സ്റ്റാർ ഹീറോയും സംവിധായകനുമായ ഉപേന്ദ്രയെ വിവാഹം കഴിച്ച് പ്രിയങ്ക ഉപേന്ദ്ര ആയതിന് ശേഷം സെലക്ടീവ് ആയി കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ച താരത്തിന്റെ ശക്തമായ തിരിച്ചു വരവാണ് ഡിറ്റക്ടീവ് തീക്ഷണ. സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ചിത്രമാണ് ‘ഡിറ്റക്ടീവ് തീക്ഷണ’. പുരുഷ നായകന്മാരെ കണ്ടിരുന്ന പെൺകുട്ടികൾക്ക് ‘ഡിറ്റക്ടീവ് തീക്ഷണ’യിൽ വനിതാ സൂപ്പർ ഹീറോകൾ പുതിയൊരനുഭവമായിരിക്കും. സ്ത്രീകൾക്ക് ശക്തരും ബുദ്ധിശക്തിയും ധൈര്യശാലികളുമാകാമെന്നും പുരുഷന്മാരെപ്പോലെ കുറ്റകൃത്യങ്ങൾ പരിഹരിക്കാൻ അവർക്ക് കഴിയുമെന്നും തെളിയിക്കുന്ന ചിത്രമാണ് ‘ഡിറ്റക്ടീവ് തീക്ഷണ’. ചിത്രം ചില വൈകാരിക രംഗങ്ങളിലൂടെ കടന്ന് പോകുന്നുണ്ട്. ഒരു സ്റ്റിക്ക്…