യുഎസ് ചിപ്പ് മേക്കർ ടിഎസ്ഐ സെമികണ്ടക്ടറുകൾ ബോഷ് ഏറ്റെടുക്കുന്നു

വാഷിംഗ്ടണ്‍: യുഎസ് ചിപ്‌മേക്കർ ടിഎസ്‌ഐ സെമികണ്ടക്ടറുകൾ 1.5 ബില്യൺ ഡോളറിന് ഏറ്റെടുക്കുകയും അതിന്റെ നിർമ്മാണ സൗകര്യങ്ങൾ അത്യാധുനിക പ്രക്രിയകളിലേക്ക് മാറ്റുകയും ചെയ്യുന്നതായി ജർമ്മൻ കമ്പനിയായ ബോഷ് ബുധനാഴ്ച പ്രഖ്യാപിച്ചു. ആസൂത്രിതമായ ഏറ്റെടുക്കലിലൂടെ, 2030 അവസാനത്തോടെ ബോഷ് സിലിക്കൺ കാർബൈഡ് (SiC) അർദ്ധചാലകങ്ങളുടെ ആഗോള പോർട്ട്‌ഫോളിയോ ഗണ്യമായി വികസിപ്പിക്കും. 2026 മുതൽ, നൂതന മെറ്റീരിയലായ സിലിക്കൺ കാർബൈഡിനെ അടിസ്ഥാനമാക്കി 200-മില്ലീമീറ്റർ വേഫറുകളിൽ ആദ്യ ചിപ്പുകൾ നിർമ്മിക്കും. “യുഎസിലെ ഈ ആസൂത്രിത നിക്ഷേപത്തിലൂടെ, ഞങ്ങൾ ആഗോളതലത്തിൽ ഞങ്ങളുടെ അർദ്ധചാലക നിർമ്മാണവും വർദ്ധിപ്പിക്കുകയാണ്,” ബോഷ് ചെയർമാൻ ഡോ. സ്റ്റെഫാൻ ഹാർട്ടുങ് പറഞ്ഞു. 250 തൊഴിലാളികളുള്ള, TSI അർദ്ധചാലകങ്ങൾ ആപ്ലിക്കേഷൻ-നിർദ്ദിഷ്ട ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ അല്ലെങ്കിൽ ASIC-കൾക്കുള്ള ഒരു ഫൗണ്ടറിയാണ്. നിലവിൽ, ഇത് പ്രധാനമായും മൊബിലിറ്റി, ടെലികമ്മ്യൂണിക്കേഷൻ, ഊർജം, ലൈഫ് സയൻസ് തുടങ്ങിയ വ്യവസായങ്ങളിലെ പ്രയോഗങ്ങൾക്കായി 200-മില്ലീമീറ്റർ സിലിക്കൺ വേഫറുകളിൽ വലിയ അളവിലുള്ള ചിപ്പുകൾ…

ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ഹ്യുസ്റ്റണിൽ ഹൃദ്യമായ വരവേൽപ്പ്

ഹ്യുസ്റ്റൺ: ഹൃസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിച്ചേർന്ന മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലിത്താ ഡോ.യുയാക്കിം മാർ കൂറിലോസിന് ഹൃദ്യവും ഊഷ്മളവുമായ വരവേൽപ്പ് ഹ്യുസ്റ്റൺ ജോർജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകി. റവ.ഡോ.ഈപ്പൻ വർഗീസ്, റവ.സന്തോഷ് തോമസ്, കെ. കെ ജോൺ, പി.എം. ജേക്കബ്, ടി.വി മാത്യു, ജോൺ കെ.ഫിലിപ്പ്, ജോസഫ് ജെയിംസ്, റെജി വി.കുര്യൻ, ജോൺസൺ ജി. വർഗീസ്, ചാക്കോ മാത്യു, മാത്യു പി. വർഗീസ്, സക്കറിയ കോശി എന്നിവർ എയർപോർട്ടിൽ സ്വീകരിക്കുവാൻ എത്തിയിരുന്നു. സഫ്രഗൻ മെത്രാപ്പോലിത്തായായി സ്ഥാനാരോഹണം ചെയ്തതിനു ശേഷം ആദ്യമായിട്ടാണ് മുൻ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ കൂടിയായ ഡോ. മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്താ അമേരിക്കയിൽ സന്ദർശനത്തിന് എത്തുന്നത്. ഹ്യുസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മാ ദേവാലയത്തിൽ ഏപ്രിൽ 30 ഞായറാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുർബ്ബാന ശുശ്രുഷകൾക്ക് സഫ്രഗൻ മെത്രാപ്പോലീത്ത നേതൃത്വം നൽകും.…

ഡാലസ് സെന്റ് മേരിസ് ഓർത്തഡോക്സ് വലിയപള്ളി; സുവർണജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢിയോടെ തുടക്കം

ഡാലസ് : അമേരിക്കയിൽ ഏറ്റവും ആദ്യം രൂപീകൃതമായ ദേവാലയങ്ങളിൽ ഒന്നായ ഡാലസ് സെന്റ് മേരിസ് ഓർത്തഡോക്സ് വലിയപള്ളിയുടെസുവർണജൂബിലി ഉദ്‌ഘാടനം ഏപ്രിൽ 9 ഞായാറഴ്ച ഉയിർപ്പ്ശുശ്രുഷകൾക്ക് ശേഷം സൗത്ത് വെസ്റ്റ് അമേരിക്കൻഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. തോമസ് മാർഇവാനിയോസ് മെത്രാപ്പോലീത്താ നിർവഹിച്ചു. അര നൂറ്റാണ്ടുമുമ്പ് മലങ്കര ഓർത്തഡോക്സ് സഭയുടെ ആചാര അനുഷ്ടാനങ്ങൾ ഡാലസിന്റെ മണ്ണിൽകരുപ്പിടിപ്പിക്കുവാൻ തക്കവണ്ണം പ്രയത്‌നിച്ച മാതാപിതാക്കളെ മെത്രാപോലിത്ത നന്ദിയോട്‌ കുടി സ്മരിക്കുകയുണ്ടായി. ഇടവകവികാരി ഫാദർ സി ജി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ അത്മായ ട്രസ്റ്റി റോണി വര്ഗീസ് മുഖ്യാഥിതി ആയിരുന്നു. വിവിധ മേഖലകളിൽ ഡാളസ് വലിയപള്ളി നടത്തുന്ന സേവന പ്രവർത്തനങ്ങൾ സഭക്ക്‌ മൊത്തമായി അഭിമാനിക്കാൻ ഉതകുന്നതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽസഹവികാരി ഫാദർ ഡിജു സ്കറിയ, ട്രസ്റ്റി ബോബൻ കൊടുവത്ത്, സെക്രട്ടറിറോജി ഏബ്രഹാം, ജനറൽ കൺവീനർസാമുവേൽ മത്തായി, പ്രിൻസ് സഖറിയ, ജെയിംസ് തെക്കുംകൽ…

Meet ഉപയോക്താക്കൾക്കായി Google 1080p വീഡിയോ കോളുകൾ അവതരിപ്പിക്കുന്നു

സാൻഫ്രാൻസിസ്കോ: ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമത്തിൽ, ഗൂഗിൾ അതിന്റെ വീഡിയോ ആശയവിനിമയ സേവനമായ ‘മീറ്റ്’ ഉപയോക്താക്കൾക്കായി 1080p വീഡിയോ കോളുകൾ അവതരിപ്പിച്ചു. ഈ മെച്ചപ്പെടുത്തിയ വീഡിയോ നിലവാരം നിലവിൽ വെബിൽ ലഭ്യമാണ്, രണ്ട് പങ്കാളികളുമായുള്ള മീറ്റിംഗുകളിൽ ഇത് ഉപയോഗിക്കാനാകും. “തിരഞ്ഞെടുത്ത Google Workspace പതിപ്പുകൾക്ക്, നിങ്ങളുടെ Google Meet വീഡിയോ റെസല്യൂഷൻ 1080p ആയി സജ്ജീകരിക്കാം. രണ്ട് പങ്കാളികളുമായുള്ള മീറ്റിംഗുകളിൽ 1080p ക്യാമറയും മതിയായ കമ്പ്യൂട്ടിംഗ് പവറും ഉള്ള കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ഈ റെസല്യൂഷൻ വെബിൽ ലഭ്യമാണ്,” ഗൂഗിളിന്റെ ഒരു ബ്ലോഗ്‌പോസ്റ്റിൽ പറഞ്ഞു. കമ്പനി പറയുന്നതനുസരിച്ച്, പുതിയ 1080p വീഡിയോ റെസലൂഷൻ ഡിഫോൾട്ടായി വരുന്നു. മീറ്റിംഗിൽ പ്രവേശിക്കുന്നതിന് മുമ്പ് യോഗ്യരായ ഉപയോക്താക്കളോട് പുതിയ 1080p ഓപ്ഷനെ കുറിച്ച് ആവശ്യപ്പെടും, അല്ലെങ്കിൽ ക്രമീകരണ മെനു വഴി അത് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം. മാത്രമല്ല, 1080p വീഡിയോ അയയ്‌ക്കാൻ അധിക…

ചാറ്റ് ജി പി ടിക്ക് സ്റ്റോക്ക് മാർക്കറ്റ് നീക്കങ്ങൾ പ്രവചിക്കാൻ കഴിയുമോ?

ചാറ്റ് ജി പി ടിക്ക് സ്റ്റോക്ക് മാർക്കറ്റ് നീക്കങ്ങൾ പ്രവചിക്കാൻ കഴിയുമോ? പുതിയ പഠനം ചാറ്റ് ജി പി ടി സ്റ്റോക്ക് നീക്കങ്ങൾ പ്രവചിക്കുന്നതിൽ അതിശയകരമാംവിധം കൃത്യത കാണിക്കുന്നു, കൂടാതെ നിക്ഷേപ വിശകലന വിദഗ്ധരെ മാറ്റിസ്ഥാപിക്കാൻ പോലും കഴിയും.ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ ഫിനാൻസ് പ്രൊഫസർമാർ നടത്തിയ ഒരു പുതിയ പഠനം സ്റ്റോക്ക് മാർക്കറ്റ് ചലനങ്ങൾ പ്രവചിക്കുന്നതിൽ ചാറ്റ് ജി പി ടി യുടെ സാധ്യതയുള്ള മൂല്യം കാണിക്കുന്നു. 2021 ഒക്‌ടോബർ മുതലുള്ള കമ്പനികളെക്കുറിച്ചുള്ള 50,000-ലധികം വാർത്താ തലക്കെട്ടുകൾ ചാറ്റ്‌ബോട്ടിന് നൽകിയിട്ടുണ്ട്, ഇത് വാർത്ത നല്ലതാണോ ചീത്തയാണോ അതോ കമ്പനിയുടെ ഓഹരി വിലയുമായി അപ്രസക്തമാണോ എന്ന് വിലയിരുത്തുന്നു. വികാര വിശകലനം ഉപയോഗിച്ച്, ചാറ്റ്ബോട്ട് ഒരു “ചാറ്റ്ജിപിടി സ്കോർ” സൃഷ്ടിച്ചു, അത് അടുത്ത ദിവസത്തെ കമ്പനികളുടെ സ്റ്റോക്ക് മാർക്കറ്റ് പ്രകടനത്തെ പ്രവചിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ വിശകലനം ചെയ്തു. വിശകലനം ചെയ്ത കമ്പനികളുടെ…

സെർവർ പ്രശ്നം പരിഹരിച്ച് റേഷൻ സമ്പ്രദായം പൂർവ്വസ്ഥിയിലാക്കണം – വെൽഫെയർ പാർട്ടി

മലപ്പുറം : സെർവർ പ്രശ്നം പരിഹരിച്ച് റേഷൻ സമ്പ്രദായം പൂർവ്വസ്ഥിയിലാക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാസാവസാനം ആയതിനാൽ റേഷൻ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ സെർവർ തകരാർ മൂലം മ‍ടങ്ങുകയാണ്. പൊതു വിപണിയിലെ വിലക്കയറ്റവും മാവേലികളിൽ അവശ്യസാധനങ്ങൾ ഇല്ലാത്തതും ജനജീവിതം കൂടുതൽ ദുസ്സഹമായിരിക്കുന്ന സന്ദർഭമാണ്. റേഷൻ മാത്രം ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ റേഷനറിയിലെ കല്ലുകടിയാണ് ഈ പ്രശ്നം. സെർവർ തകരാറിന് ഉടൻ പരിഹാരം കണ്ടില്ല എങ്കിൽ ശക്തമായ സമരവുമായി വെൽഫെയർ പാർട്ടി മുന്നോട്ടുപോകുവാനും തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ,എന്നിവർ സംസാരിച്ചു.

ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ക്ക് നിവേദനം നൽകി

വന്ദേ ഭാരത് ട്രയിനിന്ന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ പൊന്നാനി പാർലമെൻ്റ് മണ്ഡലം എം.പി.ഇ.ടി.മുഹമ്മദ് ബഷീർ എം.പിക്ക് നിവേദനം നൽകി. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജില്ലാ സെക്രട്ടറിമാരായ ആരിഫ് ചൂണ്ടയിൽ, നൗഷാദ് ചുള്ളിയൻ, ഇബ്രാഹീം കുട്ടി മംഗലം, വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബഷീർ വാടക്കാട്, എളമരം യൂണിറ്റ് ഭാരവാഹി നാസർ എളമരം എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.

സുപ്രീം കോടതി വിധി ബഫര്‍സോണ്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: നിര്‍ദ്ദിഷ്ട ബഫര്‍സോണില്‍ സമ്പൂര്‍ണ്ണ നിര്‍മ്മാണനിരോധനം ഒഴിവാക്കിയെന്നല്ലാതെ ബഫര്‍സോണ്‍ വിഷയത്തിലുള്ള 2023 ഏപ്രില്‍ 26ലെ സുപ്രീംകോടതി വിധിയില്‍ റവന്യൂ ഭൂമിയും ജനവാസമേഖലകളും ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കാത്തതുമൂലം ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടില്ലെന്ന് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. പതിറ്റാണ്ടുകളായി കര്‍ഷകരുടെ കൈവശമിരിക്കുന്നതും കൃഷിചെയ്യുന്നതുമായ റവന്യൂ രേഖകളിലുള്ള ഭൂമി ഒഴിവാക്കുന്നതായി യാതൊന്നും സുപ്രീംകോടതി വിധിയിലില്ല. സമ്പൂര്‍ണ്ണ നിയന്ത്രണം ഒഴിവാക്കിയതുകൊണ്ട് ബഫര്‍സോണ്‍ ദൂരത്തിലോ വിസ്തീര്‍ണ്ണത്തിലോ കുറവുവരില്ല. ബഫര്‍സോണ്‍ വനാതിര്‍ത്തിവിട്ട് കൃഷിയിടങ്ങളിലേയ്ക്ക് ഒരു കിലോമീറ്റര്‍വരെ വ്യാപിച്ചിരിക്കുന്നത് അതേപടി തുടരുമ്പോള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഒഴിവുകള്‍ ജനങ്ങള്‍ക്ക് നേട്ടമുണ്ടാക്കുകയില്ല. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രശ്‌നസങ്കീര്‍ണ്ണമായ പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങളിലുള്ളവര്‍ക്ക് ഈ വിധി പ്രശ്‌നപരിഹാരമല്ല. ഈ പ്രദേശങ്ങളെ പെരിയാര്‍ കടുവാസങ്കേതത്തില്‍ നിന്നൊഴിവാക്കാന്‍ 2023 ജനുവരി 19ന് സര്‍ക്കാര്‍ എടുത്ത തീരുമാനം കേന്ദ്രസര്‍ക്കാരിന് നല്‍കാതെ ജനങ്ങളെ…

ക്രൈസ്തവ സഭാദ്ധ്യക്ഷന്മാരുടെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ ദുര്‍വ്യാഖ്യാനം ചെയ്യണ്ട: ഷെവലിയര്‍ അഡ്വ വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ഇന്ത്യയിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ അഭിവന്ദ്യ പിതാക്കന്മാര്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ കക്ഷിരാഷ്ട്രീയ കാഴ്ചപ്പാടോടൂകൂടി ആരും ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഭാരത കത്തോലിക്കാസഭയിലെ പ്രമുഖമായ രണ്ടു വ്യക്തിസഭകളുടെയും കത്തോലിക്കാ ഇതര ക്രൈസ്തവ സഭകളുടെയും ആസ്ഥാനം കേരളത്തിലാണ്. പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ സഭാപിതാക്കന്മാര്‍ ഭാരതത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങളും പൊതുസമൂഹം അഭിമുഖീകരിക്കുന്ന ജനകീയവിഷയങ്ങളും ചര്‍ച്ചകളിലും നിവേദനങ്ങളിലും പങ്കുവെച്ചത് പ്രതീക്ഷയേകുന്നു. ഇതിനെ കക്ഷിരാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി കാണുന്നതും ആക്ഷേപിക്കുന്നതും വിശ്വാസിസമൂഹം മുഖവിലയ്‌ക്കെടുക്കില്ല. പ്രധാനമന്ത്രിയുടെ മുമ്പില്‍ പങ്കുവച്ചത് രാഷ്ട്രീയമല്ലെന്നും സഭാപരവും ജനകീയവുമായ വിഷയങ്ങളാണെന്നും സഭാപിതാക്കന്മാര്‍തന്നെ പ്രസ്താവനകളിലൂടെ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍തന്നെ രാഷ്ട്രീയമായും, വരാന്‍പോകുന്ന തെരഞ്ഞെടുപ്പുമായും ഈ കൂടിക്കാഴ്ചയെ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. അറിവും പഠനവും ബോധ്യങ്ങളുമുള്ള വിശ്വാസിസമൂഹത്തിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും വിശ്വാസങ്ങളില്‍ അടിയുറച്ച രാഷ്ട്രീയ നിലപാടുകളുമുണ്ട്. കാര്‍ഷിക, തീരദേശ, സാമൂഹ്യ വിഷയങ്ങള്‍…

പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു

ദോഹ: ആഘോഷങ്ങളെ സ്‌നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരാന്‍ പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്ത് ഖത്തര്‍ സ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് കൊച്ചിയില്‍ പ്രകാശനം ചെയ്തു . ഇടപ്പള്ളി ഹൈദറാബാദി കിച്ചണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഐദി ഊദ് ഗ്‌ളോബലൈസേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലിക്ക് ആദ്യ പ്രതി നല്‍കി എന്‍. ആര്‍.ഐ.കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹ് മദാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്. സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. വാല്‍മാക്‌സ് ട്രേഡിംഗ് സി.ഇ.ഒ. ശംസുദ്ധീന്‍ എടവണ്ണ, ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഡോ. വിനോദ് കുമാര്‍, യു.ആര്‍.എഫ്. ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫ്, എന്‍. ആര്‍.ഐ. കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ ഡോ. ഗ്‌ളോബല്‍ ബഷീര്‍ അരിമ്പ്ര, ഹൈദറാബാദി കിച്ചണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.…