ഡാളസ്: ഏഴാമത് സീറോ മലബാർ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് (IPTF 2023) ജൂലൈ 14 മുതൽ 16 വരെ ഡാളസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ പള്ളിയിൽ അരങ്ങേറും. ഫെസ്റ്റിന്റെ ഉത്ഘാടനം ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് നിർവഹിക്കും. ടെക്‌സാസ് , ഒക്ലഹോമ റീജിയണിലെ ഒൻപത് സീറോ മലബാർ ഇടവകകളിൽ നിന്നുള്ള കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ്. 2010ൽ ഡാളസിൽ തുടങ്ങിയ ഈ കലോത്സവത്തിനു ഇതു മൂന്നാം തവണയാണ് ഡാളസ് വേദിയാകുന്നത്. സംഗീതം, നൃത്തം, പ്രസംഗം, മോണോ ആക്ട്, ബൈബിൾ ക്വിസ്, സ്കിറ്റ് എന്നിങ്ങനെ ഇരുപത് മത്സര ഇനങ്ങളിലായി അറുനൂറോളം കലാപ്രതിഭകൾ ഇത്തവണ ടാലന്റ് ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്. ഫൊറോനാ വികാരി ഫാ. ജെയിംസ് നിരപ്പേൽ, ഇവന്റ് കോർഡിനേറ്റർമാരായ ചാർളി അങ്ങാടിശ്ശേരിൽ, ജാനറ്റ് ജോസി ,…
Month: July 2023
ഷാജൻ സ്കറിയ പത്രരംഗത്തെ ശത്രു മാത്രമല്ല മിത്രവും കൂടിയാണ്: കാരൂർ സോമൻ, ലണ്ടൻ
എഴുത്തുകാരന്റെ തൂലികതുമ്പിൽ വിരിയുന്ന അക്ഷരങ്ങളും പത്രപ്രവർത്തകന്റെ നാവും പലപ്പോഴും തീ ആളിക്കത്തിക്കാറുണ്ട്. അക്ഷരങ്ങളും വാക്കുകളുമാണ് സാമൂഹ്യ ജീവന്റെ തുടിപ്പുകൾ നൽകുന്നത്. അവർക്ക് മിത്രങ്ങളും ശത്രുക്കളും ധാരാളമായിട്ടുണ്ട്. ഷാജൻ സ്കറിയ എന്ന പത്രപ്രവർത്തകന്റെ നാവിൽ നിന്ന് വന്നിട്ടുള്ളത് പുകയല്ല അതിലുപരി തീയാണ്. അത് ഒരുപറ്റം മനുഷ്യർക്ക് ആവേശവും ഒരു പറ്റമാളുകൾക്ക് നിരാശയുമാണ് നൽകിയത്. ഇവിടെ വിലയിരുത്തേണ്ടത് ഒരു പത്രപ്രവർത്തകന്റെ സദാചാര ബോധവും മൂല്യബോധവുമാണ്. ഒരു പത്രപ്രവർത്തകൻ അതിശക്തമായി തന്റെ നിലപാടുകൾ വെളിപ്പെടുത്തുന്നതിൽ എന്ത് തെറ്റാണുള്ളത്? കേരളത്തിലെ പല മാധ്യമ സ്ഥാപനങ്ങളും സോഷ്യൽ മീഡിയയിലെ സ്തുതിപാഠകരെപോലെ ഒന്നുകിൽ കാക്ക അല്ലെങ്കിൽ കുയിൽ-പ്രാവുകളായി ജീവിക്കണമെന്നാണോ? കഴിഞ്ഞ കുറെ ദിവസങ്ങളായി ഷാജൻ സ്കറിയ എന്ന പത്രപ്രവർത്തകനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് കണ്ടാൽ ആരൊക്കെയോ ഗാഢമായി പര്യാലോചിച്ചു നടത്തിയ നാടകമായിട്ടാണ് തോന്നുക. ഷാജനെതിരെ ഉയർത്തിയിരിക്കുന്ന വാദമുഖങ്ങൾ ജാതീയമായ വാദങ്ങളാണ്. അനേകം ഭിന്നവർഗ്ഗക്കാരുടെയിടയിൽ ഒരു ജാതിമാത്രം എങ്ങനെയാണ്…
സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാൻ സ്ത്രീക്കാണ് അവകാശം: കമല ഹാരിസ്
വാഷിംഗ്‌ടൺ ഡിസി :സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തിന് വേണ്ടിയാണ് ഞങ്ങൾ നിലകൊള്ളുന്നത്-അവർക്ക് വേണ്ടി ആ തീരുമാനം എടുക്കുന്നത് സർക്കാരല്ല. ഡെമോക്രാറ്റുകൾ എന്ന നിലയിൽ, നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശത്തിനായി ഞങ്ങൾ പോരാടുന്നു. തോക്ക് അക്രമത്തെ നിരന്തരം ഭയക്കാതെ ജീവിക്കാനുള്ള അവകാശത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. ജൂലൈ എട്ടിന് ട്വിറ്റെറിർ കുറിച്ച വൈസ് പ്ര സിഡന്റിന്റെ അഭിപ്രായത്തിനു ലക്ഷകണക്കിന് ആരാധകരാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. 2024 ൽ നടക്കുന്ന പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് കമല ഹാരിസ്.
ചൈൽഡ് കെയർ സെന്ററിലെ കുളിമുറിയിൽ ഇരട്ട കുഞ്ഞുങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി
ഷിക്കാഗോ – വ്യാഴാഴ്ച രാത്രി സ്ട്രീറ്റർവില്ലെ ശിശുസംരക്ഷണ കേന്ദ്രത്തിലെ കുളിമുറിയിൽ രണ്ട് പെൺകുഞ്ഞുകളുടെ മൃതദേഹങ്ങൾ കണ്ടെത്തി. പോലീസ് പറയുന്നതനുസരിച്ച്, ചിക്കാഗോയിലെ സ്ട്രീറ്റർവില്ലെ അയൽപക്കത്തുള്ള ഈസ്റ്റ് ഒന്റാറിയോ സ്ട്രീറ്റിലെ 400 ബ്ലോക്കിലുള്ള ഒരു ചൈൽഡ് കെയർ സെന്ററിന്റെ ബാത്ത്റൂമിൽ ഗാരേജ് ബാഗിനുള്ളിൽ 7 മണിക്ക് മുൻപാണ് ഇരട്ട കുഞ്ഞുങ്ങളെ കണ്ടെത്തിയത് . ശുചീകരണ തൊഴിലാളിയാണ് നവജാത ശിശുക്കളെ മാലിന്യ സഞ്ചിയിൽ കണ്ടെത്തിയത്. നവജാത ശിശുക്കൾക്കു ചലനമില്ലാതിരുന്നതിനാൽ ചിക്കാഗോയിലെ ലൂറി ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, അവിടെ അവർ മരിച്ചതായി സ്ഥിരീകരിച്ചു. സെന്ററിലെ എല്ലാ കുട്ടികളും കുടുംബങ്ങളും സുരക്ഷിതരാണെന്നും സംഭവത്തിൽ ആർക്കും പങ്കില്ലെന്നും ബെർണീസ് ഇ ലാവിൻ സെന്റർ അറിയിച്ചു.നോർത്ത് വെസ്റ്റേൺ മെമ്മോറിയൽ ഹോസ്പിറ്റൽ കാമ്പസിലാണ് ഡേകെയർ, ആശുപത്രി ജീവനക്കാർക്ക് ശിശു സംരക്ഷണം നൽകുന്നു.ടീമിലെ എല്ലാ അംഗങ്ങൾക്കും കുടുംബങ്ങൾക്കും വൈകാരികവും മാനസികവുമായ ആരോഗ്യ പിന്തുണ നൽകുമെന്നും സെന്റർ അറിയിച്ചു .മൂന്ന് ഡിറ്റക്ടീവുകൾ…
Congresswoman Grace Meng Endorses Weihua Yan for Nassau County Legislature, Paving the Way for Historic Representation
Weihua Yan Earns Backing of Grace Meng, Congresswoman for New York’s 6th District. Yan’s election would mark the first time an Asian American has been elected to Nassau County Legislature. GREAT NECK, N.Y. – Today, inside the bustling Tour le Jours bakery in Great Neck, Congresswoman Grace Meng proudly announced her endorsement of Weihua Yan for Nassau County Legislature. This monumental endorsement was made alongside other esteemed Democratic elected officials and candidates from Nassau County, highlighting the collective support for Yan’s candidacy. If elected, Yan would become the first Asian-American…
കെ.പി.എ ബോട്ടിൽ ആർട്ട് മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയയുടെ നേതൃത്വത്തിൽ നടത്തിയ ബോട്ടിൽ ആർട്ട് മത്സരവിജയികളായ അലക്സ് വൈ. ഫിലിപ്പ് (ഒന്നാം സമ്മാനം) , റിട്ടു ജെയ്സൺ (രണ്ടാം സമ്മാനം) , സാന്ദ്ര നിഷിൽ (മൂന്നാം സമ്മാനം ), ഭദ്ര സജിത്ത് (പ്രോത്സാഹന സമ്മാനം) എന്നിവർക്ക് കെ.പി.എ ഈദ് ഫെസ്റ്റ് 2023 ൽ വച്ച് സമ്മാനം വിതരണം ചെയ്തു. വിധികർത്താവായ ലിംകാ ബുക്ക് ഓഫ് റെക്കോർഡ് അംഗമായ ആൽബർട്ട് ആന്റണി, കെ.പി.എ സെക്രട്ടറി അനോജ് മാസ്റ്റർ, ഗുദൈബിയ ഏരിയ കോ-ഓർഡിനേറ്റർമാരായ നാരായണൻ, ഷിനു താജുദ്ദീൻ, ഏരിയ ഭാരവാഹികളായ ബോജി രാജൻ, വിനീത് അലക്‌സാണ്ടർ, സജിത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
തലവടി ചുണ്ടൻ ഓഹരി ഉടമ സിബി ജോർജിൻ്റെ മാതാവ് ലീലാമ്മ ജോർജ്ജ് അന്തരിച്ചു
തലവടി:തോട്ടയ്ക്കാട്ട് പറമ്പിൽ ടി.വി ജോർജ്ജ്കുട്ടിയുടെ ഭാര്യ ലീലാമ്മ ജോർജ് ( 74) അന്തരിച്ചു. സംസ്ക്കാരം പിന്നീട്.പരേത പാമ്പാടി കല്ലുപുരയിൽ കുടുംബാംഗമാണ്. മക്കൾ: സുജ, സുനി, സിബി (മൂവരും ഷാർജ) മരുമക്കൾ:ചെങ്ങന്നൂർ പാണ്ടനാട് വെങ്ങശ്ശേരിയിൽ റെജി, നിരണം വാണിയപുരയിൽ ലിജോ, അടൂർ പെരിങ്ങനാട് റെജി നിവാസിൽ പരേതനായ റെജി.
റസാഖ് പാലേരിയുടെ ‘ഒന്നിപ്പി’ന് കോഴിക്കോട് ജില്ലയിൽ തുടക്കം
കോഴിക്കോട്: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന കേരള പര്യടനം ‘ഒന്നിപ്പി’ന്റെ കോഴിക്കോട് ജില്ലാ പര്യടനത്തിന് തുടക്കമായി. ഇനി മൂന്ന് നാൾ കോഴിക്കോടുണ്ടാകും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു കൊണ്ടാണ് ഇന്ന് രാവിലെ ജില്ലയിലെ പര്യടനം ആരംഭിച്ചത്. റസാഖ് പാലേരിക്കൊപ്പം ദേശീയ സെക്രട്ടറി ഇ സി ആയിശ, സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, വൈസ് പ്രസിഡന്റ് അബ്ദുൽ ഹക്കീം, സെക്രട്ടറി ഉഷാകുമാരി, ജില്ലാ പ്രസിഡൻ്റ് ടി കെ മാധവൻ, ജില്ലാ നേതാക്കൾ തുടങ്ങിയവരും ഉണ്ടായിരുന്നു. “രാഷ്ട്രീയ – സാമൂഹിക – സമുദായ രംഗത്തെ സവിശേഷ നിലപാടുകൾ കൊണ്ട് കേരളീയ മുസ്‌ലിം സമൂഹത്തിലും പൊതുസമൂഹത്തിലും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ സമാദരണീയ വ്യക്തിത്വമാണ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.നിലവിലുള്ള പല സാമൂഹ്യ രാഷ്ട്രീയ…
വയോധികക്ക് തണലായ് നവജീവൻ അഭയകേന്ദ്രം
കൊല്ലം: കരിക്കോട് ചേരിയിൽ മങ്ങാട് വിള വീട്ടിൽ നബീസ ബീവി (76) യെ കൊല്ലം നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. ശാരീരിക അവശതകൾ മൂലം കഷ്ടപ്പെടുന്ന ബന്ധുമിത്രാദികൾ ഇല്ലാത്ത അവസ്ഥയിലായിരുന്ന നബീസ ബീവിയെ നവജീവൻ അഭയകേന്ദ്രം വെൽഫെയർ ഓഫീസർ ഷാജിമുവിന്റെ നേതൃത്വത്തിൽ നവജീവൻ പി.ആർ. ഒ അനീസ് റഹ്മാൻ, ആരിഫ ടീച്ചർ, റെസിഡന്റ് മാനേജർ അബ്ദുൽ മജീദ് എന്നിവരുടെ സാന്നിധ്യത്തിൽ ഏറ്റെടുത്തത്.
‘Annam The Millet Shop’ by CISSA Showcases Products from Over Fifty Leading Brands
Thiruvananthapuram: The Center for Innovation in Science & Social Action (CISSA) is set to launch ‘Annam The Millet Shop’ in Thiruvananthapuram, offering a diverse range of Millet related products sourced from more than fifty reputable companies across the country. The inauguration ceremony will take place at Kurvankonam, Thiruvananthapuram on July 10th at 5 pm, with Union Minister of State for External Affairs and Parliamentary Affairs, V. Muraleedharan, serving as the chief guest. ‘Annam The Millet Shop’ aims to provide a comprehensive collection of high-quality millets, millet powders, value-added products, delicacies,…
