ഇന്നത്തെ രാശിഫലം (2023 സെപ്തംബര്‍ 9, ശനി)

ചിങ്ങം : ഈ ദിനം ഉയര്‍ന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. പ്രവൃത്തിസ്ഥാനത്ത് വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം തേടിയെത്തുകയും ചെയ്യും. കന്നി : ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ സ്‌നേഹനിര്‍ഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും. തുലാം : വളരെക്കാലമായിട്ടുള്ളതോ നേരത്തേ ഉള്ളതോ ആയിട്ടുള്ള നിയമ പ്രശ്‌നങ്ങൾക്ക്‌ ഇന്ന് അന്ത്യം കുറിക്കും. അവ കോടതി മുഖാന്തിരമോ പരസ്‌പരധാരണ മൂലമോ പരിഹരിക്കും. ജോലിഭാരം സാധാരണഗതിയിലാവുകയും ചില സന്നിഗ്‌ധമായ അവസ്ഥകളിൽ നിന്നും രക്ഷപെടുന്നതിനായി മികച്ച പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യും. വൃശ്ചികം : ഇന്ന് ജോലി അമിതമായിട്ടുള്ള ഒരു ദിവസമായിരിക്കും. നിങ്ങൾ അമിതമായ ജോലിഭാരത്തിനും ഉത്തരവാദിത്തത്തിനും ഇടയിൽപ്പെട്ടിട്ടുള്ളവനാകും. സായാഹ്നം ശാന്തവും ലളിതവുമായിരിക്കും.…

G20 ഉച്ചകോടി 2023: ഇന്ത്യ, യുഎസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ റെയിൽ, തുറമുഖ ഉടമ്പടി സംബന്ധിച്ച ചർച്ചകൾ നടത്തും

ന്യൂഡൽഹി: 2023ലെ ജി 20 ഉച്ചകോടിയില്‍ അമേരിക്ക, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള സുപ്രധാന ചർച്ചകൾക്ക് സാക്ഷ്യം വഹിക്കും. ഗൾഫിൽ നിന്ന് വ്യാപിച്ചുകിടക്കുന്ന വ്യാപാര പാതകൾ പുനർനിർമ്മിക്കാന്‍ ശേഷിയുള്ള പരിവർത്തന അടിസ്ഥാന സൗകര്യ ഉടമ്പടിയെ ചുറ്റിപ്പറ്റിയായിരിക്കും ചര്‍ച്ച. അമേരിക്കയിൽ നിന്നുള്ള ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതു പോലെ, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾക്കിടയിൽ റെയിൽവേ കണക്ഷനുകൾ സ്ഥാപിക്കുന്നതിനും, ഇന്ത്യൻ തുറമുഖങ്ങളുമായുള്ള അവയുടെ സംയോജനത്തിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഈ ചർച്ചകൾ മാസങ്ങളായി പുരോഗമിക്കുന്നുണ്ടെങ്കിലും, വരാനിരിക്കുന്ന ഗ്രൂപ്പ് ഓഫ് 20 (ജി 20) നേതാക്കളുടെ യോഗത്തിൽ അത് പ്രഖ്യാപിക്കുകയും ഒരു മൂർത്തമായ കരാറായി മാറുമോ എന്നതിനെക്കുറിച്ചുമുള്ള അനിശ്ചിതത്വം അവശേഷിപ്പിക്കുന്നുണ്ട്. നിർദിഷ്ട ബഹുരാഷ്ട്ര അടിസ്ഥാന സൗകര്യ കരാറിന് വലിയ തന്ത്രപരമായ പ്രാധാന്യമുണ്ട്. വിവിധ രാജ്യങ്ങളുടെ, പ്രത്യേകിച്ച് ഇന്തോ-പസഫിക് മേഖലയിലെ വികസനത്തിൽ അമേരിക്കയെ ഒരു ബദൽ പങ്കാളിയായും നിക്ഷേപകനായും സ്ഥാപിക്കാൻ പ്രസിഡന്റ് ബൈഡൻ…

ജി20 ഉച്ചകോടി: ആഫ്രിക്കൻ യൂണിയൻ പ്രസിഡന്റ് അസലി അസ്സൗമാനി ഡൽഹിയിലെത്തി

ന്യൂഡൽഹി: യൂണിയൻ ഓഫ് കൊമോറോസിന്റെ (Union of Comoros) പ്രസിഡന്റും ആഫ്രിക്കൻ യൂണിയന്റെ (African Union – AU)  ചെയർപേഴ്‌സണുമായി സേവനമനുഷ്ഠിക്കുന്ന അസലി അസ്സൗമാനി (Azali Assoumani) ന്യൂഡൽഹിയിലെത്തി. ഈ വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വാർഷിക ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സന്ദർശനം. ന്യൂഡൽഹി വിമാനത്താവളത്തിൽ എത്തിയ അസുമാനിയെ റെയിൽവേ സഹമന്ത്രി റാവുസാഹേബ് ദൻവെ സ്വീകരിച്ചു. 2023 ജൂണിൽ, ആഗോള വേദിയിൽ ആഫ്രിക്കയുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും ലോകത്തിന്റെ കൂട്ടായ വിധി രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സുപ്രധാന ചുവടുവെപ്പ് നടത്തിയിരുന്നു. വരാനിരിക്കുന്ന ജി 20 ഉച്ചകോടിയിൽ ആഫ്രിക്കൻ യൂണിയനിലെ എല്ലാ അംഗങ്ങള്‍ക്കും അംഗത്വം നല്‍കാന്‍ അദ്ദേഹം തന്റെ ജി 20 അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. 55 ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടുന്നതും 2002-ൽ സ്ഥാപിതമായതുമായ ആഫ്രിക്കൻ യൂണിയന് അവരുടെ ഔപചാരികമായ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ പൂർണ്ണ…

ജി-20 ഉച്ചകോടി വേദിയായ ‘ഭാരത് മണ്ഡപ’ത്തിലെ നടരാജ പ്രതിമ ലോകശ്രദ്ധയാകര്‍ഷിക്കുന്നു

ന്യൂഡൽഹി: ഡൽഹിയിലെ പ്രഗതി മൈതാനിലെ ജി 20 വേദിയിൽ സ്ഥാപിച്ചിട്ടുള്ള നടരാജ പ്രതിമ (Nataraja statue) ലോക ശ്രദ്ധയാകര്‍ഷിക്കുന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഈ വർഷത്തെ ജി20 ഉച്ചകോടി സെപ്റ്റംബർ 9 ന് ആരംഭിക്കും. ആതിഥേയ രാഷ്ട്രമെന്ന നിലയിൽ, ലോകത്തെ പ്രമുഖ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ലോകമെമ്പാടുമുള്ള നേതാക്കളെ സ്വാഗതം ചെയ്യുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 1 ന് ഇന്ത്യ G20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു ശേഷം ഏകദേശം 200 G20 യുമായി ബന്ധപ്പെട്ട യോഗങ്ങൾ രാജ്യത്തുടനീളമുള്ള 60 നഗരങ്ങളിലായി നടന്നു. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സ്  (Indira Gandhi National Centre for Arts – IGNCA) രൂപകല്പന ചെയ്ത എട്ട് വ്യത്യസ്ത ലോഹങ്ങളുടെ സംയോജനത്തിൽ അഷ്ടധാതുവിൽ നിന്ന് നിർമ്മിച്ച, ഏറ്റവും ഉയരം കൂടിയ ശിൽപം എന്ന വിശേഷണമുള്ള 18 ടൺ…

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ജി20 ഉച്ചകോടിയിൽ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തി

ന്യൂഡൽഹി: ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ സെപ്റ്റംബർ 9-10 തീയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിയില്‍ (G-20 Summit) പങ്കെടുക്കാന്‍ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി (Giorgia Meloni) ഇന്ത്യയിലെത്തി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അവരെ കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ സ്നേഹപൂർവ്വം സ്വീകരിച്ചു. മെലോണിയുടെ ഇന്ത്യാ സന്ദർശനം ഈ വർഷത്തെ അവരുടെ രണ്ടാമത്തെ യാത്രയാണ്. റയ്‌സിന ഡയലോഗിന്റെ എട്ടാം പതിപ്പിനായി മാർച്ചിലായിരുന്നു ആദ്യ സന്ദര്‍ശനം. ആ സന്ദർശന വേളയിൽ, അവർ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി മോദിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള പങ്കാളിത്തം തന്ത്രപരമായ പങ്കാളിത്തത്തിന്റെ പദവിയിലേക്ക് ഉയർത്താൻ ഇരു നേതാക്കളും അന്ന് തീരുമാനിച്ചിരുന്നു. ഇന്ത്യയും ഇറ്റലിയും 2,000 വർഷത്തിലധികം വ്യാപിച്ചുകിടക്കുന്ന വ്യാപാരത്തിന്റെ ഒരു നീണ്ട ചരിത്രം പങ്കിടുന്നുണ്ട്. 1947-ലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം ഔദ്യോഗികമായി സ്ഥാപിതമായത്. ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയിലെ…

മോൺസൺ മാവുങ്കൽ കേസിൽ ഐജി ലക്ഷ്മണയെ സർക്കാർ വീണ്ടും സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: മോൺസൺ മാവുങ്കൽ (Monson Mavunkal) തട്ടിപ്പ് കേസിൽ പ്രതിയായ ഐജി ജി ലക്ഷ്മണയെ (I G Lakshmana) സംസ്ഥാന സർക്കാർ രണ്ടാം തവണയും സസ്പെൻഡ് ചെയ്തു. നിലവിൽ ഐജി ട്രെയിനിംഗായി സേവനമനുഷ്ഠിക്കുന്ന 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ ഒരു വർഷത്തോളം സസ്‌പെൻഷനിലായതിനു ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തിരിച്ചെടുത്തത്. മോൺസണെതിരായ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് നാലാം പ്രതിയായ ലക്ഷ്മണയെ നേരത്തെ അറസ്റ്റ് ചെയ്യുകയും മുൻകൂർ ജാമ്യത്തിലായതിനാൽ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. അറസ്റ്റാണ് പുതിയ സസ്‌പെൻഷനിലേക്ക് വഴിവെച്ചത്. മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിനിടെ ലക്ഷ്മണയുടെ അഭിഭാഷകൻ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിവാദ പരാമർശം നടത്തിയിരുന്നു. പരാതിക്കാരനായ യാക്കൂബ് പുരയിൽ കേസിൽ ഉദ്യോഗസ്ഥന്റെ പങ്ക് തെളിയിക്കുന്ന വീഡിയോ തെളിവുകൾ ഹാജരാക്കിയതായി സംസ്ഥാന പോലീസ് മേധാവി സർക്കാരിനെ അറിയിച്ചതിനെ തുടർന്നാണ് ഇപ്പോഴത്തെ സസ്‌പെൻഷൻ. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥന്റെ പങ്ക് കൂടുതൽ വെളിപ്പെട്ടതായും റിപ്പോർട്ടുണ്ട്.…

തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു

ആലപ്പുഴ: വിവാഹ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് കുടിയേറ്റ തൊഴിലാളികള്‍ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചേർത്തല കണിച്ചുകുളങ്ങരയിലാണ് സംഭവം നടന്നത്. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം നടന്നത്. ബീഹാർ സ്വദേശികളായ ആദിത്യൻ, കാശിറാം, പശ്ചിമ ബംഗാളിൽ നിന്നുള്ള ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബിഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഉപയോഗിച്ച കമ്പി എക്‌സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റതെന്ന് പോലീസ് പറഞ്ഞു.

ഒന്നിപ്പ് യാത്ര മലപ്പുറത്ത് ആരംഭിച്ചു; തീരദേശത്തെ തൊഴിലും ജീവിതവും സംരക്ഷിക്കണം: റസാഖ് പാലേരി

പൊന്നാനി: കേരളത്തിലെ സുപ്രധാന സാമ്പത്തിക മേഖലയായ തീരദേശത്തെ തൊഴിലും ജീവിതവും സംരക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി (Welfare Party) സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. തീരദേശ മേഖല വലിയ പ്രതിസന്ധികൾ അഭിമുഖീകരിക്കുകയാണ് .മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ പ്രശ്നങ്ങൾ രൂക്ഷമാണ്. അനിയന്ത്രിതമായ ഇന്ധന വിലവർദ്ധനവ്, കാലാവസ്ഥ വ്യതിയാനം, തീരശോഷണം, കുത്തകകളുടെ ആഴക്കടൽ മത്സ്യബന്ധനം മൂലം ശോഷിക്കുന്ന മത്സ്യ സമ്പത്ത്,ക്ഷേമ പദ്ധതികളുടെ അപര്യാപ്തത, വള്ളങ്ങളുടെ ഇൻഷൂറൻസ് നടപടിക്രമങ്ങളിലെ കൂടിയ ചിലവ്,മത്സ്യബന്ധന ഉപകരണങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം, മത്സ്യബന്ധന മേഖലയെ ചൂഴ്ന്നു നിൽക്കുന്ന പലിശക്കെണികൾ, CRZ നിയമം, ഭവന പ്രശ്‍നങ്ങൾ, മത്സ്യത്തൊഴിലാളികൾക്ക് തുച്ഛമായ വരുമാനം തുടങ്ങിയ നിരവധി പ്രശ്‍നങ്ങൾ മത്സ്യത്തൊഴിലാളികൾ നേരിടുന്നുണ്ട്. ഓരോ വർഷവും മത്സ്യത്തൊഴിലാളികളുടെ ഇത്തരം പ്രശ്നങ്ങൾ വർധിക്കുമ്പോഴും സർക്കാരുകൾ പരിഹാര ശ്രമങ്ങളിലേക്ക് പ്രവേശിക്കാതെ വാർത്താ ശ്രദ്ധ കിട്ടുന്ന പി ആർ ഇവന്റുകൾ നടത്തി മുഖംമിനുക്കുക മാത്രമാണ് സർക്കാരുകൾ…

ലയൺസ് ഡിസ്ട്രിക്ട് ഓണാഘോഷം പ്രൗഢഗംഭീരമായി

ചങ്ങനാശ്ശേരി: ഡിസ്ട്രിക്ട് ഓണാഘോഷം ചങ്ങനാശ്ശേരി ലയൺസ് ക്ലബ് ഹാളിൽ നടന്നു. ഡിസ്ട്രിക്ട് കോഓർഡിനേറ്റർ ലയൺ സുഭാഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് ഗവർണർ എം.ജെ.എഫ് ലയൺ ഡോ. ബിനോ ഐ കോശി നിർവഹിച്ചു. വിവിധയിനം കളികളായ അത്തപ്പൂക്കളം, തിരുവാതിര, പുലിയുടെ വാൽമുറിക്കൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ടു തൊടീൽ, കസേര കളി, ഓണപ്പാട്ട്, വാദ്യമേളം, മാവേലി, വിഭവ സമൃദമായ ഓണസദ്യയും സഹിതം ഈ വർഷത്തെ ഓണം അതി ഗംഭീരമായി ആഘോഷിച്ചു.ഈ പ്രോഗ്രാമിന്റെ ഉദ്ഘാടനം ഓണം പ്രസ്തുത ചടങ്ങിൽ വൈസ് ഗവർണർമാരും, മുൻ ഗവർണർമാരും, ലയൺ ലീഡർമരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലയൺ മെമ്പർമാരും, കുടുംബാഗങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തതായി ജി.ഇ.ടി കോർഡിനേറ്റർ ലയൺ സജി ഏബ്രഹാം സാമുവേൽ , ലയൺ സുഭാഷ് ബാബു എന്നിവർ അറിയിച്ചു.

തരംഗമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ട്രെയ്‌ലര്‍ ട്രെൻഡിംഗില്‍ ഒന്നാമൻ

മമ്മൂട്ടി കമ്പനിയുടെ കണ്ണൂർ സ്‌ക്വാഡിന്റെ (Kannur Sqad) ട്രെയ്‌ലര്‍ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. മണിക്കൂറുകൾക്കുള്ളിൽത്തന്നെ 1.4മില്യൺ കാഴ്ചക്കാരും എഴുപത്തി മൂവ്വായിരത്തില്പരം ലൈക്കുകളുമായി ഇൻവെസ്റ്റിഗേറ്റിംഗ് ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് ട്രെയ്‌ലര്‍ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രയ്ലർ. കലാമൂല്യമുള്ള ചിത്രങ്ങൾ സമ്മാനിക്കുന്ന മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ കൊമേർഷ്യൽ ചിത്രം തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പു നൽകുന്നു. സിനിമാ നിരൂപകരും ഏറെ സ്വീകാര്യത നൽകി സ്വീകരിച്ച ട്രെയ്ലറിൽ കണ്ണൂർ സ്‌ക്വാഡ് സമൂഹത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിക്കപ്പെട്ട ചിത്രമാണെന്ന് വ്യക്തമാണ്. പ്രശസ്ത ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. തിരക്കഥയും സംഭാഷണവും റോണി ഡേവിഡും ഷാഫിയും ചേർന്നൊരുക്കുന്നു. കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്,മനോജ്.കെ.യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക്…