ആരാധകരിലേക്ക് സർപ്രൈസ് അപ്ഡേറ്റ് : ലിയോ ട്രയ്ലർ ഒക്ടോബർ 5ന് പ്രേക്ഷകരിലേക്ക്

ദളപതി വിജയുടെ കരിയറിലെ ഏറ്റവും ഹൈപ്പ് നേടിയ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ലിയോ ദാസ് ആയി ദളപതി വിജയ് എത്തുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. റിലീസ് ചെയ്ത രണ്ടു ലിറിക്‌ വിഡിയോയും പ്രേക്ഷകരിൽ തരംഗമായി മാറിക്കഴിഞ്ഞ ശേഷം അണിയറപ്രവർത്തകരുടെ സർപ്രൈസ് അപ്ഡേറ്റ് ഇന്നായിരുന്നു. ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രയ്ലർ ഒക്ടോബർ 5ന് പ്രേക്ഷകരിലേക്കെത്തും. ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രം ലിയോ ഒക്ടോബർ 19 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തും. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ്…

വിനയ് ഫോർട്ടിന്റെ ‘സോമന്റെ കൃതാവ്’ എന്ന ചിത്രത്തിലെ ‘തെയ്താരോ’ ഗാനം പുറത്തിറങ്ങി

വിനയ് ഫോർട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വരാനിരിക്കുന്ന മലയാളം ചിത്രമായ സോമന്റെ കൃതാവിലെ ‘തെയ്താരോ’ എന്ന ഗാനം നിർമ്മാതാക്കൾ പുറത്തിറക്കി. സുജേഷ് ഹരിയുടെ വരികൾക്ക് പി എസ് ജയഹരി ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. രോഹിത് നാരായണൻ സംവിധാനം ചെയ്ത സോമന്റെ കൃതാവ് മാസ്റ്റർ വർക്ക് സ്റ്റുഡിയോസും രാജു മല്ലിയത്തും സംയുക്തമായി പിന്തുണയ്ക്കുന്നു. വിനയ് ഫോർട്ടിനെ കൂടാതെ ഫാര ഷിബല, സീമ ജി നായർ, ദേവാനന്ദ, ജയൻ ചേർത്തല, റിയാസ് നർമ്മകല, ആർജെ മുരുകൻ, ആനിസ് എബ്രഹാം, ഗംഗാ ജി നായർ, ശ്രുതി സുരേഷ്, സുശീൽ സുരേന്ദ്രൻ, ബിപിൻ ചന്ദ്രൻ, അനീഷ് പള്ളിപ്പാട്, പോളി വത്സൻ, ജയദാസ്, ശ്രീലൻ, പ്രശോബ് ബാലൻ, ടൈറ്റസ് അലക്സാണ്ടർ, നന്ദൻ ഉണ്ണി, ശിവൻ സോപാനം, ജിബിൻ ഗോപിനാഥ് എന്നിവരുൾപ്പെടെ ഒരു കൂട്ടം അഭിനേതാക്കള്‍ ഈ ചിത്രത്തിലുണ്ട്. രഞ്ജിത്ത് കെ…

ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും കൈകോർക്കുന്നു

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ 2024 ജനുവരിയിൽ റിലീസിന് തയ്യാറെടുക്കുമ്പോൾ, കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു പ്രോജക്റ്റായിരിക്കും അദ്ദേഹത്തിന്റെ അടുത്ത ചിത്രം. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല. കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് വരാനിരിക്കുന്ന ചിത്രം. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തി, റോഷൻ ആൻഡ്രൂസും, അന്തരിച്ച രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ടയും സംവിധാനം ചെയ്തു. അതേസമയം സൗബിൻ ഷാഹിറിനൊപ്പം വെള്ളരി പട്ടണത്തിലാണ് മഞ്ജു വാര്യരെ അവസാനമായി കണ്ടത്. ആർ മാധവൻ, Mr.X എന്നിവരും അഭിനയിച്ച അമ്രികി പണ്ഡിറ്റിലാണ് താരത്തിന്റെ ഹിന്ദിയിലേക്കുള്ള അരങ്ങേറ്റം. ആര്യ, ഗൗതം കാർത്തിക് എന്നിവരോടൊപ്പം നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു…

സ്വന്തമായി തലച്ചോറില്ലാത്ത, ഹൃദയവും ശ്വാസകോശവും ഇല്ലാത്ത 7 അതുല്യ ജീവികൾ

ജീവശാസ്ത്രത്തിന്റെ വിശാലമായ മണ്ഡലത്തിൽ, പരമ്പരാഗത പ്രതീക്ഷകളെ ധിക്കരിക്കുന്ന വിസ്മയിപ്പിക്കുന്ന ജീവികളുടെ ഒരു നിരയുണ്ട്. ഈ അസാധാരണ ജീവികൾ നമുക്ക് അറിയാവുന്ന ജീവിതത്തിന്റെ നിർവചനത്തെ തന്നെ വെല്ലുവിളിക്കുന്നു. അവയിൽ ഏഴ് അദ്വിതീയ ജീവികളുണ്ട്, അവയ്ക്ക് സ്വന്തമായി ഒരു മസ്തിഷ്കമില്ല. ഈ ശ്രദ്ധേയമായ ജീവികളിൽ ഒന്ന് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സാന്നിധ്യമില്ലാതെ പ്രവർത്തിക്കുന്നു. അത്ഭുത ജെല്ലിഫിഷ് ജെല്ലിഫിഷ് – സമുദ്രത്തിലെ ബുദ്ധിശൂന്യമായ അത്ഭുതങ്ങൾ സമുദ്രത്തിലെ അതിമനോഹരമായ നിവാസികളായ ജെല്ലിഫിഷ്, കേന്ദ്രീകൃത തലച്ചോറിന്റെ അഭാവത്തിന് പേരുകേട്ടതാണ്. പകരം, അവയ്ക്ക് “നാഡി നെറ്റ്” എന്ന് വിളിക്കപ്പെടുന്ന പരസ്പരബന്ധിതമായ നാഡീകോശങ്ങളുടെ ഒരു ശൃംഖലയുണ്ട്. ഈ ലളിതമായ ന്യൂറൽ ഘടന അവരെ വെള്ളത്തിൽ നാവിഗേറ്റ് ചെയ്യാനും ഇര പിടിക്കാനും തടസ്സങ്ങൾ ഒഴിവാക്കാനും അനുവദിക്കുന്നു. വിസ്മയിപ്പിക്കുന്ന കടൽ അനിമോണുകൾ കടൽ അനിമോണുകൾ – അവരുടെ ടെന്റക്കിളുകളിലെ മസ്തിഷ്കം കടൽ അനിമോണുകൾ നിശ്ചലമായി കാണപ്പെടാം, പക്ഷേ അവ ബുദ്ധിശൂന്യതയിൽ നിന്ന്…

ഇന്ന് (ഒക്ടോബര്‍ 2) ലാൽ ബഹദൂർ ശാസ്ത്രി ജയന്തി

ഇന്ത്യൻ ചരിത്രത്തിലെ ആദരണീയനായ വ്യക്തിയായ ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനമായ ഒക്ടോബർ 2 ഇന്ത്യയിൽ ഒരു സുപ്രധാന തീയതിയാണ്. ലാൽ ബഹാദൂർ ശാസ്ത്രി ജയന്തി ഈ ദിവസം ആഘോഷിക്കുന്നത്, ലാളിത്യം, സമഗ്രത, രാജ്യത്തിന്റെ ക്ഷേമത്തോടുള്ള പ്രതിബദ്ധത എന്നിവയാൽ മായാത്ത മുദ്ര പതിപ്പിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. “ജയ് ജവാൻ, ജയ് കിസാൻ” (സൈനികനെ വാഴ്ത്തുക, കർഷകനെ വാഴ്ത്തുക) എന്ന മുദ്രാവാക്യത്തിൽ പൊതിഞ്ഞ അദ്ദേഹത്തിന്റെ നേതൃത്വ പാരമ്പര്യം തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു, ഈ ദിനം രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകളെയും അദ്ദേഹത്തിന്റെ ശാശ്വത തത്വങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനുള്ള ഒരു നിമിഷമാക്കി മാറ്റുന്നു. ലാൽ ബഹദൂർ ശാസ്ത്രിയുടെ ലാളിത്യം, സത്യസന്ധത, സമഗ്രത എന്നിവയുടെ തത്ത്വങ്ങളെക്കുറിച്ചുള്ള പ്രതിഫലനങ്ങളോടെയുള്ള ചില അറിയപ്പെടുന്ന ഉദ്ധരണികൾ ഇവയാണ്, അവ പലർക്കും പ്രചോദനമായിട്ടുണ്ട്: “ജയ് ജവാൻ, ജയ് കിസാൻ.” (സൈനികനെ വാഴ്ത്തുക, കർഷകനെ വാഴ്ത്തുക) ഈ ഐതിഹാസിക…

ബിസിനസില്‍ നെറ്റ്‌വര്‍ക്കിംഗിന് പ്രാധാന്യമേറുന്നു: രമേശ് ബുല്‍ ചന്ദനി

ദോഹ: ബിസിനസില്‍ നെറ്റ് വര്‍ക്കിംഗിന് പ്രാധാന്യമേറുകയാണെന്നും ബന്ധങ്ങള്‍ക്ക് ബിസിനസില്‍ വലിയ സ്വാധീനമുണ്ടാക്കാനാകുമെന്നും ഹോംസ് ആര്‍ അസ് ജനറല്‍ മാനേജര്‍ രമേശ് ബുല്‍ ചന്ദനി അഭിപ്രായപ്പെട്ടു. ഖത്തറിലെ സരായ കോര്‍ണിഷ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പതിനേഴാമത് എഡിഷന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്മോള്‍ ആന്റ് മീഡിയം സ്ഥാപനങ്ങളുടെ ഡാറ്റയാല്‍ ധന്യമായ ഡയറക്ടറി ഉപഭോക്താക്കള്‍ക്കും സംരംഭകര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പുതുമയുള്ളതും ഉപയോക്തൃ സൗഹൃദവുമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഇന്തോ ഗള്‍ഫ് ബിസിനസ് ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ ഖത്തരി സംരംഭകനും അല്‍ റഈസ് ഗ്രൂപ്പ് ചെയര്‍മാനുമായ അഹ് മദ് അല്‍ റഈസ് ഡയറക്ടറിയുടെ ഔപചാരിക പ്രകാശനം നിര്‍വഹിച്ചു. ഖത്തര്‍ മാര്‍ക്കറ്റില്‍ പുതുമ സമ്മാനിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയേയും…

എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു

എടത്വ: ഗാന്ധിജയന്തി ദിനത്തിൽ എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ എടത്വ ജംഗ്ഷനിൽ ഉള്ള ഗാന്ധി പ്രതിമയിൽ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം ഹാരമണിയിക്കുകയും സംഘടന ഭാരവാഹികൾ പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനം രക്ഷാധികാരി അഡ്വ.പി.കെ സദാനന്ദൻ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരിമാരായ ജോജി കരിക്കംപള്ളി, കുഞ്ഞുമോൻ പട്ടത്താനം, സീനിയർ വൈസ് പ്രസിഡൻ്റ് ജോർജ് തോമസ് കളപ്പുര, വൈസ് പ്രസിഡൻ്റ്മാരായ അഡ്വ. ഐസക്ക് രാജു, പി.ഡി.രമേശ് കുമാർ, ഷാജി തോട്ടുകടവിൽ, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുള, ട്രഷറർ ഗോപകുമാർ തട്ടങ്ങാട്ട്, ഐസക്ക് എഡ്വേർഡ്, അജി കോശി, ടോമിച്ചൻ കളങ്ങര, ടി.ടി. ജോർജ് കുട്ടി, ഷാജി മാധവൻ, ഗ്രിഗറി ജോസഫ് പരുത്തിപള്ളി, പി.വി.ചാക്കോ എന്നിവർ പ്രസംഗിച്ചു. ഹരിത വിപ്ലവത്തിൻ്റെ പിതാവ് കുട്ടനാട്ടിലെ ഡോ. എംഎസ് സ്വാമിനാഥൻ്റെ നിര്യാണത്തിൽ എടത്വ വികസന…

ആദിവാസികള്‍ വസിക്കുന്ന എല്ലാ ഊരുകളിലും ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിജിറ്റല്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ടൗണ്‍ഹാളില്‍ പട്ടികജാതി പട്ടിക വര്‍ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാമൂഹ്യഐക്യദാര്‍ഢ്യ പക്ഷാചരണം 2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കണക്ടിവിറ്റി ഇല്ലാതിരുന്ന 1284 ഊരുകളില്‍ 1083 ലും ഇന്റര്‍നെറ്റ് സൗകര്യം എത്തിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇടമലക്കുടിയില്‍ മാത്രം കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതിന് 4 കോടി 31 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വിദ്യാഭ്യാസം, തൊഴില്‍, ശാക്തീകരണം എന്നീ മൂന്ന് അടിസ്ഥാനശിലകളില്‍ ഊന്നി നിന്നുകൊണ്ട് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളുടെ സമഗ്രമായ ക്ഷേമവും വികസനവും ലക്ഷ്യമിടുന്ന വിവിധ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. സംസ്ഥാനത്തെ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ആവശ്യമായ അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്നതിനും ആ രേഖകള്‍ സുരക്ഷിതമായി…

വന്യജീവി വാരാഘോഷ ഉദ്ഘാടനം: വന്യജീവികളുടെ ആക്രമണങ്ങള്‍ ചെറുക്കാന്‍ സം‌വിധാനമൊരുക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: ഒക്ടോബർ രണ്ട് മുതൽ എട്ടുവരെ നടക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണം, ക്ഷീരവികസം, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി തിരുവനന്തപുരത്ത് നിർവഹിച്ചു. ജനവാസ മേഖലയിൽ വളർത്തുമൃഗങ്ങൾക്കുനേരെയുണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ ചെറുക്കുന്നതിനു വേണ്ട സംവിധാനങ്ങൾ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. വന്യജീവികളെ കൂടുതൽ പഠിക്കത്തക്ക രീതിയിലുള്ള സംവിധാനങ്ങളാണ് തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഒരുങ്ങുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സുവോളജിക്കൽ പാർക്ക് സന്ദർശിക്കാനും മൃഗങ്ങളെക്കുറിച്ച് പഠിക്കാനും ഇവിടെ അവസരമുണ്ടാകും. തിരുവനന്തപുരം മൃഗശാലയിലേക്ക് വിദേശരാജ്യങ്ങളിൽ നിന്ന് കൂടുതൽ മൃഗങ്ങളെ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. മൃഗങ്ങളിൽ നിന്ന് പകരുന്ന രോഗങ്ങളെ ചെറുക്കേണ്ടത് അനിവാര്യമായതിനാൽ അസുഖം ബാധിച്ച് മരിക്കുന്ന മൃഗങ്ങളുടെ സാമ്പിളുകൾ കൃത്യമായി പരിശോധിച്ച് രോഗം തടയുന്നന് വേണ്ട നടപടികൾ സ്വീകരിക്കണം. വനമേഖലയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തരമായി മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണം. ഈ ആവശ്യം വനംവകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി…

സൗഹൃദ നഗറിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചികരണ പ്രവർത്തനം നടത്തി

എടത്വ: ‘സ്വച്ഛതാ ഹി സേവാ അഭിയാൻ’ ക്യാമ്പയിന്റെ ഭാഗമായി സൗഹൃദ വേദിയുടെ നേതൃത്വത്തിൽ തലവടി സൗഹൃദ നഗറിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചികരണ പ്രവർത്തനം നടത്തി.രക്ഷാധികാരി തോമസ് ക്കുട്ടി പാലപറമ്പിൽ അധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള ശുചികരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.പാരേത്തോട് വട്ടടി റോഡിലേക്ക് പ്രവേശിക്കുന്ന മടയ്ക്കൽ – പൊയ്യാലുമാലിൽ പടി റോഡിൻ്റെ ഇരുവശങ്ങളിൽ നിന്നും കറുകൽ വളർന്നും വേലികളിൽ നിന്നും ശിഖരങ്ങൾ വളർന്നും ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമായിരുന്നു. ഇഴജാതികളുടെ ശല്യവും വർദ്ധിച്ചിരുന്നു. ബാലമുരളി പൗരസമിതി സെക്രട്ടറി മനോജ് മണക്കളം,വിൻസൻ പൊയ്യാലുമാലിൽ, സാം വി.മാത്യൂ , വർഗ്ഗീസ് വാലയിൽ , ബാബു വാഴക്കൂട്ടത്തിൽ, ബിനു കുടയ്ക്കാട്ടുകടവിൽ ,ഉത്തമൻ കളത്തിൽ, പി.കെ വിനോദ്, കുഞ്ഞുമോൻ പരുത്തിയ്ക്കൽ, അനിൽ കുറ്റിയിൽ , ബേബി മoമുഖം, അനിയപ്പൻ…